Page 1 of 2 12 LastLast
Results 1 to 10 of 15

Thread: മഹേഷിന്റെ പ്രതികാരം - review

  1. #1

    Default മഹേഷിന്റെ പ്രതികാരം - review


    മഹേഷിന്റെ പ്രതികാരം

    ■"എന്റെ സിനിമകള്* ആളുകള്* കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെനിക്ക്. അതും നല്ല സിനിമകള്* ആണെങ്കില്* മാത്രം. അത്രയും മതി എനിക്ക്. അത് കൊണ്ട് തന്നെ ഫാന്*സ്* അസോസിയേഷന്* വേണ്ട എന്ന തീരുമാനത്തില്* ഞാൻ ഉറച്ചു നില്*ക്കുന്നു..." -തന്റെ പുതിയ ചിത്രം ഇറങ്ങുന്നതിന്*, കേവലം ഒരാഴ്ച മുൻപ്*, ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ ചങ്കൂറ്റമുള്ള എത്ര നടന്മാർ ഇന്നുണ്ട്*?


    ■മറ്റ്* യുവതാരങ്ങളിൽ നിന്നും, ഫഹദ്* ഫാസിൽ എന്ന നടനെ വേർതിരിക്കുന്ന ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിനെ ആയാസരഹിതമായ അഭിനയ ശൈലിയാണ്*. ഏതു വേഷവും, നിഷ്പ്രയാസം അവതരിപ്പിക്കുന്ന ഈ നടന്റെ, ഏറ്റവും പുതിയ ചിത്രമാണ്* 'മഹേഷിന്റെ പ്രതികാരം.' സമീപകാലത്ത്* ആസ്വദിച്ച ഏറ്റവും മികച്ച ട്രൈലർ, ഈ ചിത്രം കാണുവാനുള്ള എന്നിലെ പ്രേക്ഷകന്റെ വാഞ്*ജയെ വാനോളമുയർത്തി.

    ■121 minutes ദൈർഘ്യമുള്ള, യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം, മഹേഷ്* എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ്*. ഭാവന എന്ന പേരിൽ, മഹേഷ്* സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുന്നു. നിഷ്കളങ്കനായ മഹേഷ്* അവിചാരിതമായി ഒരു പ്രശ്നത്തിൽ അകപ്പെടാനിടയാവുകയും, തുടർന്ന് സംഭവിക്കുന്ന ചില കാര്യങ്ങളുമാണ്* ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.


    ■പതിവ്* ഫഹദ്* ചിത്രങ്ങളിലേതുപോലെതന്നെ, ഇവിടെയും നായകനായി ഫഹദ്* അഭിനയിച്ചു എന്ന് പറയാൻ കഴിയില്ല, മഹേഷ്* എന്ന നാട്ടിൻ പുറത്തുകാരനെ മാത്രമേ നമുക്കവിടെ കാണുവാൻ കഴിയൂ. പിതാവിനെ വളരെയേറെ സ്നേഹിക്കുന്ന യുവാവായും, ഉത്തരവാദിത്തമുള്ള സ്റ്റുഡിയോ ഉടമയായും, ഒരു കാമുകനായും, വാക്കുകൾക്കും അതീതമായിരുന്നു ഫഹദിന്റെ പ്രകടനം.

    ■അപർണ്ണ ബാലമുരളി, അനുശ്രീ എന്നിവരാണ്* നായികമാർ. അനുശ്രീ 'സൗമ്യ' എന്ന നഴ്സായും, അപർണ്ണ 'ജിംസി' എന്ന വിദ്യാർത്ഥിനിയായും വേഷമിട്ടു. യുവനടിമാരിൽ ഏറ്റവും കഴിവുള്ള നടിയായ അനുശ്രീയോടൊപ്പം, അപർണ്ണയും തന്റെ വേഷം തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു.

    ■പാസ്റ്ററുടെ മകനായ 'ക്രിസ്പിൻ' അഥവാ 'ക്രിസ്പി' എന്ന ചെറുപ്പക്കാരനായി അഭിനയിക്കുന്നത്*, നമുക്കേവർക്കും പ്രിയങ്കരനായ സൗബിൻ ഷാഹിർ. സ്ക്രീനിൽ കാണുന്ന നിമിഷം മുതൽ, ചിത്രത്തിന്റെ അവസാനം വരെ ക്രിസ്പി വളരെയധികം ചിരിപ്പിച്ചു.

    ■ബേബി എന്ന, പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നത്* അലൻഷ്യർ. ജാഫർ ഇടുക്കി ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു, ഈ ചിത്രത്തിലെ ഗൃഹനാഥന്റെ വേഷം.


    ■ദിലീഷ്* പോത്തൻ ഈ ചിത്രത്തിൽ, എൽദോച്ചായൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം തന്നെയാണ്* ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്*.
    ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്* ആഷിഖ്* അബു.


    ��
    CAMERA

    ■'ഇടുക്കി അണക്കെട്ട്*' ഉൾപ്പെട്ട, ഇടുക്കിയുടെ ദൃശ്യഭംഗി ഷൈജു ഖാലിദ്* വളരെ നന്നായി ക്യാമറയിൽ പകർത്തിയിരിക്കുന്നു.
    ♪♬MUSIC & ORIGINAL SCORES

    ■ആഷിഖ്* അബുവിനോടൊത്തുചേരുമ്പോൾ ബിജിബാൽ എന്ന സംഗീതസംവിധായകന്* ശോഭയേറും. ആ പതിവ്*, ഇവിടെ വീണ്ടും ആവർത്തിക്കപ്പെട്ടു. ഗാനങ്ങളെല്ലാം നന്നായിട്ടുണ്ട്*. ബിജിബാൽ ആലപിക്കുന്ന 'മലമേലെ' എന്നുതുടങ്ങുന്ന ആദ്യഗാനം ഇടുക്കിയുടെ മനോഹാരിതയെ വിളിച്ചോതുന്നു. 'പൂക്കാലം കൈവീശി' എന്നു തുടങ്ങുന്ന ഗാനം ഏറെ നന്നായിരുന്നു.
    പശ്ചാത്തലസംഗീതം സന്ദർഭോചിതമായിരുന്നു.


    Overall view


    ■ഒരു കൊച്ചുകഥയെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്* അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. തുടക്കം മുതൽ, അതീവരസകരമായ സംഭാഷണങ്ങളിലൂടെ മുൻപോട്ടുപോകുന്ന ഈ ചിത്രം, ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല. നല്ല തിരക്കഥ, ദിലീഷ്* പോത്തന്റെ ആദ്യ സംവിധാന സംരംഭം ആണെന്നുകൂടി തോന്നുകയില്ലാത്തവിധമുള്ള മികച്ച മേക്കിംഗ്*.


    ■നിഷ്കളങ്കമായ നാട്ടിൻപുറത്തിന്റെ നന്മകളും, കുടുംബാന്തരീക്ഷവും സൗഹൃദവും, പ്രണയവും ഉൾപ്പെടുത്തപ്പെട്ട ആദ്യപകുതിയും, അതിനോട്* പൂർണ്ണമായും യോജിക്കുന്ന രണ്ടാം പകുതിയും, വളരെ മികച്ച രീതിയിലുള്ള ഉപസംഹാരവും. നമുക്കേവർക്കും ഈ ചിത്രം പൂർണ്ണതൃപ്തി നൽകും.


    ■തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, തന്റെ സിനിമകള്*, നല്ലതാണെങ്കില്* മാത്രം നിങ്ങൾ കാണണം എന്ന് ഫഹദ്* പറഞ്ഞതിനു പിന്നിലെ ആത്മവിശ്വാസം എന്തായിരുന്നു? അദ്ദേഹത്തിനു തന്നെ, ഈ ചിത്രത്തേക്കുറിച്ച്* അവബോധമുണ്ടായിരുന്നു. ഈ തിരിച്ചുവരവിൽ, ഒരു തികവുറ്റ കുടുംബചിത്രം ഫഹദ്* നമുക്കായി നൽകിയിരിക്കുന്നു. ഈ ചിത്രം നിങ്ങൾക്കും കുടുംബസമ്മേതം പോയിക്കാണാവുന്നതാണ്*.



    My Rating:3.25/★★★★★


    വാൽക്കഷണം:

    ■ഒരു ചിത്രം വിജയിക്കണമെങ്കിൽ, ഫാൻസ്* അസോസിയേഷൻ ആവശ്യമല്ല എന്ന ഫഹദിന്റെ പ്രസ്താവന തീർച്ചയായും പ്രശംസാർഹമാണ്*. ഇവിടെ ഫാൻസില്ല, മോശം ചിത്രത്തെ നല്ലതാക്കിപ്പറയുവാനോ, നായകനെ വാഴ്ത്തുവാനോ അപകീർത്തിപ്പെടുത്തുവാനോ ആരുമില്ല. ഒരു നല്ല ചിത്രം വിജയിക്കുക എന്നത്*, നമുക്കേവർക്കും അഭിമാനിക്കത്തക്കവിധത്തിലുള്ള ഒന്നുതന്നെയാണ്*. തീർച്ചയായും, ഫഹദ്* ഫാസിൽ എന്ന നടന്റെ കരിയറിലെ വലിയൊരു വിജയം തന്നെയായിരിക്കും ഈ ചിത്രം.

    Last edited by Jomon Thiru; 02-05-2016 at 12:49 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks Jomon..........


  4. #3

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jomon...

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxx jomon
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Thanks Jomon
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  8. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon bhai nala,review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #8
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,553

    Default

    thnx Jomon.. Mahesh prathikaram cheyyatte..

  10. #9
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks jomon

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •