Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ലൈഫ് ഓഫ് ജോസൂട്ടി .. കണ്ണ് നനയിപ്പിച്ചു

  1. #1

    Smile ലൈഫ് ഓഫ് ജോസൂട്ടി .. കണ്ണ് നനയിപ്പിച്ചു

    ലൈഫ് ഓഫ് ജോസൂട്ടി
    ആദ്യ ദിവസം തന്നെ കാണണം എന്നാണ് തീരുമാനിച്ചത് .പക്ഷെ ചില വ്യക്തിപരമായ കാരണങ്ങൾ , മഴ തുടങ്ങിയവ എതിര് വന്നത് കൊണ്ട് ഇന്നാണ് ചിത്രം കാണാൻ സാധിച്ചത്. ഇന്നും മഴ ഉണ്ടായിരുന്നു.. എന്നാലും കാണാൻ തീരുമാനിച്ചു ..കോട്ടയം ആനന്ദിൽ കുടുംബ പ്രേക്ഷകരുടെ നല്ല തിരക്കായിരുന്നു ഉണ്ടായിരുന്നത്

    ട്വിസ്റ്റ്* ,സസ്പെൻസ് പ്രതീക്ഷിച്ചല്ല പോയത്,, ജോസൂട്ടിയെ കാണാൻ വേണ്ടി മാത്രമാണ്.. ജോസൂട്ടിയുടെ ജീവിതം എന്താന്ന് അറിയാൻ വേണ്ടിയാണ്.ആ ആഗ്രഹം വെറുതെ ആയില്ല .ജീവിതത്തിന്റെ നർമ്മ മുഹൂർത്തങ്ങളും വിഷമങ്ങളും പ്രണയവും വിരഹവും നഷ്ടങ്ങളും തുറന്നു കാട്ടിയ ഒരു മികച്ച ചിത്രം.. മുൻപോട്ട് പോകുംതോറും നമ്മുടെ ഒക്കെ ജീവിതം എന്താന്ന് ഊഹിക്കാൻ പോലും ചിലപ്പോൾ പറ്റില്ല. അതെ പോലെ ആണ് ജോസൂട്ടിയും.. താനാഗ്രഹിച്ചത് ഒന്നും തനിക്ക് കിട്ടാതെ പോകുമ്പോൾ നിസ്സഹായാനായി നിൽക്കുന്ന എന്നെ പോലെ ഒരാൾ.. നിങ്ങളിൽ ചിലരെ പോലെയും..ജോസൂട്ടി വെറും കാഴ്ചക്കാരൻ ആയിരുന്നു.. കണ്ടു മുട്ടുന്നവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ബലി കൊടുക്കുന്ന ഒരു പാവം മനുഷ്യൻ .ജോസൂട്ടിയുടെ ബാല്യകാലം മുതൽ കാണിക്കുന്ന ചിത്രം ജോസുട്ടിയുടെ ജീവിത കഥ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.. കാലം മാറുന്നു.. കോലം മാറുന്നു..കൂടെ ഉള്ളവരും.. ജീവിതത്തിനു എന്ത് കഥ.. എല്ലാരുടെം ജീവിതത്തിൽ കഥകൾ ഉണ്ട്.. ചിലരുടെത് മറ്റുള്ളവരുടെ പോലെ ആവാം.. ചിലത് അവിശ്വസനീയവും ജോസൂട്ടിയുടെ കഥ പക്ഷെ പലയിടത്തും നമ്മൾ കണ്ടിട്ട് ഉള്ളതാണ് ..ഇപ്പോഴും നേരിൽ കാണുന്ന ചിലരെ നമുക്ക് ഓർക്കാൻ പറ്റും ഈ ചിത്രം കാണുമ്പോൾ.. അത് കൊണ്ട് തന്നെ കഥയിലേക്ക്* ഒന്നും കൂടുതൽ കടക്കുന്നില്ല.. നിങ്ങൾ അറിഞ്ഞ.. അനുഭവിക്കുന്ന .ഒരു കഥ ആവാമിത്.

    'രാജേഷ്* വർമ തിരക്കഥ' ഈ സിനിമയെ പ്രേക്ഷകർ പേടിക്കാൻ കാരണമായ ഒരേ ഒരു കാര്യം.. പക്ഷെ ഈ സിനിമയുടെ വിജയത്തിന് പ്രധാന കാരണമായതും ഇദേഹം തന്നെ. മികച്ചൊരു തിരക്കഥ തന്നെയാണ് രാജേഷ്* ഒരുക്കിയിരിക്കുന്നത്.. മനസ്സില് തട്ടുന്ന കുറെ ഡയലോഗുകൾ ഈ ചിത്രത്തിലുണ്ട്. ഇനി ഒരു ചിത്രം താങ്കളുടെ പേരില് വന്നാൽ ആദ്യ ഷോ കാണാൻ ഞാനും ഉണ്ടാവും ..

    ജിത്തു ജോസഫ്* .ആദ്യ സിനിമ മുതൽ ദൃശ്യം വരെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ . ഈ ചിത്രത്തിലും ആ വിജയം തുടർന്നു. ജോസൂട്ടിയെ നമ്മളിൽ ഒരാൾ ആക്കാൻ സംവിധായകന് സാധിച്ചു.. മികച്ചൊരു ചിത്രം ഒരുക്കി ദിലീപിന്റെ ശക്തമായ തിരിച്ചു വരവിനാണ് കളമൊരുക്കിയത്.. എങ്കിലും ചാക്കോച്ചനോപ്പം ജിത്തുന്റെ ഇനി ഒരു സിനിമ കാണാൻ എന്നാണോ സാധിക്കുക... frown emoticon ഉള്ളത് ഉള്ളത് പോലെ പറഞ്ഞു സിനിമയുടെ പ്രൊമോഷൻ .അത് കൊണ്ട് തന്നെ ഈ സംവിധായകനെ വിശ്വസിക്കാം ഇനിയും ..

    ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് ദിലീപ് എന്നാ നടന്റെ അഭിനയം തന്നെയാണ്.. ജോസൂട്ടിയെ അതി ഗംഭീരമായാണ് ദിലീപേട്ടൻ അവതരിപ്പിചിരിക്കുനത് . ചില രംഗങ്ങളിൽ ജോസൂട്ടി കരയുന്നില്ല. പക്ഷെ ആ നിസ്സഹായാവസ്ഥ കണ്ടു നിന്ന എന്റെ കണ്ണ് നിറഞ്ഞു.. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കണ്ണ് നിറയുന്ന ഒരുപാട് സീനുകൾ ഉണ്ടായിരുന്നു ..കണ്ണ് നീർ പൊഴിക്കാതെ ജോസൂട്ടി എല്ലാത്തിനെയും നേരിടുമ്പോൾ ആ മനസ്സ് പൊട്ടി കരയുന്നത് നമുക്ക് സാധിക്കാം.. രണ്ടാം പകുതിയിലെ ഒരു രംഗം ഒക്കെ കിടിലൻ എന്നെ പറയാൻ പറ്റുകയുള്ളു.
    ഇനിയും ഈ മനുഷ്യനെ വിമർശിക്കുന്നവർ സ്വന്തം കുടുംബത്തെയും ജീവിതത്തെയും സ്നേഹിക്കുന്നവർ അല്ലന്നേ ഞാൻ പറയൂ. കാരണം കുടുംബത്തെയും സ്വന്തം അച്ഛനനെയും അമ്മയെയും സഹോദരിമാരെയും കൂട്ടുകാരെയും സ്നേഹിക്കുന്ന ഒരാൾക്കും ഈ ചിത്രം വിമർശിക്കാൻ ആവില്ല .ഹരീഷ് പേരടിയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിലുള്ളത്. അധികം സംസാരിക്കാതെ എന്നാൽ ആവശ്യ സമയത്ത് ഉചിതമായ തീരുമാനം പറയുന്ന ജോസഫ്* എന്ന അച്ഛൻ കഥാപാത്രം മികച്ച രീതിയിൽ തന്നെ അദേഹം അവതരിപ്പിച്ചു. കൃഷ്ണ പ്രഭയുടെ ഒക്കെ ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് ഒരുപാട് ഇഷ്ടമായത് മോളികുട്ടിയെ ആണ്.. എന്റെ ഒക്കെ കുടുംബത്തിൽ ഇപ്പോഴും കാണുന്ന മുഖങ്ങളിൽ ഒന്നായിരുന്നു മോളികുട്ടിയുടെ .അത് പോലെ മൂത്ത സഹോദരിയും. ഇവരുടെ ഒക്കെ മുൻപത്തെ സിനിമകളേക്കാൾ ഈ കഥാപാത്രങ്ങൾ ഓർത്തിരിക്കും. നോബിയും പാഷാണം ഷാജിയും അവരവരുടെ കഥാപാത്രം ഭംഗി ആക്കി. ആദ്യ പകുതിയിലെ ചില രംഗങ്ങൾ ഒക്കെ അതി ഗംഭീരമാക്കി നോബി .ജെസ്സി ആയി എത്തിയ രചന മോശമാക്കി ഇല്ല . ആ നോട്ടം ഒക്കെ നല്ല രസമായിരുന്നു.. "ഇവളെന്താ എന്നോടുള്ള ദേഷ്യത്തിന് ആണോ ഈ ട്രോഫി എല്ലാം മേടിക്കുന്നെ " അങ്ങനെ കൂടെ ജോസൂട്ടിയുടെ ഡയലോഗും.

    സുരാജ് തന്റെ സ്ഥിരം ശൈലിയിൽ കയ്യടി നേടി.. അളിയനായി ഉള്ള വഴക്ക് സീൻ ഒക്കെ കൊള്ളം .. കല്യാണ റിസെപ്ഷൻ സീൻ ഒക്കെ ചിരിച്ചു മറിഞ്ഞു,, ഏതൊരു കല്യാണത്തിന് പോയാലും സ്ഥിരം കാണുന്ന കാഴ്ച വീണ്ടും കണ്ടു.. ഇത്തവണ പക്ഷെ മനസറിഞ്ഞു ചിരിച്ചു ..ജ്യോതി കൃഷ്ണയുടെ മറ്റൊരു മികച്ച കഥാപാത്രം ' റോസ്'. ജോസൂട്ടിയും റോസും തമ്മിലുള്ള രംഗങ്ങളിൽ മികച്ച പ്രകടനമാണ് ജ്യോതി കാഴ്ച വെച്ചത് .. പക്ഷെ എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടമായത് പ്രിയയെ ആണ്.. രഞ്ജിനി രൂപേഷ് പ്രിയയായി നല്ലത് പോലെ അഭിനയിച്ചു.. ജോസൂട്ടിയും പ്രിയയും ഒന്നിക്കാൻ ആഗ്രഹിച്ചു ഞാനും.. ചെമ്പിൽ അശോകന്റെ ദേവസ്യ എന്ന കഥാപാത്രവും ചിരി ഉണർത്തി.ബാക്കി എല്ലാവരും അവരവരുടെ ഭാഗം നന്നാക്കി.

    എടുത്തു പറയേണ്ടതാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം .മനോഹരമായ ദൃശ്യങ്ങൾ..ആ സ്ഥലത്തേക്ക് പോകാൻ മനസ്സിനെ പ്രേരിപ്പിച്ചു.അത്രയ്ക്ക് മനോഹരാമായ ദൃശ്യങ്ങൾ. സംഗീതവും നന്നായി .മെല്ലെ മെല്ലെ എന്ന ഗാനം നന്നായി ഇഷ്ടപ്പെട്ടു .

    ഈ സിനിമയിൽ ഇഷ്ടപെട്ട ഒരുപാട് രംഗങ്ങൾ ഉണ്ട്.. എല്ലാം പറഞ്ഞു ഇനി കാണാൻ പോകുന്നവരുടെ സുഖം കളയുന്നില്ല. എനിക്ക് ഒരു പൊസിറ്റീവ് എനർജി തരാൻ ഈ ചിത്രത്തിന് സാധിച്ചു..

    "ജീവിതം ഇങ്ങനെയൊക്കെയാ #ജോസൂട്ടീ....
    ശരിക്കും പറഞ്ഞാ അതൊരു പാഠപുസ്തകമാ...
    നമ്മള്* കണ്ടുമുട്ടുന്നവര്* ഒക്കെ ആ പുസ്തകത്തിലെ ഓരോ പാഠങ്ങളാണ്. നമ്മുടെ മുന്*പില്* കാണുന്ന ഓരോ പ്രതിസന്ധികളും ഓരോ പരീക്ഷയും അത് ജയിച്ചു കയറുവാനല്ലേ... "

    എന്റെ മനസ്സിനെ കീഴടക്കിയ ഡയലോഗുകളിൽ ഒന്നാണിത് എന്റെ ജീവിതത്തിലും ഇതേ പോലെ ഓരോ പാഠങ്ങൾ വന്നു പോകുന്നു. ഓരോ പരീക്ഷണങ്ങൾ ആയി.എവിടെ ഒക്കെയോ ഞാനും ഒരു ജോസൂട്ടി ആണ്.
    ഈ ചിത്രം ഒരുപാട് പ്രതീക്ഷകളോടെ ആരും പോയി കാണരുത്..ജോസൂട്ടിയുടെ ജീവിതം കാണാൻ പോകുക.. നമ്മുടെ ഒക്കെ ജീവിതത്തിൽ നടന്നിട്ട് ഉള്ളത് ആയോണ്ട് ചിലപ്പോ ക്ലിഷേ ആയി തോന്നാം.. പക്ഷെ ജീവിതം അങ്ങനാ.. ആർക്കും പ്രവചിക്കാൻ പറ്റില്ല. കാണുക, അറിയുക ഈ ജോസ്സൂട്ടിയെ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Quote Originally Posted by Littlesuperstar View Post

    Thanks for the review

  4. #3

    Default

    Thanks.. great review!!

  5. #4
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks ,very good review and realy feel touching

  6. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks LittleSuperStar

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Littlesuperstar ..................

  8. #7

  9. #8
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Littlesuperstar
    FK AVENGERS

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxx LS
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •