Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: പത്തേമാരി...പത്തരമാറ്റ്!

  1. #1

    Default പത്തേമാരി...പത്തരമാറ്റ്!


    Shoranur- Gheetha
    40% for Balcony
    10th Sat Matinee

    കുടിയേറ്റവും പ്രവാസവും മനുഷ്യചരിത്രത്തിന്റെ കൂടി കഥയാണ്*. അനസ്യൂതം തുടർന്ന് കൊണ്ടേയിരിക്കുന്ന അവിരാമ ഗമനം. മതവും യുദ്ധവും വംശീയതയും ദാരിദ്ര്യവും കലുഷിതമാക്കിയ കലാപഭൂമികളിൽ നിന്ന് യൂറോപ്പിലേയും ഓസ്ട്രേലിയയിലേയുമൊക്കെ വാഗ്ദത്ത ഭൂമി തേടി അവർ ഇന്നും തുഴഞ്ഞ് കൊണ്ടേയിരിക്കുന്നു. ലക്ഷ്യത്തിനരികെ മെഡിറ്റരേനിയനിലും ടിമോർ കടലിലുമൊക്കെ വിലയം പ്രാപിക്കാതെ രക്ഷനേടുന്ന ഭാഗ്യാന്വേഷികൾ പുതിയ തീരങ്ങളിൽ പുതുജീവിതം കരുപ്പിടിപ്പിക്കുന്നു.


    ചിപ്പിയും ട്യുണ മത്സ്യവും ഈന്തപ്പഴവും ഒട്ടകങ്ങളും സമ്പദ് വ്യവസ്ഥ നിയന്ത്രിച്ചിരുന്ന ഒരു അവികിസിത മണലാരണ്യം, ആഴക്കടലിന്റെ അഗാധതയിൽ ആണ്ടുകിടന്ന അനന്തകോടി സമ്പത്തിന്റെ അനർഗ്ഗള പ്രവാഹത്തോടെ അതിശയനഗരമായി ആവിർഭവിക്കുന്നത് പോയ നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിലാണ്. അറബിക്കടലിന്റെ ഇങ്ങേക്കരയിൽ, മലബാർ തീരത്ത്, കുടുംബങ്ങലിളാകെ ദാരിദ്ര്യം കരാള നൃത്തം നടത്തിയിരുന്ന അറുപതുകളിൽ ഏതാനും ചെറുവാല്യക്കാർ ആ സ്വപ്നതീരം ലക്ഷ്യമാക്കി പായവഞ്ചികളിറക്കി. അവർക്ക് നഷ്ടമാവാൻ പ്രതീക്ഷയറ്റ കഷ്ട ബാല്യങ്ങളേ ഉണ്ടായിരുന്നുള്ളൂ; നേടാനോ ത്രസിപ്പിക്കുന്ന ജീവിതാനുഭവങ്ങളും. അന്നം തേടിയുള്ള അത്തരം അലച്ചിലുകൾക്കിടയിൽ അറബിക്കടലിൽ ആണ്ട് പോയവർക്കുള്ള സമർപ്പണം കൂടിയാണ് ഈ സിനിമ.


    പടത്തിന്റെ ആദ്യ ഷോട്ടുകളിൽ സമകാലീന ദുബായ് നഗരം അതിന്റെ സമസ്ത സൌന്ദര്യങ്ങളോടുംകൂടി സ്ക്രീനിൽ നിറയുന്നു. പുതിയകാലത്തെ DOP ജഗജില്ലികൾക്ക് പോലും സാധിക്കാത്ത വിധത്തിലാണ് വെറ്ററൻ മധു അംബാട്ട് ക്യാമറ കൊണ്ട് മഹേന്ദ്രജാലം കാണിച്ചിരിക്കുന്നത്. ഉയര്ന്നു നിൽക്കുന്ന അംബരചുംബികളിൽ ചിലതിൽ പള്ളിക്കൽ നാരായണന്റെ വിയര്പ്പുമുണ്ട് എന്നത്തിലാണ് അയാളുടെ അഭിമാനം. തനിക്കും ചുറ്റുമുണ്ടായിരുന്ന ഒരു പിടി മനുഷ്യജീവനുകൾക്ക് കൂരിരുളിൽ ഒരു നെയ്ത്തിരി വെട്ടമാവാൻ സാധിച്ചതും.


    ചീറിയടുക്കുന്ന രാക്ഷസത്തിരകളോടും വീശിയടിക്കുന്ന കൊടുംങ്കാറ്റിനോടും ജീവനെടുക്കുന്ന വിശപ്പിനോടും മല്ലിട്ട് ലക്ഷ്യത്തിലേക്കുള്ള യാത്ര അതിന്റെ എല്ലാ വിഹ്വലതകളോടും വിഭ്രാന്തികളോടും വിസ്മയങ്ങളോടുംകൂടി ചിത്രീകരിച്ചിട്ടുണ്ട്. "പത്തേമാരീ..പത്തേമാരീ" എന്നൊരു haunting സംഗീതത്തിന്റെ അകമ്പടിയോടെ..ഇരുളിന്റെ മറപറ്റി നൂറുകണക്കിന് മനുഷ്യക്കോലങ്ങൾ തിരമാലകളുടെ തുഞ്ചത്തേറി പാതിജീവനായി തീരത്തണയുന്ന കാഴ്ച വികാര വേലിയേറ്റമുണ്ടാക്കും.


    "predictable" ആണു എന്നുള്ളതാണ് ഒരു പോരായ്മ. പക്ഷേ പിൻതലമുറകൾക്ക് വഴികാട്ടി മുമ്പേ തുഴഞ്ഞ ഒട്ടു മിക്കവരുടെയും ജീവിതം predictable തന്നെ ആയിരുന്നു എന്നുള്ളതിനാൽ അത് നമുക്ക് മറക്കാം.


    പടം കഴിയുമ്പോൾ ഒരു വാത്സല്യം കണ്ട ഫീൽ. അത്രത്തോളം ഇല്ലേലും. അഭിയത്തിന്റെ perfectionism കാരണം മമ്മുക്ക is not visible at all. At Times we think its a docudrama on Pallikkal Narayan's life! Climax is brilliantly conceived. Claps for every dialogue.

    want to write more..but no time now..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  4. #3

    Default

    Kidu rvw.Time kittiyaal eppozhelum iniyum ezhuthu ee padathe patti

  5. #4
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thanks,write up

  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Kidu Review...Thanks

  7. #6
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Thanks.......................

  8. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Chandru..

  9. #8
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by JabbaR View Post
    Thanks,write up
    bhai, post ittathu thettipoyi. padam nallathaanennaa adheham paranjuvannathu.

  10. #9
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by chandru View Post
    Shoranur- Gheetha 40% for Balcony 10th Sat Matinee
    padathinte reviewnekaal padathinte promo aayittu thonni vaayichu kazhinjappo.
    avasaanathe kurachu varikal maatti nirthiyaal, padathinte behind the screensnte oru video edukkunnundu athinu paatiya narration aayittu thonni.
    baakki adutha lakhathil pretheekshikkunnu...

  11. #10
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    kidu review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •