Page 1 of 2 12 LastLast
Results 1 to 10 of 12

Thread: മൺസൂൺ മാംഗോസ്* ◉ a retrospect.

  1. #1

    Default മൺസൂൺ മാംഗോസ്* ◉ a retrospect.


    ■നമ്മിൽ പലരുടേയും ഉള്ളിൽ ഒരു ഗദ്ഗദമായി അവശേഷിക്കുന്ന അപൂർണ്ണമായതോ, അല്ലാത്തതോ ആയ ചില സിനിമാ മോഹങ്ങൾ ഉണ്ടായേക്കാം. എങ്കിലും, കഴിവുള്ള ഒരാളുടെ സഹായമില്ലാതെ നമ്മിൽ പലർക്കും എങ്ങുമെത്താൻ കഴിയുന്നില്ല. എന്നാൽ സ്വപ്നങ്ങൾ ധാരാളമുണ്ടുതാനും.!

    ■132 minutes ദൈർഘ്യമുള്ള ഈ ചിത്രം, "നല്ല സ്വപ്നങ്ങൾക്ക്* നല്ല വില കൊടുക്കേണ്ടിവരും" എന്ന പൊതുസത്യത്തിലേക്ക്* വിരൽ ചൂണ്ടുന്നു. 1980-കളെ പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിൽ, അമേരിക്കൻ മലയാളികളിലൊരാളായി ജനിച്ചു വളർന്ന്, സ്വജീവനേക്കാളേറെ, സിനിമയ്ക്ക്* പ്രാധാന്യം നൽകിയ ഒരു സിനിമാസ്നേഹിയുടെ സ്വപ്നസാഷാത്കാരത്തിനായുള്ള ശ്രമങ്ങൾ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു..

    ■ഈ ചിത്രത്തിൽ നായകനെ നമുക്ക്* കാണുവാൻ കഴിയില്ല. ഡി.പി.പള്ളിക്കൽ എന്ന ചെറുപ്പക്കാരന്റെ ജീവിതം കാണാം. ഭ്രാന്തമായി സിനിമയെ സ്നേഹിക്കുന്ന ആ മുപ്പതുകാരനായി മാറിയിരിക്കുന്നത്* ഫഹദ്* ഫാസിൽ. വിശേഷണങ്ങൾക്കും അതീതമായിരുന്നു അദ്ദേഹത്തിന്റെ ഭാവചലനങ്ങൾ. ചിരിപ്പിക്കുകയും, അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഒരു തനി മലയാളി-സിനിമാപ്രേമിയായി, ഫഹദ്* ഗംഭീര പെർഫോമൻസ്* ആയിരുന്നു.

    ■മുഖത്ത്* ഭാവഭേദങ്ങളില്ലാതെ നായകന്റെ, ശുദ്ധഗതിക്കാരനായ സുഹൃത്തായി, വീണ്ടും വിനയ്* ഫോർട്ട്* നമ്മെ വിസ്മയിപ്പിച്ചു. ഡി.പി.യുടെ പിതാവായ ഫീലിപ്പോസ്* എന്ന ലേഹ്യക്കച്ചവടക്കാരന്റെ വേഷം ഹാസ്യാത്മകമായി അവതരിപ്പിച്ചത്* നന്ദു.

    ■രേഖ എന്ന സുന്ദരിയായ നായികയുടെ വേഷം ചെയ്തത്* ഐശ്വര്യ മേനോൻ. ഡി.പി.യുടെ സുഹൃത്തായ സഞ്*ജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്* ടൊവിനോ തോമസ്*.

    ■ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ തമ്പി ആന്റണി രസകരമായ ഒരു വേഷത്തിലുണ്ടായിരുന്നു. പ്രേം കുമാർ എന്ന ഹിന്ദിക്കാരനായി അഭിനയിച്ചത്* വിജയ്* റാസ്*. വളരെ നല്ല അഭിനയമായിരുന്നു, ചിലരംഗങ്ങളിൽ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുകയും ചെയ്യും.

    ■ഇവരേക്കൂടാതെ, സഞ്*ജു ശിവറാം, ദിനേഷ്* പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു

    പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഫ്രെയിമുകൾ മനോഹരമായിരുന്നു

    MUSIC & ORIGINAL SCORES:

    ■Jake's Bejoy ആണ്* സംഗീതസംവിധാനം നിർവ്വഹിക്കുന്നത്*. ശ്രേയാ ഘോഷാൽ ആലപിച്ച "റോസി" എന്ന ഗാനം ജേക്കബ്* ഗ്രിഗറിയുടെ (1980-ലെ ഡിസ്കോ മോഡൽ) ചുവടുകളിൽ രസകരമായിരുന്നെങ്കിലും, അത്* ഭാഗികമായി മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ കേട്ട ഹിന്ദി ഗാനം മനോഹരമായിരുന്നു, ബാക്കി ഗാനങ്ങൾ കൊള്ളില്ല. പശ്ചാത്തലസംഗീതം നന്നായിരുന്നു.

    Overall view


    ■ഇതൊരു പൂർണ്ണതയുള്ള സിനിമയെന്ന് പറയാൻ കഴിയില്ല. സിനിമയ്ക്കുവേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായ ഒരു യുവാവിന്റെ യാത്രയാണ്* ഈ ചിത്രം. വാണിജ്യസിനിമയാണെങ്കിലും, അതിന്* അനിവാര്യമായ elements ചേർക്കാതെയാണ്* ഈ ചിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്*. ഒരു എന്റർടൈനർ പ്രതീക്ഷിച്ച്* നിങ്ങൾ തിയെറ്ററിലേക്ക്* ചെല്ലേണ്ടതില്ല. നല്ല മേക്കിംഗ്* ആയിരുന്നു. സംവിധായകൻ അബി വർഗ്ഗീസ്*

    ■ഉള്ളിൽ ചിരിവരുന്ന, ഫഹദിനു മാത്രം കഴിയുന്ന വിധമുള്ള നർമ്മങ്ങൾ കലർന്ന ആദ്യപകുതിയും, അൽപം ലാഗിംഗ്* അനുഭവപ്പെട്ട രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ഉപസംഹാരവുമായിരുന്നു ചിത്രത്തിന്റേത്*.

    ■നമ്മിൽ പലരും ആരെല്ലാമോ ആയിത്തീരാൻ ആഗ്രഹിക്കുന്നു, പലർക്കും ലക്ഷ്യത്തിലെത്തുവാൻ കഴിയുന്നതുമില്ല. സിനിമയെ സ്നേഹിക്കുന്നവർക്ക്*, മൺസൂൺ മാംഗോസ്* നൽകുന്ന പ്രചോദനം, വളരെ വലുതാണ്*. ആയതിനാൽ, നിങ്ങൾ ഒരു യഥാർത്ഥ സിനിമാസ്നേഹിയാണെങ്കിൽ, ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണ്*.

    ◉My Rating:
    ★★★☆☆


    വാൽക്കഷണം:

    ■തങ്ങളുടെ ഇഷ്ടതാര ചിത്രങ്ങളെ കഥയും, കവിതയും കാറ്റുമാക്കി ചില ഫാൻസുകാർ മാറ്റിയിട്ടുണ്ട്*. ആവശ്യത്തിലേറെ അവരതിനെ കൊട്ടിഘോഷിക്കുകയും, ന്യൂനതകൾ മറച്ചുവച്ച്* അവയെ ഊതിപ്പെരുപ്പിക്കുകയും എതിരഭിപ്രായം പറയുന്നവനെ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്*.

    ഫഹദ്* എന്ന നടന്* ആരാധകബാഹുല്യമില്ല. മലയാളത്തിന്റെ ഏറ്റവും കഴിവുള്ള ഈ യുവതാരം, സിനിമയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പ്രചോദനാത്മകമായ ഒരദ്ധ്യായവുമായി എത്തിയിരിക്കുകയാണ്*. എന്നാൽ അത്* കാണുവാനോ ഉൾക്കൊള്ളുവാനോ ആളുകളില്ലെന്ന വസ്തുത തികച്ചും നിരാശാജനകമാണ്*.

  2. Likes yathra, aneesh mohanan, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks for the review

  5. #3

    Default

    Great Review...Excellent writing !!!

  6. #4
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

    Poor marketing by CENTRAL PICTURES will make this one another Chirakodinja Kinavukal in box office, may be much worse

  7. #5
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you @Jomonthiru

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,987

    Default

    thanks jomon
    .

  9. #7
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks jomon..

  10. #8
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,337

    Default

    thnx ................
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  11. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxx jomon
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thaanks..........................


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •