Page 1 of 2 12 LastLast
Results 1 to 10 of 18

Thread: കണ്ണും മനസ്സും നിറച്ചു 7000 കണ്ടി ഗ്രാമം

  1. #1

    Thumbs up കണ്ണും മനസ്സും നിറച്ചു 7000 കണ്ടി ഗ്രാമം


    ലോർഡ്* ലിവിംഗ്സ്റ്റൻ 7000 കണ്ടി


    ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു ഈ ചിത്രത്തിൽ.. പ്രതീക്ഷളുടെ ഒപ്പം ഉയർന്നില്ല ചിത്രം.. എന്നാൽ മോശം ആക്കീട്ടുമില്ല . മലയാള സിനിമ പ്രേക്ഷകർ ഇത് വരെ കാണാത്ത ഒരു ദ്രിശ്യാനുഭവം ആണ് ചിത്രം തരുന്നത്.. കഥയിൽ വല്യ ട്വിസ്റ്റ്* സസ്പെൻസ് ഒന്നുമില്ല.. പക്ഷെ അനിൽ നല്ല രീതിയിൽ കഥാപാത്രങ്ങളെ വികസിപ്പിച്ചിട്ടുണ്ട്.. സംവിധായകന്റെ മേക്കിംഗ് ചിത്രത്തെ മികച്ചതാക്കി..


    7000 കണ്ടി എന്ന ഗ്രാമത്തെ രക്ഷിക്കാൻ ചാക്കോച്ചൻ അവതരിപ്പിക്കുന്ന ഫിലിപ്പോസ് ജോണ്* വർക്കിയും കൂട്ടരും നടത്തുന്ന ശ്രമങ്ങളാണ് കഥ. കാടിന്റെ സംരക്ഷണം ആണ് ചിത്രത്തിന്റെ തീം.. പക്ഷെ കഥാ ഗതിയിൽ ഒരു ചലനമില്ല.. അത് ഈ ചിത്രത്തെ എത്രത്തോളം ബാധിക്കും എന്ന് കണ്ടറിയണം.


    അനിൽ എന്ന സംവിധായകന്റെ വിജയമാണ് ഈ ചിത്രം.മികച്ച മേകിംഗ്.. മികച്ച ലൊക്കേഷൻ ..മികച്ച കഥാപാത്രങ്ങൾ.. അങ്ങനെ ഈ ചിത്രത്തെ വേറിട്ട്* നിർത്തുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്..
    കിടിലൻ ലൊക്കെഷൻസ് ..മലയാള സിനിമയിൽ ഇത് വരെ കാണാത്ത രീതിയിൽ ഉള്ള ഒരു ദ്രിശ്യ ഭംഗി ഈ ചിത്രത്തിലുണ്ട് .ഒറിജിനലിനെ വെല്ലുന്ന സെറ്റ് .ക്ലൈമാക്സ്* രംഗങ്ങൾ ഒക്കെ കിടിലൻ ആയിട്ടുണ്ട്*


    കുഞ്ചാക്കോ ബോബൻ - ഫിലിപ്പോസ് ജോണ്* വർക്കി ആയി ചാക്കോച്ചൻ തകർത്തു. ഗെറ്റ് അപ്പ്* ,ടയലോഗ് ഡെലിവറി ഒക്കെ നന്നായിട്ടുണ്ട്. അന്യായ സ്ക്രീൻ പ്രസൻസ് ആണ് പുള്ളി ഇതിൽ.. പക്ഷെ ചാക്കോച്ചൻ എന്ന നടനെ ചൂഷണം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടില്ല..
    സുധീർ കരമന വേടൻ ആയി കൊള്ളം എക്സ്പ്രെഷൻ ഒക്കെ അപാരം..റീനു മാത്യൂസ്* ലുക്ക് കൊള്ളാം .മധുമിത ആയി നന്നായി ചെയ്തിട്ടുണ്ട് .ഇടക്കിടക്ക് ഉള്ള ചില കോമഡി നമ്പറുമായി സണ്ണിയും ചെമ്പൻ വിനോദും കയ്യടി നേടി.അത് പോലെ ഗ്രിഗറിയും നെടുമുടി വേണുവും നല്ല പ്രകടനം ആയിരുന്നു .ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രിയ ലാൽ ,ദിവ്യദർശൻ ,മുകുന്ദൻ തുടങ്ങിയവരും കൊള്ളാം..


    റെക്സ് വിജയൻറെ സംഗീതവും സുശീലിന്റെ ബി ജി എമും ചിത്രത്തിന് യോചിച്ച രീതിയിൽ ആയിരുന്നു.. കുന്നി മണി ഗാനം ഒരുപാട് ഇഷ്ടമായി.എടുത്ത് പറയേണ്ടത് ജയേഷ് നായരുടെ ക്യാമറ വർക്കും ..കഥാപാത്രങ്ങളുടെ കൊസ്ട്യൂമ്സും ആണ്.. ക്യാമറ കിടിലോൽ കിടിലൻ.. കാട്ടിലേക്ക് ഒരു യാത്ര പോവാൻ തോന്നിപ്പിക്കുന്ന രംഗങ്ങൾ.. 7000 കണ്ടി ഗ്രാമം ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി .


    കാടിന്റെ പച്ചപ്പും ഭംഗിയും ഒത്തു ചേർന്ന ഒരു ചിത്രമാണ്.. ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചിത്രം നന്നായി ഇഷ്ടപ്പെടും.. പ്രേത്യേകിച് രണ്ടാം പകുതി.. ആദ്യ പകുതിയെക്കൾ എനിക്ക് നന്നായി ഇഷ്ടപെട്ടത് രണ്ടാം പകുതി ആണ്.. അതിൽ ക്ലൈമാക്സ്* രംഗങ്ങൾ..
    വ്യത്യസ്ത സിനിമകൾ ആഗ്രഹികുന്നവർക് ധൈര്യമായി കാണാം ഈ ചിത്രം... മസാല കൂട്ടുകൾ ഒന്നും ഇല്ലാതെ ഉള്ള ഈ ചിത്രം ഇഷ്ടമാവും ..




    ഫാന്റസി കഥ ആണേൽ പോലും അതിനെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകന്.. കൂടെ മികച്ച വിഷ്വൽ ,ഗാനങ്ങൾ ഇരട്ടി മധുരം നൽകി.. ആദ്യമേ പറഞ്ഞത് പോലെ ഒരു വൻ കഥയോ ട്വിസ്ടോ ഒന്നും ഈ ചിത്രത്തിൽ ഇല്ല.. പക്ഷെ ഒരു പുത്തൻ അനുഭവം തരാൻ സാധിച്ചിട്ടുണ്ട്




    പ്ലസ്* +


    - സംവിധാനം
    - ക്യാമറ വർക്ക്*
    - കുഞ്ചാക്കോ ബോബൻ
    - മറ്റു കഥാപാത്രങ്ങൾ
    - സംഗീതം
    - ക്ലൈമാക്സ്* & രണ്ടാം പകുതി
    - ലൊക്കേഷൻ




    മൈനസ് -
    + ആദ്യ പകുതി കുറച്ചു സ്ലോ ആണ്
    + ക്ലൈമാക്സ്* പെട്ടെന്ന് തീർന്നത് പോലെ തോന്നി
    + കഥ കുറച്ചു കൂടെ വികസിപ്പിക്കാമായിരുന്നു




    രേയ്തിംഗ് : 3.5/5
    ഇത് പോലെ ഉള്ള സിനിമകൾ വിജയിക്കണം .എങ്കിലേ വ്യത്യസ്ത സിനിമകൾ ഇനിയും ഉണ്ടാകൂ .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  4. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  6. #5
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks
    Remember, as long as you are breathing, it's never too late to start a new beginning.




  7. #6

    Default

    Thanks for the review ..

  8. #7

    Default

    Thanks L.Super star...

  9. #8

    Default

    Thanks little superstar

  10. #9
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    thanks macha

  11. #10
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks ,most of ARM movies are slow infact

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •