Page 1 of 2 12 LastLast
Results 1 to 10 of 20

Thread: ANARKALI REVIEW - from NATIONAL STAR

  1. #1
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default ANARKALI REVIEW - from NATIONAL STAR


    സച്ചി *- സേതു ഇരട്ട തിരകഥാകൃത്തുക്കളിലെ *സച്ചി *ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണു അനാർക്കലി. തൊട്ടതെല്ലാം പൊന്നാക്കുന്ന പൃഥ്വിരാജാണു ചിത്രത്തിലെ നായകൻ. *ബിജുമേനോൻ , സുരേഷ് കൃഷ്ണ , പ്രശസ്ത ഹിന്ദി നടൻ കബീർ ബേദി, പ്രിയ ഗോരൽ, മിയ, സുദേവ് നായർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രം ലക്ഷദ്വീപിലെ കവാരത്തിയിലാണു പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്.*

    കഥ

    നേവിയിൽ ഉദ്യേഗസ്ഥരായിരുന്നു ശാന്തനുവും സക്കറിയായും. ശാന്തനു നേവി ജോലി ഉപേക്ഷിച്ച് ഇപ്പോൾ അണ്ടർ വാട്ടർ ഡൈവിംഗ് പരിശീലകനായി ജോലി ചെയ്യുകയാണു. തന്റെ കൂടെ ഉണ്ടായിരുന്ന സക്കറിയായെ തേടി അയാൾ ലക്ഷദ്വീപിലെ കവാരത്തിയിലെത്തുകയാണു. സക്കറിയായും നേവിയിലെ ജോലി ഉപേക്ഷിച്ച് പോന്നയാളാണു. ഇപ്പോൾ ദ്വീപിലെ ലൈറ്റ് ഹൗസിൽ ജോലി ചെയ്യുന്നു. സക്കറിയായെ തേടിയെത്തുന്ന ശാന്തനുവിനു ചില ലക്ഷ്യങ്ങളുണ്ട്. ഇവർ രണ്ട് പേരും 11 വർഷങ്ങൾക്ക് മുൻപ് നേവി ജോലി ഉപേക്ഷിക്കാൻ ഒരു കാരണമുണ്ട്. നേവിയിലെ ഇവരുടെ മേലുദ്യോഗസ്ഥനായ ജാഫർ ഇമാമിന്റെ മകൾ നാദിറയുമായി ശാന്തനു പ്രണയത്തിലാവുകയും ഒരിക്കൽ അവർ ചുംബനബന്ധരായി നില്ക്കുന്നതു ജാഫർ കാണുകയും ചെയ്യുന്നു. പ്രണയത്തിലാവുന്നതും ചുംബിക്കുന്നതും തെറ്റല്ല. എന്നാൽ 15 വയസ്സുകാരി പെൺകുട്ടിയെ ചുംബിക്കുന്നത് തെറ്റാണു. അതെ നമ്മുടെ നായികയ്ക്ക് അപ്പോൾ പ്രായം വെറും 15. ഹിന്ദികാരിയായത് കൊണ്ടാവണം അത് ശാന്തനു അറിയാതെ പോയി.*

    കോർട്ട് മാർഷൽ ചെയ്ത് ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും എന്നുള്ളത് കൊണ്ടാണു അവർ സ്വമേധേയാ രാജി വെച്ച് പോന്നത്. 11 വർഷങ്ങളായിട്ടും ശാന്തനു നാദിറയ്ക്ക് വേണ്ടി കാത്തിരിക്കുകയാണു. എന്നാൽ നാദിറ എവിടെയുണ്ടെന്നു പോലും ശാന്തനുവിനു അറിയില്ല. എന്നിട്ടും ശാന്തനു കാത്തിരിക്കുന്നു. ഒരു 15 കാരിയുടെ പ്രണയ ചാപല്യത്തിനു വേണ്ടി ഇത്രമാത്രം കാത്തിരിക്കാൻ ഇതു വരെ പറഞ്ഞതിൽ *എന്താണുണ്ടായതെന്ന് എല്ലാവർക്കും അത്ഭുതം തോന്നാം. * ശരിയാണു ഇതുവരെ പറഞ്ഞതിൽ അതൊന്നുമില്ല. അതുണ്ടായത് അതിനു ശേഷമാണു....!!!!!

    വിശകലനം.

    മാതളനാരക മൊട്ട് എന്നാണു അനാർക്കലി എന്ന വാക്കിന്റെ അർത്ഥം. സലീം - അനാർക്കലി ദുരന്ത പ്രേമകാവ്യം ഒട്ടു മിക്ക പേർക്കും പരിചിതമാണു. ഈ കഥയ്ക്കും അങ്ങനെ ഒരു പേരു സ്വീകരിച്ചിരിക്കുന്നതിനു അതിന്റേതായ കാരണങ്ങളുണ്ട്. ലക്ഷദ്വീപിലെ കവാരത്തി ദ്വീപിന്റെ മനോഹാരിത ഒപ്പിയെടുത്ത് കൊണ്ട് ചിത്രീകരിച്ച അനാർക്കലി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണു. ശാന്തനുവിന്റെയും നാദിറയുടെയും പ്രണയം രണ്ട് മണിക്കൂർ 37 മിനുറ്റ് നീളത്തിൽ സിനിമ പറയുന്നു.*

    അണ്ടർ വാട്ടർ ഡൈവിംഗ് സീനുകളും ശാന്തനുവിന്റെ കവാരത്തി ദ്വീപിലേക്കുള്ള വരവും ദ്വീപിലെ വിശേഷങ്ങളും സക്കറിയായുമായുള്ള കൂടികാഴ്ചയും ആറ്റകോയയുടെയും പെങ്ങളുടെയും വിശേഷങ്ങളും ദ്വീപിലെ ഹോസ്പിറ്റൽ സൂപ്രണ്ട് ഷെറിൻ മാത്യുവും പിന്നെ ശാന്തനുവിന്റെ ഫ്ലാഷ്ബാക്കുമൊക്കെയായി ഫസ്റ്റ് ഹാഫ് അവസാനിക്കുന്നു. ഇടവേളയ്ക്ക് ശേഷം ശാന്തനുവിന്റെ ലക്ഷ്യം നിറവേറുമോ എന്നുള്ള ഭാഗം ഒരല്പം വേഗത കുറഞ്ഞാണെങ്കിലും തരക്കേടില്ലാതെ കൊണ്ട് പോകാൻ തിരകഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സ് പ്രവചനാതമകം ആണു എന്നുള്ളത് ഇത്തരം സിനിമകൾക്ക് ഒരു ന്യൂനത ആയി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. *

    മൊയ്തീൻ , അമർ എന്നീ മെഗാഹിറ്റുകൾക്ക് ശേഷം എത്തുന്ന സിനിമ എന്ന നിലയ്ക് പൃഥ്വിരാജ് ആരാധകർക്ക് ഏറെ പ്രതീക്ഷ നല്കൂന്ന സിനിമ ആണു അനാർക്കലി. എന്നാൽ മൊയ്തീനും അമറും കഴിഞ്ഞിട്ടല്ല ആ രണ്ട് സിനിമകളും നിറഞ്ഞ സദ്ദസ്സിൽ ഓടികൊണ്ടിരിക്കുമ്പോൾ തന്നെ തന്റെ മൂന്നാമത്തെ സിനിമയും എത്തി അതിലും മികച്ച പ്രകടനം കാഴ്ച വെച്ച് പൃഥ്വിരാജ് തിളങ്ങി. ശാന്തനു പൃത്ഥ്വിയുടെ കൈകളിൽ ഭദ്രമായിരുന്നു. ബിജുമേനോന്റെ സക്കറിയ ക്ലൈമാക്സിലെ ഗംഭീര പ്രകടനമുൾപ്പടെ കൈയ്യടി നേടി.*

    നായികയായെത്തിയ പ്രിയ ഗോരാൽ കുറച്ചേയുള്ളുവെങ്കിലും അരങ്ങേറ്റം തന്റെ *വശ്യ സൗന്ദര്യം കൊണ്ട് ശ്രദ്ധേയമാക്കി. ഹോസ്പിറ്റൽ സൂപ്രണ്ട് മിയക്കും വേഷം കുറവായിരുന്നെങ്കിലും ഉള്ളത് ഭംഗിയാക്കി. ആറ്റ കോയയായെത്തിയ സുരേഷ് കൃഷ്ണയും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. കബീർ ബേദിയുടെ വേഷം എല്ലായ്പോഴും പഴയ ഹിന്ദി സിനിമകളിലെ അമ്രീഷ് പുരിയുടെ വേഷങ്ങളെ അനുസ്മരിപ്പിക്കുന്ന *വിധമായിരുന്നു.*

    സിനിമയുടെ സാങ്കേതിക വശങ്ങളിൽ ഛായഗ്രഹണം മികച്ച് നിന്നു. ലക്ഷദ്വീപ് കാഴ്ച്ചകൾ പരിചിതമല്ലാത്ത മലയാളികളെ സുജിത് വാസുദേവിന്റെ *ക്യാമറ വിസ്മയ ദൃശ്യങ്ങളിലൂടെ കൊണ്ട് പോയി. പഴയ കാലത്തിന്റെ പ്രതാപമില്ലെങ്കിലും വിദ്യാസാഗറിന്റെ ഈണങ്ങൾ ഇമ്പമുള്ളതായിരുന്നു. സച്ചിയുടെ ആദ്യ സംരഭം സംവിധാന മികവിൽ മികച്ച് നിന്നെങ്കിലും തിരകഥയിലെ പുതുമയിലായ്മ തിരിച്ചടി തന്നെയാണു. മുൻ ചിത്രങ്ങളുടെ എഴുത്തിലെ മാന്ത്രികത ഇത്തവണ തൂലികയിൽ ആവാഹിക്കപ്പെട്ടില്ല എങ്കിലും ആദ്യ ശ്രമം ഒട്ടും മോശമാക്കിയിട്ടില്ല സച്ഛി.*

    പുതിയ കാലത്തിന്റെ മൊയ്തീനും കാഞ്ചനയുമാണു നാദിറയും ശാന്തനുവുമെന്നും ഇതൊക്കെ ക്ലീഷേകളല്ലേ എന്നൊക്കെ പറഞ്ഞ് നെറ്റി ചുളിക്കൂന്നവരൊടും പറയാൻ ഒന്നേ ഉള്ളു. ചില സ്നേഹങ്ങൾ ഇങ്ങനെയൊക്കെ ആണു. അല്ലെങ്കിലും എല്ലാ പ്രേമവും പൈങ്കിളിയാണല്ലോ. അതു കൊണ്ടാവും കവി ഇങ്ങനെ പാടിയത് “വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരു വട്ടം..!!!

    പ്രേക്ഷക പ്രതികരണം.*

    അമിത പ്രതീക്ഷകളുമായി പോകുന്നവർക്ക് ഒരു ശരാശരി ചിത്രവും പ്രതീക്ഷകളുടെ ഭാരമില്ലാതെ പോകുന്നവർക്ക് ഒരു നല്ല ചിത്രവും..!

    ബോക്സോഫീസ് സാധ്യത

    പൃഥ്വിരാജിന്റെ ഇപ്പോഴത്തെ ടൈം വെച്ച് മിനിമം ഒരു 20 *കോടി രൂപയിൽ താഴെയാണു ഈ സിനിമ *കളക്ട് ചെയ്യുന്നതെങ്കിൽ ഇതിനെ പരാജയ ചിത്രമായി പരിഗണിക്കണം*എന്നതാണു അതിന്റെ ഒരിത്*

    റേറ്റിംഗ് : 3/5

    അടിക്കുറിപ്പ്: ഇറങ്ങുന്ന എല്ലാ പടവും ഹിറ്റാക്കാൻ ഇവനാരാടാ പൃഥ്വിരാജോ. എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചേ അടങ്ങു എന്ന് തോന്നുന്നു..!


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks NS

    Thanks da for posting
    Remember, as long as you are breathing, it's never too late to start a new beginning.




  4. Likes iddivettu shamsu liked this post
  5. #3
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks....

  6. Likes iddivettu shamsu liked this post
  7. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks NS machanzz

  8. Likes iddivettu shamsu liked this post
  9. #5
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Good Review dude.........

  10. Likes iddivettu shamsu liked this post
  11. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. Likes iddivettu shamsu liked this post
  13. #7
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    പൃഥ്വിരാജിന്റെ ഇപ്പോഴത്തെ ടൈം വെച്ച് മിനിമം ഒരു 20 *കോടി രൂപയിൽ താഴെയാണു ഈ സിനിമ *കളക്ട് ചെയ്യുന്നതെങ്കിൽ ഇതിനെ പരാജയ ചിത്രമായി പരിഗണിക്കണം*എന്നതാണു അതിന്റെ ഒരിത്*



    അടിക്കുറിപ്പ്: ഇറങ്ങുന്ന എല്ലാ പടവും ഹിറ്റാക്കാൻ ഇവനാരാടാ പൃഥ്വിരാജോ. എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചേ അടങ്ങു എന്ന് തോന്നുന്നു..!


    Ithu vendayirunnu

  14. Likes iddivettu shamsu liked this post
  15. #8
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default



  16. Likes iddivettu shamsu liked this post
  17. #9
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks.....

  18. Likes iddivettu shamsu liked this post
  19. #10
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    അടിക്കുറിപ്പ്: ഇറങ്ങുന്ന എല്ലാ പടവും ഹിറ്റാക്കാൻ ഇവനാരാടാ പൃഥ്വിരാജോ. എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചേ അടങ്ങു എന്ന് തോന്നുന്നു..!

    Appukkutta....over aakki chalam aakkaathedaa..... !!!




    '' തോമസുകുട്ടീ .............. വിട്ടോടാ ''

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •