Page 1 of 3 123 LastLast
Results 1 to 10 of 25

Thread: കോഹിനൂർ റിവ്യൂ - കൊള്ളാല്ലോ വീഡിയോൻ !!!

  1. #1
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default കോഹിനൂർ റിവ്യൂ - കൊള്ളാല്ലോ വീഡിയോൻ !!!


    തൃശ്ശൂർ സപ്ന
    27/09/ 2015
    ഫസ്റ്റ് ഷോ


    ബാൽകണി ഫുൾ
    ഫസ്റ്റ് ക്ലാസ്സ്* അറിയില്ല .



    കഥയെ കുറിച്ച് രണ്ടു വാക്ക്

    1988 -ൽ നടക്കുന്ന ഒരു മോഷണം ...അതിലേക്കു നയിക്കുന്നതും അതിനോടനുബന്ധിച്ചു നടക്കുന്നതുമായ സംഭവവികാസങ്ങൾ....ഇതാണ് ചിത്രത്തിന്റ്റെ പ്രമേയം .


    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു . Thanks to Kohinoor Team .


    POSITIVES :


    ചിത്രത്തിന്റ്റെ രണ്ടാം പകുതിയാണ് ചിത്രത്തിന്റ്റെ നട്ടെല്ല് !!! ഒരു നിമിഷം പോലും ബോർ അടിക്കാതെ കാണാവുന്ന ഒരു ത്രില്ലർ ആണ് രണ്ടാം പകുതി ...നർമ്മം നല്ല രീതിയിൽ ചേർത്തതും പ്രേക്ഷകന് വിരുന്നാവുന്നു.


    മലയാള സിനിമയുടെ വസന്ത കാലത്തിന്റ്റെ ഒരു ഏട്* ആയ എണ്പതുകളുടെ അവസാനം ആണ് ചിത്രത്തിന്റ്റെ ചുറ്റുപാട് എന്നതുകൊണ്ട്* ആ കാലഘട്ടം പുനരാവിഷ്കരിചിരിക്കുകയാണ് .....നൊസ്റ്റാൾജിയ ഞഞായി സോറി നന്നായി വർക്ക്ഔട്ട്* ആയി .


    രണ്ടാം പകുതിയുടെ തിരക്കഥ പ്രശംസ അർഹിക്കുന്നു ...രസച്ചരട് പൊട്ടാതെ ആവശ്യത്തിനു നർമ്മവും ത്രില്ലും എല്ലാം ചേർത്ത് പാകപ്പെടുത്തിയ ഈ തിരക്കഥ FK -ലെ തന്നെ സുഹൃത്തുക്കൾ ആണ് ഒരുക്കിയത് എന്നതിൽ പ്രത്യേക സന്തോഷം ...ഇവരുടെ വരും ചിത്രങ്ങളും ഇതുപോലെ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു .


    ആസിഫ് അലി - ലാലേട്ടനെ അനുകരിക്കാൻ ചിലയിടത്ത് ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക്* ഇഷ്ടം തോന്നുന്ന രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് ...പ്രണയരംഗങ്ങളിലും നന്നായി...ബൈസിക്കിൾ തീവ്സിനു ശേഷം പുള്ളിടെ ഒരു നല്ല ചിത്രം .


    വിനയ് ഫോർട്ട്* - " ദുരന്തങ്ങളുടെ ഒരു പരമ്പരയാണല്ലോ ....ദേ അടുത്ത ദുരന്തം !!! " പൊട്ടിച്ചിരിപ്പിച്ച ഒരു ഡയലോഗ് ആയിരുന്നു...പുള്ളി എല്ലാ ചിത്രത്തിലെയും പോലെ ഇതിലും കിടുക്കി.


    ചെമ്പൻ ചേട്ടൻ - " അവസാന രംഗങ്ങളിലെ എടൊ വാടോ വിളികളൊക്കെ പൊട്ടിച്ചിരിപ്പിച്ചു ...മൊത്തത്തിൽ പൊളിച്ചു.


    സുധീർ കരമന - പുള്ളിക്കാരൻ തകർത്തിട്ടുണ്ട് ...രണ്ടു മൂന്നു സ്ഥലത്ത് പൊട്ടിച്ചിരിപ്പിച്ചു .
    പോലീസ് ചോദ്യം ചെയ്യുമ്പോഴുള്ള ഭാവപ്രകടനങ്ങളൊക്കെ അടിപൊളി ആയിരുന്നു

    അജു വർഗീസ്* - പുള്ളിയെ എനിക്കങ്ങനെ ഇഷ്ടമാവാറില്ല ...പക്ഷെ ഇതിൽ നന്നായിട്ടുണ്ട് ...അവസാന രംഗങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചു .


    ഇന്ദ്രജിത്ത് - നന്നായി ...അവസാന രംഗങ്ങളിൽ പുള്ളിയും ചിരിപ്പിച്ചു.


    അപർണ വിനോദ് - ഗ്രാമീണ സൗന്ദര്യം ...പണ്ടത്തെ നിഷ്കളങ്ക പ്രണയം വളരെ നന്നായി ചെയ്തിട്ടുണ്ട് .


    വസ്ത്രാലങ്കാരം - പഴയ കാലഘട്ടം ... Male and Female ...രണ്ടു കൂട്ടർക്കും മനോഹരമായ വസ്ത്രങ്ങളായിരുന്നു ചിത്രത്തിൽ ...ഷർട്ട്* ഒക്കെ പൊളിച്ചു.


    മ്യൂസിക്* - നൊസ്റ്റാൾജിക്ക് ആയിരുന്നു സംഗീതവും പശ്ചാത്തലസംഗീതവും ...വളരെ നന്നായിട്ടുണ്ട് , ലില്ലിപ്പൂ ഗാനം നന്നായി ഇഷ്ടപ്പെട്ടു ..ഹേമന്തം എന്ന് തുടങ്ങുന്ന പ്രണയഗാനവും ഇഷ്ടപ്പെട്ടു


    പിന്നെ നമ്മടെ സംവിധായകൻ - നല്ല ഭാവിയുണ്ട് ...വരും ചിത്രങ്ങളും നന്നാവട്ടെ .


    NEGATIVES :


    ആദ്യ പകുതി കുറച്ചു കൂടെ നന്നക്കിയിരുന്നെങ്കിൽ ...സ്വല്പ്പം നർമ്മവും ഒക്കെയായി ...സംഭവം വേറെ ലെവൽ ആയേനെ .


    ലോജിക്കിൽ എന്തോ ചില വശപ്പിശകില്ലെ ...ആ പോട്ടെ ...പടം നന്നായല്ലോ ...അത് മതി .


    "ലില്ലിപ്പൂ പോണെങ്കിൽ പോകട്ടെ മല്ലിപ്പൂ വേറെ വരും " വിനീത് ശ്രീനിവാസൻ പാടിയ ഈ ഗാനം ഹെഡ്സെറ്റിൽ കേട്ട സുഖം തിയറ്ററിൽ കിട്ടിയില്ല ...മികസിംഗ് പാളിപ്പോയി എന്ന് തോന്നുന്നു .


    RATING : 4/5


    പ്രേകഷകരുടെ പ്രതികരണം :

    കയ്യടിയും ചിരിയും ഒക്കെയായിരുന്നു ...ചിത്രം കഴിഞ്ഞപ്പോൾ കയ്യടി .

    ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ചിരിച്ചു മറിഞ്ഞിരുന്ന ഒരാൾ ചിത്രം കഴിഞ്ഞു അഭിപ്രായം രേഖപ്പെടുത്തിയത്
    " ആ ...കണ്ടിരിക്കാം ." എന്നായിരുന്നു ...ആസിഫ് അലീടെ പടം ആയതോണ്ടാണോ ...പുള്ളിക്ക് ആളെ അത്ര ഇഷ്ടമല്ല എന്നതുകൊണ്ടാണോ എന്തോ .

    എന്റ്റെ വീക്ഷണകോണകം :

    നല്ലൊരു കോമിക് ത്രില്ലർ ആണ് ചിത്രം .ആദ്യപകുതി നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വന്നേക്കാം പക്ഷെ രണ്ടാം പകുതി ...ഇഷ്ടപ്പെടും മക്കളെ ...ട്രസ്റ്റ്* മി ...പിന്നല്ല .


    ഇതിനോടകം ഹിറ്റ്* ആയ ചിത്രം സൂപ്പർഹിറ്റ് ആവാനുള്ള എല്ലാ രോഗ ലക്ഷണങ്ങളും കാണിക്കുന്നുണ്ട് .


    സാമ്പാറ്കഷ്ണം, സോറി വാൽകഷ്ണം - പഴയ കാലഘട്ടത്തിലെ ചിത്രങ്ങളും നല്ലത് പഴയ കാലഘട്ടം ആവിഷ്കരിക്കുന്ന ചിത്രങ്ങളും നല്ലത് ...എന്നാ പിന്നെ പഴയ കാലഘട്ട സെറ്റപ്പിൽ കുറെ കൂടി ചിത്രങ്ങൾ ഇറക്കരുതോ ? ഇറക്കില്ലേ ... ? ങേ ?


    -Nijin.C.J.
    Last edited by NiJiN.C.J; 09-28-2015 at 05:36 PM.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes NiJiN.C.J liked this post
  5. #3
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by sha View Post
    thanks....
    Welcome



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  6. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thaanks bro...



  7. Likes NiJiN.C.J liked this post
  8. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Nijin for the review

  9. Likes NiJiN.C.J liked this post
  10. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Nijin

  11. Likes NiJiN.C.J liked this post
  12. #7
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  13. Likes NiJiN.C.J liked this post
  14. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  15. Likes NiJiN.C.J liked this post
  16. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxxx nijin
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  17. Likes NiJiN.C.J liked this post
  18. #10
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by renjuus View Post
    thaanks bro...
    Welcome



    '' തോമസുകുട്ടീ .............. വിട്ടോടാ ''

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •