Page 1 of 3 123 LastLast
Results 1 to 10 of 28

Thread: FK Exclusive interview with Unni Mukundan

  1. #1
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default FK Exclusive interview with Unni Mukundan


    ? സ്റ്റൈൽ എന്നാ സിനിമയെ കുറിച്ചും ,ക്യാരക്റെരിനെ കുറിച്ചും എന്താണ് പ്രേഷകരോടു പറയാനുള്ളത് !


    സ്റ്റൈൽ ഒരു ഫണ്* എന്റെർറ്റൈനെർ ആണ്.ഒരു തമാശ സിനിമയാകും,ഫണ്*,റൊമാൻസ്,എമോഷൻ,ഡാൻസ്,ഫൈറ്റ്,പാട്ടും ..,ഒരു ഫെസ്റ്റിവൽ മൂഡിലുള്ള സിനിമയാണ്,അത് പോലെ ഷൂട്ട്* ചെയ്യാൻ പറ്റിയെന്നാണ് വിശ്വാസം.മല്ലു സിംഗ് എന്നാ സിനിമയ്ക്ക് ശേഷം എനിക്ക് കിട്ടിയ ഒരു കളർഫുൾ സിനിമയാണിത്.ട്രൈലരിനും,പാട്ടുകൾക്കുമുള്ള പ്രേഷകരുടെ പ്രതികരണം കണ്ടിട്ട് ഞങ്ങളുടെ ആത്മവിശ്വസം കൂടിയ്ടുണ്ട്. ക്രിസ്മസ് രിലീസ് ആയിട്ടാണ് ആഗ്രഹിച്ചത്,പക്ഷെ ഇപ്പോൾ പടം ജനുവരി 1 ഇറങ്ങുമെന്നാണ് അറിഞ്ഞത്*.
    ടോം എന്നാണു ക്യാരെക്റെരിന്റെ പേര്.ടോമിന് ഒരു സഹോദരനുണ്ട് ജെറി.ടോം & ജെറി എന്ന് പേരിട്ടത് തന്നെ അങ്ങനെ ഒരു ബന്ധം എടുത്ത് കാണിക്കാനാണ്.കാർ സ്റ്റ്യ്ലിസ്റ്റ് ആണ് ,കാർ ബൈക്ക് ക്രൈസ് ഉള്ള ഒരാളാണ്.,ഞാൻ ആദ്യമായാണു അത്തരമൊരു ക്യാരെക്ടർ ചെയ്യുന്നത്.എന്റെ ലൈഫിൽ ഞാൻ എങ്ങനെ ആണോ ഏകദേശം അങ്ങനെ തന്നെ ആണു ടോം,അച്ഛൻ,അമ്മ,കൂട്ടുകാരോക്കെയുള്ള ഒരു പ്ലെസേന്റ്റ് ലവര് ബോയ്* ക്യാരെക്റ്റരാണു.


    ? ഒരു മികച്ച സിനിമയിലൂടെ ആയിരുന്നു ഉണ്ണിയുടെ കടന്നു വരവ്.ഇപ്പോൾ സിനിമയ്ൽ എത്തിയ്ട്ട് 4 വർഷങ്ങൾ.ഇത് വരെയുള്ള കഥാപാത്രങ്ങൾ ,ഇത് വരെയുള്ള വിജയങ്ങൾ...ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഉണ്ണി സംതൃപ്തനാണൊ ?


    സാറ്റിസ്ഫാക്ഷനെ കുറിച്* ചിന്തിക്കേണ്ട സമയമായിട്ടില്ല,ഞാൻ ഇപ്പോൾ സിനിമയ്*ല്* വന്നിട്ട്* 4 വർഷം ആകുന്നു.. എന്റെ ഒരു ബേഗ്രൗണ്ട്* വെചിട്ട്* ഞാൻ ഇപ്പോഴും ഹീറോ ആയ്ട്ട്* നിൽകുന്നത്* തന്നെ വലിയൊരു മാജിക്* ആയ്ട്ടാണു തോന്നുന്നത്*,എനിക്* കിട്ടിയ സിനിമകൾ എല്ലാം ഒരു മെരിറ്റിന്റെ പുറത്ത്* കിട്ടിയതാണ്*, ക്യാന്*വാസ്* ചെയ്യാൻ ആഗ്രഹികുന്നില്ല,അങ്ങനെയൊക്കെ നോക്കുമ്പോൾ ഞാൻ എനിക്* കിട്ടിയതിൽ സന്തോഷവാനാണ്*.എനിക്* പരാതിയൊന്നുമില്ല.ഓരോ സിനിമ ചെയ്യുന്നതും വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിക്കാൻ വേണ്ടിയാണ്*,എല്ലാ തരം സിനിമകളും ചെയ്യാനാഗ്രഹിക്കുന്ന വ്യക്തിയാണ്* ഞാൻ.ഈ വർഷം 'കാറ്റും മഴയും' നിറയെ പ്രശംസകൾ ഏറ്റു വാങ്ങിയ ഫിലിമാണ്*,തിയേറ്ററിൽ എത്തിയ്ട്ടില്ല,പക്ഷെ ആ സിനിമ കണ്ടവർ എന്റെ അഭിനയ ജീവിതതിലെ ഏറ്റവും മികച കഥാപത്രമാണെന്ന് പറയുമ്പൊൾ,അത്* എനിക്* വളരെ സന്തോഷം നൽകിയ ഒരു സംഭവമാണ്*,കിട്ടിയ സിനിമകൾ എല്ലാം ഒരു നടനെന്ന നിലയ്*ല്* എനിക്* നല്ല അനുഭവങ്ങളാണു നൽകിയിട്ടുള്ളത്*.


    ?. സിനിമ തിരഞ്ഞെടുക്കാനുള്ള താങ്കളുടെ മാനദണ്ഡം എന്താണ്* ? ചെയ്ത സിനിമകളിൽ ഏതെങ്കിലും തീരുമാനം പാളി പോയ്* എന്ന് തോന്നിയ്ട്ടുണ്ടൊ ?


    Criteria എന്നെ ecxite ചെയ്യിപ്പികുക എന്നത്* മാത്രമാണ്*...ഇത്തരം സിനിമ മാത്രമേ ചെയ്യു എന്നൊന്നുമില്ല....എപ്പോഴും ബാലൻസ്* ചെയ്യാൻ ശ്രമിക്കാറുണ്ട്*...2 വർഷം മുൻപെ എടുത്ത തീരുമാനം തന്നെ ആണു ഇപ്പോഴും ...അന്ന് ഞാൻ കാറ്റും മഴയും,ഒറിസ്സയും എല്ലാം ചെയ്തു...കാറ്റും മഴയും ,ഒറിസ്സയും ധാരാളം പ്രശംസകൾ പിടിചു പറ്റി..കാറ്റും മഴയും producer ഫണ്ട്* ഷോർട്ടേജ്* പ്രശ്നമായിരുന്നു..ഒറിസ്സ over budjeted ആയത്* കൊണ്ട്* തിയേറ്ററിൽ ഫ്ലോപ്പായ്* ! സമ്രാജ്യം 2 ഒരു ദുരന്തമായിർന്നു...ഒഴിവാക്കമായിരുന്നു എന്ന് തോന്നിയ സിനിമ.. അതു എന്റെ കുഴപ്പമാണെന്ന് തോന്നിയ്ട്ടില്ല,ഒരു തുടക്കകാരനെ excite ചെയ്യുന്ന കഥാപത്രം ആയിർന്നു,പക്ഷെ അതു എടുതു വന്നപ്പോൾ പാളിപോയ്*...


    ?. മലയാളതിൽ ഇപ്പോഴതെ ഒരു trend യുവ താരങ്ങൾ കടന്നു വരികയും,നിലയുറപ്പിക്കുകയും ചെയ്യുന്നതാണ്*…ഈ യുവ താര നിരയിൽ താങ്കളുടെ space എങ്ങനെയാണ്*… ഒരു താരതമ്യം താങ്കൾ എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ ?


    ഇല്ലാ...സിനിമയ്*ല്* എന്റെ റാങ്കിനെ പറ്റിയോ ,പൊസിഷനെ പറ്റിയൊ ഞാൻ ആലോചിച്ചിട്ടില്ല ,ഞാൻ ഇപ്പോൾ 15 സിനിമ മാത്രമാണ്* ചെയ്തിട്ടുള്ളത്*,എനിക്* മുൻപ്* വന്നവരും,എനിക്* ശേഷം വന്നവരും ഇതിൽ കൂടുതൽ സിനിമകൾ ചെയ്തു...എന്റെ ഒരു normal സിനിമ തീരാൻ എടുകുന്ന സമയം 8 മാസമാണ്*...സിനിമ നല്ലതാണെങ്കിൽ നടൻ മോശം..സിനിമ മോശമെങ്കിൽ നടൻ മോശം,അങ്ങനെയാണു പറയാറുള്ളത്*..സിനിമ വിജയ്ചു വരുമ്പോൾ ഇതു മാറും..ഉണ്ണി മുകുന്ദന്റെ കരിയറിൽ 10 സിനിമ ചെയ്തിട്ടുണ്ടെങ്കിൽ 10ഉം 10 ജൊനറിൽ ഉള്ള സിനിമയായ്*ർക്കും...


    ?. സിനിമയുമായി ബന്ധപെട്ട ഒരു കാര്യം ആണ് ചോദിക്കാൻ ഉള്ളത് , അതായതു ഈ ലഹരി , പെണ് വാണിഭം എന്നിങ്ങനെ ഉള്ള കാര്യങ്ങളിൽ സിനിമാക്കാരുടെ പേരുകൾ വരുന്നു അലെങ്കിൽ ഒരു നടൻ അതുമായി ബന്ധപെട്ട് അറസ്റ്റ് ചെയപെടുന്നു . രണ്ടു വാദങ്ങൾ ആണ് ഇതിനു പിന്നിൽ , ഇതു പണ്ടും ഉണ്ട് ,. രണ്ട് , സിനിമാക്കാർ എന്ന് പറയുന്നത് സമൂഹത്തിന്റെ ഭാഗം ആണ് , അവർക്ക് സമൂഹത്തിനോട് ഉത്തരവാദിത്വങ്ങൾ ഉണ്ട് , അവർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പാലിക്യണം എന്നാ ഒരു അഭിപ്രായവും ഉണ്ട് , താങ്കള്ക്ക് ഇതിനോട് ഉള്ള പ്രതികരണം എന്താണ് ?



    . സിനിമയിൽ ഒരു നടൻ എന്തേലും ചെയ്താൽ അത് സമൂഹത്തെ ബാധിക്കും എന്ന് അഭിപ്രായം ഇല്ല . ഒരു സിനിമ നടന്റെ പേർസണൽ ലൈഫിൽ എന്തെങ്കിലും നടന്നാൽ അത് അയാളെ മാത്രം ബാധിക്കുന്ന കാര്യം ആണ് 14 വയസ് കഴിഞ്ഞാൽ ഒരാൾക്ക് സ്വന്തം തീരുമാനം എടുക്കാൻ പറ്റും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . സിനിമ നടൻമാർ എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നു അത് ഒന്നും പുതു തലമുറയെ ഇന്ഫ്ലുഎൻസ് ചെയ്യുന്നില്ല ?? സൊ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ സമൂഹത്തെ മോശം ആയി ബാധിക്കും എന്ന് ഞാൻ കരുതുന്നില്ല


    ? താങ്കൾക്ക് ഒരു റോൾ മോഡൽ ഉണ്ടോ , ഒരു ഗോഡ് ഫാദർ ഉണ്ടോ സിനിമയിൽ ?


    റോൾ മോഡൽ ഉണ്ട് ...എന്റെ അച്ഛൻ . Professionaly & personally നോക്കുവാണേൽ ഒരുപാട് പേർ ഇൻസ്പയർ ചെയ്തിട്ട് ഉണ്ട് , മമ്മൂക്ക . പുള്ളി വ്യക്തി ജീവിതവും സിനിമ ജീവിതവും മാനേജ് ചെയുന്നത് എന്നെ വളരെ അധികം ഇൻസ്പയർ ചെയ്തിട്ട് ഉണ്ട് . ആക്ടർ എന്നാ നിലയിൽ ഹൃതിക് റോഷൻ എന്നെ ഇൻസ്പയർ ചെയ്തിട്ട് ഉണ്ട് ,അത് പോലെ അൽ പചിനോ ...ഇവരെ ഒക്കെ അനുകരിക്കാൻ ശ്രമിച്ചിട്ട് ഇലാ , ബട്ട് അവരുടെ ലൈഫ് എന്നെ ഇൻസ്പയർ ചെയ്തിട്ട് ഉണ്ട്.


    ?. പഴയ സിനിമകൾ ഒക്കെ കാണുമ്പോൾ , നമ്മുടെ പ്രതിബധനന്മാരായ നടൻമാർ ചെയ്ത പല റോളുകളും ഉണ്ടാലോ , എന്നും നമ്മുടെ മനസിൽ നില നില്ക്കുന്നത് . അതിൽ ഏതെങ്കിലും റോൾ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ടോ?



    ഒരുപാട് സിനിമകൾ ചെയ്യണം എന്ന് തോന്നിയിട്ടുണ്ട് . പെട്ടന്ന് മനസിൽ വരുന്നത് കിരീടം ആണ് . ലാലേട്ടൻ ചെയ്ത അത്ര ഇമോഷണൽ ഡെപ്ത് കൊണ്ട് വരാൻ സാധിക്യുമൊന്ന് അറിയില . ഒരു അവസരം കിട്ടിയാൽ ചെയണം എന്ന് ആഗ്രഹം ഉള്ള കഥപാത്രം ആണ്*


    ?. താങ്കളുടെ ഇഷ്ട്ടപ്പെട്ട നടന്* ആര്??? ഇഷ്ട്ടപ്പെട്ട സിനിമകള്*?? ക്യരക്റെര്സ്?



    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട മലയാള സിനിമ കിരീടം ആയിരിക്കും.ഞാന്* കുറച്ചും കൂടെ ഇമോഷണല്* ആണ്. ഓര്ത്തകടെക്സ് ആണ്.അപ്പൊ അത്തരം ക്യരക്റെര്സ്..ആ സിനിമയുടെ ഒരു ഫ്ലോ കണ്ടാല്* ആ ട്രാജഡി ആണ് ആ സിനിമയുടെ മൊമെന്റം പിടിക്കുന്നത്..അതാണ്* ആ സിനിമ എനിക്ക് കൂടുതല്* ഇഷ്ട്ടപ്പെട്ടത്..


    നടന്*?


    നടന്*.ഒരുപാട് നടന്മാരെ ഇഷ്ട്ടമാണ്.there is so many acors.മമ്മുക്ക ലാലേട്ടന്* etc.


    ?ക്യരക്റെര്സ്?



    സേതു മാധവന്* ofcourse.Personally എനിക്ക് ട്രാജഡി മൂവീസ് കൂടുതല്* ഇഷ്ട്ടപ്പെടുന്ന വ്യക്തി ആണ് ഞാന്*.സിനിമകള്* കാണുമ്പോള്* തന്നെ ആ ലീഡ് ആക്ടര്* ആണ് ഞാന്* എന്ന് തോന്നും.വളരെ ബുധിമുട്ട് ആണ് എന്റെ ചുറ്റും ഇരുന്നു സിനിമ കാണാന്*.അത് കൊണ്ട് ഫ്രണ്ട്സ്ന്റെ ഒക്കെ ഒപ്പം സിനിമകള്* കാണുന്നത് കുറവാണ്.


    മമ്മുക്കയുടെ തനിയാവര്തനത്തിലെ ബാലന്* മാഷ്* പ്രിയപ്പെട്ട കഥാപാത്രമാണ്..പിന്നെ ലാലേട്ടന്റെ ഭ്രമരം.recently മമ്മുക്കാടെ മുന്നറിയിപ്പ്..
    പിന്നെ എന്റെ ഏരിയ of ഇന്ട്രെസ്റ്റ് മലയാളം മാത്രമല്ല..സിനിമക്ക് ലാംഗ്വേജ് ഒരു ബാരിയര്* അല്ലാന്നു വിശ്വസിക്കുന്ന വ്യക്തി ആണ് ഞാന്*.എല്ലാ ടൈപ്പ് ഓഫ് actors,മൂവീസും ഇഷ്ടപെടന്നു.


    ?അടുത്തിടെ ഭാവന ഭഗത് മാനുവല്* ഒക്കെ പറഞ്ഞ സിനിമയിലെ പാരവേപ്പിനെ കുറിച്ച എന്താ അഭിപ്രായം?



    i dont think so. പിന്നെ അവര്ക്ക്ക അങ്ങനെ ചിലപ്പോള്* അനുഭവം ഉണ്ടായേക്കാം..


    സോഷ്യല്* മീഡിയ ഫസ്റ്റ് ഡേ സിനിമകളെ എഴുതി തകര്ക്കുന്നു അത് പോലെ പ്രൊമോഷനും കാര്യങ്ങളും നടക്കുന്നു..താങ്കളുടെ ഒരു അഭിപ്രായം എന്താണ്??


    സോഷ്യല്* മീഡിയ ഭയങ്കര involving ആണ്..സിനിമയുടെ തുടക്കം തൊട്ടു ഈവന്* റിസള്ട്ട് * വരെ..ഒരു പരിധി വരെ അസ്സെസ്സ് ചെയ്യാന്* പറ്റുന്നതാണ്..


    പുതുതായി സിനിമയിലേക്ക് വരുന്നവരോട്??



    സംവിധായകര്* ആവാന്* ആണ് ആഗ്രഹം എങ്കില്* അറ്റ്ലീസ്റ്റ് 2-3 പടം എങ്കിലും അസ്സിസ്റ്റ്* ചെയ്യാന്* ശ്രമിക്കുക.നല്ല സംവിധയകരോടൊപ്പം ചേര്ന്ന് പ്രവര്ത്തിക്കുക .ഫോട്ടോസ് അയക്കാന്* ശ്രമിക്കുക.ഒരാളുടെ സക്സെസ് ഒരിക്കലും ഡിലെ ചെയ്യാനേ പറ്റു.,ഡിനയ് ചെയ്യാന്* പറ്റില്ല എന്ന് മനസിലാക്കുക.


    എന്തൊരു ഭാഗ്യം എന്ന ശരത് ഹരിദാസ് സിനിമ.അത് കാന്സെ ല്* ചെയ്തില്ലേ??


    അത് ഡ്രോപ്പ് ആയി..സ്ക്രിപ്റ്റ് ടോടല്ലി Convincing ആയില്ല...ഡാൻസ് കുറെ പ്രക്ടിസ് ചെയ്തിരുന്നു.പക്ഷെ വർക്ക്* ഔട്ട്* ആവതത് കൊണ്ട് ഞാനും ശരത്തും ചെയ്തു ഡിസൈഡ്* ചെയ്തു


    ? Future projects ?



    സാജൻ എന്നൊരു പുതിയൊരു ഡയറക്ടർ ഉടെ പടം ചെയ്യുന്നുണ്ട് .. അതൊരു റോം കോം ആണ് .. എന്റെ അതിലെ കഥാപാത്രം വളറെ സാധാരണക്കാരനായ ചെറുപ്പകാരൻ ആണ് ... പിന്നെ ഷാനിൽ മുഹമ്മദ്* , മങ്കിപെന് എന്നാ ചിത്രത്തിന്റെ സംവിധായകന്റെ ഒരു പടം ഉണ്ട് .. ഇതൊക്കെ ആണ് ഇപ്പൊ future projects .


    Qn മമ്മൂക്കയോടൊപ്പം 2 സിനിമ ചെയ്തു ..എന്താണ് മമ്മൂക്കയെ കുറിച്ചുള്ള അഭിപ്രായം ..അതെ പോലെ ലാലേട്ടന് ഒപ്പം സിനിമ ഉടൻ പ്രതീക്ഷിക്കാമോ ?


    മമ്മൂകയെ എനിക്ക് personally വലിയ ഇഷ്ടം ആണ്.. ഞാൻ ഹെൽത്ത്* consious ആയുള്ള ഒരു ആളാണ് ..സിക്സ് പായ്ക്ക് or മസിൽ definition ഒന്നുമല്ല ..ഫിട്നെസ്സ് എനിക്ക് ഭയങ്കര ഇമ്പോര്ടൻസ് ആണ് .. അപ്പൊ ആ കാര്യങ്ങളിൽ ഒക്കെ മമ്മൂക ഒരു റോൾ മോഡൽ ആണ് .. അതേപോലെ ഫാമിലി ആൻഡ്* profession handle ചെയ്യുന്ന രീതി .. പിന്നെ മമ്മൂകയുടെ സിനിമയോടുള്ള passion ആൻഡ്* drive ..ഇത്രയും സിനിമകൾ ചെയ്തിട്ടും ഇപ്പോഴും തന്റെ ആദ്യ സിനിമയേക്കാൾ ഒക്കെ എനർജി effort ഒകെ എടുക്കുന്നതായി തോന്നാറുണ്ട് .. ഇതൊക്കെ കണ്ട് കൂടുതൽ ഇഷ്ടം തോന്നി .
    പിന്നെ മമ്മൂകയോടപ്പം ബോംബെ മാർച്ച്* 12 ഇൽ അഭിനയിച്ചത് എനിക്ക് പിന്നീടുള്ള സിനിമകളിൽ ഒരു എക്സ്ട്രാ confidence ആയിരുന്നു .. ഞാൻ മമ്മൂകയോടൊപ്പം അഭിനയിച്ചു കഴിഞ്ഞു ഇനി ഒന്നും പേടിക്കാനില്ല എന്ന ഒരു ധൈര്യം മനസ്സില് ഉണ്ടായി ..പിന്നീട് പല സീനിയർ അര്ടിസ്റ്സ് ആയി വർക്ക്* ചെയ്തപ്പോഴും ആ confidence എനിക്ക് ഉപകാരപെട്ടു..Thats വൈ മമ്മൂക്ക ഈസ്* സ്പെഷ്യൽ ഫോര് മി ..
    ലാലേട്ടന്റെ കൂടെ ഇതുവരെ അഭിനയിക്കാൻ പറ്റിയില്ല .. പക്ഷെ എനിക്ക് ഒരു നടൻ ആകണം എന്ന് ആദ്യമായി തോന്നിയത് ലാലേട്ടന്റെ സ്ഫടികം കണ്ടിട്ടാണ് .. എനിക്ക് action മൂവീസ് നോടും ഹീറോസിനോടും പണ്ടേ ഒരു ചെറിയ bias ഉണ്ട് .. ലാലെട്ടനോടപ്പം ഒരു സിനിമ ചെയ്യുമ്പോൾ അതൊരു ഔട്ട്* ഓഫ് ദി ബോക്സ്* മാസ്സ്,എന്താ പറയണേ മരണ മാസ്സ് എന്നൊക്കെ പറയില്ലേ ,അതുപോലൊരു ചിത്രം ആവണം എന്ന് എനിക്ക് സെല്ഫിഷ് ആയ ഒരു ആഗ്രഹം ഉണ്ട് . അതിൽ ലാലേട്ടന്റെ വില്ലൻ ആവാനും എനിക്ക് ആഗ്രഹമുണ്ട് ..പക്ഷെ അതൊരു one ബിഗ്* മൂവി ആയിരിക്കണം ..അതാണെന്റെ ആഗ്രഹം ..
    Qn യുവതാരങ്ങളിൽ വിവാഹം കഴിക്കാതെ ഹീറോ താങ്കളെ ഉള്ളൂ ..വിവാഹം ഉടൻ ഉണ്ടാകുമോ ?


    ഇല്ല ഇല്ല..അതിനെകുറിച് ഇപ്പൊ ആലൊജിചിട്ട് ഇല്ലാ ....
    Last edited by 4EVER; 12-31-2015 at 07:46 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default



  4. #3

    Default

    K...........

  5. #4

    Default

    Adipoli

  6. #5
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default


  7. #6
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Good interview

    Fk strikes again

  8. #7
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Kidu interview...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  9. #8
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default


  10. #9

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •