Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Really Dissapointed with Rani padmni

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,852

    Default Really Dissapointed with Rani padmni




    Njnalla

    ഗാംഗ്സ്റ്ററിനു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത സിനിമയാണു റാണി പത്മിനി. *മഞ്ജുവാര്യർ , റീമ കല്ലിങ്കൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ റിലീസിനു മുൻപേ പരന്നിരുന്നു. *ചിത്രത്തിന്റെ ട്രൈലർ പുറത്ത് വന്നപ്പോൾ കേട്ടതെല്ലാം ശരിവെയ്ക്കുന്ന തരത്തിലുള്ളവയും. അങ്ങിനെയെങ്കിൽ *ആ പരീക്ഷണം ആദ്യ ദിവസം കാണുക തന്നെ വേണം എന്ന ചിന്തയിൽ തിയറ്ററിലെത്തി.*


    റാണി പത്മിനി രണ്ട് പെൺകുട്ടികൾ ഇവർ തമ്മിൽ ബന്ധമൊന്നുമില്ല. രണ്ട് പേരും മലയാളികൾ പക്ഷെ പത്മിനി നാട്ടിൻ പുറത്തുകാരിയായും റാണി ഡൽഹിയിലെ മോഡേൺ *പെൺകുട്ടിയുമായി വളർന്നു. വലുതായപ്പോൾ പത്മിനിയെ ഡൽഹിയിലുള്ള ഒരാൾ വിവാഹം കഴിച്ചു. പത്മിനി ഡൽഹിയിലെത്തി. പത്മിനിയുടെ ഭർത്താവ് ഗിരി ഒരു കാർ റേസ് പ്രിയനാണു. ഹിമാലയം റേസ് റാലികളിൽ പങ്കെടുത്ത് സ്ഥിരമായി വിജയിക്കുന്ന ആൾ. സത്യത്തിൽ ഗിരിയ്ക്കല്ല ഗിരിയുടെ അമ്മയ്ക്കാണു ഒരു കൂട്ട് വേണ്ടത്. അവരുടെ കച്ചവടങ്ങളും കൃഷികളുമൊക്കെ നോക്കി നടത്താൻ ഒരാൾ. എന്നാൽ ഒരു രാത്രി പത്മിനി ഹിമാലയം റേസിനു പോയ തന്റെ ഭർത്താവിനെ കാണാൻ വീട് വിട്ടിറങ്ങുന്നു. വെറുതെ അങ്ങ് വീട് വിട്ടിറങ്ങുകയല്ല. അമ്മായിയമ്മയുടെ ലോക്കറിൽ നിന്ന് പണവും സ്വർണ്ണവും മോഷ്ടിച്ചിട്ടാണു പത്മിനി സ്ഥലം വിടുന്നത്. ബസിൽ വെച്ച് അവർ റാണിയെ കണ്ട് മുട്ടുന്നു. റാണിയും ഒരു യാത്രയിലാണു. പിന്നീടങ്ങോട്ട് ഇവർ ഒരുമിക്കുന്നു. പത്മിനി എന്തിനാണു വീട് വിട്ടിറങ്ങിയത്. റാണി എങ്ങോട്ടാണു പോകുന്നത്. ഇവർക്ക് ഗിരിയെ കണ്ട് എന്താണിത്ര അത്യാവശ്യം എന്നൊക്കെ പ്രേക്ഷകൻ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം റാണിയും പത്മിനിയും തരും.

    ഒന്നും പറയാനില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീര സിനിമ. ആഷിക്ക് അബു ഇത് നിങ്ങളെ കൊണ്ടേ സാധിക്കു. അല്ലെങ്കിലും സ്വയം മാറാതെ മലയാളികളുടെ ശീലങ്ങളെ മാറ്റിക്കുന്ന ആളുകളില്പെട്ടയാളാണല്ലോ ആഷിക്ക് അബു. *ഗാങ്ങ്സ്റ്റർ എന്ന സിനിമയുടെ പരാജയം സ്വയം ഏറ്റെടുത്ത് അത് അംഗീകരിച്ചടത്തു തന്നെ മറ്റ് സിനിമക്കാരിൽ നിന്ന് വ്യത്യസ്ഥനാവുകയായിരുന്നു ആഷിക്ക് അബു. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മലയാള സിനിമയിൽ നായക കാഥാപാത്രമില്ലാതെ സിനിമ എടുത്താൽ കാണാൻ ആളുകയറില്ലാ എന്ന് ഏതൊരാൾക്കും അറിയാം. അവിടെയും ആഷിക്ക് തന്റെ മിടുക്ക് കാട്ടി. മമ്മൂട്ടിയ്ക്കും *മോഹൻലാലിനും ഒപ്പം നിന്ന ലേഡി സൂപ്പർ സ്റ്റാർ നമ്മുടെ സ്വന്തം മഞ്ജുവാര്യരെ ഇതിൽ അഭിനയിപ്പിച്ചു. വെറുതെ അഭിനയിപ്പിക്കുകയല്ല ശക്തമായ ഒരു കഥാപാത്രം തന്നെ അവർക്ക് നല്കുകയും ചെയ്തു. 14 വർഷങ്ങൾ നമ്മുക്ക് നഷ്ട്ടമായ ആ നടന വിസ്മയം ഈ സിനിമയിൽ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്നു. മറ്റൊരു കേന്ദ്ര കഥാപാത്രമയ റീമ കല്ലിങ്കലും ഒപ്പത്തിനൊപ്പം മികച്ച് നിന്നു. ശ്യാം പുഷ്ക്കറും രവിശങ്കറും ഒരുക്കിയ തിരകഥയ്ക്ക് മധു നീലകണ്ടന്റെ ക്യാമറ മനോഹാരിഹതയോടെ ചലിച്ചപ്പോൾ അത് ഹിമാലയ കാഴ്ച്ചകളുടെ ഒരു വിരുന്നായി മാറി. ആധ്യ പകുതി പെട്ടെന്ന് തീർന്നെങ്കിലും രണ്ടാം പകുതി ഒരല്പം നീളം കുടുതലായിരുന്നു. *നാരായണി ചേച്ചിയുടെ ഉപകഥ തിയറ്ററിൽ ചിരിയുണർത്തിയപ്പോൾ ഉറുബിന്റെ കഥ അത്രയ്ക്ക് അങ്ങോട്ട് *രസിച്ചില്ല. *പ്രത്യേക തരം വില്ലന്മാർ റാണി പത്മിനിയുടെ പ്രത്യേകതയാണു. സത്യത്തിൽ ഇതൊരു സ്ത്രീപക്ഷ സിനിമയാണു. എന്നു വെച്ചാൽ പുരുഷമേധാവിത്യത്തിനു എതിരെ പടവാളെടുക്കുന്ന സിനിമ എന്നല്ല അർത്ഥം. *ഒരു സ്ത്രീക്ക് വീട്ടിലിരുന്നാൽ ഉണ്ടാവുന്ന കുഴപ്പങ്ങളെ റോഡിലുമുണ്ടാകു എന്നും ചെറുപ്പത്തിൽ നല്ല അടക്കവും ഒതുക്കുവുമുള്ള കുട്ടി എന്ന് ആരെങ്കിലും പുകഴ്ത്തിയാൽ സന്തോഷിക്കരുത് അത് ചിറകുകൾ ഒതുക്കി വെക്കാനുള്ള കല്പനയാണു ചിറക് വിടർത്തിയാലല്ലോ പറക്കാൻ പറ്റു. എന്നും സ്ത്രീകളെ ഓർമ്മപ്പെടുത്തുന്ന ചിത്രം. വെൽഡൺ ആഷിക്ക് അബു. കുറവുകളില്ലെന്നല്ല. പക്ഷെ ധീരമായ ഈ ശ്രമത്തിലെ ചെറിയ പാളിച്ചകൾക്ക് നേരെ നമുക്ക് സൗകര്യപൂർവം കണ്ണുകൾ അടയ്ക്കാം.


    സ്ത്രീകളെയും കുട്ടികളെയും ഒരുപാട് ആകർഷിക്കുന്ന ഈ സിനിമ കാപ്പി കുടിക്കുന്നവർക്കും ചായകുടിക്കുന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടും.


    ഹിന്ദിയിൽ എടുത്തിരുന്നെങ്കിൽ വൻ ഹിറ്റാകുമായിരുന്ന ചിത്രം. കേരളത്തിൽ ഇതിനെ പറ്റി കേട്ടറിഞ്ഞ് ആളുകൾ എത്തുന്നതിനു മുൻപേ തിയറ്ററുകാർ എടുത്ത് മാറ്റിയില്ലെങ്കിൽ ഹിറ്റ് ആകേണ്ടതാണു.

    റേറ്റിംഗ്: 4/5*

    തിയറ്ററിൽ ഭൂരിഭാഗവും സ്ത്രീജനങ്ങൾ. അപ്പോൾ ശരിക്കും ജനപ്രിയ നായിക മഞ്ജുവാര്യർ തന്നെയായിരുന്നു
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanx.....gud review as always

  4. #3
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by National Star View Post


    അപ്പോൾ ശരിക്കും ജനപ്രിയ നായിക മഞ്ജുവാര്യർ തന്നെയായിരുന്നു

    Janapriya nayika SHAKKEELAyaanu mister ....



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  5. Likes vishnugk88 liked this post
  6. #4
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    സ്ത്രീകളെയും കുട്ടികളെയും ഒരുപാട് ആകർഷിക്കുന്ന ഈ സിനിമ കാപ്പി കുടിക്കുന്നവർക്കും ചായകുടിക്കുന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടും.

    Where continuity breaks there begins creativity ”›

  7. Likes perumal, GaniThalapathi liked this post
  8. #5

    Default

    Thanks machaa

  9. #6
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  10. #7

    Default

    thanks NS...good review...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  11. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. #9
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review, good review

  13. #10
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks NS...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •