ഓൺലൈൻ റിലീസ് തടയില്ല
കൊച്ചി: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ഓണ്‍*ലൈന്‍* സിനിമ റിലീസ് തടയില്ലെന്നും ഇത്തരത്തിൽ റിലീസിന് താൽപര്യമുള്ള നിർമാതാക്കൾ സംഘടനയെ സമീപിക്കണമെന്നും നിർമാതാക്കളുടെ സംഘടന. ഫിലിം ചേംബറിെൻറ മധ്യസ്ഥതയില്‍* നിർമാതാക്കള്‍*, വിതരണക്കാര്‍*, തിയറ്റര്‍* ഉടമകള്‍* എന്നിവരുടെ പ്രതിനിധികളുമായി കൊച്ചിയില്‍* ചേര്*ന്ന യോഗത്തിലാണ് സംഘടനയുടെ തീരുമാനം. പുതിയ സംവിധാനമെന്ന നിലക്ക് ഓൺലൈൻ റിലീസ് തടസ്സപ്പെടുത്തില്ല.
അതേസമയം എന്തുകൊണ്ട് ചിത്രം ഓണ്‍*ലൈന്‍* റിലീസിന് വിടുന്നുവെന്ന് നിർമാതാക്കള്‍* വിശദീകരിക്കണം. ഇത്തരത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന നിര്*മാതാക്കള്‍* 30നുമുമ്പ് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി നിര്*ദേശം നല്*കിയിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. നിലവില്‍* ഓൺലൈൻ റിലീസിന് താല്*പര്യം പ്രകടിപ്പിച്ച് ആരും സംഘടനയെ സമീപിച്ചിട്ടില്ല. വിജയ് ബാബു നിർമിച്ച് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം തിയറ്ററുകളുമായി കരാര്‍* ഒപ്പിട്ടിരുന്നു. ഓണ്‍*ലൈനായി ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംഘടനയുമായി ചര്*ച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.