Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Charli Review By Aqildiego

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default Charli Review By Aqildiego


    പുത്തന്* ആഖ്യാന ശൈലി സമ്മാനിച്ച് കൊണ്ട് ചാർളി




    റാണി പത്മിനിക്കും അനാർക്കലിക്കും ശേഷം ദ്രിശ്യ പരിചരണ മികവിൽ മറ്റൊരു ചിത്രം അതാണ് ചാർളി. ഉണ്ണി ആർഇന്റെ തിരകഥയിൽ മാർടിൻ പ്രക്കാട്ടാണ് ചിത്രം ഒരുക്കിയിരികുന്നത്






    സിനിമയിലേക്ക്


    കാറ്റ് പോലെ അപ്രതീക്ഷിതമായി കടന്നുവന്നു സ്നേഹവും സന്തോഷവും വിതറി എങ്ങോട്ടോ മാഞ്ഞു പോകുന്ന ചാർളിയുടെ കഥ . ഇത് വരെ കണ്ടിടില്ലെങ്കിലും പലരിലൂടെയും തന്നിൽ വിസ്മയവും ആകാംക്ഷയും ഉണർത്തി കൊണ്ടിരിക്കുന്ന ചാർളിയെ തേടി ഇറങ്ങുന്ന ടെസ്സയുടെ കഥ.


    പുതുമയുള്ള കഥ!!! അതിലുപരി പുത്തൻ ആഖ്യാന രീതി ഇതൊകെ ചിത്രത്തിന്റെ മുതൽ കൂട്ടാണ്. മലയാള സിനിമയിലെ സ്ഥിരം നായക-നായികാ സങ്കല്പങ്ങളെ കണക്കെ പരിഹസിച്ചാണ് മാർടിൻ ചാർളി ഒരുക്കിയിരിക്കുന്നത്.ടെസ്സയുടെ കാഴ്*ചപ്പാടിലൂടെയാണ് കഥ തുടങ്ങുന്നതും നീങ്ങുന്നതും. എങ്കിലും ഇടയ്ക്കു വരുന്ന കഥാപാത്രങ്ങളിലൂടെയും കഥ അതിന്റെ ഒഴുക്കിന് കോട്ടം തട്ടാതെ പറഞ്ഞു പോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്


    ഏച്ചു കെട്ടലിനും പാകപ്പിഴകൾക്കും അതീതമായാണ്ചാര്ളിയിലെ കഥാസഞ്ചാരം. ഉണ്ണി ആറിന്റെ കാച്ചി കുറുക്കിയ ശക്തമായ ഒറ്റവരി സംഭാഷണങ്ങൾ ചാർലിയിൽ കാണാൻ സാധിച്ചില്ല എങ്കിലും കഥാപാത്ര സൃഷ്ടികൾ എല്ലാം തന്നെ ഘംഭീരം ആയിട്ടുണ്ട്


    ജോമോന്റെ ഛായാഗ്രഹണo ചാർളിയെ കൂടുതൽ മനോഹരമാക്കുന്നു. പീരുമേട് പശ്ചാതലമാക്കിയുള്ള ചാര്ളിയുടെ സഞ്ചാരം കൂടുതൽ കാഴ്ച സുഖം സമ്മാനിക്കുന്നതിൽ ജോമോന്റെ കഴിവ് പ്രകടമാക്കുന്നു. ദുൽഖരിന്റെ ചാരുതയും പാർവതിയുടെ ആകർഷണീയതയും എല്ലാം ജോമോന്റെ ക്യാമറ ഭംഗിയായി ഒപ്പി എടുത്തിട്ടുണ്ട് ഗോപി സുന്ദറിന്റെ സംഗീതവും കഥാഗതിക്ക് ചേർന്ന് നീങ്ങുന്നു. എന്നാലും പൂർണമായി ഹൃദയത്തോട് ചേർന്ന് നിക്കുന്നവ ആയിരുന്നില്ല..


    പ്രകടനങ്ങൾ


    ദുൽഖർ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടങ്ങളിൽ ഒന്നാണ് ചാർളി. "ഫൈസി" പരിവേഷത്തിൽ നിന്ന് മോചിതനായിട്ടില്ലെന്ന വിമർശകരുടെ വാക്കുകളെ ശരി വെക്കുന്ന തരത്തിലായിരുന്നു "ഞാനിലെയും " 100 days of ലവ് " ലെയും പ്രകടനം. എന്നാൽ ഈ വേലികെട്ടുകളെല്ലാം പൊളിച് വൈദഗ്ദ്ധ്യമുള്ള അഭിനയതിലെകുള്ള ദുൽഖറി ന്റെ കാൽവെപ്പാണ്* ചാര്ളിയിലൂടെ സാധ്യമായത്.


    കാഞ്ചനമാലയ)യി വിസ്മയിപ്പിച്ച പാർവതി.. അതിന്റെ തുടര്ച്ചയാണ് ടെസ്സ എന്ന കഥാപാത്രം. കാഞ്ചനമാലക്ക് നേരെ വിപരീതമായ സ്വഭാവമുള്ള ടെസ്സയെ അതിന്റെ പൂർണതയിൽ എത്തിക്കാൻ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട് . ആകര്*ഷകണീയതയുള്ള ഭാവങ്ങളും ചിരിയുമെല്ലമായി ടെസ്സ പ്രേക്ഷകരുടെ ഹൃദയം കവർന്നു

    സുനിക്കുട്ടനായി ഷൌബിനും , കുഞ്ഞപ്പനായി നെടുമുടിയുമാണ് പ്രേക്ഷക പ്രശംസ നേടിയ മറ്റു താരങ്ങൾ. പതിവ് പോലെ തന്റെ സ്വന്തസിദ്ധമായ സംഭാഷണ ശൈലിയിലൂടെ സുനികുട്ടനെ മനോഹരമാക്കിയപ്പോൾ, കുഞ്ഞപ്പൻ ഒരു ചെറു നൊമ്പരം സമ്മാനിച്ചാണ് കടന്നു പോയത്. ടോവിനോ, കല്*പ്പന, അപര്*ണാ ഗോപിനാഥ് എന്നീ അഭിനേതാക്കളെo മികച്ച പ്രകടനം കാഴ്ച വെച്ചു




    2015 വലിയ ബോക്സ്* ഓഫീസ് വിജയങ്ങളുടെ വർ ഷം ആണ് ..എന്നാൽ ആശയ ദാരിദ്ര്യതിന്റെതു കൂടി ആകുന്നു. സിറ്റി ഓഫ് ഗോഡും , പാസ്സന്ജരും, കേരളാ കഫെയും, ട്രാഫിക്കും ഒക്കെ സമ്മാനിച്ച മികച്ച മാറ്റങ്ങളിൽ നിന്നു പുറകോട്ടാണ് 2015. അതിനു മികച്ച ഒരു അപവാദം റാണി പദ്മിനി ആണു . ഇപ്പോൾ വർഷാവസാനത്തിൽ ചിറകു മുളപിച്ച ചാർളിയും ...നല്ല മാറ്റങ്ങളും സിനിമകളും ഉണ്ടാവട്ടെ 2016 ഇൽ !


    എന്*റെ എല്ലാ സുഹൃത്തുകള്*ക്കും , നന്മ നിറഞ്ഞ പുതുവല്*സരാശംസകള്*.
    Last edited by aqildiego; 12-31-2015 at 04:27 PM.
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks..........................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes aqildiego liked this post
  5. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks aqil .review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. Likes aqildiego liked this post
  7. #4
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by sha View Post
    thanks..........................................
    Welcome
    Quote Originally Posted by yathra View Post
    Thanks aqil .review
    welcome macha :)
    Where continuity breaks there begins creativity ”›

  8. #5
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks Aqil

  9. #6

    Default

    good review

  10. #7
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Aqil for the review

  11. #8
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks bhai.......

  12. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



  13. #10
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    good review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •