Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Manasil Kanal Koriyittu.. !!!

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default Manasil Kanal Koriyittu.. !!!



    FDFS thavoos HF with returns


    ആശയാവിഷ്ക്കാരത്തിനു നേരെയുള്ള കടന്നു കയറ്റം ഫാസിസ്റ്റ് ഭീകരതയെ വെല്ലുന്ന സാംസ്കാരിക ഭീകരതയാണു. ഇനിയെങ്കിലും FK പോലുള്ള ഒരു സിനിമ ഫോറത്തിലെങ്കിലും
    അത് ആവർത്തിക്കാതിരിക്കട്ടെ..


    മലയാള സിനിമയ്ക്ക് ഇതൊരു ആഘോഷത്തിന്റെ സമയമാണു. മൊയ്തീനും അമറും
    പത്തേമാരിയുമൊക്കെ സൂപ്പർ ഹിറ്റും മെഗാഹിറ്റുമായി ഓടിക്കൊണ്ടിരിക്ക്കുന്നു. 3
    ആഴ്ച്ച കൊണ്ട് തിയറ്ററുകൾ വിട്ട ജോസൂട്ടി പോലും 10 കോടി കളക്ഷൻ നേടി എന്ന്
    പറയപ്പെടുന്നു അങ്ങനെ ആകെ മൊത്തം നല്ല സമയം. എന്നാൽ മലയാളികൾക്ക് ആഘോഷം ഏതുമായിക്കൊള്ളട്ടെ അതിനൊരു പൂർണ്ണത വേണമെങ്കിൽ ഒരു ലാലേട്ടൻ പടം കൂടി വേണം എന്നൊരു ചൊല്ലുണ്ട്. എന്നാൽ പിന്നെ ഇരിക്കട്ടെ ഒരെണ്ണം എന്ന് കരുതിയാവാം കനൽ എന്ന മോഹൻലാൽ ചിത്രം ഈ വേളയിൽ റിലീസ് ചെയ്തത്. സുരേഷ് ബാബുവിന്റെ തിരകഥയിൽ പത്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ , ഹണി റോസ് അതുൽ കുല്ക്കർണി എന്നവരാണു പ്രധാന അഭിനേതാക്കൾ



    ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ അപരിചിതരായ ജോൺ ഡേവിഡും അനന്ന്ത രാമനും
    പരിചയപ്പെടുന്നു. അനന്തരാമൻ ഗൾഫിൽ പ്രവാസി വിഷൻ എന്ന ഒരു ചാനൽ നടത്തി
    കൊണ്ടിരിക്കുകയായിരുന്നു. ഗൾഫിൽ സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടപ്പോൾ ചാനൽ
    പൂട്ടി നാട്ടിലെത്തി. എന്നാൽ പ്രേമിച്ച് വിവാഹം കഴിച്ച ഭാര്യ തന്റെ ബാധ്യതകൾ
    തീർക്കാൻ സഹായിക്കുന്നില്ല എന്ന് പറഞ്ഞ് വഴക്കിട്ട് നാട് വിട്ടതാണു കക്ഷി. ജോൺ
    ഡേവിഡ് അനന്തരാമനെ തന്റെ കൂടെ കൂട്ടുന്നു. കർണ്ണാടകയിലെ കാല്വാർ എന്ന
    സ്ഥലത്തേക്കാണു താൻ പോകുന്നതെന്നും അവിടെക്ക് വേണമെങ്കിൽ കൂടെ വരാം എന്നും ജോ പറയുന്നു. അനന്തരാമൻ സമ്മതിക്കുന്നു. അങ്ങനെ അവർ ഒരുമിച്ച് കാല്വാരിലേക്ക്
    പോകുന്നു. എന്തിനാണു ജോ അങ്ങോട്ട് പോകുന്നത്. ആരാണു ജോ..? എന്താണു ജോയുടെ
    ലക്ഷ്യം. എന്താണു അനന്തരാമനും ജോയും തമ്മിലുള്ള ബന്ധം അങ്ങനെ ചുരുളഴിയാത്ത
    ഒരുപാട് രഹസ്യങ്ങളുടെ താക്കോൽ കൂട്ടങ്ങളുമായി ജോയുടെയും അനന്തരാമന്റെയും യാത്ര തുടരുന്നു..Every End has an Old beginning



    ഗൾഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യവും മാധ്യമ രംഗത്തെ പെയ്ഡ് ന്യൂസ് പ്രവണതയും കൂട്ടികുഴച്ച് ഒരുക്കിയ കനൽ ഒരു ത്രില്ലർ സിനിമയാണു. അങ്ങനെ തന്നെയാണു അതിന്റെ പ്രമോഷനും ട്രൈലെറുമെല്ലാം പുറത്ത് വന്നതും. അതു കൊണ്ട് തന്നെ ഈ സിനിമയ്ക്ക് അത്യന്താപേക്ഷിതമായി വേണ്ടിയിരുന്നതും എന്നാൽ മരുന്നിനു പോലും ഇല്ലാതിരുന്നതും ആ പറഞ്ഞ സാധനം തന്നെയായിരുന്നു. ത്രില്ല്..!!

    പത്മകുമാർ ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകൻ ആണു അതിലൊരു തർക്കവുമില്ല.
    വാസ്തവവും വർഗ്ഗവും ശിക്കാറുമുൾപ്പെടെ നിരവധി സിനിമകളിലൂടെ അദ്ദേഹം അത്
    തെളിയിച്ചിട്ടുള്ളതാണു. എന്നാൽ കനൽ പോലെ ഒരു സിനിമയെടുക്കുമ്പോൾ പ്രേക്ഷകരുടെ
    ക്ഷമയുടെ നെല്ലിപലക എവിടം വരെയാണെന്നു എത്തി നോക്കുന്ന ഇഴഞ്ഞു നീങ്ങുന്ന
    സിനിമയെടുക്കരുതായിരുന്നു.

    മലയാള സിനിമയിൽ പ്രശസ്തരായ എഴുത്തുകാർ പോലും നല്ല സിനിമ കഥ എഴുതാൻ പറ്റാതെ വിഷമിക്കുമ്പോൾ സുരേഷ് ബാബുവിനു മാത്രം തുടർച്ചയായി സിനിമകൾ എഴുതാൻ കഴിയുന്നതിന്റെ ഗുട്ടൻസ് ഇന്നാണു പിടികിട്ടിയത്. ഒരു കഥ നിർമ്മാതാവിനെ പറഞ്ഞ് ഹരം കൊള്ളിക്കാൻ സുരേഷ് ബാബുവിനെ പോലെ കഴിവുള്ളവർ ചുരുക്കമാണു മലയാള സിനിമയിൽ. അത് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പരിശോധിച്ചാൽ മനസ്സിലാവും. കേൾക്കുമ്പോൾ തന്നെ സിനിമയാക്കാൻ തോന്നുന്ന കഥ. എന്നാൽ ആ കഥ തിരകഥയാക്കി അതിനെ മികച്ച രീതിയിൽ സംവിധാനിച്ചാലെ അത് വിജയ ചിത്രമാകു എന്ന തത്വം നിർഭാഗ്യവശാൽ എപ്പോഴെത്തെയും പോലെ ഇവിടെയും ബാധകമാകുന്നു.

    സിനിമയുടെ 75 % പിന്നിടുമ്പോഴും ആരാണു ജോ എന്താണു ലക്ഷ്യം എന്നൊന്നും
    പ്രേക്ഷകനു പിടികിട്ടുന്നില്ലെങ്കിലും കാര്യം പിടികിട്ടുമ്പോൾ സ്ഥിരം മലയാളി
    പ്രേക്ഷകരുടെ ഓ. ഇതാണോ ഇത്ര വലിയ കാര്യം എന്ന മനോഭാവത്തിനു മാറ്റം വരുത്താൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. സിനിമ എത്ര മോശമാണെങ്കിലും തങ്ങളുടെ താരം തകർക്കും എന്ന് കരുതി എത്തിയ ആരാധകരുടെ കാര്യമാണു കഷ്ട്ടം. അവർക്ക് സന്തോഷിക്കാനായിട്ട് ഒരു രംഗം പോലും ഇല്ല. മോഹൻലാൽ എന്ന നടനെയോ താരത്തിനെയോ ഒരു തരത്തിലും ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ സിനിമ.

    ഈ സിനിമ ആദ്യം പൃത്ഥി രാജിനെയും മോഹൻലാലിനെയും വെച്ച് പ്ലാൻ ചെയ്തപ്പോൾ പറഞ്ഞ് കേട്ടിരുന്ന കഥയിൽ മാറ്റം വരുത്തിയിട്ടാണു കനൽ ചെയ്തിരിക്കുന്നത്. പൃഥ്വിക്ക്
    പകരമെത്തിയ അനൂപ് മേനോൻ. ഒരുകാലത്ത് മിനി സ്ക്രീനിലെ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചായിരുന്ന നടൻ. മലയാള സിനിമയിലും അവരുടെ ഒരു റേഞ്ച് എത്തുമെന്ന് തിരകഥയിലൂടെ തെളിയിക്കുകയും ചെയ്ത നടൻ. മോഹൻലാലിനു പോലും ഒന്നും ചെയ്യാൻ ഇല്ലാത്ത സിനിമയിൽ അഭിനവ മോഹൻലാലിനു എന്തോ ചെയ്യാനാ..!!

    ഹണി റോസ് നികിത പിന്നെ അനൂപ് മേനോന്റെ ഭാര്യയായിട്ട് വേസഹ്മിട്ട
    നടിയുമുൾപ്പെടെ ബാക്കിയുള്ളവർ സിനിമ അഭിനയം കാഴ്ച്ച വെച്ചപ്പോൾ അതുൽ
    കുല്ക്കർണി അഭിനയിച്ച് തകർത്ത് കളഞ്ഞു. അഭിനയ മേഖലയിൽ ഉള്ളവർ അങ്ങനെ ചെയ്ത് വെച്ചപ്പൊൾ സംഗീത വിഭാഗവും ക്യാമറയും അതിനേക്കാൾ വലുതാണു സിനിമയോട് ചെയ്തത്. എന്തായാലും ഇതു പോലെയുള്ള സിനിമകളിൽ അഭിനയിക്കാതിരിക്കുക എന്ന് മോഹൻലാലിനോട് അപേക്ഷിക്കാൻ ആരാധകർക്ക് കഴിയില്ല. കാരണം ലോഹത്തിന്റെ രൂപത്തിൽ രഞ്ജിത്ത് വരെ കൊടുക്കുന്നു 8 ന്റെ പണി അപ്പോൾ പിന്നെ രഞ്ജിത്തിന്റെ ശിഷ്യന്റെ കാര്യം പറയേണ്ടതുണ്ടോ.


    കനൽ ആളിക്കത്തി, കനൽ ജ്വലിച്ചു എന്നൊക്കെ ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടാൻ
    ആവേശഭരിതരായെത്തിയ ഫാൻസുകാർ മുഖത്തെ കനൽ അണഞ്ഞ് തിയറ്റർ വിട്ടു.

    ഒരാഴ്ച്ച മാത്രം കളിക്കാൻ അർഹത ഉള്ള ചിത്രത്തെ പെയ്ഡ് ന്യൂസ് ഇസ് പെയ്ഡ് ക്രൈം എന്ന് പറഞ്ഞ് സിനിമ എടുത്തവർ തന്നെ കാശ് കൊടുത്ത് നല്ലതാണെന്ന് പറയിച്ച് അതിൽ കൂടുതൽ ഓടിച്ചാൽ മാക്സിമം ഒരു 2 ആഴ്ച്ച.

    സത്യത്തിൽ ജീവിതം ഒരു നേരമ്പോക്കാണു. അതിൽ ഓർമ്മകളില്ലാതിരുന്നാൽ..!! അതു കൊണ്ട് ഈ സിനിമ കണ്ട കാര്യം അങ്ങ് മറന്നു കളഞ്ഞേക്കാം.. ആ വിഷമമങ്ങ് മാറട്ടെ..!!
    Last edited by National Star; 10-23-2015 at 05:27 PM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default


  4. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Ns namichu Padmakumar kandal pinne laletabe vech padam cheyilla
    Where continuity breaks there begins creativity ”›

  5. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  6. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks National Star..

  7. #6
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks NS..
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  8. #7
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review...

  9. #8

    Default

    Thanks machaa

  10. #9

    Default

    thanks ns..as usual kidu review...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks National Star for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •