Page 1 of 2 12 LastLast
Results 1 to 10 of 17

Thread: എന്നു നിന്റെ മൊയ്തീൻ ഒരു വികാരമാണ്

  1. #1

    Default എന്നു നിന്റെ മൊയ്തീൻ ഒരു വികാരമാണ്


    24/9/2015 തലശേരി ലിബർട്ടി പാരഡൈസ് നൂൺ ഷോ 95-98%

    ഇപ്പോൾ എന്നു നിൻറ്റെ മൊയ്തീൻ കണ്ടു തിരിച്ചെത്തിയതേയുള്ളൂ. മൊയ്തീൻ കാഞ്ചനമാല കഥ ഞാൻ വായിച്ചിട്ടുണ്ട് ഡോക്യുമെൻറ്ററിയും കണ്ടിട്ടുണ്ട്.കഥ മുഴുവനും അറിയാം പക്ഷേ ഇതൊക്കെയായിട്ടും സിനിമ കണ്ട പുറത്തിറങ്ങുമ്പോൾ അപാരഫീൽ ആണ്.ഒരു രക്ഷയുമില്ല.അതിഗംഭീരമായ ഒരു കൂട്ടായ്മയിൽ അതിസുന്ദരമായ ഒരു ചിത്രം.പൃഥ്വി,പാർവതി,ടോവിനോ,ബാല,സായ് കുമാർ,ലെന,സുധീർ കരമന തുടങ്ങിയ പേരറിയുന്നവരുടേയും പേരറിയാത്ത അനേകം അഭിനേതാക്കളുടേയും അവിസ്മരണീയമായ പ്രകടനം.ജോമോൻ ടി ജോണിൻറ്റെ ജീവൻ തുളുമ്പുന്ന ദൃശ്യങ്ങൾ.റഫീക്ക് അഹമ്മദ്-എം ജയചന്ദ്രൻ രമേശ് നാരയാണൻ കൂട്ടുകെട്ടിൻറ്റെ അവിസ്മരണീയമായ ഗാനങ്ങൾ.ഗോപി സുന്ദറിൻറ്റെ ഖൽബിനെ സ്പർശിക്കുന്ന പശ്ചാത്തല സംഗീതം. പരമപ്രധാനമായി ആർ എസ് വിമൽ എന്ന ചലച്ചിത്രകാരൻറ്റെ തിരക്കഥ,സംവിധാനം.ഒരു രക്ഷയുമില്ല.ശരിക്കും ഖൽബിനെ കവർന്നു പടം കഴിഞ്ഞിട്ടും അപാരമായ ഫീൽ ആണു ഒരു രക്ഷയുമില്ല.

    ഇവിടെ തലശേരിയിൽ 5 ദിവസം വൈകി ഇന്നാണ് പടം ഇറങ്ങുന്നത് പടം ഇറങ്ങും മുമ്പ് ഒരു അവാർഡ് ടൈപ്പ് പടം ആയിരുന്നു പ്രതീക്ഷിച്ചത്. പടം ഇറങ്ങി അഭിപ്രായം ഒക്കെ കേട്ടു ഇവിടുത്ത് ആദ്യ ഷോ തന്നെ കാണാൻ കയറുമ്പോഴും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല..നൂൺ ഷോ തന്നെ പോകാനുള്ള എൻറ്റെ തീരുമാനം വളരെ ശരിയായി.മെല്ലെ മെല്ലെ പതുക്കെ ഹൗസ് ഫുള്ളിനടുത്ത് ആയതേയുള്ളൂ. എന്നാൽ മുന്നു മണിക്കൂർ ഒന്നും അറിയാതെ പുറത്തിറങ്ങിയപ്പോൾ ശരിക്കും അന്തം വിട്ടു പോയി.ജനപ്രളയം ആണ്.നൂൺ ഷോയുടെ 3-4 മടങ്ങു ആളുകൾ ദൃശ്യത്തിനു ശേഷം സ്ത്രീകളുടെ പ്രവാഹം കണ്ടു ഞെട്ടി എന്നു പറയാം.
    എന്നു നിൻറ്റെ മൊയ്തീൻ ഒരു വികാരമാണ് അതു കൊണ്ടു റേറ്റിങ്ങിനും മാർക്കിടലിനും ഒരു പ്രസക്തിയുമില്ല.ഒരു രക്ഷയുമില്ല എന്ന വാക്ക് വീണ്ടും ആവർത്തിക്കുന്നു അത്ര തന്നെ

    ഈ ചിത്രത്തിനെക്കുറിച്ചുള്ള ആദ്യദിനത്തിലെ ചിലെ റിവ്യൂസ് ശരിക്കും അദ്ഭുത്പ്പെടുത്തി എൻറ്റെ ആദ്യ പ്രതീക്ഷളെ ശരി വയ്ക്കും വിധം ഒരു ടിപ്പിക്കൽ അവാർഡ് പടത്തിനു കിട്ടുന്ന അഭിപ്രായം.പിന്നെയല്ലെ ഈ കത്തിക്കയറൽ.മലയാള സിനിമയുടെ ഭാവി ആർ. എസ് വിമലിനൽപ്പോലെ അനേഅക്മ് പ്രതിഭകളുടെ കൈയിൽ സുരക്ഷിതമാണെന്ന് നിസ്സംശയം പറയാം.അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ദൃശ്യത്തിനും പ്രേമത്തിനും ശേഷം 50 കോടി ക്ല്ബ്ബിലെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമായിരിക്കും എന്നു നിൻറ്റെ മൊയ്തീൻ. ഒരു താരതമ്യത്തിനു പ്രസക്തിയില്ല എങ്കിലും ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ 'പ്രേമം' ഒക്കെ കേവലം ഉപരിതലസ്പർശിയായ ഒരു വികാരമായി തോന്നി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks baii :)
    Where continuity breaks there begins creativity ”›

  4. Likes jishnujdas liked this post
  5. #3
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Macha

  6. Likes jishnujdas liked this post
  7. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanx jishnu



  8. Likes jishnujdas liked this post
  9. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. Likes jishnujdas liked this post
  11. #6

    Default

    ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ 'പ്രേമം' ഒക്കെ കേവലം ഉപരിതലസ്പർശിയായ ഒരു വികാരമായി തോന്നി --- Yes...

    Good review

  12. Likes jishnujdas liked this post
  13. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jishnu....

  14. Likes jishnujdas liked this post
  15. #8
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks nalla review :) repped
    Remember, as long as you are breathing, it's never too late to start a new beginning.




  16. Likes jishnujdas liked this post
  17. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas ...............

  18. Likes jishnujdas liked this post
  19. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxx jishnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •