Results 1 to 10 of 517

Thread: SethuRama Iyer in FK..! Investigation PuZzles

Threaded View

  1. #1

    Default SethuRama Iyer in FK..! Investigation PuZzles

    ചോദ്യം 23,

    ചില സാങ്കേതിക കാരണങ്ങളാല് ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം വൈകുമെന്ന അറിയിപ്പ് വന്നതിനാല് സേതുരാമയ്യര് വല്ല മാഗസിനും വാങ്ങി വായിക്കാമെന്നു കരുതി എയര് പോര്ട്ടിനത്തെ ബുക്ക് സ്റ്റാളിനുള്ളിലേക്ക് കയറി.... അവിടെ പക്ഷെ മറ്റൊരാള് അവിടെ ഇതേ ആവശ്യത്തിനു തന്നെ അവിടെ വന്നിട്ടുണ്ടായിരുന്നു.... അയ്യരുടെ സുഹൃത്തും ഇംഗ്ലണ്ടിലെ പ്രശസ്ഥമായ സര്വകലാശാലയില് ജോലി ചെയ്യുന്ന പ്രശസ്ത ഗണിത ശാസ്ത്രഞ്ജനുമായ സി ആര് വി എന്നറിയപ്പെടുന്ന രാകേഷ് വര്മ....

    സേതുരാമയ്യര് : "ഹാ... രാകേഷ് സാറോ.... സാര് ഇംഗ്ലണ്ടില് തന്നെയാണോ ഇപ്പോഴും...?" ചോദിച്ചു....

    രാകേഷ് വര്മ :"അതെ സി ബി ഐ സാര്... ഒരത്യാവശ്യ കാര്യത്തിനു വേണ്ടി വന്നതാ... ഇന്ന് തിരിച്ചു പോകണം...... "

    സേതുരാമയ്യര് : "അത് ശരി... അപ്പോള് ഭാര്യയും കുട്ടികളും വന്നില്ലല്ലേ..... "സേതുരാമയ്യര് ചോദിച്ചു....

    രാകേഷ് വര്മ :"ഇല്ല.... ഭാര്യക്ക് ലീവ് ശരിയായില്ല... അത് കൊണ്ട് അവരാരും വന്നില്ല... അല്ല സാറെന്താ ഇവിടെ..... വല്ല തുമ്പും തേടി ഇറങ്ങിയതാണോ...? രാകേഷ് തമാശ രൂപത്തില് ചോദിച്ചു...

    സേതുരാമയ്യര് : "സംഭവം ശരിയാണ്.. പക്ഷെ ഇവിടെയല്ല.. അങ്ങ് ബോംബെയില്....ഒരു കേസ് അന്വേഷണത്തിന് വേണ്ടി ബോംബെ വരെ ഒന്ന് പോകണം... " അയ്യര് തുടര്ന്ന്... നമ്മള് ഇതിനു മുന്പ് കണ്ടതു അഞ്ചു വര്ഷത്തിനു മുന്പ് ആയിരുന്നു... സാറിനു ഓര്മ്മയുണ്ടോ...?

    രാകേഷ് വര്മ : അഞ്ചു വര്ഷമായല്ലേ.... എത്ര പെട്ടെന്നാണ് വര്ഷങ്ങള് കടന്നു പോകുന്നത്..... അതിനു ശേഷം സാറിനെ ഒന്ന് വിളിക്കാന് പോലും കഴിഞ്ഞില്ല... സാറിന്റെ ഫോണ് നമ്പറും ഇമെയില് ഐ ഡിയും ഒക്കെ മിസ്സ് ആയി....

    സേതുരാമയ്യര് : "എനിക്കും തിരക്കിടനിടയില് സാറിനെ ബന്ധപ്പെടാന് പറ്റിയില്ല..... അത് പോട്ടെ, സാറിന്റെ കുട്ടികള്ക്ക് ഇപ്പോള് എത്ര വയസായി.....?

    രാകേഷ് വര്മ : കുട്ടികളുടെ വയസ്..... ഹം.... എനിക്കിപ്പോള് മൂന്നു മക്കളുണ്ട്.... അതാ അവിടെ നിരനിരയായി നില്ക്കുന്ന ടാക്സി കാറുകള് കണ്ടില്ലേ... അതിന്റെ എണ്ണവും എന്റെ മക്കളുടെ വയസുകള് തമ്മില് കൂട്ടിയാല് കിട്ടുന്ന സംഖ്യയും തുല്യമാണ്.... അത് പോലെ, എന്റെ മക്കളുടെ വയസുകള് തമ്മില് ഗുണിച്ചാല് കിട്ടുന്ന സംഖ്യ ഒരേ സമയം സ്ക്വയറും ത്രികോണവുമായ ഏറ്റവും ചെറിയ സംഖ്യയാണ്.... (smallest non-trivial number which is both 'Square' and 'Triangular') സിബി ഐയിലെ ബുദ്ധിരാക്ഷസന്റെ മിടുക്ക് ഒന്ന് കാണട്ടെ.... രാകേഷ് വര്മ സേതുരാമയ്യരുടെ ബുദ്ധിയെ ചെറുതായി വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞു....
    സേതുരാമയ്യര് : "സാറ് എനിക്ക് ഒരു പണി തന്നതാണല്ലേ.... കൂടുതല് എന്തെങ്കിലും ഡീറ്റയില് തരാനുണ്ടോ...?

    രാകേഷ് വര്മ : "എന്റെ മൂത്ത മകന് മീന് നന്നായി കഴിക്കും..... "

    സേതുരാമയ്യര് അല്പനേരത്തെ ആലോചനക്കു ശേഷം രാകേഷ്* വര്മയുടെ മൂന്നു കുട്ടികളുടെയും വയസുകള് കൃത്യമായി പറഞ്ഞു....

    നിങ്ങള്ക്ക് കഴിയുമോ...?

    Last edited by Hercules; 02-06-2016 at 10:11 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •