Results 1 to 5 of 5

Thread: പാവാട ഒരു ആസ്വാദനം

  1. #1

    Default പാവാട ഒരു ആസ്വാദനം


    ഇന്നു പാവാട കണ്ടു തലശേരി ചിത്രവാണി 11 മണി ഷോ ബാൽക്കണി ഫുൾ ആണെന്നു തോന്നുന്നു ഫസ്റ്റ് ക്ലാസ്-85%

    അച്ചാദിൻ എന്ന ചിത്രത്തിനു ശേഷം മാർത്താണ്ടൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നെഗറ്റീവും പൃഥ്വിരാജ് ചിത്രം എന്ന പോസിറ്റീവും ചേർത്താൽ നെറ്റ് ഇഫക്റ്റ് ന്യൂട്രൽ ഇതായിരുന്നു പ്രതീക്ഷകൾ.സിനിമയെക്കുറിച്ചു പറയുകയാണെങ്കിൽ പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നുമില്ലാതെ അല്ലറ ചില്ലറ തമാശകളുമായി ഒന്നാം പകുതി കടന്നു പോകുന്നു ഇടവേളയ്ക്കു തൊട്ടു മുമ്പ് മാത്രം ശരിയായ കഥ തുടങ്ങുന്നു അത്രയും ദൂരം ഫസ്റ്റ് ഗിയറിൽ സഞ്ചരിച്ച് വണ്ടി പതിയെ പതിയെ കത്തിക്കയറുകയായിരുന്നു ക്ലൈമാക്സിൽ ടോപ്പ്ഗിയറിൽ എത്തി.സിനിമയെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും പ്രേക്ഷകർ അതു ക്ഷമിക്കും പക്ഷേ നല്ല രീതിയിൽ തീർക്കണം അങ്ങനെയാണെങ്കിൽ അവർ അതിനെ ഏറ്റെടുക്കും അതിനു മറ്റൊരു ദൃഷ്ടാന്തമാണ് പാവാട ശിക്കാർ എന്ന സിനിമയിലും ഏതാണ്ട് ഇതേ രീതിയിൽ തന്നെയായിരുന്നു കഥ പുരോഗമിച്ചിരുന്നത്.

    മാർത്താണ്ടൻറ്റെ ഏറ്റവും നല്ല സിനിമ പക്ഷേ ആദ്യ ഭാഗങ്ങൾ ഒക്കെ കൊള്ളാവുന്ന സംവിധായകർ ചെയ്തിരുന്നെങ്കിൽ പടം ഗംഭീരമായേനേ വൈകാരികരംഗങ്ങളിലും കുറച്ചു മിതത്വം പുലർത്താമായിരുന്നു.ദോഷം പറയരുതല്ലോ പ്രധാന രംഗങ്ങൾ ഒക്കെ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.ആദ്യഭാഗങ്ങളിലെ ദ്വയാർത്ഥപ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു.പൃഥ്വിയെ മാത്രം വാഴ്ത്തുമ്പോൾ നമ്മൾ വിസ്മരിക്കുന്ന ഒരു പേരുണ്ട് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻറ്റേത്.പൃഥ്വിയെ കൂടാതെ ഈ സിനിമയിൽ പ്രതീക്ഷ നൽകിയ ഒരു ഘടകം.ഒട്ടും നിരാശപ്പെടുത്തിയില്ല നല്ല തിരക്കഥ സംവിധായകൻറ്റെ ജോലി എളുപ്പമാക്കി.അഭിനേതാക്കൾ എല്ലാവരും അവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിട്ടുണ്ടട്ട്റ്റുകൾ പ്രത്യേകിച്ച് മെച്ചമൊന്നുമില്ല.ഗോപിസുന്ദർ തുടക്കത്തിൽ എല്ലാ സ്ഥലത്തും കർണ്ണകഠോരമായ പശ്ചാത്തലസംഗീതം ഇട്ടു ബോറാക്കി പക്ഷേ പടം ട്രാക്കിൽ കയറിയപ്പോൾ ഗോപീ സുന്ദറും അതോടൊപ്പം നിന്നു.
    നൂൺ ഷോ കണ്ടു പുറത്തിറങ്ങുമ്പോൾ അടുത്ത ഷോയ്ക്ക് വൻജനത്തിരക്ക് ഇതു സൂപ്പർ ഹിറ്റിലും ഒതുങ്ങും എന്നു തോന്നുന്നില്ല കുടുബപ്രേക്ഷകർ ഏറ്റെടുക്കുകയാണെങ്കിൽ. പൃഥ്വിരാജിൻറ്റെ അശ്വമേധം 2016 ലും തുടരുന്നു
    3.5/5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    Thank you........
    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  4. Likes jishnujdas liked this post
  5. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks jishnujdas

  6. Likes jishnujdas liked this post
  7. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxx jishnudas
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. Likes jishnujdas liked this post
  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •