Page 1 of 3 123 LastLast
Results 1 to 10 of 30

Thread: JO AND THE BOY - Review

  1. #1

    Default JO AND THE BOY - Review


    JO AND THE BOY ◉ A RETROSPECT


    ■തന്റെ അഭിനയജീവിതത്തിലെ രണ്ടാം തിരിച്ചുവരവിൽ, ഒരു വ്യത്യസ്തമായ ചിത്രത്തിലെ നായികയായി മഞ്*ജുവാര്യർ എത്തിയിരിക്കുകയാണ്*.


    ■എല്ലാ ആളുകൾക്കും ചെറുപ്പത്തിൽ ഓരോ സ്വപ്നങ്ങൾ ഉണ്ടാവും. അവയിൽ സാക്ഷാത്കരിക്കുവാൻ കഴിയാത്ത സ്വപ്നങ്ങൾ പ്രാവർത്തികമാക്കുവാൻ മുതിർന്നുകഴിയുമ്പോൾ എത്രപേർ ശ്രമിക്കാറുണ്ട്*? അത്തരത്തിലൊരു സ്വപ്നം നമ്മുടെ നായികയ്ക്കുണ്ടായിരുന്നു.


    ■156.20 minutes ദൈർഘ്യമുള്ള ഈ ചിത്രം, ഒരു എഞ്*ജിനീയറിംഗ്* കോളേജിൽ ട്യൂട്ടറായി ജോലി ചെയ്യുന്ന ഒരു യുവതി, കുട്ടിക്കാലത്ത്* താൻ കണ്ട ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാനായി തന്റെ ജോലി രാജിവയ്ക്കുകയും തുടർന്ന് അവർ കുട്ടികളുടെ മനസ്സുമായി ഇഴുകിച്ചേരാൻ തീരുമാനിക്കുകയും ചെയ്യുന്നതിലൂടെ തുടങ്ങുന്നു. യാത്രാമധ്യേ നായിക ക്രിസ്* എന്ന പത്തുവയസ്സുകാരനെ കണ്ടുമുട്ടുകയും അവരൊന്നിച്ച്* മുൻപോട്ടുപോവുകയും, തുടർന്നുള്ള സംഭവങ്ങളുമാണ്* ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.


    ■മഞ്*ജു വാര്യർ ഈ ചിത്രത്തിൽ, ജോൻ മേരി ജോൺ എന്ന, വലിയശരീരമുള്ള, എന്നാൽ പക്വത ലവലേശമില്ലാത്ത സ്വഭാവക്കാരിയായി, ചെറിയകുഞ്ഞുങ്ങളുടെ മാനറിസങ്ങളുള്ള, വളരെ മോഡേൺ യുവതിയായി അഭിനയിച്ചു. അമിതമായ മേക്കപ്പ്*, പ്രായത്തെ കുറച്ചു കാണിച്ചുവെങ്കിലും, ചില രംഗങ്ങളിൽ അസ്വാഭാവികത നന്നായി അനുഭവപ്പെട്ടു. അവിവാഹിതയായ യുവതിയുടെ 'ശബ്ദം' പലപ്പോഴും അലോസരമുളവാക്കി.


    ■ക്രിസ്* എന്ന ബാലനായി അഭിനയിക്കുന്നത്*, 'മങ്കിപെൻ'ലൂടെ ശ്രദ്ധനേടിയ സനൂപ്* സന്തോഷാണ്*. വളരെ സ്മാർട്ടായ പ്രകടനത്തിലൂടെ സനൂപ്* ഈ ചിത്രത്തിന്റെ ഊർജ്ജം നിലനിറുത്തി. ഇത്രത്തോളം കഴിവുള്ള ഒരു ബാലതാരം മലയാളത്തിൽ ഇല്ലെന്നുവരെ തോന്നി.


    സുധീർകരമന 'ടൈഗർബംഗ്ലാൻ' എന്നനൊട്ടോറിയൽക്രിമിനലായിവേഷമിട്ടു. ഒരേസമയംകൊടുംഭീകരനായും, കോമഡികഥാപാത്രമായുംവളരെനല്ലപ്രകടനമായിരുന്നുഅദ്ദേഹത്തിന്റേത്*.

    തേങ്ങാത്തൊലിമാങ്ങാക്കൊലഫെയിംപേളിമാനേചിത്രത്തിൽനായികയുടെകൂട്ടുകാരിയായിഅഭിനയിച്ചു.

    ലാലുഅലക്സ്* ജോയുടെപിതാവ്* ജോണിക്കുട്ടിയായും, കലാരഞ്*ജിനിമാതാവ്* മേരിജോൺആയുംവേഷമിട്ടു.
    ബാംഗ്ലൂർഡേയ്സിലേതിനുസമാനമായവേഷമായിരുന്നുകലാരഞ്*ജിനിയുടേത്*. ലാലുഅലക്സിന്റെഅച്ഛൻവേഷംകറയറ്റതായിരുന്നു.

    സുനിൽസുഖദ, പൗലോസ്* എന്നപലിശക്കാരനായുംരേഖ 'കാതറിൻഎന്നകഥാപാത്രമായുംവേഷമിട്ടു.

    NielD Chunda & D-Colorist:Ranga വിഷ്വൽസ്* വളരെമികച്ചത്*. കണ്ണുകൾക്ക്* കുളിർമ്മതരുന്നഅതിമനോഹരഫ്രെയിമുകളായിരുന്നു.

    ട്രൈലറിൽകേട്ടഅതിമനോഹരസംഗീതംപോലെ, ചിത്രത്തിലുംവളരെനല്ലപശ്ചാത്തലസംഗീതമായിരുന്നു. സംഗീതസംവിധാനംനിർവഹിച്ചിരിക്കുന്നത്* രാഹുൽസുബ്രഹ്മണ്യം. ഗാനങ്ങൾവളരെമോശമായിരുന്നു. ചിത്രംക്ലൈമാക്സിനോടടുക്കുമ്പോൾഅവതരിപ്പിക്കുന്നവയലിൻസോളോഅപാരമായിരുന്നു.

    Overall view
    ■കേട്ടുപഴകിയ സ്ത്രീശാക്തീകരണ തത്വങ്ങളല്ല, പുതുമയുള്ള, പ്രചോദനാത്മകമായ വിഷയം തന്നെയാണ്* ചിത്രം കൈകാര്യം ചെയ്യുന്നത്*. സ്വപ്നങ്ങളുടെ സാക്ഷാത്കാരം. വളരെ നീളമുള്ള ആദ്യപകുതി ആസ്വാദ്യകരം, രണ്ടാം പകുതി ഇഴച്ചിലുള്ളതാണ്*.

    ■മുപ്പതുകളുടെ പാരമ്യത്തിൽ എത്തിയ നായിക, കുട്ടികളുടെ മനസ്സുമായി നടക്കുന്നതിന്റെ അഭംഗി ചിത്രത്തിലുടനീളം മുഴച്ചുനിന്നു. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ തന്നാലാവും വിധം മഞ്*ജു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുവെങ്കിലും, എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനു കഴിയില്ല.

    ■മഞ്*ജു വാര്യർ ആലപിക്കുന്ന ഒരുഗാനം ചിത്രത്തിലുണ്ട്*. ദോഷം പറയരുതല്ലോ, പാട്ടൊന്ന് (?) കഴിഞ്ഞുകിട്ടുവാനായി ഞാൻ കാത്തിരുന്നു. (എന്തിനാണാവോ ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കണത്*) അത്രമേൽ അസഹനീയം എന്നർത്ഥം.

    ■'ഫിലിപ്സ്* ആൻഡ്* മങ്കിപെൻ' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിൻ തോമസ്സാണ്* ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്*. ഈ ചിത്രത്തിന്റെ മേക്കിംഗ്* മോശം തന്നെയാണ്*.

    ■ചിത്രത്തിലെങ്ങും ശ്വാസകോശത്തിന്റെ പരസ്യം ഇല്ലായിരുന്നു.

    ◉My Rating:

    2.5/★★★★★

    ◉വാൽക്കഷണം:

    ■ആദ്യമേ സൂചിപ്പിച്ചിരുന്നുവല്ലോ, ഒരു വ്യത്യസ്തമായ ചിത്രത്തിലെ നായികയായി മഞ്*ജു വാര്യർ എത്തിയിരിക്കുകയാണെന്ന്.. എന്തായിരിക്കും ആ വ്യത്യസ്തത? അതെ.!, ഈ ചിത്രത്തിൽ, താനുമായി വേർപിരിഞ്ഞ ഭർത്താവിന്റെ 'തലക്കിട്ട്* കൊട്ടു'കൊടുക്കുന്നില്ല എന്നതുതന്നെ..!
    Last edited by Jomon Thiru; 12-24-2015 at 04:53 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks Bhai

  4. #3
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    thanks bhai .appol ithinte karyathil theerumanamayi

  5. #4
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    macha one doubt e 2 movies okea from theatre to theatre run time cheyunna time engana ingane reviews ezutan time kittunath?Athum e malayalam type cheythundakandw?

  6. #5

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thnx...



  8. #7

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. #9

    Default

    Good review bro... dilipinu ittu kottunnillenkil manjuvinte padam vijayikkan sadhyathayumilla....

  11. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thaaaaaaaaaanks...manju


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •