Page 1 of 2 12 LastLast
Results 1 to 10 of 12

Thread: പാവാട .. നാലാമത്തെ ഹിറ്റുമായി പ്രിത്വിരാŏ

  1. #1

    Thumbs up പാവാട .. നാലാമത്തെ ഹിറ്റുമായി പ്രിത്വിരാŏ


    പാവാട





    തുടർച്ചയായ മൂന്ന് സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രിത്വിരാജ് നായകനായി എത്തുന്ന ചിത്രമായിരിന്നിട്ട് കൂടി സംവിധായകന്റെ മുൻ ചിത്രം പ്രേക്ഷകന് ഓർമയുള്ളത് കൊണ്ട് അമിത പ്രതീക്ഷകൾ വെച്ച്
    പുലർത്തിയിരിന്നില്ല. ബിപിൻ ചന്ദ്രന്റെ തിരക്കഥ ,പ്രിത്വിരാജ് എന്ന നടനിലുള്ള വിശ്വസം ഇത് രണ്ടുമാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്.


    സദാസമയം മദ്യപാനവുമായി നടക്കുന്ന ആളാണ് ജോയ് (പാമ്പ് ജോയ് ) .കൂട്ടിനുള്ളത് കുടിയനായ സുഹൃത്ത്* വിളക്കൂതി രാജനും. വെള്ളമടിയും അല്ലറ ചില്ലറ തട്ടിപ്പുകളുമായി ജോയിയും രാജനും ജീവിക്കുന്നു. ജോയിയെ പോലെ തന്നെ സദാസമയം മദ്യപാനവുമായി നടക്കുന്ന ആളാണ് പ്രൊഫസർ ബാബു (പാവാട ബാബു ) .ഇവർ പരസ്പരം കണ്ടുമുട്ടുന്നു. ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിൽ പറയുന്നത് .


    പ്രിത്വി എന്ന നടന്റെ ഈ അടുത്ത കാലങ്ങളായി ഇറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്*.അക്കൂട്ടത്തിലേക്ക് പാമ്പ് ജോയിയും പാവാടയും.. പാമ്പ് ജോയി എന്ന മദ്യപാനിയെ അതി മനോഹാരമായി രാജു അവതരിപ്പിച്ചു. കോമഡി രംഗങ്ങളും സെന്റി രംഗങ്ങളും ഒരേപോലെ മികച്ചതാക്കി പ്രിത്വി .അത് പോലെ പാമ്പ് ജോയിയുടെ ഉറ്റ സുഹൃത്തായി എത്തിയ ഷറഫുദീനും കയ്യടി നേടി..മികച്ച കോമഡി നമ്പറുകൾ കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ ജോയിക്കും വിളക്കൂതി രാജനും സാധിച്ചു. ലാലേട്ടനെയും മമ്മൂക്കയെയും അനുകരിച്ച സീനുകൾ തകർത്തു. ഒരുപാട് കഥാപാത്രങ്ങൾ കടന്നു വരുന്നുണ്ട് ചിത്രത്തിൽ .ഓരോരുത്തർക്കും അവരുടെതായ പ്രാധാന്യം കൊടുക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഫാദർ കാട്ടിൽ പറമ്പനായി എത്തിയ ചെമ്പൻ വിനോദ് , പ്രോഫസ്സർ ബാബുവായി (പാവാട ബാബു ) എത്തിയ അനൂപ്* മേനോൻ ,എൽദോസ് കുന്നന്താനം എന്ന നിർമ്മാതാവിന്റെ വേഷം അവതരിപ്പിച്ച കലാഭവൻ ഷാജോൺ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒരു തികഞ്ഞ മദ്യപാനിയെ മനോഹരമായി അനൂപ്* മേനോൻ അവതരിപ്പിച്ചിട്ടുണ്ട്.. കനലിനു ശേഷം അനൂപിന്റെ മറ്റൊരു മികച്ച പ്രകടനമാണ് ഈ സിനിമയിൽ ഉള്ളത്. നായികയായി എത്തിയ മിയയും തന്റെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു. ആശ ശരത് ,സായി കുമാർ ,സുധീർ കരമന നെടുമുടി വേണു , മണിയൻ പിള്ള രാജു ,മുരളി ഗോപി തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട്* ചിത്രത്തിൽ.. ഇവരെല്ലാവരും തന്നെ സിനിമക്ക് അനുയോജ്യമായ കാസ്റ്റിംഗ് ആയിരുന്നു .


    മുൻ ചിത്രങ്ങളെക്കാൾ മികച്ച ഒരു ചിത്രം ഒരുക്കാൻ സംവിധായകൻ മാർത്താണ്ടൻ പരമാവധി ശ്രമിച്ചിട്ടുണ്ട്,.. അതിൽ വിജയം കാണുകയും ചെയ്തു.. ഒരു മിമിഷം പോലും ബോറടിപ്പിക്കാതെ കൊണ്ട് പോകുന്ന ഒരു കൊച്ചു ചിത്രം.. നല്ല തിരക്കഥകൾ ലഭിച്ചാൽ മികച്ച സിനിമകൾ ഒരുക്കാൻ തനിക്ക് സാധിക്കും എന്ന് സംവിധായകൻ തെളിയിച്ചു.




    ബിപിൻ ചന്ദ്രന്റെ തിരക്കഥയാണ് എടുത്തു പറയേണ്ട ഒന്ന്.. മികച്ച രംഗങ്ങൾ ഒരുക്കിയാണ് ബിപിൻ പാവാട സമ്മാനിച്ചിരിക്കുന്നത്.നല്ല ചിത്രങ്ങൾ ഈ തിരക്കഥാകൃത്തിൽ നിന്ന് പ്രതീക്ഷിക്കാം


    ജോയിയുടെയും സുഹൃത്ത് വിളക്കൂതി രാജന്റെയും വെള്ളമടിയും തമാശകളുമായി ആദ്യ പകുതി കോമഡി ട്രാക്കിൽ പോകുന്നു.. എന്നാൽ രണ്ടാം പകുതിയിൽ കുറച്ചു കൂടെ സീരിയസായ രീതിയിലാണ് കഥ പറയുന്നത്.


    ചിത്രത്തിന് യോചിച്ചതായിരുന്നു കുരുത്ത കേടിന്റെ കൂടാണ്* എന്ന ഗാനം,, എന്നാൽ മറ്റു ഗാനങ്ങൾ അത്ര ഇഷ്ടപെട്ടില്ല.. എന്നാൽ ബി ജി എം ഇഷ്ടപ്പെട്ടു..


    ഈ വർഷത്തെ പ്രിത്വിയുടെ ആദ്യ ചിത്രമായ പാവാട ഹിറ്റ് ലിസ്റ്റിൽ എത്തും എന്നത് ആദ്യ ഷോ കഴിഞ്ഞതോടെ ഉറപ്പായി.. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അവസാനത്തെ ഗെസ്റ്റ് റോൾ മറ്റാരെ എങ്കിലും ഏൽപ്പിക്കാം എന്ന് തോന്നി.




    ഒരുപാട് പ്രതീക്ഷകൾ വെച്ചോണ്ട് ആരും പോകണ്ട..നന്മ നിറഞ്ഞ ഒരു കൊച്ചു ചിത്രം . പ്രിത്വിയുടെയും മറ്റു താരങ്ങളുടെയും മികച്ച പ്രകടനം തന്നെ ഈ സിനിമയിൽ കാണാൻ സാധിക്കും..


    റേറ്റിംഗ് : 4/5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you....

  4. #3
    FK Citizen rebel's Avatar
    Join Date
    Feb 2010
    Location
    american junction
    Posts
    9,692

    Default

    thanks bhai !!!
    Pritvi

  5. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Littlesuperstar

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks Littlesuperstar

  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Bhaii....

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxxxxxx LS
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #9

    Default

    thanx littlesuperstar

  11. #10
    FK Visitor syam surendran's Avatar
    Join Date
    May 2014
    Location
    thrissur
    Posts
    266

    Default

    thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •