Page 1 of 2 12 LastLast
Results 1 to 10 of 15

Thread: പത്തേമാരി - തീക്ഷണമായ പ്രവാസ ജീവിതത്തില&#

  1. #1

    Default പത്തേമാരി - തീക്ഷണമായ പ്രവാസ ജീവിതത്തില&#


    പത്തേമാരി - തീക്ഷണമായ പ്രവാസ ജീവിതത്തിലേക്കുള്ള നേര്ക്കാഴ്ച

    പത്തേമാരി കണ്ടു.. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച നിസ്വാര്ഥനായ പ്രവാസിയുടെ കഥ മനോഹരമായി അവതരിപ്പിക്കുന്നതിൽ സലിം അഹമ്മദ് വിജയിച്ചു.. പള്ളിക്കൽ നാരായണന്റെ 4 കാലഘട്ടത്തിലെ കഥ ഇഴുകിച്ചേര്ന്ന മികച്ച ഒരു തിരക്കഥ. മികച്ച കഥാ സന്ദർഭങ്ങൾ.. അതിലും മികച്ച സംഭാഷണങ്ങൾ.. വളരെ ശ്രദ്ധയോടു കൂടി എടുത്ത പടമായിരുന്നെലും കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി.. തുടക്കത്തിലേ ഫുട്ബോൾ സീൻ ഒന്നും വല്ല്യ രസമുണ്ടയില്ല.. പഴയ കാലഘട്ടത്തിലെ കളി ആണെന്ന തോന്നിയതെ ഇല്ല.. പിന്നെ ബജറ്റിന്റെ പരിമിതി ഉള്ളത് കൊണ്ടായിരിക്കണം.. ദുബായിലെ outdoor ഷൂട്ട്* ഒന്നും ഇല്ലായിരുന്നു.. പഴയ കാലഘട്ടത്തിലെ ദുബായ് VFX ലൂടെ കാണിചിരുന്ണേൽ സൂപ്പർ ആയേനെ.. എന്നാലും പത്തേമാരിയിൽ പോവുന്ന സീനൊക്കെ ഒരു വിധം നന്നായി കാണിച്ചു.. സംവിധായകൻ ശ്രദ്ധ ചെലുത്തിയത് ജീവിതം മുഴുവൻ പ്രവാസിയായ പള്ളിക്കൽ നാരായണന്റെ ജീവിതം കാണിക്കാനായിരുന്നു.. അത് മനോഹരമായി തന്നെ അദ്ദേഹം കാണിച്ചു..

    മധു അമ്പാട്ടിന്റെ DOP മനോഹരമായിരുന്നു.. ഈ പടത്തിന്റെ ടൈറ്റിൽ കാണിച്ച പോലെ ദുബായ് ഇത്ര മനോഹരമായി വേറെ ഏതേലും പടത്തിൽ കാണിച്ചിട്ടുണ്ടോ എന്ന സംശയമാണ്.. ബിജിപാലിന്റെ സംഗീതവും BGM ഉം നല്ല നിലവാരം പുലര്ത്തി.. പശ്ചാത്തല സംഗീതവും ചിത്ര സംയോജനവും മികച്ചു നിന്നു.. പാട്ടുകൾ നിരാശപ്പെടുത്തി..


    അഭിനെതക്കലോക്കെ മത്സരിച്ചഭിനയിച്ചു.. ശ്രീനിവാസനു കുറെ കാലത്തിനു ശേഷം അഭിനയിക്കാനുള്ള ഒരു കഥാപാത്രം കിട്ടി.. അത് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു.. സിദ്ദീക്കും ഞെട്ടിച്ചു.. എന്തൊരു അഭിനയം... മറ്റുള്ളവരും മികച്ചു നിന്നു.. നായിക ജുവൽ മേരിക്കു പൊങ്ങാവുന്നതിലും വലിയ character ആയിപ്പോയി.. എങ്കിലും ഒരു തുടക്കക്കാരിയെ കൊണ്ടാവുന്ന രീതിയിൽ ചെയ്തു.. കുറച്ചും കൂടി പരിചയമുള്ള ആരെങ്കിലും (ശോഭന, മഞ്ജു..) ആയിരുന്നേൽ ഒരു ഇതുണ്ടയേനെ..


    മമ്മൂട്ടിയെ കുറിച്ച എന്തെ ഒന്നും പറയാത്തത് എന്നായിരിക്കും.. മമ്മൂട്ടി ഇതിൽ അഭിനയിക്കുകയല്ല മറിച് പള്ളിക്കൽ നാരായണനായി ജീവിക്കുകയായിരുന്നു.. 3 കാലഘട്ടത്തിലെ പ്രായക്കൂടുതലും പെരുമാറ്റവും ഒക്കെ വളരെ സൂക്ഷമവും ലളിതവുമായതിനാൽ അതൊരു അഭിനയമായെ തോന്നിയില്ല.. 60 വയസ്സ് കഴിഞ്ഞുള്ള വേഷത്തിൽ അദ്ധേഹത്തിന്റെ ബോഡി ലാംഗ്വേജ് അപാരമായിരുന്നു.. ജയരാജ്* പറഞ്ഞത് പോലെ ഇതിൽ മമ്മൂട്ടി ചെയ്തതിനും വലുതായൊന്നും ഒരു സർവകലാശാലയിലും അഭിനയം പഠിപ്പിക്കുന്നില്ല..


    വീട്ടിലും കുടുംബത്തിലും നാട്ടിലുമൊക്കെ ഒരു പ്രവാസി എങ്കിലും ഇല്ലാത്തവർ കേരളത്തില വിരളമായിരിക്കും.. അങ്ങനെ ഉള്ളവര്ക്ക് എളുപ്പത്തിൽ relate ചെയ്യാവുന്ന സിനിമ ആണ് പത്തേമാരി.. ഇത്തിരിയെങ്കിലും കണ്ണ് നനയാതെ നിങ്ങള്ക്കീ പടം കണ്ടു തീര്ക്കാൻ കഴിയില്ല..

    സമയ പരിമിതി കാരണം റിവ്യൂ ദീര്ഘിപ്പിക്കുന്നില്ല.. ഇത്രയും മികച്ചൊരു ചിത്രത്തെ പറ്റി ഒന്നും പറയാതിരുന്നാൽ മോശമാവുമല്ലോ എന്ന് കരുതിയാണ് വൈകിയാണേലും കുറച്ചെങ്കിലും പറയാമെന്നു വെച്ചത്..


    ശരിക്കും ഈ സിനിമ നമ്മുടെ നാടിന്റെ വളര്ച്ചക്ക് സുപ്രധാന പങ്കു വഹിച്ച പ്രവാസികൽക്കുല്ല ഒരു സമർപ്പണം ആണ്.. തന്റെ ഒരു വര്ഷത്തെ അദ്ധ്വാനം വർഷത്തിൽ ഒരിക്കൽ വരുന്ന ലീവിനു ചെലവഴിക്കുന്ന പ്രവാസികൾക്കും അവരെ കൊണ്ട് അത് ചെയ്യിക്കുന്ന അടുപ്പക്കര്ക്കും ഈ ചിത്രം ഒരു കണ്ണ് തുറപ്പിക്കലാണ് .. കുടുമ്പത്തെ മറന്നു അടിപൊളി പ്രവാസ ജീവിതം നയിക്കുന്ന ഇന്നത്തെ ചില സ്വാര്തരായ പ്രവസികൽക്കും..

    17/10/15 Sat 9PM
    Clt Sree House Full
    Rating: 4.5 / 5
    Last edited by classic; 10-20-2015 at 04:47 PM.
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks machaa

  4. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks baii..
    Where continuity breaks there begins creativity ”›

  5. #4
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,638

    Default

    Thanks...Repped...

  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks classic ...................

  8. #7

    Default

    good one....thanks

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #9
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxx classic
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •