Thanks Macha
Marana Janana adiyanthara mass review
സമയം : ഞായറാഴ്ച നട്ടുച്ച
കൊട്ടക : തൃശ്ശൂർ ഗാനം (വളർക്കാവ് )
അവസ്ഥ : കൊട്ടക നറച്ചു ആളോള് .
കഥയുടെ രത്ന ചുരുക്കം :
നാട്ടിൽ തക്കിട തരികിട കളിച്ചു നടക്കുന്ന ചെക്കനെ കാനഡയിൽ നിന്ന് വന്ന പെണ്ണ് കെട്ടിക്കൊണ്ടു പോകുന്നു ...അങ്ങ് കാലിന്റ്റെ സോറി കാനടയിലേക്ക് . പെണ്ണ് നല്ല തങ്കപ്പെട്ട സ്വഭാവം ഉള്ളവൾ ആയതോണ്ട് ഉണ്ടാവുന്ന അതിമനോഹരമായ കുടുംബ വിശേഷങ്ങൾ , സംഭവവികാസങ്ങൾ .
മികച്ചു നിന്നവ :
ദിലീപ് , ദിലീപ് , ദിലീപ് .....എന്റ്റെ പൊന്നൊ ...പുള്ളി പണ്ടത്തെ പോലെ മാരക ഫോമിൽ ...മരണ ജനന അടിയന്തിര മാസ്സ് !!! ഉറക്കത്തിൽ നിന്ന് ദിലീപ് എണീറ്റിരിക്കുന്നു ...ന്യൂ ജെനറേഷനും ഓൾഡ്* ജെനറേഷനും ജാഗ്രതൈ !!!
റാഫിയുടെ തിരക്കഥയും ഷാഫിയുടെ സംവിധാനവും എ ക്ലാസ്സ്* !!! അവരുടെ മുന്കാല ഹിറ്റ്* ചിത്രങ്ങൾ പോലെ ഇതും മികച്ചതാക്കി .
മമ്തയെ അജുവിന്റ്റെ വീട്ടില് കൊണ്ടുപോകുന്ന സീൻ ...മാരകം
ബാർ സീൻ
കോർട്ട് സീൻ
അജു വർഗീസ്* - പുള്ളി ചെയ്തിട്ടുള്ളതിൽ നന്നായ ഒരു ഹാസ്യ കഥാപാത്രം ആയിരിക്കും അവിനാഷ് .
ജഗദീഷേട്ടൻ - വെറും കോമാളിയാകാതെ ദെ ഇങ്ങനെ വേണം ഇദ്ദേഹത്തെ ഉപയോഗിക്കാൻ ...മറ്റു സംവിധായകർ കണ്ട് പഠി ....പണ്ടത്തെ അത്ര ഇല്ലെങ്കിലും പുള്ളിയും ഫോമിൽ ...കുറച്ചു കൂടെ സ്ക്രീൻ പ്രസൻസ് കൊടുക്കാമായിരുന്നു .
മുകേഷേട്ടൻ : പതിവ് തെറ്റിക്കാതെ ഇതിലും കിടു ...പുള്ളിക്ക് കാര്യമായിട്ട് ചെയ്യാനുള്ള റോൾ ഒന്നും അല്ല എന്നാലും ഉള്ളത് മികച്ചതാക്കി ....ആ ബാറിൽ വച്ചുള്ള സീൻ തുടർന്നുള്ള കാർ സീൻ ...അന്യായം .
സുരാജ് : സുരാജ് ഫുൾ ഫോമിൽ ... അയല വറുത്തതുണ്ട് സീൻ , ആ കോടതി ലൈഫ്ലൈൻ സീൻ , കാറിൽ നിന്നും ഇറങ്ങിപോകുന്ന സീൻ ...അയ്യോ മാരകം .
റാഫി : നന്നായിട്ടുണ്ട് ...സംശയരോഗം
മമ്ത : ദിലീപുമായി കട്ടക്ക് കട്ട നിന്നു . കിട്ടിയ റോൾ അടിപൊളി ആക്കി
സൃന്ധ : ഓക്കേ .
മറ്റു അഭിനേതാക്കൾ എല്ലാരും നന്നായി ...എടുത്തു പറയാൻ മാത്രം ഒന്നും ഇല്ല .
വെളുവെള്ത്തൊരു പെണ്ണ് പാട്ട് നന്നായി .
ക്ലൈമാക്സ്* നന്നായി ...പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഐലസാ !!!!
മോശം ആയി തോന്നിയത് :
അജ്മൽ : ഉള്ള സീൻസ് പറ്റാവുന്ന അത്ര വെറുപ്പിച്ചു !!!
വിജയരാഘവൻ : അത്ര നന്നായില്ല ...പുള്ളിക്ക് ചെയ്യാൻ മാത്രം ഉള്ള റോൾ ഒന്നും ഇല്ല അത് .
രണ്ടാം പകുതിയിൽ ചില ഭാഗങ്ങൾ കുറച്ചുകൂടെ നന്നാക്കാമായിരുന്നു .
മൈ ബോസ് , ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രങ്ങളുമായുള്ള സാമ്യം .
ഒരു അശ്ലീല സീൻ ഉണ്ട് ...എന്നാലും കൂട്ടച്ചിരിയിൽ മുഴുകിയിരിക്കുന്നതുകൊണ്ട് വലിയ പരുക്കില്ലാതെ രക്ഷപ്പെടാം .
പ്രേക്ഷകരുടെ പ്രതികരണം :
കൂട്ടച്ചിരി , കയ്യടി !!! ലോ ക്ലാസ്സിനും മിഡിൽ ക്ലാസ്സിനും ഹൈ ക്ലാസ്സിനും ഇഷ്ടപ്പെടും .
വീക്ഷണകോണകം :
പഴയകാല റാഫി/ ഷാഫി ചിത്രങ്ങൾ പോലെ ഒന്ന് ...കുടുംബസമേതം പോയി ചിരിച്ചു ആാർമ്മാധിക്കാം .. ഗ്യാപ്പിടാതെ ചിരിക്കാം.
Rating :
4.5 / 5
വാൽകഷ്ണം :
ഗാനം തിയ്യറ്ററിൽ നിന്ന് ആദ്യമായി സിനിമ കണ്ടു ...സീറ്റ് കുറവാണെങ്കിലും നല്ല ഒന്നാംതരം തിയറ്റർ ...കിടിലൻ സെറ്റപ്പ് .
വാൽകഷ്ണതിന്റ്റെ തോല് :
ദിലീപിന്റ്റെ , റാഫിയുടെ ഷാഫിയുടെ അതിശക്തമായ തിരിച്ചുവരവ്* ..അതാണ്* 2 കണ്ട്രീസ് .
PS : I didnt like my boss which many people praised...entho forced comedy pole thonni athu.
Please dont compare 2C with my boss...BECAUSE 2 COUNTRIES IS THE BOSS !!!
Last edited by NiJiN.C.J; 12-28-2015 at 03:39 PM.
'' തോമസുകുട്ടീ .............. വിട്ടോടാ ''
Sponsored Links ::::::::::::::::::::Remove adverts | |
Thanks Macha
Marana Janana adiyanthara mass review
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
thanxxxxxxx nijin
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........