Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: Saigal , Josutty ,Kohinoor , Double Barrel 4 in 1

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default Saigal , Josutty ,Kohinoor , Double Barrel 4 in 1


    സൈഗാൾ പാടുകയാണ്
    ഷൈൻ ടോം ചാക്കോക്ക് ഒരു തുറന്ന കത്ത്

    വല്ലാത്ത കുറ്റബോധത്തോടെ ആണ് ഈ കത്ത് എഴുതുന്നത്*. ഇന്ന് താങ്കൾ അഭിനയിച്ച സൈഗാൾ പാടുകയാണ് എന്ന സിനിമ കണ്ടു. സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ചില കാരണങ്ങളാൽ താങ്കളോട് അകാരണമായ ദേഷ്യം അനുഭവപെടുകയും എന്നാൽ സിനിമ അവസാനിച്ചപ്പോൾ ആ ദേഷ്യമെല്ലാം പമ്പ കടന്ന് താങ്കളൊരു വലിയ മനുഷ്യൻ ആണെന്ന സത്യം ബോധ്യപെടുകയും ചെയ്തു. ഇനി എന്തിനാണ് താങ്കളോട് ദേഷ്യം തോന്നിയതും എങ്ങിനെയാണ് അത് മാറിയതും എന്ന് വ്യക്തമാക്കാം. സൈഗാൾ പാടുകയാണ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സിബി മലയിൽ സർ
    ആണല്ലോ . തിരകഥ ടി എ റസാക്കും. എന്നാൽ ഇന്ന് സ്ഥിരമായി സിനിമകൾ കാണുന്ന പുതിയ തലമുറയിലെ പ്രേക്ഷകര്ക്ക് ഈ പേരുകൾ അത്ര സുപരിചിതമാവാൻ ഇടയില്ല. അവര്ക്ക് അറിയാവുന്നത് താങ്കളെ ആണ്. ഇതിഹാസയിലെ നായകനായി വരുന്നതിനു മുൻപേ ചൂണ്ട ആയി നിങ്ങളെ പ്രേക്ഷകർ സ്വീകരിച്ചതാണ്. പിന്നെ അടുത്ത കാലത്തുണ്ടായ കൊക്കെയ്ൻ കേസും കൂട്ടവും കാരണം എല്ലാവര്ക്കും സുപരിചിതനാണ് താങ്കൾ. അത് കൊണ്ട് തന്നെ ഈ സിനിമ കാണാൻ തിയറ്റരിലേക്ക് പ്രേക്ഷകരെ എത്തുക്കുന്നതിൽ താങ്കള്ക്കും ഒരു പങ്കുണ്ട്.

    അപ്പോ പറഞ്ഞു വന്നത് ഈ സൈഗാൾ പാടുകയാണ് എന്ന സിനിമയെ കുറിച്ചാണ്. ഇതിന്റെ കഥ അണിയറക്കാർ ഇപ്രകാരമായിരിക്കുമല്ലോ താങ്കളോട് പറഞ്ഞിരിക്കുക. പാട്ടുകാരനായ ഒരു മുസ്ലിം യുവാവും ഒരു ഹിന്ദു പെണ്*കുട്ടിയും പ്രണയത്തിലാവുന്നു. അവർ എതിര്പ്പുകളെ അവഗണിച്ച് ഒന്നിക്കുന്നു. അവര്ക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. ഒരു മതത്തിലും പെടുത്താതെ അവർ ആ കുഞ്ഞിനെ വളർത്താൻ തിരുമാനിക്കുന്നു. രണ്ട് പ്രശസ്ത സംഗീതജ്ഞരുടെ പേരുകൾ ചേർത്ത് അവരവനെ ചന്ദ്ര ബാബു എന്ന് വിളിക്കുന്നു. ചന്ദ്ര ബാബു കൊച്ച് കുട്ടിയായിരിക്കുമ്പോൾ തന്നെ അവൻറെ ബാപ്പ മരിക്കുന്നു. ബാപ്പയുടെ പാരമ്പര്യം കിട്ടിയ ചന്ദ്രന് പക്ഷെ പാട്ടുകാരാൻ ആവാതെ ജീവിക്കാൻ വേണ്ടി ഓട്ടോ ഡ്രൈവർ ആകുന്നു. ഇടയ്ക്ക് ഗാനമേളകളും കള്ളുകുടി സഭയിലെ കച്ചേരിയും ആയി മുന്നോട്ട് പോകുമ്പോൾ ചന്ദ്രനെ ഒരു പെണ്ണു കെട്ടിക്കാം എന്ന് അമ്മയും ചന്ദ്രന്റെ സുഹൃത്ത് ഈശാക്കായും തിരുമാനിക്കുന്നു. അങ്ങനെ ചന്ദ്രൻ പോയി ഒരു പെണ്ണ് കാണുന്നു. ദീപ. എന്നാൽ ദീപയുടെ ചേച്ചിയുടെ ഭര്ത്താവിനു ചന്ദ്രന് ദീപയെ വിവാഹം കഴിച്ച് കൊടുക്കാൻ സമ്മതമല്ല. അതിനു പിന്നിൽ പറയുന്ന കാരണം ചന്ദ്രനു ഒരു മതമില്ല എന്നതാണ്. എന്നാൽ വേറെയും ലക്ഷ്യങ്ങൾ അയാൾക്കുണ്ട്. ദീപ ചന്ദ്രന്റെ കൂടെ ഇറങ്ങി വരുന്നു. ചന്ദ്രനോടുള്ള ദേഷ്യത്തിൽ കഞ്ചാവ് കേസ് ഉണ്ടാക്കി പോലീസ്കാരനായ ചേച്ചിയുടെ ഭര്ത്താവ് ചന്ദ്രനെ കുടുക്കുന്നു. എല്ലാം നഷ്ടപ്പെട്ട ചന്ദ്രൻ മദ്യപാനത്തിൽ അഭയം തേടുന്നു. ഇത്രയും കേട്ട ഉടൻ ബാക്കി കേൾക്കാൻ പോലും നില്ക്കാതെ താങ്കൾ ഈ സിനിമ ചെയ്യാൻ സമ്മതിച്ചോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും ഇത് വരെ പറഞ്ഞത് ഈ സിനിമയുടെ ഇടവേള വരെയുള്ള കഥയാണ്.

    സിബിമലയിലിന്റെ അവസാനത്തെ ഹിറ്റ്* ചിത്രം ഇറങ്ങി 12 വർഷങ്ങൾ ആയിരിക്കുന്നു എന്നത് കൊണ്ട് മാറിയ കാലത്തിന്റെ അഭിരുചികൾക്ക് അനുസരിച് സിനിമ ഒരുക്കാൻ ഉള്ള കഴിവ് അദ്ദേഹത്തിന് കൈമോശം വന്നിരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഇത് വരെ പറഞ്ഞ രംഗങ്ങൾ നല്ല രീതിയിൽ സംവിധാനം ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചു. നല്ല സംഭാഷങ്ങൾ കൊണ്ട് ടി എ റസാക്കും തന്റെ സുവർണ്ണ കാലഘട്ടത്തിന്റെ മിന്നല്ലാട്ടങ്ങൾ കാട്ടി. രമ്യ നംബീശനും ഹരീഷ് പാരോഡിയും മധുപാലും പിന്നെ ഹോംലി മീല്സിനെ നമ്മടെ മോസപ്പനും വരെ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയിൽ തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് മിസ്റ്റർ ഷൈൻ ടോം ചാക്കോ താങ്കളുടെ അഭിനയം പരമ ബോർ ആയിരുന്നു. ചന്ദ്ര ബാബു എന്ന ശക്തമായ ഭാവങ്ങൾ ആവശ്യമുള്ള ഒരു കഥാപാത്രത്തെ സ്കൂൾ കുട്ടികളുടെ നാടകങ്ങളെ വരെ നാണിപ്പിക്കുന്ന തരത്തിലുള്ള അഭിനയം കൊണ്ട് നിങ്ങൾ നശിപ്പിച്ചു കളഞ്ഞു. അഭിനയത്തിന്റെ സകല മേഖലകളിലും ഒരു വട്ട പൂജ്യം മാത്രമാണ് താങ്കളെന്ന് സൈഗാൾ പാടുകയാണ് തെളിയിക്കുകയാണ്.

    ക്യാമറക്ക് പിന്നിലിരുന്ന് സിബി മലയിൽ അതും സേതു മാധവനെയും അബ്ദുള്ളയും ബാലൻ മാഷിനെയുമൊക്കെ നമുക്ക് മുൻപേ കണ്ട സാക്ഷാൽ സിബി മലയിൽ എന്ന സംവിധായകൻ താങ്കൾ അഭിനയിക്കുമ്പോൾ ഉറങ്ങുകയായിരുന്നോ എന്ന് വരെ തോന്നി പോയി. പിന്നീട് തോന്നി ഒരു പക്ഷെ ഇതിഹാസയുടെ വിജയം കണ്ട് നായകനാക്കുകയും അത് കഴിഞ്ഞ് അഭിനയം തുടങ്ങിയപ്പോൾ ഞെട്ടി തരിക്കുകയും ചെയ്തിട്ടുണ്ടാവും എന്നാൽ ആ സമയത്ത് താങ്കൾ കേസിൽ പെടുകയും തിരിച്ച് വന്ന് ആളെ മാറ്റിയാൽ സിനിമാക്കാർ ഒറ്റ പെടുത്തി എന്ന പേരു ദോഷം വരാതിരികാൻ സഹിച്ചതാവും എന്ന്. എന്തായാലും വര്ഷങ്ങള്ക്ക് ശേഷം സിബി മലയിലിന് ഒരു ഹിറ്റ്* ഉണ്ടാകേണ്ടിയിരുന്നത് താങ്കൾ കാരണം നഷ്ട്ടപെട്ടു എന്ന് ഓർത്ത് തിയറ്ററിൽ ഇരുന്ന് അരിശം കൊണ്ടു.

    അങ്ങനെ താങ്കളെ ശപിച്ചു കൊണ്ട് രണ്ടാം പകുതി കാണാൻ തുടങ്ങി. അപ്പോഴാണ്* ഷൈൻ തെറ്റ് പറ്റി പോയി എന്ന സത്യം തിരിച്ചറിയുന്നത്. രണ്ടാം പകുതിയിൽ സിദ്ദിക്ക് വന്ന് പിന്നെ കുറെ സീനുകൾ കഴിഞ്ഞ് അവസാനം സ്ക്രീനിൽ ഇതൊരു മദ്യപാനത്തിനെതിരെ ബോധവത്കരണം നടത്തുന്ന ഡോക്യുമെന്റരി ആയിരുന്നു എന്ന് എഴുതി കാണിച്ചപ്പോഴാണ് സിനിമ തീർന്ന വിവരം നമ്മൾ അറിയുന്നത്. ഒരു നല്ല ക്യാമറാമാൻ വെച്ച കുറച്ച് നല്ല ഷോട്ടുകൾ കണ്ട് ഇതൊരു സിനിമ ആണെന്നു തെറ്റിദ്ധരിക്കുകയും അത് കൊണ്ട് തന്നെ സിനിമാറ്റിക് ആയ ഒരു പെർഫോർമൻസ് കാഴ്ച്ച വെക്കാതെ തികച്ചും സ്വാഭാവികമായ അഭിനയം കാഴ്ച വെച്ച താങ്കളുടെ അഭൂതപൂര്വമായ അഭിനയ മികവിനെ കുറ്റം പറഞ്ഞതിൽ അതിയായ ഖേദം രേഖപെടുത്തുന്നു. ടി എ റസാഖ് എന്തോ പറഞ്ഞ കഥയെ സിബി മലയിൽ എങ്ങിനെയോക്കെയോ സംവിധാനം ചെയ്ത ചിത്രത്തിൽ എന്തൊക്കെയോ അഭിനയിച് വെച്ച താങ്കളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കാരണം ഈ സിനിമയിൽ അഭിനയിക്കാൻ താങ്കൾ സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യമാണ്. പക്ഷെ ഇനിയും ഇത് പോലെയുള്ള സിനിമകളിൽ അഭിനയിച് പ്രേക്ഷകരെ വെറുപ്പിക്കരുത് എന്ന ഒരു അപേക്ഷയുണ്ട്. കൊക്കെയെൻ കേസിൽ താങ്കൾ നിരപരാധി ആണെന്ന് വിശ്വസിക്കാൻ ആണു ഞങ്ങൾക്കിഷ്ടം, എന്നാൽ അതിനു ശേഷം ഇറങ്ങിയ എല്ലാ സിനിമകളിലും താങ്കളെ കള്ളകേസിൽ കുടുക്കുന്നത് ആയിട്ട് കാണിക്കണം എന്ന് വാശി പിടുക്കരുത് പ്ലീസ്.

    ഇനിയും ഇത് പോലെ പലരും വന്ന് കഥ പറഞ്ഞെന്നിരിക്കും. വരുന്ന സംവിധായകന്റെ പാരമ്പര്യം നോക്കി സിനിമയിൽ അഭിനയിക്കുന്ന ആളല്ല താങ്കൾ എന്നറിയാം. പക്ഷെ വരുന്ന കഥാപാത്രം എടുത്താൽ പൊങ്ങുന്നത് ആവുമോ എന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി കാണിക്കണം. കാരണം ചൂണ്ട ഞങ്ങളെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. ഒരു സിനിമ എടുത്തിലെങ്കിൽ പ്രേക്ഷകർ തങ്ങളെ മറന്നാലോ എന്ന് കരുതി സിനിമയെടുക്കാൻ വരുന്നവരെ പ്രോല്സാഹിപ്പികാതിരികുന്നതാണ് ഉത്തമം അതിപ്പോ ഏത് കൊടി കെട്ടിയ ആളായാലും ശരി. എന്തായാലും തിരിച്ചടികളിൽ നിന്ന് പാഠം ഉൾകൊണ്ട് യു ടേണും റിവേഴ്സ് ഗിയറും ഇല്ലാത്ത ജീവിത യാത്രയിൽ കൈ വിറയ്ക്കാതെ മുന്നോട്ട് വണ്ടി ഓടിക്കാനുള്ള കഴിവ് താങ്കള്ക്ക് ദൈവം നല്കട്ടെ എന്നാശംസിച്ച് കൊണ്ട് നിർത്തുന്നു..
    എന്ന് ചൂണ്ടയുടെ ഒരു ആരാധകൻ
    Last edited by National Star; 10-06-2015 at 07:59 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default

    Life Of Josuty

    (പകൽ മലയാളത്തിലെ പ്രശസ്ത സംവിധായകന്റെ വീട്. തന്റെ സ്വകാര്യ മുറിയിൽ
    ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവൽ വായിച്ചു കൊണ്ടിരിക്കുന്ന
    സംവിധായകൻ. മുറിയിലേക്ക് അസിസ്റ്റന്റ് കടന്നു വരുന്നു)
    അസിസ്റ്റന്റ് : സാർ എല്ലാരും ചോദിക്കുന്നു.
    സംവിധായകൻ: ( നോവലിൽ നിന്ന് കണ്ണെടുക്കാതെ ) എന്ത് ചോദിക്കുന്നു.
    അസി: നമ്മുടെ അടുത്ത പടം എന്താണു തുടങ്ങാത്തെന്നു..
    സംവി: അതിനിപ്പൊരണ്ണം കഴിഞ്ഞതല്ലേ ഉള്ളു.
    അസി: അത് മലയാളം തമിഴിലേക്ക് റിമേക്ക് ചെയ്തതല്ലേ.. അതല്ലാതെ പുതിയ സിനിമ
    എന്നാണെന്നാ എല്ലാവർക്കും അറിയേണ്ടത്.
    സംവി: (കട്ടിലിലേയ്ക്ക് ചാഞ്ഞ്) ഞാനും അതിനെ പറ്റി ആലോചിക്കുന്നുണ്ട്. ഈ
    സസ്പെൻസും ത്രില്ലറുകളുമൊക്കെ എടുത്ത് മടുത്തു. ഒരു പച്ചയായ മനുഷ്യന്റെ ജീവിത
    ആവിഷ്ക്കാരം ആണു എന്റെ മനസ്സിലുള്ളത്.
    അസി: (ആവേശത്തോടെ): അത് നന്നായിരിക്കും സാർ. സാർ എഴുത്.
    സംവി: (നിരാശയോടെ): ഞാൻ എഴുതിയാ ശരിയാവില്ല. ഞാൻ എങ്ങനെ എഴുതിയാലും അതിലൊരു
    കൊലപാതകം കടന്ന് വരും..താൻ വല്ല നല്ല കഥ കിട്ടുവാണേൽ പറ. നമുക്ക് നോക്കാം..
    അസി: തീർച്ചയായും സാർ (സന്തോഷത്തോടെ പുറത്തേക്ക് പോകുന്നു)
    (രണ്ട് ആഴ്ച്ചകൾക്ക് ശേഷം വൈകുന്നേരം. സംവിധായകന്റെ വീട്ടിൽ )
    അസി: സാർ പറഞ്ഞ പോലെ ഒരു കഥയുമായി രണ്ട് പേർ വന്നിട്ടുണ്ട്. വരാൻ പറയട്ടെ..
    സംവി: ഇരട്ട തിരകഥകൃത്തുക്കളാണോ..
    അസി: അല്ല സാർ. ഒരാൾ കഥാകൃത്ത് മറ്റേയാൾ തിരകഥകൃത്ത്.
    സംവി: ആ വരാൻ പറ.

    (രണ്ട് ചെറുപ്പക്കാർ രംഗപ്രവേശനം ചെയ്യുന്നു. പരിചയപ്പെടുത്തലുകൾക്ക് ശേഷം കഥ
    പറയാൻ തുടങ്ങുന്നു)

    കഥാകൃത്ത്: സാർ ഇത് ഒരു നാട്ടിൻ പുറത്ത് നടക്കുന്ന കഥയാണു. നായകന്റെ പേരിൽ ഒരു
    ചെറിയ കൺഫ്യൂഷൻ ഉണ്ട് തല്ക്കാലം നമുക്കയാളെ..
    സംവി: പേരൊക്കെ ലാസ്റ്റ് ഇടാം താൻ കഥ പറ.
    കഥ: ഓക്കെ സാർ. അപ്പോ നായകൻ ചെറുപ്പം മുതലേ നല്ല ദൈവഭയത്തിൽ വളർന്ന പയ്യനാണു.
    അപ്പനും അമ്മയും രണ്ട് സഹോദരിമാരുമാണു കുടുബം. നായകന്റെ തൊട്ടപ്പറുത്ത്
    താമസിക്കുന്ന പെൺകുട്ടിയുമായി നായകൻ പ്രേമത്തിലാണു. നായകനു അപ്പനെ വലിയ
    ബഹുമാനമാണു. പക്ഷെ പഠിക്കാൻ മണ്ടനായ നായകൻ ആറാം ക്ലാസിൽ വെച്ച് പഠിപ്പ്
    നിർത്തുന്നു.

    സംവി: പ്രശ്നമാണല്ലോ..

    തിരകഥാകൃത്ത്: എന്നാൽ നായകൻ പ്ലസ്ടു വരെ പഠിച്ചോട്ടെ കുഴപ്പല്യാ..
    സംവി: അതല്ലടോ.. നിങ്ങൾ പറയുന്ന നായകന്റെ സ്വഭാവ സവിശേഷതകളും നായകന്റെ പഠിപ്പ്
    നിർത്തുന്ന സംഭവുമായി മാച്ച് ആവുന്നില്ലല്ലോ..

    കഥാ: മനസ്സിലായില്ല സാർ.
    അസി: അതായത് അപ്പനെ പേടിയുള ദൈവഭയമുള്ള നായകൻ എങ്ങനെ ഒരു ഉഴപ്പനാവും..
    തിര: ദൈവഭയവും പഠിപ്പും തമ്മിലെന്ത് ബന്ധമാണു സാർ. അങ്ങനെയെങ്കിൽ നാട്ടിലെ
    കപ്യാർമാരൊക്കെ കളക്ടർമാരാവണ്ടേ..

    (സംവിധായകൻ ഒന്നു സൂക്ഷിച്ച് നോക്കുന്നു. തിരകഥാകൃത്ത് പരുങ്ങുന്നു. )

    സംവി: ആ താൻ ബാക്കി പറ കേൾക്കട്ടെ.

    തിര: ഇനി ഞാൻ പറയാം സാർ. അങ്ങനെ അയല്ക്കാരി പെണ്ണുമായുള്ള പ്രേമം വീട്ടുകാർ
    അറിയുന്നു. നായകന്റെ വീട്ടുകാർ ദരിദ്രർ ആയിരുന്നത് കൊണ്ടും നായികയുടെ
    വീട്ടുകാർ പണക്കാർ ആയതു കൊണ്ടും നായികയുടെ അപ്പൻ എതിർക്കുന്നു. നായികയുടെ ..
    അസി: അല്ല അപ്പോ അയല്ക്കാരി പെണ്ണാണോ നായിക
    കഥാ: അല്ല.
    അസി: പിന്നെ നായികയെന്ന് പറഞ്ഞതാ..
    തിരകഥാ: അത് നായകന്റെ ഇപ്പോഴത്തെ ലൈഫിലെ നായിക. സാർ ജീവിതം എന്ന് പറഞ്ഞാൽ ഒരു
    പാഠപുസ്തകമാണല്ലോ.. നമ്മൾ കണ്ട് മുട്ടുന്ന ഓരോരുത്തരും അതിലെ പാഠങ്ങളും അങ്ങനെ
    നോക്കുവാണേൽ നായകന്റെ ഇപ്പോഴത്തെ പാഠമാണു അയല്ക്കാരി.
    സംവി: ഈ ഡയലോഗ് കൊള്ളാലോ ഇത് സിനിമയിൽ യൂസ് ചെയ്യാം.

    തിരകഥ: ശരി സാർ. അങ്ങനെ വീട്ടുകാർ അറിയാതെ നായിക നായകന്റെ വീട്ടിലേക്ക്
    ഒളിച്ചോടാൻ എത്തുന്നു. പക്ഷെ നായികയെ പിന്തിരിപ്പിച്ച് തിരികെ അയക്കുന്നു
    നായകൻ. നായിക വേറെ കെട്ടുന്നു. നായകൻ ഹതാവശനായി നടക്കുന്നു.
    അസി: എന്ത് വശനായി??
    കഥ: അല്ല നിരാശനായി എന്ന്
    അസി: എന്നാ അങ്ങനെ പറഞ്ഞാ മതി. നിങ്ങടെ സാഹിത്യമൊക്കെ എഴുതുമ്പോൾ പ്രയോഗിച്ചാൽ
    മതി കേട്ടല്ലോ

    തിരകഥാ: കേട്ടു.
    അസി: എന്നിട്ട് പിന്നെന്തുണ്ടായി
    കഥാ: അങ്ങനെ കടങ്ങളും പരിവട്ടങ്ങളുമായി നായകൻ നടക്കുമ്പോൾ നായകനു
    ന്യൂസിലാണ്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഒരു പെണ്ണിന്റെ ആലോചന വരുന്നു. പെണ്ണു
    രണ്ടാം കെട്ടാണു പക്ഷെ ആദ്യ കെട്ടിൽ രണ്ട് മാസമേ നിന്നുള്ളു. പയ്യനു
    ഭ്രാന്തായിരുന്നു.
    അസി: ഇവളെ കെട്ടിയത് കൊണ്ട് ആയതോണോ

    തിരകഥാ: അല്ല സാർ പണ്ടേ ഉണ്ടായിരുന്നു.. അങ്ങനെ നായകൻ മനസിലാ മനസ്സോടെ
    കല്യാണത്തിനു സമ്മതിക്കുന്നു. അങ്ങനെ അവരുടെ കല്യാണം കഴിയുന്നു. കല്യാണം
    കഴിഞ്ഞ അന്ന് തന്നെ നായകന്റെ പുതിയ നായിക ന്യൂസിലാണ്ടിലേക്ക് പോകുന്നു.
    കുറച്ച് കാലം കഴിഞ്ഞ് നായകനു വിസ അയച്ച് കൊടുക്കുന്നു. നായകൻ
    ന്യൂസിലാണ്ടിലേക്ക് പോകുന്നു.
    അസി: കഴിഞ്ഞോ
    കഥാ: കഴിഞ്ഞു
    അസി: ഇതെന്ത് കഥയാ.,, ന്യൂസിലാണ്ടിൽ ചെന്ന് അവരു സുഖമായി ജീവിച്ചു ഇത്
    പറയാനാണാ സിനിമ എടുക്കുന്നേ..
    തിരകഥാ: അയ്യോ ഫസ്റ്റ് ഹാഫ് കഴിഞ്ഞു എന്നാ പറഞ്ഞേ..
    അസി: ആ അങ്ങനെ വരട്ടെ.. എന്നിട്ടോ
    കഥാ: ന്യൂസിലാണ്ടിലെത്തുന്ന അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അന്ത:ചി.. അല്ല
    പ്രശ്നങ്ങൾ ആണു സിനിമയുടെ ബാക്കി ഭാഗം.

    അസി: എഴുന്നേറ്റെ.. വേഗം സ്ഥലം കാലിയാക്ക്.. അന്തഃചിത്രകഥയും അമർ
    ചിത്രകഥയുമൊക്കെ പറയാൻ ന്യൂസിലാണ്ട് വരെ പോകണമല്ലോ.. മക്കളു ചെല്ല്..

    (തിരകഥാകൃത്തും കഥാകൃത്തും സങ്കടത്തോടെ സംവിധായകനെ നോക്കി ഇറങ്ങി പോകുന്നു)
    തിരിച്ച് വന്ന അസി: അല്ല പിന്നെ ഒരോരുത്തന്മാർ ഇറങ്ങിക്കോളും കഥപറയാം എന്ന്
    പറഞ്ഞിട്ട് മനുഷ്യനെ മിനക്കെടുത്താൻ
    സംവിധായകൻ താടി ഉഴിഞ്ഞ് കൊണ്ട്: എടോ അവരോട് പറ നമ്മൾ ഈ സിനിമ ചെയ്യാൻ പോകുന്നു
    ബാക്കി സ്ക്രിപ്റ്റ് എഴുതാൻ
    അസി: സാറേ സാറേന്ത് വർത്താനാ പറയുന്നേ..ഇത് എൻ ആർ ഐ പടമാ. മലയാളത്തിൽ
    വിജയിക്കില്ല.. വല്ല പ്രവാസി മലയാളികളുടെ കഥയോ മറ്റോ ആണെങ്കിൽ അറബി കഥ പോലെ
    വിജയിക്കുമായിരുന്നേനെ. ഇതിപ്പോ ഈ വിദേശമലയാളികളുടെ കഥയൊന്നും നമ്മുടെ
    നാട്ടുകാർക് ദഹിക്കില്ല.
    സംവി: ശരിയാണു പക്ഷെ ബോളിവുഡിൽ ഒക്കെ പരീക്ഷിച്ച് വിജയം കണ്ട ഫോർമുലയാണത്.
    മലയാളത്തിൽ നമ്മുക്ക് അത് വിജയിപ്പിച്ചെടുക്കാം.
    അസി: റിസ്ക്കാണു.
    സംവി: എടോ ഒരു റിസ്ക്കുമില്ലാതെ ജീവിക്കുന്നതാണു ഏറ്റവും വലിയ റിസ്ക്ക്. താൻ
    വേഗം നിർമ്മാതാവിനെ വിളിച്ച് പറ പിന്നെ ഷൂട്ടിംഗിനു കുറച്ച് ഹെലിക്യാം വേണം.
    അസി: അതെന്തിനാ സാർ.
    സംവി: അതാകുമ്പോ ആകാശത്തൂന്ന് എടുത്ത് കുറച്ച് ദൃശ്യഭംഗി കാണിക്കാലോ.
    അല്ലെങ്കിൽ നമ്മുടെ പ്രേക്ഷകരു പറയും ഇതെന്തിനാ ന്യൂസിലാണ്ടിൽ പോയി ഷൂട്ട്
    ചെയ്തേന്നു.
    അസി: സാർ അപ്പോ ആരാ നായകനാക്കേണ്ടേ..
    സംവി: ആരായാലും ഒറ്റ കണ്ടീഷനേ ഉള്ളു. സിനിമ കണ്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ
    സ്വന്തം ഫാൻസ് തന്നെ തെറി വിളിച്ച് ഫേസ്ബുക്കിൽ റിവ്യു ഇടാത്ത നടനാവണം.
    അസി: (ചിരിച്ച് കൊണ്ട്) അങ്ങനെ ഒരാളുണ്ട്.. അങ്ങനെ ഒരാളേ ഉള്ളു.
    സംവി: ബാക്കി അഭിനേതാക്കളൊക്കെ വലിയ പ്രശസ്തർ ഒന്നും വേണ്ട. പിന്നെ
    ന്യൂസിലാണ്ടിൽ താമസിക്കുന്ന മലയാളികൾ ഉണ്ടെങ്കിൽ അവരെയും അഭിനയിപ്പിക്കാം
    ചിലവ് കുറയ്ക്കാമല്ലോ..!
    അസി: നോക്കാം സാർ.
    സംവി: പിന്നെ എനിക്കീ കഥയിൽ ഒരു ഫാന്റ്സി ടച്ച് കൊടുക്കണമെന്നുണ്ട്.
    അസി: അതെന്തിനാ സാർ
    സംവി: ഞാൻ ചുമ്മാ ഒരു ഇന്റർവ്യൂവിൽ പറഞ്ഞായിരുന്നു അടുത്ത പടം ഒരു ഫാന്റസി
    ആയിരിക്കുമെന്ന്.
    അസി(അല്പനേരം ആലോചിച്ചിട്ട്): വഴിയുണ്ട് സാർ നമ്മുക്ക് നായകന്റെ ചിന്തകളെ
    പിശാചിന്റെയും മാലാഖയുടെയും വ്യൂ പോയന്റിൽ കാണിക്കാം. ഒരു വറൈറ്റി ആവും
    സംവി: കൊള്ളാം നല്ല ഐഡിയ.. പിന്നെ ട്വിസ്റ്റില്ല സസ്പെൻസില്ലാ എന്ന് ഇപ്പോഴെ
    പരസ്യം കൊടുത്ത് തുടങ്ങിക്കോ.. ഇല്ലെങ്കിൽ പടം കഴിഞ്ഞ് ഓൺലൈൻ റിവ്യൂവേഴ്സ്
    ആദ്യ ദിവസം തന്നെ വലിച്ച് കീറും
    അസി: സാർ കാര്യമൊക്കെ ശരി തന്നെ.. എന്നാലും എനിക്കങ്ങ് ഈ സബ്ജക്ട് അത്ര
    പിടിച്ചിട്ടില്ല.
    സംവി: താൻ ധൈര്യമായിട്ടിരിക്ക് ഇത് ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും ഫാമിലീസിനു
    ഇഷ്ടപ്പെടും അവരിത് ഇടിച്ച് കയറി മെഗാഹിറ്റും ബ്ലോക്ക് ബസ്റ്ററുമൊക്കെ ആക്കും.
    അസി: ആത്മഗതം (ആയാൽ മതി)
    അങ്ങനെ ആഘോഷ പൂർവ്വം ഷൂട്ടിംഗ് കഴിഞ്ഞു. എഡിറ്റിംഗ് ടേബിളിൽ ഫൈനൽ കട്ട്
    കാണുന്ന സംവിധായകൻ , അസിസ്റ്റന്റ് ഡയറക്ടർ , സില്ബന്തി
    സംവിധായകൻ: എങ്ങനെയുണ്ടടോ.
    സില്ബന്തി: മനോഹരമായിരിക്കുന്നു. ഈ വർഷത്തെ റെക്കോർഡ് വിജയം. പിന്നെ സാറും
    ഇതിൽ അഭിനയിച്ചിട്ടുണ്ടല്ലോ..അപ്പോ തകർത്തു
    അസി: പക്ഷെ സാർ സെക്കന്റ് ഫാഫ് നല്ല ലാഗ് ഇല്ലേ.. പിന്നെ ഫസ്റ്റ് ഫാഫ്
    അപേക്ഷിച്ച് ഒട്ടും കോമഡിയുമില്ല..
    സംവിധായകൻ: എന്റെ എല്ലാ സിനിമകളിലും സെക്കന്റ് ഫാഫ് ആണു തകർക്കാറുള്ളത്.
    ഇത്തവണ ട്വിസ്റ്റും സസ്പെൻസും ഇല്ലെന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതല്ലേ..
    സില്ബന്തി: സസ്പെൻസ് ഇല്ലെന്ന് പറഞ്ഞെങ്കിലും സാർ ലാസ്റ്റ് കൊടുത്ത ആ
    സസ്പെന്റ് കലക്കി
    അസി: എനിക്ക് തോന്നുന്നില്ല.
    സില്ബന്തി: ഇയാൾക്ക് തോന്നണ്ട പ്രേക്ഷകർക്ക് തോന്നിയാൽ മതി. (സംവിധായകനോട്
    ശബ്ദം താഴ്ത്തി) ഇവനെ അങ്ങ് പറഞ്ഞ് വിട്ടേക്ക് ഫുൾ നെഗറ്റിവിറ്റിയാ..

    അസി: ഇതിന്റെ ഫസ്റ്റ് ഫാഫ് ശരിയാണു സാർ പറഞ്ഞിരുന്ന പോലെ ആയിട്ടുണ്ട്. പക്ഷെ
    സെക്കന്റ് ഫാഫിലെ സീൻസ് ഒന്നും നമ്മുടെ സാദ മലയാളി പ്രേക്ഷകർ റിലേറ്റ് ചെയ്യാൻ
    പറ്റില്ല.

    സംവിധായകൻ: എടോ മലയാള സിനിമ ഗ്ലോബൽ മാർക്കറ്റിൽ ഇറങ്ങുന്ന സമയമാണു. അപ്പോ
    വിദേശ മലയാളികൾക്ക് രസിക്കാൻ പറ്റുന്ന സിനിമകൾ നമ്മൾ ഉണ്ടാക്കണം. ഇവിടുത്തെ
    പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും വിദേശമലയാളികൾ ഇഷ്ട്ടപ്പെടും തീർച്ച.

    അസി: സാർ സിനിമ പറഞ്ഞ് വെയ്ക്കുന്ന സന്ദേശം നമ്മൾ മറ്റുള്ളവരുടെ
    സന്തോഷങ്ങൾക്ക് വേണ്ടി സ്വയം ജീവിതം ബലിക്കഴികരുത് നമ്മൾ നമ്മുടെ
    സന്തോഷത്തിനാണു വിലകൊടുക്കേണ്ടത് എന്നാണല്ലോ

    സംവി: അതേ..
    സില്ബന്തി: ആ ഹാ.. തകർപ്പൻ..

    അസി: ഇതൊന്നും നമ്മുടെ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുമോ എന്ന് സംശയമാണു.

    സംവിധായകൻ; ആട്ടെ താനിതിനു 10 ൽ എത്ര മാർക്ക് കൊടുക്കും.

    അസി: ഞാനൊരു 5 മാർക്ക് കൊടുക്കും

    സില്ബന്തി: (ദേഷ്യത്തിൽ) ഒന്നു പോടപ്പാ.. സാർ വാ.. ഇവനാരാ കണക്ക് മാഷാ..
    മാർക്ക് കൊടുക്കാൻ. ഇത് 10 ൽ 10 കിട്ടുന്ന സിനിമായാ. അസി:ഡയറക്ടറുടെ നേരെ
    തിരിഞ്ഞ്. എടോ ഈ സിനിമയുടെ നൂറാം ദിവസവും ഹൗസ്ഫുൾ ബോർഡ് തൂങ്ങി കിടക്കുന്ന
    കാഴ്ച്ച കാണാൻ ഞങ്ങൾ തന്നെ വിളിക്കും അപ്പോ വന്ന് അതിന്റെ മുന്നിൽ നിന്ന്
    സെല്ഫി എടുത്തേക്കണം.. വാ സാറെ അവനോട് പോകാൻ പറ.. !

    (സംവിധായകനും സില്ബന്തിയും പോകുന്നു.. എഡിറ്റിംഗ് ടേബിളിലെ സ്ക്രീനിൽ ചുവപ്പ്
    ഡ്രസ് അണിഞ്ഞ ചെകുത്താനും വെള്ള ഡ്രസ്സ് അണിഞ്ഞ മാലാഖയും അയാളെ നോക്കി
    ചിരിച്ചു കൊണ്ടേ ഇരുന്നു..)
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  4. #3
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default

    Kohinoor

    കിളി പോയി എന്ന ചിത്രത്തിനു ശേഷം വിനയ് ഗോവിന്ദ് ആസിഫ് അലിയെ നായികനാക്കി
    സംവിധാനം ചെയ്ത സിനിമയാണു കോഹിനൂർ. ആസിഫ് അലി തന്നെയാണു ചിത്രത്തിന്റെ
    നിർമാതാവ്. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞ ഭാവന ഐറ്റം ഡാൻസ് ചെയ്യുന്ന സിനിമ എന്ന
    നിലയിൽ റിലീസിനു മുൻപേ പ്രശസ്തി നേടിയ സിനിമയാണു കോഹിനൂർ. ഇന്ദ്രജിത്ത്, ചെമ്പൻ
    വിനോദ്, അജു വർഗ്ഗീസ്, വിനയ് ഫോർട്ട് എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന
    അഭിനേതാക്കൾ.

    കോഹിനൂർ കഥ വളരെ സിമ്പിൾ ആണു. 1988 കാലഘട്ടത്തിലാണു ഇത് നടക്കുന്നത്. നായിക്കർ
    എന്ന ബോംബയിലെ അധോലോക രാജാവ്. അയാളുടെ കോടികൾ വിലമതിക്കുന്ന ഡയമണ്ട് ഇങ്ങ്
    കേരളത്തിലെ ചെറുപുഴ എന്ന ചെറിയ ടൗണിലെ ഒരു വലിയ തുണിക്കടയിൽ ഉണ്ട്. ഹൈദർ എന്ന
    കള്ളൻ ഇത് മോഷ്ടിക്കാൻ ഫ്രഡി, നിക്കോളാസ് എന്നീ രണ്ട് ചെറിയ കള്ളന്മാരുടെ
    സഹായം തേടുന്നു. അവർ ഏത് പൂട്ടും തുറക്കുന്ന ആണ്ടിയുടെ സഹായം തേടുന്നു. ആണ്ടി
    ഇതെല്ലാം തന്റെ ഉറ്റ സുഹൃത്തും കള്ളനുമായ ലൂയിസിനോട് പറയുന്നു. അങ്ങനെ 5
    കള്ളന്മാർ. കോഹിനൂർ ടെക്സ്റ്റയിൽസിലെ ഡയമണ്ട് എങ്ങനെ കൈക്കലാക്കുന്നു എന്നതാണു
    ബാക്കി സിനിമ. ക്ഷമിക്കണം കൈക്കലാക്കുമോ ഇല്ലയോ എന്നതാണു ബാക്കി..!!!

    1988 എന്ന അധി വർഷം ഈ കള്ളന്മാർക്ക് പടക്കം പൊട്ടുന്നതു പോലത്തെ ഒരു
    വർഷമായിരുന്നു. എന്ന് തുടങ്ങുന്ന ആസിഫ് അലിയുടെ വിവരണം ഒരു കിടിലൻ പടമാണു
    വരുന്നത് എന്ന പ്രതീക്ഷ പ്രേക്ഷകരിൽ ഉണ്ടാക്കുന്നു. 1988 ലെ കാലഘട്ടത്തിനു
    അനുയോജ്യമായ കലാസംവിധാനവും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം ചേർത്ത് സംഗതി
    അങ്ങ് കൊഴുപ്പിക്കുന്നു. കൂട്ടിനു മോഹൻലാലും മമ്മൂട്ടിയും..!! പിന്നെ ലൂയിസ്
    എന്ന കള്ളനായുള്ള ആസിഫ് അലിയുടെ രംഗപ്രവേശനം. ഉറുമ്പുകൾ ഉറങ്ങാത്ത കൂട്ട്
    കെട്ട് ആവർത്തിക്കുന്ന ചെമ്പൻ വിനോദും വിനയ് ഫോർട്ടും. പിന്നെ സ്വതസിദ്ധമായ
    നമ്പറുകളുമായി അജുവർഗ്ഗീസും. എന്നാൽ ഇവരെക്കാളൊക്കെ ഗംഭീര വരവ്
    ഇന്ദ്രജിത്തിന്റെതായിരുന്നു. ആസിഫ് അലി കയ്യിലുള്ള ഭാവങ്ങൾ വെച്ച് പിടിച്ചു
    നിന്നപ്പോൾ തനയോരുവനിലെ അരവിന്ദ് സ്വമിയെ പോലെ കസറും എന്ന് കരുതിയ
    ഇന്ദ്രജിത്ത് നിരാശപ്പെടുത്തി. ഭാവനയുടെ ഐറ്റം ഡാൻസ് കണ്ട് നെഞ്ച് തകർന്ന്
    പോയി.. സത്യം..!! സിനിമയിൽ നായികക്ക് വലിയ പ്രധാന്യമില്ല. കാരണം പെണ്ണുങ്ങൾ 3
    തരത്തിലുണ്ട്. ചോക്ലേറ്റ് , ഐസ്ക്രീം , സ്കോച്ച്..!! ഇതിലേത് ടൈപ്പിൽ
    പെട്ടതായാലും ശരി ഉള്ള നായിക ഒരു ദുരന്തമായിരുന്നു ആദ്യപകുതി കളവ്
    നടത്താനുള്ള പ്ലാനിംഗും മറ്റുമായി മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി
    സസ്പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞങ്ങനെ കഴിഞ്ഞു പോയി. പഴയ കാലഘട്ടം
    പുനർസൃഷ്ടിക്കപ്പെടുമ്പോൾ ഒരുപാട് വലിയ ബഡ്ജറ്റ് ആവില്ലേ എന്ന് സംശയിക്കുന്നവർ
    ഈ സിനിമയുടെ സെറ്റപ്പ് കണ്ട് പഠിക്കണം.. കിളി പോയതിൽ നിന്ന് വലിയ മുന്നേറ്റം
    നടത്തിയ സംവിധായകൻ വിനയ് ഗോവിന്ദിനെ ഈ സിനിമയിൽ കാണാം. പ്രേക്ഷകരെ
    മുഷിപ്പിക്കാതെ ഒരു സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ തിരകഥാകൃത്തുക്കളായ സലീൽ
    മേനോനും രഞ്ജീതിനും അഭിമാനിക്കാം. എന്നാൽ പ്രേക്ഷകരെ
    ബോറടിപ്പിക്കാതിരിക്കുന്നതിനൊടൊപ്പം രസിപ്പിക്കാൻ കൂടി കഴിയുന്നതാകണം സിനിമ
    എന്ന് മനസ്സിലാക്കി അടുത്ത സിനിമയിൽ ഒരു മികച്ച തിരകഥയൊരുക്കാൻ ഇവർക്ക്
    കഴിയട്ടെ. നല്ല രീതിയിലുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമെല്ലം
    കോഹിനൂരിലുണ്ടെങ്കിലും പുതുമകൾ സമ്മാനിക്കുന്ന സിനിമകൾ രണ്ടു കൈയും നീട്ടി
    സ്വീകരിക്കുന്ന മലയാളികൾക്ക് മുന്നിൽ കാലഘട്ടത്തിന്റെ പഴമ ഒരു
    വ്യത്യസ്ഥതയാക്കുമ്പോൾ പ്രമേയം പഴയതു തന്നെ എന്നതാണു കോഹിനൂരിനെ വെറുമൊരു
    ശരാശി സിനിമയാക്കി നിലനിർത്തുന്നത് . ബൈസിക്കിൾ തീവ്സ് പോലെയുള്ള മറ്റൊരു
    സിനിമ എന്നതിൽ കവിഞ്ഞ് മറ്റൊന്നും സ്വന്തമായി നിർമ്മിച്ച ഈ സിനിമ ആസിഫ്
    അലിയ്ക്കായി അവശേഷിപ്പിക്കുന്നില്ല എന്നതാണു വസ്തുത. കണ്ണിനെ പൊള്ളിക്കുന്ന
    കാഴ്ച്ചകളുമായി 100 കോടിയുടെ ലൈല മജ്നു കഥ പറഞ്ഞ ഡബിൾ ബാരൽ..!! കണ്ണിനു
    കുളിർമയേക്കുന്ന കാഴ്ച്ചകളുമായി വെറും 5 കോടിയുടെ കഥ പറയുന്ന കോഹിനൂർ.
    രണ്ടിനും ഒരേ നിറം ഒരേ സ്വഭാവം. എന്നാൽ ഒന്നു വിദേശി മറ്റേത് തനി നാടൻ..!!


    ആസിഫ് അലി ആരാധകരാണന്ന് തോന്നുന്നു പടം കഴിഞ്ഞപ്പോൾ കൈയ്യടി ശബ്ദം കേട്ടു.
    അവരെ കുറ്റം പറയാൻ പറ്റില്ല. ഐ ആം ടോണിയേക്കാൾ വലുതായി എന്ത് കിട്ടിയാലും
    സ്വീകരിക്കും എന്ന അവസ്ഥയിലാണല്ലോ അവർ.

    ഒരു വലിയ ഹിറ്റിനുള്ള സാധ്യത കാണുന്നില്ല. ചെറിയ ഹിറ്റിനുള്ള സാധ്യത തീരെ
    കാണുന്നില്ല. എന്നാലും ഒരാഴ്ച്ച ഹോൾഡ് ഓവറാവില്ല എന്ന് ഉറപ്പ്..!!

    * എന്താണെന്ന് അറിയില്ല. ആസിഫ് അലി നായകനായ സിനിമകൾ തിയറ്ററിൽ
    പോയി കാണിക്കാൻ പ്രേക്ഷകർ വലിയ ആവേശം കാണിക്കാറില്ല.. ഇനി സിനിമ കണ്ട്
    മോശമാണെന്ന് ഫേസ്ബുക്കിൽ കമന്റിട്ടാൽ ആരാധകർ വധഭീക്ഷണി മുഴക്കും എന്നുള്ളത്
    കൊണ്ടാണോ ആവോ..!!!
    Last edited by National Star; 10-04-2015 at 07:12 PM.

  5. #4
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default

    Double Barrel


    (രണ്ട് വർഷങ്ങൾക്ക് മുൻപ്.)
    ഒരു ഉച്ച സമയം. മലയാളത്തിലെ പ്രശസ്തമായ ഒരു നിർമ്മാണ കമ്പനിയുടെ ഓഫീസ്. തന്റെ
    നീളൻ മുടി തഴുകി തലോടി വിതരണത്തിനെടുത്ത സിനിമകളുടെ കണക്കുകൾ പരിശോധിച്ച്
    ഓഫീസ് റൂമിലിരിക്കുന്ന കമ്പനി മുതലാളി. അവിടേയ്ക്ക് മലയാള സിനിമയുടെ ഭാവി
    വാഗ്ദാനമെന്ന് വിശേഷിപ്പിക്കുന്ന അനിതസാധാരണ കഴിവുകളുള്ള ഡയറക്ടർ കടന്നു
    വരുന്നു.
    മുതലാളി:ആരാണിത്..!! എന്താണു ഈ വഴിക്കൊക്കെ..
    സംവിധായകൻ : എന്റെ ലാസ്റ്റ് പടം ബമ്പർ ഹിറ്റായിരുന്നല്ലോ. അടുത്ത പടം ചെയ്യാൻ
    ഒരുപാട് നിർമ്മാതാക്കൾ എന്നെ നിർബന്ധിക്കുന്നു.
    മുതലാളി: എന്നാൽ പിന്നെ ചെയ്യരുതോ..?
    സംവിധായകൻ: അതാണു..! കണ്ട ആപ്പ ഊപ്പ നിർമ്മാതക്കൾക്കൊന്നും വേണ്ടി ഞാൻ പടം
    ചെയ്യില്ല. ചെയ്യുന്നെങ്കിൽ അത് നല്ല അന്തസ്സുള്ള നിർമ്മാതക്കളുടെ കൂടെയെ
    ചെയ്യു.
    (മുതലാളി കസേരയിൽ ഒന്നമർന്നിരിക്കുന്നു)
    മുതലാളി: അതും ശരിയാ.. ആട്ടെ എന്താ സബ്ജക്ട്
    സംവിധായകൻ: ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു കഥ. ഒരു മൾട്ടിസ്റ്റാർ
    ബിഗ് ബഡ്ജറ്റ് ഐറ്റം.
    മുതലാളി: കഥ റെഡിയാണോ??
    സംവിധായകൻ: കഥയും തിരകഥയും എല്ലാം റെഡിയാണു. എപ്പോ ഷൂട്ടിംഗ് തുടങ്ങാം അത് പറ.
    മുതലാളി : ഒരു മിനിറ്റ് എന്നാൽ ഞാൻ എന്റെ പാർട്ടണറെ കൂടി വിളിക്കാം. ആൾക്കും
    കഥ ഇഷ്ട്ടപ്പെടണമല്ലോ. ആൾ തന്നെയല്ലേ ഇതിലെ ഹീറോ
    സംവിധായകൻ.: അങ്ങനെ നിയതമായ ഒരു നായകൻ നായിക സങ്കല്പം ഒന്നും ഈ ചിത്രത്തിൽ
    ഇല്ല. ഞാൻ ആദ്യമേ പറഞ്ഞതാണു സാധാരണ മലയാള സിനിമ പിടിക്കാൻ ഇവിടെ ഇഷ്ടം പോലെ
    ആളുണ്ട്. അതിനു വേറെ ആളെ നോക്കണം.
    മുതലാളി: ഒക്കെ ഒക്കെ ആളിപ്പോ വരും നിങ്ങൾ ഒന്നു സംസാരിക്ക്
    (കുറച്ച് സമയത്തിനു ശേഷം നടൻ കടന്നു വരുന്നു)
    നടൻ: ഹലോ എന്താണു വിശേഷം
    സംവിധായകൻ: (ഗൗരവത്തിൽ) ഇപ്പോ നല്ല വിഷയങ്ങൾ ഉള്ള സിനിമയിൽ ഒന്നും
    അഭിനയിക്കുന്നില്ല അല്ലേ
    നടൻ: അതിപ്പോ അങ്ങനത്തെ കഥകൾ കിട്ടണ്ടേ..
    സംവിധായകൻ: ങും നമ്മൾ ഒരുമിച്ച് ആദ്യം ചെയ്ത സിനിമ വിജയിച്ചില്ലലോ അതു കൊണ്ട്
    ഒരു ഉഗ്രൻ സബ്ജക്ട് നമ്മൾ സിനിമയാക്കാൻ പോകുന്നു. ഷുവർ ബെറ്റാണു.
    നടൻ: കൊള്ളാലോ എന്താ തീം കോമഡിയാണോ
    സംവിധായകൻ: (പുച്ഛത്തിൽ) കോമഡി. ഇത് മലയാള സിനിമയെ വേറെ ഒരു ലെവലിൽ എത്തിക്കാൻ
    പോകുന്ന സിനിമയാണു
    നടൻ: (ആവേശത്തിൽ) എന്നാ കഥ പറ
    സംവിധായകൻ: ഒക്കെ ഞാൻ കഥ പറയാൻ പോകുകയാണു ഒരു കാര്യം ആദ്യമേ പറയാം ഇടയ്ക്ക്
    കയറി സംസാരിക്കരുത് എനിക്കതിഷ്ടമല്ല.
    നടനും മുതലാളിയും: ഒക്കെ.
    സംവിധായകൻ: ഈ കഥ ആരംഭിക്കുന്നത് കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപാണു. അന്നു
    മനുഷ്യൻ ഉണ്ടായിട്ട് പോലുമില്ല. അപ്പോൾ അന്യഗ്രഹത്തിൽ നിന്ന് രണ്ട് രത്നങ്ങൾ
    ഭൂമിയിൽ വന്ന് പതിക്കുന്നു. ഒരെണ്ണം തീയുടെ കളറുള്ള ലൈല മറ്റേത് രക്തത്തിന്റെ
    നിറമുള്ള മജ്നു.
    മുതലാളി: അപ്പോ മുംതാസോ??
    സംവിധായകൻ : (ദേഷ്യത്തിൽ) ഇയ്യാളോട് പുറത്ത് പോവാൻ പറ. ഇയാളിവിടെ ഇരുന്നാൽ ഞാൻ
    കഥ പറയില്ല.
    മുതലാളി: സോറി.
    സംവിധായകൻ: പറ്റില്ല. ഗെറ്റ് ഔട്ട്
    നടൻ (പതിയെ സംവിധായകന്റെ ചെവിയിൽ): അങ്ങേരാണു കാശ് മുടക്കുന്നത് ഇറക്കി
    വിട്ടാൽ പിന്നെ പടം നടക്കില്ല അവിടിരിക്കട്ടെന്നെ..
    സംവിധായകൻ: ഇനി മിണ്ടരുത്: ഒക്കെ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയെ ആ മജ്നു.
    അങ്ങനെ ആ രണ്ട് രത്നങ്ങളും പല ആളുകളുടെയും കൈകളിലൂടെ കൈമരിഞ്ഞ് കൈമറിഞ്ഞ്
    അവസാനം ഇപ്പോൾ ഡോണിന്റെ കൈയ്യിൽ എത്തുന്നു. ഈ രത്നങ്ങളുടെ പ്രത്യേകത ഇവയ്ക്ക്
    ഭയങ്കര പവറാണു. ഇതുപയോഗിച്ച് ഏത് വലിയ ശക്തിയെയും തോല്പിക്കാം. കടൽ രണ്ടായി
    പിളർക്കാം. എവറസ്റ്റ് കൊടുമുടി പൊളിച്ച് കളയാം. ഒരു ഭൂഖണ്ഡം തന്നെ
    ഇല്ലാതാക്കാം. ഇതൊക്കെ നമ്മൾ പടത്തിൽ കാണിക്കുന്നുണ്ട്
    നടൻ: ഇന്ററെസ്റ്റിങ്ങ്
    മുതലാളി: അല്ല ഇതിനൊക്കെ തോനെ കാശാവില്ലെ..
    സംവിധായകൻ എഴുന്നേല്ക്കുന്നു.
    സംവിധായകൻ: ഇത് ശരിയാവില്ല. ഞാൻ പോണു
    നടൻ: ഹാ ഇരിക്കെന്നെ. ഇനി മിണ്ടില്ല(മുതലാളിയെ നോക്കിട്ട്) കാശൊക്കെ നമ്മുക്ക്
    ഉണ്ടാക്കാം ആദ്യം കഥ പറയട്ടെ. നിങ്ങളു പറ
    സംവിധായകൻ: ഡോണിനു ഒരു മകനുണ്ട്. ഗബ്ബർ. അയാൾക്ക് ഈ രത്നങ്ങൾ വേണം പക്ഷെ ഡോൺ
    കൊടുക്കില്ല. ഡോൺ ഈ രത്നങ്ങൾ പാഞ്ചോയ്ക്കും വിൻസിക്കും വില്ക്കാം എന്ന്
    പറയുന്നു. പകരം 10 കോടി രൂപ കൊടുത്താൽ മതി. പാഞ്ചോയുടെ കൈയ്യിൽ ഈ 10 കോടി ഇല്ല
    അവർ അഞ്ച് കോടി ഒരു നീഗ്രോയുടെ കൈയ്യിൽ നിന്നും മറ്റെ അഞ്ച് കോടി നാട്ടിലെ
    കുഴല്പണക്കാരന്റെ കൈയ്യിൽ നിന്നും ശരിയാക്കാം എന്ന് വിചാരിക്കുന്നു.
    നടൻ: ഒരു സെക്കന്റ്. നാട്ടിൽ നിന്നെന്നു പറയുമ്പൊൾ അപ്പോ ഈ കഥ നടക്കുന്നത്
    എവിടെയാ
    സംവിധായകൻ: മെക്സിക്കോയിൽ
    നടൻ: മെക്സിക്കോയോ. അവിടെ വെച്ച് ബിഗ് ബഡ്ജറ്റ് ഒക്കെ ശരിയാവുമോ
    സംവിധായകൻ: എന്നാ കൊളംബിയ ആയാലോ
    മുതലാളി: അയ്യേ കൊളംബിയ വേണ്ട
    സംവിധായകൻ: പാരിസ്
    നടൻ: ബോംബെ
    മുതലാളി:ഗോവ
    നടൻ: അതെ ഗോവ ഗോവ മതി
    സംവിധായകൻ:(മനസ്സില്ലാ മനസ്സോടെ ) ഗോവയെങ്കിൽ ഗോവ.
    നടൻ: എന്നിട്ട്
    സംവിധായകൻ: അപ്പോരത്നങ്ങൾ പാഞ്ചിയുടെ കൈയ്യിൽ ഉണ്ടെന്ന് ഗബറിനു മനസിലാവുന്നു.
    ഗബർ രത്നങ്ങൾ വാങ്ങാൻ ബില്ലിയെ വിടുന്നു. ബില്ലി 100 കോടി രൂപയ്ക്ക് ഈ
    രത്നങ്ങൾ വാങ്ങാം എന്ന് പാഞ്ചിയോട് പറയുന്നു.
    നടൻ: എന്നിട്ട്
    സംവിധായകൻ: പിന്നെ കുറെ ട്വിസ്റ്റും ടേണും ഒക്കെയുണ്ട് അതൊക്കെ ഷൂട്ടിംഗ്
    നടക്കുന്ന സമയത്ത് അറിഞ്ഞാ മതി. സസ്പെൻസ് ആണു സസ്പെൻസ്
    മുതലാളി നടനോട്: അല്ല മൾട്ടി സ്റ്റാർ എന്ന് പറഞ്ഞിട്ട് ആകെ രണ്ട് ഹീറോസല്ലേ
    ഉള്ളു ബാക്കിയുള്ളവരോ.
    സംവിധായകൻ:ഇനി മൂന്ന് ഹീറോസ് കൂടിയുണ്ട് അവരുടെ കഥ പാരലൽ ആയി നടക്കും
    നടൻ: അതും ഈ കഥയും തമ്മിൽ എന്താ ബന്ധം
    സംവിധായകൻ: ഒരു ബന്ധവുമില്ല. പക്ഷെ എന്തെങ്കിലും ബന്ധം കാണും എന്ന് വിചാരിച്ച്
    കാണികൾ അവസാനം വരെ പ്രതീക്ഷിച്ചിരിക്കില്ലേ അവസാനം ബന്ധമില്ല എന്ന് അറിയുമ്പോൾ
    അതാണു വറൈറ്റി..
    നടൻ: ചളമാവുമോ
    സംവിധായകൻ: നിങ്ങൾ ലോക സിനിമകൾ ഒന്നും കാണാറില്ലേ പൾപ്പ് ഫിക്ഷൻ
    കണ്ടിട്ടില്ലേ..
    നടൻ: അത് പിന്നെ..
    സംവിധായകൻ: അതാണു. ഒക്കെ അപ്പോ കഥ ഓക്കെ അല്ലേ എന്ന് ഷൂട്ടിംഗ് തുടങ്ങാം.
    മുതലാളി: ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം
    സംവിധായകൻ: താൻ ഇവിടിരുന്ന് ആലോചിക്ക് ഞാൻ പോവാ
    നടൻ: അങ്ങനെ പിണങ്ങി പോവല്ലേ നെക്സ്റ്റ് മാസം ഷൂട്ടിംഗ് അപ്പോൾ ഓക്കെ
    സംവിധായകൻ പോകുന്നു
    മുതലാളി നടനോട്: അയാളു പറഞ്ഞ കഥ വല്ലതും മനസ്സിലായോ
    നടൻ : ഇല്ല
    മുതലാളി: പിന്നെന്തോന്നിനാ പടം ചെയ്യാം എന്ന് സമ്മതിച്ചേ
    നടൻ: എടോ അങ്ങേരു ഭയങ്കര കാലിബറുള്ള സംവിധായകനാണെന്നാ പറയുന്നേ. നമ്മളു
    സമ്മതിച്ചിലേൽ അയാളു വേറെ ആരുടെയെങ്കിലും കൂടെ ആ പടം ചെയ്യും അതെങ്ങാനും
    സൂപ്പർ ഹിറ്റായാൽ പിന്നെ..
    മുതലാളി: എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ലാട്ടോ..
    നടൻ: ഒന്നും പേടിക്കണ്ട ഒക്കെ ശരിയാവും

    ഒന്നര വർഷങ്ങൾക്ക് മുൻപ്

    ഷൂട്ടിംഗ് ലൊക്കേഷൻ ഗോവ
    സംവിധായകൻ ക്യാമറാമാനോട്.: മൊത്തം ഒരു ഡാർക്ക് കളറിൽ എടുത്തോണം ലൈറ്റ് ടോൺ
    എവിടെയും ഉപയോഗിക്കരുത്.
    ക്യാമറാമാൻ: അതെന്താ?
    സംവിധായകൻ: താൻ ഈ ലോക ക്ലാസിക്ക് പടങ്ങൾ ഒന്നും കണ്ടിട്ടില്ലേ
    എല്ലാത്തിന്റെയും കളർ ടോൺ അങ്ങിനെയാ
    ക്യാമറാമാൻ പോയി കഴിഞ്ഞപ്പോൾ സംവിധായകൻ: എന്റെ കൂടെ ലാസ്റ്റ് പടം ചെയ്തിട്ട്
    രണ്ട് വർഷം കഴിഞ്ഞു ഒരു പ്രോഗ്രസ്സുമില്ലല്ലോ.. കഷ്ടം.
    ഷൂട്ടിംഗ് ലൊക്കേഷനിൽ നടനും മുതലാളിയും
    മുതലാളി: സംഗതി പ്രശ്നാട്ടാ.. ഇപ്പ തന്നെ കോടികൾ ഒരുപാട് ഒഴുക്കി. ഇതെന്താണു
    ഷൂട്ട് ചെയ്യുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലലോ.
    നടൻ: പ്രധാനപ്പെട്ട ഭാഗങ്ങളൊക്കെ ഇനി എടുക്കാനിരിക്കുന്നതേ ഉള്ളു.
    സമാധാനമായിട്ടിരിക്ക്
    മുതലാളി: എങ്ങനെ സമാധാനിക്കാനാ.. വിന്റേജ് മോഡൽ കാർ വേണമെന്ന് പറഞ്ഞ് ഇന്നലെ
    ഒരു 10 എണ്ണം ഇറക്കി കാശിങ്ങനെ ചക്ക ചുള്ള പോലെ എണ്ണി കൊടുക്കുന്നത് ഞാനാ..
    എനിക്കിത്തിരി ദണമുണ്ട്.
    അസോസിയേറ്റ് പ്രവേശിക്കുന്നു.
    അസോസിയേറ്റ് മുതലാളിയോട്: സാർ 3 ഹീറോസിൽ ഒരാൾ വരില്ല.
    മുതലാളി: വരില്ലേ എന്താ പറ്റിയേ
    അസോസിയേറ്റ് : ആൾക്ക് കഥയിൽ വലിയ റോളൊന്നുമില്ലാത്തത് കൊണ്ട്
    താല്പര്യമില്ലെന്ന്
    മുതലാളി: ആകെ കുഴഞ്ഞല്ലോ ഇനിയിപ്പോ ആരെ കണ്ട് പിടിക്കും പകരം..?
    സംവിധായകൻ രംഗത്തെത്തുന്നു,. അസോസിയേറ്റ് കാര്യം പറയുന്നു. സംവിധായകൻ: ആരും
    വിഷമിക്കണ്ട. അയാൾ വന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അയാളെ നമ്മൾ ഒഴിവാക്കി
    എന്ന ന്യൂസ് വരണം.
    മുതലാളി: പകരം ആരെ അഭിനയിപ്പിക്കും
    സംവിധായകൻ: പകരം ആരും വേണ്ട. അവനെ ആവശ്യമുണ്ടായിട്ട് വിളിച്ചതൊന്നുമല്ല. ഞാൻ
    ഒരു വലിയ സെറ്റപ്പിൽ പടം ചെയ്യുന്നത് അവൻ കൂടി കണ്ടോട്ടെ എന്ന്
    വിചാരിച്ചിട്ടാ.. (സംവിധായകൻ പോകുന്നു. മുതലാളിയും നടനും മുഖത്തോട് മുഖം
    നോക്കി നില്ക്കുന്നു)
    ഷൂട്ടിംഗ് പുരോഗമിക്കുകയും ഇടയ്ക്ക് വെച്ച് ഒരു തമിഴ് നടൻ പടത്തിൽ ജോയിൻ
    ചെയ്യുകയും അയാൾ ഒരു സഹനിർമ്മാതാവാവുകയും ചെയ്ത് അവസാനം പടം റിലീസിനു
    തയ്യാറാവുന്നു.

    റിലീസിനു തലേദിവസം

    സംവിധായകൻ മുതലാളിയോട്: നമ്മുടെ പ്രമോഷൻ പിള്ളേരോട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ്
    ഇടാൻ പറയണം. ഈ പടം ഒരു ഭയങ്കര സംഭവമാണെന്ന് കരുതരുത് ഒരു പരീക്ഷണമാണു. അങ്ങനെ
    തന്നെ കാണണം അലാതെ പടം ഇഷ്ട്ടപ്പെട്ടിലെങ്കിൽ ഉടനെ ഫേസ്ബുക്കിൽ റിവ്യു ഇട്ട്
    നാറ്റിക്കരുത് എന്ന്..!
    മുതലാളി: നിങ്ങളിങ്ങനെയൊന്നുമല്ലല്ലോ ആദ്യം പറഞ്ഞിരുന്നത്. ഈ പടം ഭയങ്കര
    സംഭവമാണന്നായിരുന്നല്ലോ..ഇപ്പോ എന്ത് വർത്താനമാ പറയുന്നേ..
    സംവിധായകൻ: സത്യത്തിൽ ഇതൊരു സംഭവമാണു. പക്ഷെ അത് മനസ്സിലാക്കാനുള്ള ഒരു
    വലുപ്പം നമ്മുടെ പ്രേക്ഷകർക്കായിട്ടില്ല..
    മുതലാളി: എന്നാൽ പിന്നെ വലിപ്പം കുറഞ്ഞ പ്രേക്ഷകർക്ക് വേണ്ടി എടുത്താൽ
    പോരായിരുന്നോ.
    സംവിധായകൻ: എടോ മൈൽസ്റ്റോണുകൾ ഉണ്ടാവുന്നത് ധീരമായ പരീക്ഷണങ്ങളിലൂടെയാണു.
    ഇതൊന്നും തനിക്ക് പറഞ്ഞാ മനസ്സിലാവില്ല.
    മുതലാളി: മനസ്സിലായി മനസ്സിലായി എല്ലാം മനസ്സിലായി..!

    റിലീസ് ദിവസം

    തുടക്കത്തിൽ ഒരു ഇംഗ്ലീഷ് വരികൾ എഴുതികാണിക്കുന്നു. ആരോ എപ്പഴോ പറഞ്ഞത്.
    സിനിമയുടെ ഫസ്റ്റ് സീൻ
    പ്രേക്ഷകൻ 1: ഹോളിവുഡ് റേഞ്ചിലാ സ്റ്റാർട്ടിംഗ് ഇത് പൊളിക്കും.
    സീനുകൾ പുരോഗമിക്കുന്നു. ഇടയ്ക്ക് ചിരി പിന്നെ വെടി പിന്നെ അങ്ങോട്ട് ഗംഭീര
    വെറുപ്പിക്കൽ..!!
    പ്രേക്ഷകൻ 2: കാര്യാക്കണ്ട മുൻപത്തെ പടവും ഇങ്ങനെയായിരുന്നു ഇന്റർവെൽ
    കഴിയട്ടെ..
    ഇന്റർവെൽ കഴിഞ്ഞ് പിന്നെ അടിയില്ല വെടിയും പുകയും മാത്രം.
    പ്രേക്ഷകൻ 1: ഇറങ്ങി ഓടിയാലോ
    പ്രേക്ഷകൻ 2: നിക്ക് ലാസ്റ്റിൽ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാവും വെയിറ്റ്
    പടം കഴിയുന്നു. പുറത്തിറങ്ങിയ പ്രേക്ഷകൻ 1 നിന്റെൽ ആ സംവിധായകന്റെ നമ്പറുണ്ടോ
    പ്രേക്ഷകൻ 2: ഉണ്ട്
    പ്രേക്ഷകൻ 1 നമ്പർ ഡയൽ ചെയ്യുന്നു.
    സംവിധായകൻ ഫോൺ എടുക്കുന്നു: ആരാ
    പ്രേക്ഷകൻ 1: സാർ പടം കണ്ടായിരുന്നു.
    സംവിധായകൻ: ആണോ എങ്ങനുണ്ട്. അതി നൂതനമായ സങ്കേതങ്ങളിലൂടെ കടന്നു പോകുന്ന എന്റെ
    ആശയാവിഷ്കകാരത്തിന്റെ അഭൗമിക.....
    പ്രേക്ഷകൻ 1: സാർ ഒരു മിനുറ്റ് പ്ലീസ്. കടലിൽ നിന്ന് കുഴിച്ചെടുക്കുന്ന
    മണ്ണൊന്നും എവിടേക്കാ പോണതെന്ന് അറിയില്ല അല്ലേ.. ഞാൻ പറഞ്ഞു തരാം.. ആ
    മണ്ണൊക്കെ ... ബീപ്.. ബീപ്.. ബീപ്.. ബീപ്.. പിന്നെയും കുറെ ബീപ്....
    Last edited by National Star; 10-04-2015 at 01:04 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  6. #5
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    NS..

  7. #6

    Default

    kidu reviews...thanks NS....repped...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  8. #7
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    National Staree Kidilam review...

  9. #8
    FK CBI sethuramaiyer's Avatar
    Join Date
    Nov 2005
    Location
    Trivandrum/Kochi
    Posts
    34,886

    Default

    kidilam.. menakettu ezhuthiyello..

  10. #9
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    Ningal oru sambhavem thannae kidu reviews

  11. #10
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Gd Writeup Machane

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •