Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Malayalam subtitles for world cinema ......

  1. #1

    Default Malayalam subtitles for world cinema ......


    ലോകത്ത് പലഭാഷ ഉണ്ട് ... സംസ്കാരം ഭക്ഷണം എല്ലാം വ്യത്യസ്തം .... അത് പോലെ സിനിമ ... പല ഭാഷകൾ /// പല ഇംഗ്ലീഷ് സിനിമകളും നമ്മളിൽ പലരും കണ്ടിട്ടേ മനസിലാകാതെ പോല പല ഭാഗങ്ങള/ അല്ലെങ്കിൽ സിനിമ മുഴുവാൻ ആയിട്ടും മന്സിലക്റെ പോകന്ന അവസ്ഥ ഉണ്ടായിടുണ്ടേ ... സ്പാനിഷ്* , പേര്ഷ്യൻ , ഫ്രഞ്ച് തുടങ്ങിയവ ഇംഗ്ലീഷ് സബ് titile ഉപയോഗിച് കാണും .. എന്ത് കൊണ്ട് കൂടുതൽ ആസ്വദിച്ച നമ്മുടെ മലയാളത്തിൽ അവ കണ്ടു കൂടാ ???? ഒരു കൂടം ചെരുപക്കാരുടെ കൂടയ്മയിൽ ഒരു വെബ്സൈറ്റ് msone .... ഇവടെ ഉള്ള സിനിമ ആസ്വധക്ര്ക്ക് തീര്ച്ചയായും ഈ സംരംഭത്തിലെ ചിത്രങ്ങൾ ഇഷ്ടപെടും എന്ന് വിചാരിക്കുന്നു .. കൂടാത്ത ഇതിൽ കൂടി പ്രേരണ ആയി കൂടുതൽ നല്ല സിനിമകൾ സുബ്ടിടിലെ ചെയ്യാൻ ഫോറം കേരളം കൂടയ്മയിൽ നിന്നും പലര്ക്കും കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു .....

    ഇംഗ്ലീഷ് / ലോക സിനിമകളുടെ മലയാളം സബ് ടൈറ്റിൽ അപ്ടറെസ് ഇവടെ ചേര്ക്കുന്നു ...

    സിനിമ നിരൂപണവും ഫാൻസ്* തമ്മിൽ ഉള്ള തമ്മിൽ തല്ലും മാത്രം അല്ല .. പലതും നമ്മുടെ കൂടയ്മയിൽ ചെയ്യാൻ കൂടി പറ്റും എന്നും നമുക്ക് തെളിയിച്ചു കാണിക്കണമല്ലോ
    Last edited by kairalitv; 01-04-2016 at 02:55 PM.
    : +974 66758043 ( Whats app only )

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    list of available subtitles ...
    Last edited by kairalitv; 01-04-2016 at 02:27 PM.
    : +974 66758043 ( Whats app only )

  4. #3

    Default

    An introduction to Subtitle creation- സബ്ടൈറ്റില്* നിര്*മാണത്തിന് ഒരാമുഖം

    : +974 66758043 ( Whats app only )

  5. #4

    Default

    How to create a subtitle with any text editer- ടെക്സ്റ്റ് എഡിറ്ററില്* സബ്ടൈറ്റില്* നിര്*മിക്കാം..

    : +974 66758043 ( Whats app only )

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


  7. #6

    Default

    സബ്ടൈറ്റിൽ സോഫ്റ്റ്*വെയർ

    വിന്*ഡോസ് 7 നില്* SubtitleEdit ഉപയോഗിച്ച് മലയാളം സബ്ടൈറ്റില്* നിര്*മ്മിക്കുന്നതിനുള്ള ടൂറ്റോറിയല്*

    ഇവിടെ ഉദാഹരണത്തിന് Luis Bunuel ന്*റെ Viridiana എന്ന സിനിമയ്ക്ക മലയാളം സബ്ടൈറ്റില്* തെയ്യറാക്കുന്ന വിധമാണ് കാണിച്ചിരിക്കുന്നത്. ഇത് പോലെ തന്നെ നിങ്ങള്*ക്ക് സബ്ടൈറ്റില്* ചെയ്യാന്* ഉദ്ദേശിക്കുന്ന സിനിമയ്ക്കും ചെയ്യാം.

    ആദ്യം Subtitle Edit സോഫ്റ്റ്*വെയര്* ഡൌണ്*ലോഡ് ചെയ്യത് ഇന്*സ്റ്റാള്* ചെയ്യുക

    അതിനു ശേഷം നിങ്ങള്* മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്* ഉദ്ദേശിക്കുന്ന സിനിമയ്ക്ക് അനുയോജ്യമായ srt ഫോര്*മാറ്റിലുള്ള ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്* ഡൌണ്*ലോഡ് ചെയ്യുക (www.opensubtitles.org പോലുള്ള സൈറ്റുകളില്* അത് ലഭിക്കും) . അതിനു ശേഷം ഡൌണ്*ലോഡ് ചെയ്ത srt ഫയല്* സിനിമയുടെ ഫയലുള്ള ഫോള്*ഡറിലേക്ക് കോപ്പി ചെയ്യുക. അതിനു ശേഷം കയ്യിലുള്ള ഇംഗ്ലീഷ് സബ്ടൈറ്റില്* ഫയലിന്റെ ഒരു കോപ്പി എടുക്കുക. സബ്ടൈറ്റില്* ചെയ്യത് കഴിഞ്ഞിട്ട് വല്ല അബദ്ധവും കാണിച്ചാല്* ഒറിജിനില്* അവിടെ തന്നെ കിടക്കുമല്ലോ... ഒന്നിന് Viridiana.eg എന്നും മറ്റേതിന് Viridiana.ml എന്നും പേര് കൊടുക്കുക.

    അതിന് ശേഷം Viridiana.ml എന്ന ഫയല്* ഡബിള്* ക്ലിക്ക് ചെയ്ത് Subtitle Edit എന്ന സോഫ്റ്റ്*വെയറില്* തുറക്കുക. സബ്ടൈറ്റില്* എഡിറ്റ് ചെയ്യുന്നതിനുള്ള വിന്*ഡോവാണിത്. എന്നാല്* ഈ വിന്*ഡോവില്* തന്നെ വീഡിയോ കാണുന്നതിനും മറ്റുമുള്ള വിന്*ഡോകള്* കാണാം. എഡിറ്റ് ചെയ്യുന്നതിന് കൂടുതല്* സ്ഥലം കിട്ടുന്നതിന്. ഈ വിന്*ഡോകള്* Un dock ചെയ്തിട്ട് ക്ലോസ് ചെയ്യാം (Video ->Un-dock video controls ).

    ഇനി നമുക്ക് പരിഭാഷപ്പെടുത്തി തുടങ്ങാം. പരിഭാഷപ്പെടുത്തമ്പോള്* എന്നു പറയുമ്പോള്* അതിലെ ഓരോ ലൈനും മലയാള പരിഭാഷ ടൈപ്പ് ചെയ്യുക , അങ്ങിനെ വരുമ്പോള്* ഇംഗ്ലീഷിലുള്ള ഭാഗം നഷ്ടപ്പെടും. എന്നാല്* പരിഭാഷ ശരിയായോ എന്നും മറ്റ് ചെക്കു ചെയ്യുന്നതിന് വേണ്ടി ഇംഗ്ലിഷിലുള്ള സബ്ടൈറ്റില്* ഇടത് വശത്ത് എപ്പോള്* വേണമെങ്കിലും നോക്കാവുന്ന രീതിയില്* തുറന്ന് വെയ്ക്കാം. അതിന് File മെനുവിലെ Open Original Subtitle (For Translation mode) ക്ലിക്ക് ചെയ്ത് നമ്മള്* നേരത്തെ Viridiana-eg എന്ന പേര് കൊടുത്ത് സേവ് ചെയ്ത ഫയല്* എടുക്കുക.

    മലയാളത്തില്* പരിഭാഷപ്പെടുത്തി തുടങ്ങുന്നതിന് മുമ്പ് Encoding Unicode(UFT- ആക്കാന്* മറക്കരുത്. Encoding Unicode(UFT- ലാക്കാന്* മറന്നാല്* നമ്മള്* മലയാളത്തിലാക്കിയ ഭാഗം വെറും ചതുരക്കട്ടകളായി ആയിരിക്കും സേവ് ആവുക. നമ്മള്* ഇത്ര നേരവും ചെയ്തത് വേസ്റ്റാവും അതിനാല്* ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം


    ഫോറം കേരളം സിനിമ ആസ്വാദകർ ലോക സിനിമയുടെ ജാലകം മലയാളികള്ക്ക് തുറന്നു കൊടുക്കും എന്നാ വിശ്വാസത്തോടെ .....
    : +974 66758043 ( Whats app only )

  8. #7

    Default

    തര്*ജിമ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്,(How to Make Malayalam Subtitles?) (For Windows 7 users)




    മലയാള സബ് ടൈറ്റില്* ഉണ്ടാക്കുക എന്നാല്* നിലവിലുള്ള മികച്ച ഇംഗ്ലീഷ് സബ്ടൈറ്റിലിന് മലയാള പരിഭാഷ ചെയ്യുക എന്നതാണ് നിലവിലുള്ള ലളിതമായ മാര്*ഗം. വളരെ straight forword ആയ സംഗതി ആണ്, അത് കൊണ്ട് തന്നെ അത്ര എളുപ്പത്തില്* നടക്കുകയും ഇല്ല. കാരണം ഇംഗ്ലീഷില്* നിന്നും മലയാളത്തിലേക്ക് ഒരു ക്ലിക്കില്* വിവര്*ത്തനം നടത്താനുള്ള സംവിധാനവും ഉണ്ടെങ്കിലും അവയുടെ വിവര്*ത്തനം പരിതാപകരമാണ്.

    സിനിമ തര്*ജിമ ചെയ്യുന്നവര്* ആദ്യമായി സിനിമ കൈയില്* ഉണ്ടെന്നു ഉറപ്പു വരുത്തുക, ഇല്ലെങ്കിലും എഡിറ്റിംഗ് നടക്കും എങ്കിലും ചില സാഹചര്യങ്ങളില്* സിനിമ കണ്ടു സാഹചര്യത്തിന് അനുസരിച്ച് മലയാളീകരിക്കേണ്ടി വരും സംഭാഷണങ്ങള്*, ഇംഗ്ലീഷില്* നിന്നും നേരിട്ടുള്ള വിവര്*ത്തനം ചിലപ്പോള്* കല്ല്* കടിചെക്കാം.

    പരിഭാഷപ്പെടുത്താന്* ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റില്* ഡൗണ്*ലോഡ് ചെയ്യുക. SRT ഫോര്*മാറ്റിലുള്ള സബ്ടൈറ്റില്* ഫയലാണ് കൂടുതല്* പോപ്പുലറും പരിഭാഷ ചെയ്യുന്നതിനും മറ്റും എളുപ്പമുള്ള ഫോര്*മാറ്റ്. SRT ഫയലില്* പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമയവും , സ്ക്രീനില്* കാണിക്കേണ്ട ടെക്സ്റ്റും. ഉദാഹരണത്തിന്



    7
    00:01:22,566 --> 00:01:24,085
    What happens next Sunday?



    7 എന്നത് സ്വീകന്*സ് നമ്പറിനെ കുറിക്കുന്നു.
    00:01:22,566 --> 00:01:24,085 എന്നത് ഇത്ര സമയം മുതല്* ഇത്ര സമയം വരെ എന്നതിനെ കുറിക്കുന്നു. (HH:MM:SS,XX മണിക്കുര്*:മിനുട്ട്:സെക്കന്റ്, മില്ലി സെക്കന്റ് )
    What happens next Sunday? എന്ത് ടെക്സ്റ്റാണ് കാണിക്കേണ്ടത് എന്നതിനെ കുറിക്കുന്നു.



    ഇംഗ്ലീഷ് സബ്ടൈറ്റില്* ഫയല്* നോട്ട്പാഡില്* തുറക്കുക. ഇംഗ്ലീഷുലുള്ള ടെക്സ്റ്റിന് അനുയോജ്യമായ വിവര്*ത്തനംമലയാളത്തില്* ടൈപ്പ് ചെയ്യുക. പരിഭാഷപ്പെടുത്തിയതിന് ശേഷം ഇംഗ്ലീഷിലുള്ള ടെക്സ്റ്റ് ഡിലീറ്റ് ചെയ്യുക. അങ്ങനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് ശേഷം ഈ ഫയല്* സേവ് ചെയ്യുക.

    ഇങ്ങിനെ ചെയ്യുമ്പോള്* ആദ്യത്തെ സേവ് ചെയ്യുന്ന സാഹചര്യത്തില്* File-->save as ക്ലിക്ക് ചെയ്തു ഫയല്* നാമം കൊടുക്കെണ്ടത്തിനു താഴെ ആയി Encodng എന്നാ ഡ്രോപ്പ് ഡൌണ്* മെനുവില്* നിന്ന് ASCII എന്നത് മാറ്റി UTF-8 ആക്കി മാറ്റുക. ഓര്*ക്കുക ഒരുപാട് എഡിറ്റ്* നടത്തിയതിനു ശേഷം സേവ് ചെയ്യുമ്പോള്* ഇത് മറന്നു പോയാല്* നിങ്ങള്* പരിതപിക്കേണ്ടി വരും കാരണം പിന്നീട് നിങ്ങള്* തുറക്കുമ്പോള്* മലയാളത്തിനു പകരം കുറെ ഇഷ്ട്ടികകള്* ആയിരിക്കും കാണുക, മലയാളം എല്ലാം നഷ്ട്ടപെടും. ആയതിനാല്* ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുക.
    : +974 66758043 ( Whats app only )

  9. #8

    Default

    etho oru sitil subtitles kittualo.......

  10. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Good thread
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  11. #10

    Default

    Quote Originally Posted by vishnugk88 View Post
    etho oru sitil subtitles kittualo.......
    കിട്ടും ... പക്ഷെ നമ്മുടെ ഫോറം കേരളത്തിലെ പല മിടുക്കനംരായ പുലികളും വിചാരിച്ചാൽ ഒരുപാട് സിനിമകൾക്ക്* മലയാളം സബ്ടൈറ്റിൽ കിട്ടും .... ഇതിനെ കുറിച്ച അറിയാത്തവർക്ക് ഇത് പുതിയ ഒരു അറിവ് ആയിരിക്കും.. നാൻ ഏകദേശം ഒരു 50 സിനിമകൾ മലയാളം സബ്ടൈറ്റിൽ ഇട്ടു കണ്ടു .. നന്നായിടുണ്ട് ...
    : +974 66758043 ( Whats app only )

  12. Likes amintvm liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •