Page 1 of 3 123 LastLast
Results 1 to 10 of 29

Thread: Action Hero Biju - My Review

  1. #1

    Default Action Hero Biju - My Review


    ■"ഒന്നും കാണാതെ നിവിൻ പോളി ആ
    ചിത്രത്തിൽ കൊണ്ടുപോയി തല വെയ്ക്കില്ല.."
    -നേരം എന്ന ചിത്രത്തിലേക്ക്* ക്ഷണിക്കപ്പെട്ട സമയത്ത്, നിവിൻ പോളിയേപ്പറ്റി മനോജ് കെ.
    ജയൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ, 'നേരം' നേടിയ വൻ വിജയത്തിലൂടെ അന്വർത്ഥമായി. ഓരോ മലയാളി പ്രേക്ഷകനും ഇന്ന് നിവിൻ പോളി ചിത്രത്തേപ്പറ്റിയുള്ള പ്രതീക്ഷയും ഇതുതന്നെയാണ്. നല്ല തിരഞ്ഞെടുപ്പുകളുള്ള, മലയാളത്തിൽ ഏറ്റവും പ്രതീക്ഷയുള്ള നടൻ.. ഒരു മാസ്സ് തമിഴ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്ന അതേ പ്രതീക്ഷയായോടെ നാമേവരും ഈ ചിത്രത്തിനായി കാത്തിരുന്നു.
    ■മലയാളികളോടൊപ്പം, കേരളത്തിനു പുറത്തും,
    ആരാധകശൃംഖലയുള്ള നിവിൻപോളിയുടെ,
    ആരാധകരിൽ ചിലർ, കേരളം കണാനിരിക്കുന്ന
    ഏറ്റവും വലിയ ആക്ഷൻ/മാസ് മുവീ
    എന്നൊക്കെപ്പറഞ്ഞ് പുളകം കൊണ്ടിരുന്നു.
    എന്നാൽ, അവരുടെയൊക്കെ തലക്കിട്ട് കിട്ടിയ
    വലിയൊരു കൊട്ടായിരുന്നു, ചിത്രത്തിന്റെ
    ട്രൈലർ.
    ■ഹൈന്ദവ വിവാഹങ്ങളുടേതിനു സമാനമായ
    'വാദ്യമേളം' പശ്ചാത്തലത്തിൽ
    കേൾപ്പിച്ചുകൊണ്ടുള്ള ട്രൈലർ,
    സ്വാഭാവികമായും എന്റെ പ്രതീക്ഷകളെയും
    ഹനിച്ചിരുന്നു. എന്നിരുന്നാലും '1983' എന്ന തികവുറ്റ ചിത്രം നമുക്ക് നൽകിയ എബ്രിഡ് ഷൈൻ എന്ന സംവിധായകനിലുള്ള വിശ്വാസവും, നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന ബോധ്യവും, ആദ്യദിനം തന്നെ, എന്നെ തിയെറ്ററിലേക്കെത്തിച്ചു.
    ■145 minutes ദൈർഘ്യമുള്ള ഈ ചിത്രം,
    എറണാകുളം നഗരത്തിലെ സബ് ഇൻസ്പെക്ടർ ബിജു
    പൗലോസിനോടൊപ്പമുള്ള ഒരു യാത്രയാണ്.
    സാധാരണക്കാരിലേക്ക് നേരിട്ടിറങ്ങിച്
    ചെന്നുകൊണ്ട്, അവരുടെ പ്രശ്നങ്ങളിൽ
    ഇടപെട്ടുകൊണ്ടുള്ള ഈ ചിത്രം, ഔദ്യോഗിക
    ജീവിതത്തിലും, വ്യക്തി ജീവിതത്തിലും, അദ്ദേഹം നേരിടേണ്ടിവന്ന ചില സംഘർഷബാധിത പ്രശ്നങ്ങൾ, ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
    ■തൊഴിലിനോട്, ഏറെ അർപ്പണബോധമുള്ള
    സബ് ഇൻസ്പെക്ടർ ബിജു പൗലോസ് എന്ന
    കേന്ദ്രകഥാപാത്രത്തെ നിവിൻ പോളി
    അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ
    കരിയറിലെ ഇത്തരത്തിലുള്ള ആദ്യത്തെ
    വേഷമായിരുന്നെങ്കിലും മാന്യമായി അദ്ദേഹം
    തന്റെ വേഷം കൈകാര്യം ചെയ്തു.
    ■ബെനീറ്റ ഡൊമിനിക് എന്ന
    നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്
    അനു ഇമ്മാനുവേൽ. ഒരു യുവനായികക്ക്
    ലഭിക്കാവുന്ന ഏറ്റവും മികച്ച റീ എൻട്രി
    ആയിരുന്നു അനുവിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്.
    ഒരു സാധാരണ പെൺകുട്ടിയായി അനു ഈ
    ചിത്രത്തിൽ പ്രാധാന്യം തീരെ കുറവുള്ള
    നായികയായി അഭിനയിച്ചു.
    ■2014-എന്ന വർഷം, മലയാളം കണ്ട ഏറ്റവും
    മികച്ച സംവിധായകൻ, സോഷ്യൽ മീഡിയകളുടെ
    മുത്ത്' ശ്രീമാൻ ജൂഡ് ആന്റണി അവർകൾ, മാരിമുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
    ■രാജശേഖർ ഐ.പി.എസ് എന്ന കഥാപാത്രത്തെ
    മേജർ രവിയും, മോനച്ചൻ എന്ന കഥാപാത്രത്തെ
    കൊച്ചുപ്രേമനും സി.ഐ. മനോജ് മാത്യു എന്ന
    കഥാപാത്രത്തെ സൈജു കുറുപ്പും അവതരിപ്പിക്കുന് നു.
    ■മിനിമോൻ, സുബൈർ നിരുപൻ എന്നീ പോലീസ്
    കോൺസ്റ്റബിൾ വേഷങ്ങൾ യഥാക്രമം ജോജു
    ജോർജ്ജ്, റോണി ഡേവിസ്, കലാഭവൻ പ്രജോദ്
    എന്നിവർ അവതരിപ്പിക്കുന്നു.
    ■സുരാജ് വെഞ്ഞാറമ്മൂട് പവിത്രൻ എന്ന
    ഗൃഹനാഥന്റെ വേഷവും, ദേവി അജിത് ഒരു
    അധ്യാപികയുടെ വേഷവും വളരെ നന്നായി ചെയ്തു.
    ഇവരേക്കൂടാതെ വത്സല മേനോൻ, ദേവി അജിത്,
    മേഘനാഥൻ, രോഹിണി എന്നിവരും ചിത്രത്തിൽ
    വേഷമിട്ടു.
    ഷിബു തെക്കുമ്പുറം, എബ്രിഡ് ഷൈൻ, നിവിൻ
    പോളി എന്നിവർ ചേർന്ന് ഈ ചിത്രം
    നിർമ്മിച്ചു.

    ♪♬MUSIC & ORIGINAL SCORES
    ■തട്ടിക്കൂട്ട് പാട്ടുകളോ, നപുംസകശബ്ദത്തിലുള്ള അലോസരപ്പെടുത്തുന്ന ഗാനകോലാഹലങ്ങളോ ഈ ചിത്രത്തിലില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നൽ, എന്റെ മാമാട്ടിക്കുട്ട ിയമ്മയ്ക്ക്, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി ഇപ്പോഴും നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന മനോഹരഗാനങ്ങൾ നമുക്ക് സമ്മാനിച്ച, 76- കാരനായ ജെറി അമൽദേവാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    പൊലീസിന്റെ ധർമ്മങ്ങളെ വിളിച്ചോതുന്ന "ഹര
    ഹര എന്നുതുടങ്ങുന്ന ആദ്യഗാനം, നല്ല മിക്സിംഗ് ആയിരുന്നു. 1980-ലെ മലയാളസിനിമാ ഗാനങ്ങളുടേതിനു സമാനമായി, "പൂക്കൾ പനിനീർ പൂക്കൾ"" എന്നുതുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനം, ഒരു വിരുന്നു തന്നെയാണ്.
    'ചിരിയോ ചിരി' എന്ന ഗാനവും,
    'ഊഞ്ഞാലിലാടിവന്ന' എന്നുതുടങ്ങുന്ന
    അവസാനഗാനവും നന്നായിരുന്നു.
    പശ്ചാത്തലസംഗീതം: രാജേഷ് മുരുകേശൻ
    »Overall view

    ■ഹീറോയിസം നർമ്മത്തിന്റെ മേമ്പൊടിയിൽ
    അവതരിപ്പിച്ച ചിത്രം. നിവിൻ പോളിയുടെ
    വൺ മാൻ ഷോ. പൊതുവേയുള്ള നിവിൻ പോളി
    ചിത്രങ്ങൾ പോലെ തന്ന കഥയില്ല. പ്രാധാന്യം
    തിരക്കഥയ്ക്കും സംഭാഷണത്തിനും.

    ■സാധാരണ പൊലീസ് ചിത്രങ്ങളുടെ തുടക്കം
    എങ്ങനെയായിരിക്കും? അദ്ദേഹം
    സർവ്വഗുണസമ്പന്നനാണെന്ന് തെളിയിക്കുവാനുള്ള പരാക്രമങ്ങളടങ്ങിയ തുടക്കവും, തുടർന്ന് അദ്ദേഹം നേരിടേണ്ടിവരുന്ന വെല്ലുവിളികളും..
    അതിൽ നിന്നെല്ലാം വ്യത്യസ്തമായി
    പശ്ചാത്തലസംഗീതത്തിന്റെ പോലും
    അകമ്പടിയില്ലാതെ, അതിശയോക്തി
    തെല്ലുമില്ലാതെ, ക്ലീഷേകളോ ബോറടിയോ
    ഇല്ലാതെ, കൈകളില്ലാത്തവൻ പോലും
    കയ്യടിച്ചുപോകും വിധത്തിലുള്ള
    സംഭാഷണങ്ങളടങ്ങിയ ആദ്യപകുതിയും, തുടർന്ന്, (എറണാകുളം നഗരത്തിലെ) യുവാക്കളെ ഗ്രസിച്ചിരിക്കുന്ന പ്രസക്തമായ വിഷയത്തിലൂടെ കടന്നുപോകുന്ന, തൃപ്തികരമല്ലാത്ത തട്ടിക്കൂട്ട് രണ്ടാം പകുതിയും, ഒടുവിൽ പാടുപെട്ട് അവസാനിപ്പിച്ച ക്ലൈമാക്സും.

    ■ബിജു പൗലോസ് എന്ന സബ് ഇൻസ്പെക്ടറുടെ
    ജീവിതം എന്ന രീതിയിൽ ചിത്രം
    കണ്ടിരിക്കാമെങ്കിലും, ഒരു മാസ്സ് ചിത്രം
    പ്രതീക്ഷിച്ച് കാണുവാൻ പോകരുത്.

    ■എനിക്ക് ആക്ഷൻ ഹീറോ ബിജുവിലൂടെ ലഭിച്ച
    സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ഈ ചിത്രത്തിന് ഞാൻ കൊടുക്കുന്ന റേറ്റിംഗ് അഞ്ചിൽ രണ്ടേമുക്കാൽ മാർക്കാണ്.

    »വാൽക്കഷണം:
    ■ചിത്രം കണ്ടിറങ്ങിയപ്പോൾ, ക്യൂവിൽ
    നിൽക്കുന്നവരോ വഴിപോക്കരോ,
    വാൽക്കഷ്ണം എഴുതുവാനായി, എന്തെങ്കിലും
    എന്നോട് ചോദിക്കുമെന്ന് ഞാൻ കരുതി..
    ആരും ഒന്നും ചോദിച്ചില്ല. (ചോദിച്ചിരുന്നെ ങ്കിൽ ഒരു വലിയ കോമഡിയുണ്ടായിരുന്നു)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxx jomon
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  5. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #5
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    tHANKS........

  7. #6

  8. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks.............................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  10. #9

    Default

    thanks bhai

  11. #10

    Default

    (ചോദിച്ചിരുന്നെ ങ്കിൽ ഒരു വലിയ കോമഡിയുണ്ടായിരുന്നു)///
    njan chodichirikkunnu....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •