Page 187 of 505 FirstFirst ... 87137177185186187188189197237287 ... LastLast
Results 1,861 to 1,870 of 5041

Thread: ◥◣◢Jomonte Suvisheshangal◥◣◢DQ◥◣Mukesh◥◣Crossed 36CRS WorldWide ◥◣Family Super HIT◥◣

 1. #1861
  FK Freaken Cinema Freaken's Avatar
  Join Date
  Jul 2016
  Location
  Alappuzha
  Posts
  26,366

  Default


  Quote Originally Posted by NabeelDQ View Post
  Quote Originally Posted by NabeelDQ View Post

 2. Sponsored Links
 3. #1862
  FK Citizen NabeelDQ's Avatar
  Join Date
  Apr 2015
  Location
  UAE/EKM
  Posts
  12,663

  Default

  Sathyan Anthikad1 hr ·
  കച്ചവടത്തിലെ വില്ലൻ വേഷങ്ങൾ
  മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു സമരത്തിനു മുന്നിൽ പകച്ചു നില്കുകയാണ് മലയാള സിനിമ. വേതന വർദ്ധനവിനും ജോലിസമയ ഏകീകരണത്തിനുമൊക്കെയായി ഇവിടെ സമരങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ തൊഴിലാളി സമരങ്ങളായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു 'മുതലാളിസമരം' - അതും സിനിമയുടെ ഏറ്റവും നല്ല കൊയ്*ത്ത്* കാലം എന്നു പറയപ്പെടുന്ന ക്രിസ്ത്മസ് അവധിക്കാലത്ത്.
  ഇരിക്കുന്ന കൊന്പ് മുറിക്കുന്ന ഏർപ്പാടായിപ്പോയി അതെന്ന് സമരക്കാരിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ട്. കാരണം സംഘടനാ നേതാവിന്റെ അന്പിൽ മുറിവേറ്റത് നാലു നിർമ്മാതാക്കൾക്കാണെങ്കിൽ, തകർന്നുപോയത് മുന്നൂറിൽ പരം തിയേറ്റർ ഉടമകളാണ്. ഉത്സവകാലത്ത് ഒരു ഈച്ച പോലും കയറാതെ തിയേറ്ററുകൾ വിജനമായികിടന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഇപ്പോൾ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
  എന്റെ സംശയം അതൊന്നുമല്ല. ചന്തയിൽ വെട്ടിമുറിച്ച് വില പേശി വിൽക്കാവുന്ന ഒരു ഉത്പന്നമാണോ സിനിമ? അതൊരു ഫാക്ടറിയിൽ യന്ത്രങ്ങളാൽ നിർമ്മിക്കപ്പെടുന്ന വസ്തുവല്ലല്ലോ. ഒരു കൂട്ടം കലാകാരന്മാരുടെ വളരെക്കാലത്തെ പ്രയത്*നത്തിന്റെ ഫലമാണ് ഓരോ സിനിമയും. അതിനൊരു വിലയും കല്പിക്കാതെയല്ലേ ഈ വെല്ലുവിളികളൊക്കെ നടത്തുന്നത്?
  'ജോമോന്റെ സുവിശേഷങ്ങളു'ടെ ആശയം ഇക്ബാൽ കുറ്റിപ്പുറം എന്നോട് പറയുന്നത് ഒരു വർഷം മുൻപാണ്. അതൊരു കഥയായും തിരക്കഥയായും വികസിപ്പിക്കാൻ പിന്നേയും മാസങ്ങളെടുത്തു. റഫീക്ക് അഹമ്മദ് എന്ന കവി ഗാനങ്ങളെഴുതി. വിദ്യാസാഗർ സംഗീതം പകർന്നു. എസ്.കുമാർ നിഴലും വെളിച്ചവും ക്രമീകരിച്ച് അത് ക്യാമറയിലാക്കി. കലാസംവിധായകൻ, അഭിനേതാക്കൾ, വസ്ത്രങ്ങൾ ഡിസൈൻ ചെയ്തവർ, പാടിയവർ- അങ്ങനെ എത്രയോ പേർ ഈ സിനിമക്കു വേണ്ടി മനസ്സുരുകി പ്രവർത്തിച്ചു! ഒടുവിൽ ഞങ്ങളുടെ സ്വപ്ന സായുജ്യമായി അത് പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നതിന്റെ തൊട്ടുമുൻപ് ഒരു സംഘടന പറയുന്നു- ''ഇല്ല; ഞങ്ങളിത് പ്രേക്ഷകരെ കാണിക്കില്ല.''
  കാര്യമെന്തായാലും അതിലൊരു മനുഷ്യത്വമില്ലായ്മയുണ്ട്. മര്യാദകേടുണ്ട്. അതിലേറെ മര്യാദകേടായിരുന്നു ''ഞങ്ങൾക്ക് മലയാള സിനിമ വേണ്ട. അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിച്ചോളാം'' എന്ന പ്രഖ്യാപനം. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ തികഞ്ഞ അഹങ്കാരമായിരുന്നു അത്.
  എൻ.എസ്. മാധവൻ സോഷ്യൽ മീഡിയയിലെഴുതിയ വാക്കുകൾ തന്നെയാണ് അതിനുള്ള മറുപടി. ''മലയാള വാരികകൾ ഹിന്ദി, തമിഴ് കഥകൾ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് പറയും പോലെ അർഥശൂന്യമാണത്.'' മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഉദാഹരണമായിരുന്നു എൻ.എസ്. മാധവന്റേത്.
  തമിഴ്*നാട്ടിലോ കർണ്ണാടകത്തിലോ ഏതെങ്കിലും തിയേറ്റർ ഉടമകൾ 'ഞങ്ങളിനി പ്രാദേശിക സിനിമകൾ പ്രദർശിപ്പിക്കില്ല'' എന്നു പറയാൻ ധൈര്യപ്പെടുമോ? വിവേകശാലികളാണ് നമ്മൾ. പക്ഷേ, അതൊരു ദൗർബല്യമായി കാണരുത്.
  'മുന്തിരിവള്ളികൾ തളിർത്തപ്പോൾ' എന്ന സിനിമയുടെ നിർമ്മാതാവ് സോഫിയാപോൾ വിളിച്ചു പറഞ്ഞു: ''ഇത്ര അപകടമാണ് സ്ഥിതി എന്നറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ രംഗത്തേക്ക് വരുമായിരുന്നില്ല.'' അവർ മലയാള സിനിമയെ സ്*നേഹിക്കുന്ന സ്ത്രീസമൂഹത്തിന്റെ പ്രതിനിധിയാണ്. ആ ചിത്രത്തിന്റെ സംവിധായകൻ, ജിബു ജേക്കബും പുതിയ ആളാണ്. വെള്ളിമൂങ്ങയ്ക്കുശേഷം ഒരുപാട് മോഹങ്ങളോടെയാണ് ഒരു മോഹൻലാൽ ചിത്രം ഒരുക്കിയത്. അവരുടെയൊക്കെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കുമാണ് ഈ സമരം മങ്ങലേൽപ്പിച്ചത്.
  സേതുമണ്ണാർക്കാട് എന്ന പ്രൊഡക്ഷൻ കൺട്രോളറാണ് ജോമോൻ നിർമ്മിച്ചത്. നിർമ്മാണരംഗത്തേക്കുള്ള സേതുവിന്റെ ആദ്യത്തെ കാൽവെപ്പ്. കിട്ടുന്ന വരുമാനത്തിന്റെ നേർപ്പകുതി ഞങ്ങൾക്ക് എന്ന് അവസാന നിമിഷത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുന്പോൾ അതിനൊരു ഗുണ്ടാപ്പിരിവിന്റെ ലക്ഷണമില്ലേ എന്ന് സംശയിച്ചാൽ തെറ്റുപറയാൻ പറ്റുമോ? ഇനിയൊരു സിനിമയെടുക്കാൻ പുതിയ നിർമ്മാതാക്കൾക്ക് എങ്ങനെയാണ് ധൈര്യം വരിക?
  അധികമാരും ഓർക്കാതെപോകുന്ന ഒരു സത്യമുണ്ട്. സിനിമ ഒരു ശീലമാണ്. വായുവും വെള്ളവുംപോലെ ഒരു മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല സിനിമ. കുറെക്കാലം തിയറ്ററുകളിൽ പോകാതിരുന്ന ഒരാൾക്ക്* പതുക്കെ പതുക്കെ ആ ശീലം ഇല്ലാതാകും. ഇത്തരം സമരങ്ങൾ പ്രേക്ഷകരെ താല്പര്യമില്ലായ്മയിലേക്കാണ് നയിക്കുക.
  ഏൺപതുകൾക്ക് ശേഷം സിനിമയ്ക്ക് പുതിയൊരു ഉണർവുണ്ടായ കാലമാണ് 2016. അല്പമെങ്കിലും ഗുണമുണ്ടെന്നു തോന്നിയ എല്ലാ സിനിമകളും പ്രേക്ഷകർ വിജയിപ്പിച്ചു. സിനിമയോടുള്ള അവരുടെ അഭിനിവേശത്തിനു മുന്നിൽ വാതിൽ കൊട്ടിയടക്കരുത്. അതുപോലെത്തെന്നെ ഓണം, വിഷു, ക്രിസ്ത്മസ് തുടങ്ങിയ ഉത്സവകാലത്ത് സിനിമാസമരങ്ങൾ പാടില്ലെന്ന് ഉത്തരവിറക്കാൻ സർക്കാരും തയ്യാറാകണം.
  മലയാളത്തിൽ സിനിമ എന്ന കലാരൂപം ഉണ്ടായിട്ട് നൂറുവർഷം തികഞ്ഞിട്ടില്ല. ഈ രംഗത്ത് അദ്ഭുതങ്ങൾ കാഴ്ചവെക്കാൻ കഴിവുള്ള ഒരു യുവതലമുറ പിന്നിൽ വളർന്നു വരുന്നുണ്ട്. കച്ചവടത്തിന്റെ വാളോങ്ങി അവരെ വിരട്ടരുത്. കാരണം അതിനെ അതിജീവിക്കാനുള്ള സാങ്കേതിക ആയുധങ്ങളുമായാണ് അവർ വരുന്നത്. ആ ഓർമ്മയുണ്ടാകുന്നത് നല്ലതാണ്.
  ട്രൂ കോപ്പി - മാതൃഭൂമി ആഴ്ചപ്പതിപ്പ് 4. #1863
  FK Freaken Cinema Freaken's Avatar
  Join Date
  Jul 2016
  Location
  Alappuzha
  Posts
  26,366

  Default


 5. #1864
  FK Big B Bilalikka Rules's Avatar
  Join Date
  Dec 2013
  Location
  Kochi ; Clt ; Tvm
  Posts
  21,964

  Default

  Ithenn rls aavum


 6. #1865
  FK Freaken Cinema Freaken's Avatar
  Join Date
  Jul 2016
  Location
  Alappuzha
  Posts
  26,366

  Default

  Quote Originally Posted by Bilalikka Rules View Post
  Ithenn rls aavum
  Helwin Pokunnathinte Pittennu!

 7. Likes BangaloreaN, Mike liked this post
 8. #1866
  FK Freaken Cinema Freaken's Avatar
  Join Date
  Jul 2016
  Location
  Alappuzha
  Posts
  26,366

  Default

  Quote Originally Posted by Bilalikka Rules View Post
  Ithenn rls aavum
  Bairavaa Rls Success Aavukayanenki Next Week Ithe Reethiyil Jomonum Rls Aakumennu Oru Update Kandu...Ullathaanonnu Ariyilla...

 9. #1867
  FK Lover Mike's Avatar
  Join Date
  Jul 2016
  Location
  Lonely Planet
  Posts
  4,260

  Default

  Quote Originally Posted by Cinema Freaken View Post
  Helwin Pokunnathinte Pittennu!

 10. Likes Cinema Freaken liked this post
 11. #1868

  Default

  Rls on Jan 19th... 12. #1869
  FK Citizen NabeelDQ's Avatar
  Join Date
  Apr 2015
  Location
  UAE/EKM
  Posts
  12,663

  Default


 13. #1870
  FK Citizen NabeelDQ's Avatar
  Join Date
  Apr 2015
  Location
  UAE/EKM
  Posts
  12,663

  Default

  Quote Originally Posted by Bodyguard Jayakrishnan View Post
  Rls on Jan 19th...

  Urappaayo ,,atho ineeem

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •