Page 1 of 2 12 LastLast
Results 1 to 10 of 15

Thread: പത്തേമാരി ഒരു അവലോകനം

  1. #1

    Default പത്തേമാരി ഒരു അവലോകനം


    തലശേരി ലിബർട്ടി സ്യൂട്ട് 15/10/2015 2.45 മണി ഷോ 90%

    അങ്ങനെ ഇന്ന് പത്തേമാരി കണ്ടു.സലീം അഹമ്മദിൻറ്റെ ആദ്യ ചിത്രം ആദാമിൻറ്റെ മകൻ അബു എനിക്കു ഇഷ്ടമായിരുന്നു.ഒരു അവാർഡ് സിനിമ എന്ന നിലയിൽ വന്നെങ്കിലും അത്തരം നാട്യങ്ങൾ ഒന്നുമില്ലാത്ത ചിത്രം.എന്നാൽ രണ്ടാമത്തെ ചിത്രം അത്തരം ജാഡനാട്യങ്ങളുടെ അങ്ങേയറ്റമായിരുന്നു.അസഹ്യമായ ക്ഷമപരീക്ഷണം.അതു കൊണ്ട് തന്നെ ഈ ചിത്രം കാണേണ്ട എന്ന് ആദ്യമേ തീരുമാനിച്ചതാണ്.പിന്നീട് വളരെ നല്ല അഭിപ്രായങ്ങൾ വന്നതു കൊണ്ടു മാത്രമാണ് പടം കണ്ടത്.എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല.

    കഥയുടെ തുടക്കം മലയാളികൾക്ക് പണ്ടേ സുപരിചമാണ്.ദാസനേയും വിജയനേയും കാലിഫോർണിയക്ക് ചരക്ക് കയറ്റുന്ന ഉരുവിൽ ദുഫായ് കടപ്പുറം വഴി മദിരാശിയിൽ ഇറക്കിയ് ഗഫൂർക്ക. ഈ ഗഫൂറിൻറ്റെ ഒറിജിനലാണ് പള്ളിക്കൽ നാരായണനേയും ഒട്ടനവധി പേരേയും പത്തേമാരിയിൽ ദുബായിൽ എത്തിച്ച സിദ്ദിക്കിൻറ്റെ ലോഞ്ച് വേലായുധൻ.പടം തുടങ്ങി കുറച്ചധികം സമയം കഴിഞ്ഞേ മമ്മൂട്ടി എന്ന നടൻ സ്ക്രീനിൽ വരുന്നുവെങ്കിലും അതു വരെയുള്ള ഭാഗങ്ങളും ഗംഭീരമാണ്. പത്തേമാരിയിൽ കാറ്റിലും കോളിലും ഉലയുന്ന ഒരു രംഗം ഗ്രാഫിക്സ് ഉപയോഗിച്ച് ഗംഭീരമായി കാണിച്ചിട്ടുണ്ട്.ശരിക്കും കപ്പിലിൽ നിന്ന് ആടുകായാണെന്ന തോന്നൽ വരുന്ന രീതിയിൽ ഉജ്ജ്വലം.മമൂട്ടി രംഗപ്രവേശം ചെയ്തതിനു ശേഷം ഹൃദയസ്പർശിയായ രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം.മമ്മൂട്ടിയും സന്തോഷ് കീഴാറ്റൂരുമുള്ള രംഗം എടുത്തു പറയേണ്ടതാണ്. അതിമനോഹരമായാണ് ചിത്രത്തിൻറ്റെ ഒന്നാം പകുതി അവസാനിക്കുന്നത്.


    എന്നാൽ ഒന്നാം പകുതിയുടെ ആ മികവ് തീവ്രത രണ്ടാം പകുതിയിൽ വന്നില്ല എന്നു വച്ചു മോശമായി എന്നല്ല നല്ല രീതിയിൽ തന്നെ കഥ മുന്നോട്ടു കൊണ്ടു പോയി നല്ല ക്ലൈമാക്സോടെ ചിത്രം അവസാനിപ്പിച്ചിട്ടുണ്ട്.പക്ഷേ ഒന്നാം പകുതിയുടെ ആ മികവ് ഇവിടെയും ആവർത്തിച്ചിരുന്നെങ്കിലും ചിത്രം വേറെ തലത്തിൽ എത്തിയേനേ.

    മമ്മൂട്ടിയും ശ്രീനിവാസനും സിദ്ദിക്കും എന്തിനു ജുവൽ മേരി വരെ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ പാലേരിമാണിക്യത്തിലെ അഹമ്മദ് ഹാജിക്കും വർഷത്തിലെ വേണുവിനും പിന്നിലാണ് സമീപകാല മമ്മൂട്ടിചിത്രങ്ങൾ എടുത്തു നോക്കിയാൽ പള്ളിക്കൽ നാരായണൻ എന്നു തന്നെയാണ് എൻറ്റെ അഭിപ്രായം.സലീം അഹമ്മദിൻറ്റെ മൂന്നു ചിത്രങ്ങളിൽ വച്ച് ഏറ്റവും മികച്ചത് തന്നെയാണ് പത്തേമാരി.

    2-3 വർഷങ്ങക്കു മുമ്പായിരുന്നെങ്കിൽ ലോ ബഡ്ജറ്റ് അവാർഡ് പടങ്ങളായി വന്ന് ഷുവർ ഫ്ലോപ്പായി പോകേണ്ട പടങ്ങളായിരുന്നു എന്നു നിൻറ്റെ മൊയ്തീനും പത്തേമാരിയുമൊക്കെ എന്നാൽ ഇന്ന് ബിഗ് ബഡ്ജറ്റിൽ വന്ന് നിറഞ്ഞ സദസ്സിൽ ഓടുന്ന നിലയിൽ എത്തി മലയാളസിനിമ


    3.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  4. Likes jishnujdas liked this post
  5. #3

    Default

    Thanks machaa

  6. Likes jishnujdas liked this post
  7. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxxxx jishnu .....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. Likes jishnujdas liked this post
  9. #5

    Default

    Thanks for the review ...

  10. Likes jishnujdas liked this post
  11. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks bhai...



  12. Likes jishnujdas liked this post
  13. #7
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks bhai...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  14. Likes jishnujdas liked this post
  15. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  16. Likes jishnujdas liked this post
  17. #9
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review...

  18. Likes jishnujdas liked this post
  19. #10

    Default

    Thanks for the review

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •