Page 1 of 3 123 LastLast
Results 1 to 10 of 26

Thread: Two countries - my review

  1. #1

    Default Two countries - my review


    TWO COUNTRIES ◉ MY VIEWS

    ■നിലവാരമില്ലാത്ത ധാരാളം ചിത്രങ്ങൾ ചെയ്യുകയും, ശേഷം ഏത്* ചിത്രമിറങ്ങിയാലും, ആ പേരിൽ ഏറെ ക്രൂശിക്കപ്പെടുകയും ചെയ്യുന്ന നടനാണ്* ദിലീപ്*.

    ■റാഫിയുടെ തിരക്കഥയിൽ, ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം. അതും ജനപ്രിയനായകനോടൊപ്പം. മലയാളികൾക്ക്* ഇതിൽപ്പരം പ്രതീക്ഷക്കു വകനൽകുന്ന മറ്റെന്തുണ്ട്*? അമ്മച്ചിയോട്* നുണപറഞ്ഞ്*, ഈ ക്രിസ്തുമസ്* ദിനത്തിൽ ടു കൺട്രീസ്* കാണുവാനായി ഞാൻ 9.00മണിക്ക്* തിയെറ്ററിലെത്തി.

    ■'കനേഡിയൻ താറാവ്*' എന്ന പേരിൽ അനൗൺസ്* ചെയ്തിരുന്ന 155.35 minutes ദൈർഘ്യമുള്ള ഈ ചിത്രം ഉല്ലാസ്* എന്ന ചെറുപ്പക്കാരന്റെ കഥപറയുന്നു.

    ■ജോലിയൊന്നുമില്ലാതെ, കുടുംബത്തിലെ പ്രാരാബ്ധങ്ങളുമായി ജീവിച്ച സാധാരണക്കാരനായ ഉല്ലാസിന്*, സാഹചര്യവശാൽ കാനഡയിൽ ജനിച്ചുവളർന്ന ഒരു സമ്പന്നയുവതിയെ വിവാഹം കഴിക്കേണ്ടിവരുന്നു.

    ■തുടർന്ന് അവർ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെ ചിത്രം മുൻപോട്ടുപോകുന്നു. (ഇത്രയും കേട്ടപ്പോൾ നിങ്ങൾ കരുതും, ലൈഫ്* ഓഫ്* ജോസൂട്ടിയുമായി സാമ്യമില്ലേയെന്ന്. ഇല്ല, ചിത്രത്തിന്റെ കഥ വഴിമാറുന്നു.)

    ■മലയാളഭാഷയെ ഏറെ സ്നേഹിക്കുന്ന ഉല്ലാസ്* എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്* ദിലീപ്*. ഊർജ്ജസ്വലനായി, ജനപ്രിയനായകനായ ദിലീപിനെ വീണ്ടും കാണുവാൻ സാധിച്ചു.

    ■കോമഡി കഥാപാത്രമെങ്കിലും, അൽപ്പം നിഗൂഢതകളുള്ള, കനേഡിയൻ പൗരത്വമുള്ള യുവതിയായ 'ലയ'യെ അവതരിപ്പിച്ചിരിക്കുന്നത്* മംത മോഹൻദാസ്*. നായകനൊപ്പം നിൽക്കുന്ന മികച്ച പ്രകടനമായിരുന്നു.

    ■നായകന്റെ സന്തത സഹചാരി 'അവിനാശ്*' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* അജു വർഗ്ഗീസ്*. വളരെ നല്ല വേഷമായിരുന്നു. ഹരീഷ്* കെ.ആർ (ജാലിയൻ കണാരൻ) 'സാജൻ കൊയിലാണ്ടി' എന്ന ബ്രോക്കർ വേഷം ചെയ്തു.

    ■Canadian accent-ൽ ഇംഗ്ലീഷ്* സംസാരിക്കാൻ പാട്* പെടുന്ന ടാക്സി ഡ്രൈവർ ജിമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* സുരാജ്* വെഞ്ഞാറമ്മൂട്*. കോമഡികളൊക്കെ ഗംഭീരമായിരുന്നു.

    ■കലാശാല ബാബു, ശോഭ മോഹൻ എന്നിവർ ഉല്ലാസിന്റെ മാതാപിതാക്കളായും, ജഗദീഷ്* ജ്യേഷ്ഠ(ഉജ്ജ്വലൻ)നായും സജിതാ ബേഠി ഏട്ടത്തിയമ്മയായും വേഷമിട്ടു. ജഗദീഷ്* കാലങ്ങൾക്ക്* ശേഷം, കോമഡിചെയ്തു എന്നത്* എടുത്തുപറയേണ്ട ഒന്നുതന്നെയാാണ്*.

    ■സിമ്രാൻ എന്ന കഥാപാത്രമായി വേഷമിട്ടത്* ഇഷ തൽവാർ. നായികയുടെ അഛൻ 'മുകുന്ദൻ മേനോനായി അഭിനയിക്കുന്നത്*, ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ റാഫിയാണ്*. വിജയരാഘവൻ നായകന്റെ 'മദ്യപാനിയായ കൊച്ചച്ചൻ' വേഷം ഭംഗിയായി ചെയ്തു.

    ■സൈമൺ എന്ന സ്ത്രീലമ്പടനായ പുരുഷനായി മുകേഷും, ഭാര്യയായി ലെനയും വേഷമിട്ടു. ഇവരേക്കൂടാതെ അശോകൻ, ദിനേശ്* പണിക്കർ, അജ്മൽ, ബാലചന്ദ്രൻ ചുള്ളിക്കാട്*, റിയാസ്* ഖാൻ, സിൻഡ്ര എന്നിവരും വേഷമിട്ടു.

    നയാഗ്ര വെള്ളച്ചാട്ടം പോലുള്ള അതിമനോഹരകാഴ്ചകൾ ഉൾപ്പെട്ട 'വിദേശ ഫ്രെയിമുകൾ' മനോഹരങ്ങളായിരുന്നു.

    ♪♬ സംഗീതം ഗോപിസുന്ദർ & നാദിർഷ. പാട്ടുകൾ മോശമായിരുന്നു. പശ്ചാത്തലസംഗീതം ചിത്രത്തിന്* അനുയോജ്യമായിരുന്നു.

    ◉Overall view

    ■രസകരമായ ഒരു കോമഡിച്ചിത്രം. അൽപ്പസ്വൽപ്പം ചളികൾ നിറഞ്ഞ, ഗംഭീരകോമഡികൾ നിറഞ്ഞ ആദ്യപകുതിയും, തൃപ്തികരമായ രണ്ടാം പകുതിയും. കോമഡി ചിത്രമെങ്കിലും, കൃത്രിമത്വം തോന്നാത്ത രീതിയിൽ അവസാനിപ്പിച്ച ക്ലൈമാക്സ്*.

    ■ഒരു കോമഡിച്ചിത്രം എന്ന നിലയിൽ എനിക്ക്* ആസ്വദിക്കാൻ കഴിഞ്ഞ ഈ ചിത്രം, നിങ്ങൾക്കും പൂർണ്ണ തൃപ്തി നൽകും.

    ◉My Rating:

    ★★★☆☆


    ◉വാൽക്കഷണം

    ■ഇത്രയൊക്കെ പറഞ്ഞാലും 'ചളിപ്പടം' എന്നുപറഞ്ഞ്*, പതിവു പോലെ ഈ ദിലീപ്* ചിത്രത്തേയും അപമാനിക്കുവാൻ ധാരാളമാളുകൾ എത്തിയേക്കാം. കാരണം, ഈ ചിത്രം വിജയം നേടിയാൽ, മറ്റുപലർക്കും അത്* ക്ഷീണമായേക്കാം. പ്രായഭേദമന്യെ ഏവർക്കും ആസ്വദിക്കുവാൻ കഴിയുന്ന ഒരു കോമഡി ചിത്രമാണിത്*. ക്രിസ്തുമസ്സിന്* ഇതുവരെയിറങ്ങിയ എല്ലാ ചിത്രങ്ങളേക്കാളും ആസ്വാദ്യകരം. കുടുംബസമ്മേതം ധൈര്യമായി ചെന്നുകാണാം.
    Last edited by 4EVER; 12-25-2015 at 12:48 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Good review ,thanks

  4. #3
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks bhai
    ninte okke prayamanu nte experience

  5. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Jomon....Good Review as usual

  6. #5

    Default

    Thanx for d revu

  7. #6
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks......!

  8. #7
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanx Bhai


  9. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review..
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  10. #9

    Default

    ഇത്രയൊക്കെ പറഞ്ഞാലും 'ചളിപ്പടം' എന്നുപറഞ്ഞ്*, പതിവു പോലെ ഈ ദിലീപ്* ചിത്രത്തേയും അപമാനിക്കുവാൻ ധാരാളമാളുകൾ എത്തിയേക്കാം. കാരണം, ഈ ചിത്രം വിജയം നേടിയാൽ, മറ്റുപലർക്കും അത്* ക്ഷീണമായേക്കാം.


    8 post kondu fk ye manasilaki kalanajallo...

  11. Likes wayanadan liked this post
  12. #10

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •