Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Thilothama | ഞാന്* ജീവനോടെ തിരിച്ചെത്തി

  1. #1

    Thumbs down Thilothama | ഞാന്* ജീവനോടെ തിരിച്ചെത്തി


    തിലോത്തമ :)


    ക്ലബ്ബ് ഡാന്*സറായ റോസിയും കൂട്ടുകാരുടെയും സൗഹൃദം പറഞ്ഞു കൊണ്ടാണ് തിലോത്തമ തുടങ്ങുന്നത്.വെള്ളമടിയും അടിച്ചു പൊളിയുമായി നടക്കുന്ന സ്ത്രീ സുഹൃത്തുക്കള്*.. കൂടെ ഒരു ചെറുക്കനും (അമ്പി) ഉണ്ട് .ഒരു ദിവസം ഹോട്ടല്* മുറിയില്* വെച്ച് യാദൃശ്ചികമായി ഒരു കൊലപാതകത്തിന്റെ ദൃക്*സാക്ഷിയാകുന്നു. കൊലയാളികള്* അതോടെ റോസിയുടെ പിന്നാലെ കൂടുന്നു.തുടര്*ന്ന് റോസി രക്ഷപെടാന്* നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.



    റോസി ആയി ടൈറ്റില്* കഥാപാത്രം അവതരിപ്പിച്ചത് രചന നാരായണന്* കുട്ടിയാണ്.. ഈ വര്*ഷം ഞാന്* കണ്ടതില്* ഏറ്റവും മോശം പ്രകടങ്ങളില്* രചനയുടെ പേരുണ്ടാവും.. അസഹനീയം എന്ന് വിശേഷിപ്പിക്കാം ഈ നടിയുടെ പ്രകടനത്തെ. ചില സീനുകളിലെ ഭാവങ്ങള്* കണ്ടപ്പോള്* സ്ക്രീനിലേക്ക് പോലും നോക്കാന്* തോന്നിയില്ല.. കാരണം അത്രക്കും മോശം പ്രകടനമാണ് ഈ ചിത്രത്തില്* കാഴ്ച വച്ചിരിക്കുന്നത്.ഗാന രംഗങ്ങളില്* പോലും രചനയുടെ പ്രകടനം പ്രേക്ഷകനെ മുഷിപ്പിക്കന്നതായിരുന്നു. ഇനിയുമുണ്ട് താരങ്ങള്* കൂട്ടുകാരികളായി വന്ന സോന നായര്* ,സജിത മഠത്തില്* ,തെസ്നി ഖാന്* ,വീണ നായര്* തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് .ഒരാള്* പോലും മികച്ചൊരു പ്രകടനം കാഴ്ച വെച്ചില്ല എന്നതാണ് സത്യം.സജിത മഠത്തിലിനെ പോലെ കഴിവുള്ള നടിമാരെ ഇത് പോലെയുള്ള ചിത്രങ്ങളില്* കാണാന്* ആഗ്രഹിക്കുന്നില്ല. വില്ലന്* കഥാപാത്രമായ ജോണിയെ അവതരിപ്പിച്ച സിദ്ധിക്കിന് ഒന്നും തന്നെ ചെയ്യാനില്ല ഈ ചിത്രത്തില്*.. സിദ്ധിക്ക് അഭിനയിച്ചമുന്*കാല ചിത്രങ്ങളുടെ അതെ രീതിയിയില്* ഉള്ള മറ്റൊരു കഥാപാത്രം ആണ് ജോണി..മനോജ്* കെ ജയന്* റാണ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു .അഭിനയിച്ച എല്ലാവരും തന്നെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചു സിദ്ധിക്ക് ,മനോജ്* കെ ജയന്* തുടങ്ങിയവര്* എന്ത് കണ്ടിട്ടാണ് ഈ ചിത്രത്തില്* അഭിനയിച്ചതെന്ന് അറിയില്ല. ഇടവേള ബാബു .സേതു ലക്ഷ്മി,ദേവി ചന്ദന ,നന്ദു,കലാഭവന്* ഷാജോണ്* ,അനൂപ്* ചന്ദ്രന്* തുടങ്ങി കുറെ താരങ്ങള്* ഈ ചിത്രത്തില്* എത്തുന്നു .എന്താണേലും ഓര്*ത്തിരിക്കാന്* തക്ക പ്രകടനം ആരും കാഴ്ച വെച്ചില്ല എന്ന് മാത്രമല്ല തന്നെകൊണ്ട് ആവുന്ന വിധം വെറുപ്പിക്കുകയും ചെയ്തു.

    തന്റെ ആദ്യ ചിത്രം ഒരുക്കിയ പ്രീതി പണിക്കര്* അത്രക്കങ്ങു വിജയമായില്ല..വില കുറഞ്ഞ കുറെ സംഭാഷണങ്ങളും സീനുകളും കുത്തി നിറച്ച ഒരു മൂനാം കിട ചിത്രമായാണ് തോന്നിയത് കന്യാസ്ത്രീകളെ വരെ അതിനു ഉപയോഗിച്ചു എന്നത് വളരെ
    നിരാശജനകമായിരുന്നു.ദുര്*ബലമായ കഥയും തിരക്കഥയും ചിത്രത്തിനെ നന്നായി ബാധിച്ചു .ഇത് പോലെ ഉള്ള കഥ വെച്ചാണ്* ഇനിയും പടം എടുക്കാന്* ഉദ്ദേശം എങ്കില്* ഒരു സംവിധായിക എന്ന നിലയില്* അധിക ആയുസ്സ് ഉണ്ടാവില്ല പ്രീതിക്ക്.കഥ എവിടെ നിന്ന് തുടങ്ങിയോ അതില്* നിന്ന് ഒരു മാറ്റവും വരാതെ ക്ലൈമാക്സ്* രംഗങ്ങളിലേക്ക് എത്തി സംവിധായിക. ഗാന ചിത്രീകരണത്തില്* മാത്രമാണ് ഇത്തിരി നിലവാരം പുലര്*ത്തിയത്.

    ഈ സിനിമയില്* എടുത്തു പറയാനായി ഉള്ളത് സംഗീതവും ക്യാമറ വര്*ക്കും മാത്രമാണ്.ദീനാനുകമ്പ ,പാവാട പെണ്ണെ , പൂംകുയില്* എന്നീ ഗാനങ്ങള്* മനസ്സ് കീഴടക്കി.ദീപക് ദേവിന്റെ മറ്റൊരു മികച്ച ആല്*ബം തന്നെയാണ് ഈ സിനിമയില്* .അഗോഷ് വൈഷ്ണവം ആണ് ചിത്രത്തിന് ക്യാമറ വിഭാഗം കൈകാര്യം ചെയ്തിരിക്കുനത്.. തന്റെ ഭാഗം നല്ല രീതിയില്* ചെയ്തിട്ടുണ്ട്.പഴശ്ശി രാജ പോലെ ഒരു ചിത്രം നിര്*മ്മിച്ച ഗോകുലം ഗോപാലന്* എന്തിന്റെ പേരിലാണോ ഈ ചിത്രമൊക്കെ നിര്*മ്മിച്ചത് .?? എടുത്തു പറയേണ്ടത് ഇതിലെ മേക്ക് അപ്പ്* ആണ്.കാരണം അത്ര മാത്രമുണ്ട് ഇതിലെ അഭിനേതാക്കളുടെ മേക്ക് അപ്പ്*.


    ഈ സിനിമ തിയറ്ററില്* വന്* പരാജയമാവുമെന്നു തീര്*ച്ചയാണ്..പ്രേക്ഷകന്റെ ക്ഷമയെ എത്രമാത്രം പരീക്ഷിക്കാം എന്ന് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നു സംവിധായികയും രചനയും .അത് കൊണ്ട് തന്നെ ചിത്രം തുടങ്ങി പകുതി ആവുന്നതിനു മുന്*പേ ചിലര്* തിയറ്റര്* വിട്ടു .ദയവ് ചെയ്തു ഇത് പോലെയുള്ള മൂനാം കിട ചിത്രം ഇനി സംവിധാനം ചെയ്യരുത്..

    മാര്*ക്ക്* : അഞ്ചില്* ഒന്ന് ( ദീപക് ദേവിന്റെ സംഗീതത്തെ ഓര്*ത്തു മാത്രം )

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  4. #3
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Title :D

    thanks
    Remember, as long as you are breathing, it's never too late to start a new beginning.




  5. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  7. #6
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks littlesuperstar

  8. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks macha,
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #8
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks ......
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  10. #9
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks.............

  11. #10

    Default

    Thanks ......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •