Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Action hero biju : A realistic life story !!

  1. #1

    Red face Action hero biju : A realistic life story !!


    പ്രേമം എന്ന മെഗാ ഹിറ്റ്* ചിത്രത്തിന് ശേഷം നിവിൻ നായകനായി എത്തുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു . ചിത്രത്തിന്റെ തുടക്കം മുതലേ പ്രേക്ഷകർക്ക്* പ്രതീക്ഷകൾ ഒരുപാടുണ്ടായിരുന്നു . അബ്രിദ് ഷൈൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായ ചിത്രത്തെ മികച്ച ഒരു സിനിമ എന്ന് തന്നെ വിശേഷിപ്പിക്കണം .

    സത്യസന്ധനായ ഒരു പോലീസ് ഓഫീസറാണ് ബിജു പൗലോസ്* . തന്റെ ജോലിയോട് നൂറു ശതമാനം നീതി പുലർത്തുന്ന ബിജുവിന് ഒരുപാട് പേരെ കാണേണ്ടി വരുന്നു .. ഒരുപാട് സംഭവങ്ങൾ കാണ്ടെണ്ടി വരുന്നു .
    ഇതിനെ ബിജു എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രം പറയുന്നത്. ഒരു സത്യസന്ധനായ പോലീസ് ഓഫീസറുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരില്ല. അത് പോലെയാണ് ഈ സിനിമയും . വളരെ ലളിതമായി പറഞ്ഞു പോകുന്ന ബിജുവിന്റെ കഥ തമാശകളും ഹീറോയിസവും സെന്റിമെൻസും നിറഞ്ഞതാണ്*. ആ കഥയെ പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോൾ മുൻപ് വന്നിട്ടുള്ള പോലീസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം തരാൻ സംവിധായകനും നായകനും സാധിച്ചു.

    കഥാ രീതിയിൽ ഒരു തുടക്കോ ഒടുക്കമോ ഇല്ലാതെയാണ് അബ്രിദ് തന്റെ രണ്ടാം ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ഒരു കഥയുടെ പിൻബലം ഇല്ലാഞ്ഞിട്ട് കൂടി ചിത്രം വളരെ നല്ല രീതിയിലാണ്* സംവിധാനം ചെയ്തിരിക്കുന്നത്. സമൂഹ നന്മക്ക് ഉതകുന്ന നല്ല കുറെ സന്ദേശങ്ങൾ ചിത്രത്തിലുണ്ട്.

    നിവിന്റെ അനായാസമായ അഭിനയ ശൈലി ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ചെറിയ തമാശകളും ഇത്തിരി ഹീറോയിസവുമായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ നിവിന് സാധിച്ചു. ഒരു റിയൽ പോലീസ് എങ്ങനെയാണോ അതെ ശൈലിയിൽ ബിജു പൌലോസിനെ നിവിൻ അവതരിപ്പിച്ചു. നായികയായി എത്തിയ അനുവിന് വളരെ കുറച്ചു സീൻസ് മാത്രമാണ് ഉണ്ടായിരുന്നത്.. കാണാൻ നല്ല സുന്ദരിയായ അനുവിന്റെ മികച്ച ഒരു കഥാപാത്രം ഉടൻ തന്നെ വരട്ടെ എന്ന് പ്രതീക്ഷിക്കാം. ഈ സിനിമയിൽ എന്നെ ഞെട്ടിച്ചത് സുരാജാണ് , അത്രയ്ക്ക് കിടിലൻ പ്രകടനം .. എന്റെ കണ്ണുകൾ നിറഞ്ഞു . മിനി എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ജോജു കയ്യടി നേടി . അത് പോലെ കലാഭവൻ പ്രജോദ് , ഡോക്ടർ റോണി ,മേജർ രവി ,സൈജു കുറുപ്പ് തുടങ്ങിയവരും മികച്ച രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    ജെറി അമൽ ദേവിന്റെ ഗാനങ്ങൾ ചിത്രത്തിന് അനുയോജ്യമായതായിരുന്നു.രാജേഷ്* മുരുഗേശന്റെ ബി ജി എം പ്രതീക്ഷക്ക് ഒത്തു വന്നിട്ടില്ല. ചിത്രത്തിന് യോചിച്ച രീതിയിൽ ദ്രിശ്യങ്ങൾ ഒരുക്കാൻ ക്യാമറ മാൻ അലക്സ്* ജെ പുളിക്കലിനു സാധിച്ചു.

    ട്വിസ്റ്റുകൾ ,, മാസ്സ് ഡയലോഗ് , അന്യായ അടി ഇടി നിറഞ്ഞ ഒരു ചിത്രമല്ല ഇത് .. അതും പ്രതീക്ഷിച്ചു ആരും വരണ്ട.. നന്മ നിറഞ്ഞ ഒരു പോലീസ് ഓഫീസറുടെ കഥാപാത്രം വളരെ ലളിതമായി പറഞ്ഞു പോകുന്നു.. ചിലയിടങ്ങളിൽ പ്രേക്ഷകന്റെ കണ്ണ് നനയിപ്പിച്ചു ,ചിലയിടങ്ങളിൽ ചിന്തിപ്പിച്ച് ,ചിലയിടങ്ങളിൽ കോരിത്തരിപ്പിച് ബിജുവിന്റെ യാത്ര പറഞ്ഞു പോകുന്നു..

    നമ്മൾ എവിടെയെക്കെയോ കണ്ടിട്ടുള്ള ചിലരും ഈ കഥയിലെ കഥാപാത്രങ്ങളും തമ്മിൽ സാമ്യം തോന്നിയാൽ യാദൃശികം മാത്രമാണ്.കാരണം ഇത് നമ്മൾ കണ്ടിട്ടുള്ള അറിഞ്ഞിട്ടുള്ള ചിലരുടെ കഥയാണ്*. ആ കഥ കാണാൻ നിങ്ങൾക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം

    Rating : 4 /5

  2. Likes kevin, Yuvaa, yathra, abhimallu, aneesh mohanan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks littlesuperstar

  5. #3

    Default

    Quote Originally Posted by aneesh mohanan View Post
    thanks littlesuperstar
    thank uu dearrrrr

  6. #4
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  7. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #7
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks bhai

  10. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxx LS
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  12. #10
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    thanks Bhai..


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •