Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: pathemaari - hrudhayasparshiyaya oru manohara chitram

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default pathemaari - hrudhayasparshiyaya oru manohara chitram


    പത്തേമാരി – ഹൃദയസ്പര്ശിയായ ഒരു മനോഹര ചിത്രം

    ആദ്യ പടത്തിലൂടെ തന്നെ കഴിവ് തെളിച്ച തിരകഥാകൃത്തും സംവിധായകനുമായ സലിം അഹമ്മദ് ചിത്രത്തില് ഒരു പ്രേക്ഷകന് എന്ന നിലയില് എത്രത്തോളം പ്രതീക്ഷ ഉണ്ടാകുമൊ ...അത്രയും .. ഒരുപക്ഷെ അതിന്റ്റേം മേലെ നില്ക്കും ഈ പത്തേമാരി

    വളരെ മികച്ച തിരകഥയും സംഭാഷണവും ... പശ്ചാത്തലസംഗീതം ... കലാസംവിധാനം ... ഫ്ലാഷ്ബാക്ക് to present ഒഴിക്കി കൊണ്ടുള്ള മികച്ച എഡിറ്റിംഗ് ... മനോഹര വിസ്വല്സ് ... വളരെ മികച്ച അവതരണം ..കൂടെ ഉജ്ജ്വല പ്രകടനങ്ങള്

    https://www.facebook.com/malayalamfilmreviews

    ഒരു സംവിധായകന് നല്ല പ്രേക്ഷകന് കൂടി ആകണം ...തന്റെ തൊട്ടു മുന്നേ ഉള്ള സിനിമകളെ വിശകലനം ചെയ്തു..അതില് എന്തെങ്കിലും പാളിച്ച ഉണ്ടായാല് അത് അടുത്തതില് മാറ്റാന് ശ്രമിക്കണം ... ഇപ്പോഴത്തെ പലരും അത് പ്രേക്ഷകന്റെ കുറ്റം എന്നും പറഞ്ഞു വീണ്ടും അതെ കാര്യങ്ങള് ആവര്ത്തിക്കുംപം സലിം അവിടെ ഒരു പടി മേലെ നില്ക്കുന്നു ... ഉദാഹരനത്തിനു അദ്ദേഹത്തിന്റെ തൊട്ടു മുന്നേ വന്ന ചിത്രത്തില് ദൈര്ഘ്യം കൂടിയ ഒരുപാട് സ്റ്റില് ഷോട്സ് ഉണ്ടായിരുന്നു .. പലരും അത് കാരണം ആയിരിക്കണം ഓഫ് ബീറ്റ് പടം എന്നൊരു ഇത് അതിനു കൊടുത്തതും... പത്തേമാരിയില് മുന്നേ നിന്നും വെത്യസ്തമായി ഒരുപാട് ചലന ഷോട്സ് ഉണ്ടായിരുന്നു ...
    പിന്നെ മുന്നേ ഉള്ളതില് vfx വളരെ അരോചകം ആയിരുന്നു..എന്നാല് ഇവിടെ എടുത്തു പറയേണ്ട ഒന്നായി vfx ..കപ്പലില് പോകുന്ന സീന്സ് ഒക്കെ നമ്മടെ പരിമിതമായ budget ഇല് നിന്നും കൊണ്ട് വളരെ മനോഹരവും റിയലിസ്റ്റിക് ആയി ചെയ്തു

    ഒരു കഥാപാത്രത്തിന്റെ വിരഹം...അത് ആരാണ് എന്ന് നാടകീയമായി വിളിച്ചു പറയാതെ ഒറ്റ ഒറ്റ വാക്കില്* ഇന്റെര്*വലിന് തൊട്ടു മുന്നേ കാണിച്ചത്* ... പിന്നെ കപ്പലില്* കേറി പോകുന്ന സീനില്* ദിവസങ്ങള്* മാറി മാറി വരുന്നത് സാധാരണ പലരും മെയിന്* നടന്മാരില്* മാത്രം ആയിരിക്കും makeup വെത്യാസങ്ങള്* കൊടുക്കുക..ബാക്കി ഉള്ളവര്* അതികം ആരും ശ്രധിക്കില്ലല്ലോ...ഇവിടെ എല്ലാ ആള്കാരിലും ദിവസങ്ങള്* കഴിയുന്നതിന്റെ കഷ്ടങ്ങള്* മാറ്റങ്ങള്* എല്ലാം വളരെ വെക്തമായ മാറ്റങ്ങള്* കാണാം... ഇതൊക്കെ സലിം എന്ന സംവിധായകന്റെ brilliance ഇല്* ചെലത്* മാത്രം :)


    കോമഡികളെകാള് പ്രേക്ഷകരുടെ മനസ്സില് ആഴത്തില് ഇടം നേടാന് പറ്റിയ ആയുധം ആണ് പ്രതീക്ഷ തന്നിട്ടുള്ള ഒരു അടി .... ആ ആയുധത്തെ വളരെ മികവുറ്റ രീതിയില് സിനിമയില് പല സ്ഥലത്തും പയറ്റിയിട്ടുണ്ട് സലിം... അത് കൊണ്ട് തന്നെ പല സന്ദര്ഭങ്ങളിലും കണ്ണ് നിറഞ്ഞു ... സിനിമയുടെ അവസാനം കണ്ണ് തുടച്ചു കൊണ്ടുള്ള കയ്യടി അതാണ് പ്രേക്ഷകര് സിനിമയ്ക്കു നല്കുന്ന അങ്ങീകാരവും

    ‘ 1983 ‘ ‘ വടക്കന് സെല്ഫി ഒക്കെ എനിക്ക് വളരെ പ്രിയപ്പെട്ടത് ആകാന് കാരണം അതില് എനിക്ക് എന്നെ കാണാന് കഴിഞ്ഞത് കൊണ്ടാണ് .. എന്നെ പോലെ ഒരു സാധാരണ പ്രേക്ഷകന്റെ കണ്ണ് നിരഞ്ഞിട്ടുന്ടെങ്കില് ... പത്തേമാരി കാണുന്ന ഓരോ പ്രവാസിയും ..അവരുടെ കുടുമ്പത്തിനും ഈ സിനിമ ഉണ്ടാക്കുന്ന ഒരു ഇത് ചിന്തിക്കവുന്നതിനും അപ്പുറം ആണ് .. ഒരു പക്ഷെ ഈ സിനിമ കണ്ട പലരും അന്ന് തന്നെ അവരുടെ അച്ഛന് അല്ലെങ്കില് മറ്റു പ്രവാസി ബന്ധുക്കളെ ഫോണ് വിളിച്ചു ഒരുപാട് സംസാരിചിട്ടുണ്ടാകും ..അവര്ക്ക് ഏ സിനിമ മറ്റൊരു അനുഭവം ആകും എന്നതില് സംശയം ഇല്ല ....
    അച്ഛന് ദുബായില് ആണ് എന്നും പറഞ്ഞു ധൂര്ത്ത് അടിക്കുന്ന ആള്കാര് ഉണ്ടെങ്കില് അവര്ക്കും ഒരു ചെറിയ വലിയ ഒരു കണ്ണ് തുറക്കല് ആകട്ടെ പത്തേമാരി

    ഓരോ കഥാപാത്രത്തോടും നമ്മക്ക് വല്ലാത്ത ദേഷ്യവും ,മനസ്സില് തട്ടി സ്നേഹവും ഒക്കെ തോന്നും .. നാരായണന് എന്ന കഥാപാത്രം നമ്മുടെ തന്നെ ആരോ എന്നും ....സലിം എന്ന എഴുത്തുകാരന്റെ വലിയ വിജയം ... നമ്മുടെ മലയാള സിനിമ മറ്റു ഭാഷകളുടെ മേലെ നിറുത്തുന്ന ഒരു കാര്യം ആണ് , കരഞ്ഞു വിളിക്കാതെ കണ്ണ് ഒന്ന് നിറയുമ്പോള് തന്നെ .. പ്രേക്ഷകരെ പൊട്ടി കരയിപ്പിക്കാന് കഴിവുള്ള നടന്മാര് .. ആ കാര്യത്തില് മുന്പന്തിയില് നില്ക്കുന്ന മമൂട്ടി ശ്രീനി സിദ്ദിക് തുടങ്ങിയവര് കൂടി ആയപ്പോള് സിനിമയിലെ പല സന്ദര്ഭങ്ങളിലും മനസ്സില് തങ്ങി നില്ക്കുന്നവ ആയി

    പ്രകടനങ്ങള് :
    മമൂട്ടി – ഇദ്ദേഹത്തിലെ നടനെ സംബദ്ധിച്ചടുത്തോളം ‘ ഇതൊക്കെ എന്ത് ‘ പക്ഷെ പ്രേക്ഷകരെ സംബധിച്ചടുത്തോളം .. നിറുത്താത്ത കയ്യടി മാത്രം
    ജുവല് - ആദ്യം റിലീസ് ആയ ചിത്രം കണ്ടപ്പോള് ഇവരുടെ ഉള്ളില് ഇത്രേം നല്ലൊരു നടി ഉണ്ടെന്നു അറിയാതെ പോയി... കമലിനെ പോലെ അനുഭവസമ്പത്തുള്ള കലാകാരന് കഴിയാത്തത് ഇവിടെ സലിം ചെയ്തു... ഒരു നടിയിലെ കഴിവിനെ പൂര്ണമായും നമ്മളില് എത്തിക്കുന്നതില് സംവിധായകന്റെ പങ്കു എത്രത്തോളം എന്നത് രണ്ടു പടവും കണ്ടാല് മനസിലാകും
    ശ്രീനി – ഞാന് ഏറ്റവും ആരാധിക്കുന്ന വെക്ത്യില് നിന്നും അടുത്തകാലത്ത് കണ്ട മികച്ച കഥാപാത്രവും പ്രകടനവും
    സിദ്ദിക് – എനിക്ക് നടന് എന്ന നിലയില് ഇദ്ദേഹവും ഒരു സൂപ്പര് താരം ആണ് ... ചെറിയ റോള് ആയാലും തന്റെതായ ഒരു വെക്തിമുദ്ര അദ്ദേഹം ചെയ്യുന്ന ഓരോ കഥാപാത്രങ്ങളില് ഉണ്ടാകും
    ജോയ് മാത്യു , ദിനേശ് , സന്തോഷ് ഉള്പ്പെടുന്ന എല്ലാവരും അവരുടെ കഥാപാത്രങ്ങള് ആയി ജീവിച്ചു

    verdict : 4/5 , മനസില് സൂക്ഷിക്കാവുന്ന ഒരു നല്ല ചിത്രം …
    ഇന്ന് തിയേറ്ററില് പോയി കാണാതെ നാളെ dvd കണ്ടു പുകഴ്ത്തിയിട്ട് കാര്യമില്ല... അത് കൊണ്ട് തന്നെ അഭിപ്രായങ്ങള് വായിച്ചു സമയം കളയാതെ ‘ chalo theater ‘

    വാല്കഷ്ണം :
    പ്രിയപ്പെട്ട മമൂക്കക്ക് ,
    ഇതേ പോലുള്ള അഭിനയ സാധ്യതകള് ഉള്ള കഥാപാത്രങ്ങള് ,മിനിമം കഥയുള്ള സിനിമ , ഇതാണ് താങ്കളുടെ പടം പോസ്റ്ററില് കണ്ട ഉടന് പടം കാണാന് തീരുമാനിക്കുന്ന ഓരോ സാധാരണ പ്രേക്ഷകനും ഉള്ളത് ... ഇത് പോലുള്ള കഥാപാത്രങ്ങള് ആണ് മമ്മൂട്ടി എന്ന നടനെ പ്രേക്ഷകടുടെ പ്രിയപ്പെട്ട മമ്മൂക്ക ആകിയതും ..
    ഭാസ്കറും രാജാവും ഒന്നും അല്ല മറിച്ചു ബാലചന്ദ്രനും ,പ്രാഞ്ചിയും , രാഖവനും , നാരായണും ആയിരിക്കും പ്രേക്ഷകര് എന്നും മനസ്സില് സൂക്ഷിക്കുക .. സിനിമയുടെ genre എന്തോ ആയികൊള്ളട്ടെ ഇതേ പോലുള്ള മികച്ച കഥാപാത്രങ്ങള് താങ്കളില് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു :)
    Last edited by KSHERU; 10-10-2015 at 08:54 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Superb Review :)
    Thnx
    Is love just a never ending dream....?

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4

    Default

    Thanks daa

  6. #5

    Default

    thanks bhai...

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ................

  8. #7
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)

    vittu poya chela karyangal edit cheythu chertthittundu :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    thanks ksheru bhai



  10. #9
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Good Review...

  11. #10
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •