Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Maheshinte Prathikaaram - idukkiyude manoharithayil orungiya nalloru entertainer

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Maheshinte Prathikaaram - idukkiyude manoharithayil orungiya nalloru entertainer


    മഹേഷിന്റെ പ്രതികാരം -ഇടുക്കിയുടെ ദൃശ്യഭംഗിയിൽ ഒരുങ്ങിയ നല്ലൊരു എൻറ്റർടെയ്നർ

    സിനിമയെ കുറിച്ച് പറയുന്നതിന് മുന്നേ ആദ്യമേ ദിലീഷ് പോത്താണ് ഒരു hats off .. മികച്ച അരങ്ങേറ്റത്തിനു അല്ല..അത് താഴേക്കു വേറ വരുന്നുണ്ട് .. ഇത് താങ്കസ് കാര്ഡ് കഴിഞ്ഞു മെയിന് ടൈറ്റില്സിന് തൊട്ടു മുന്നേ... ഡ്രൈവേര്സ് , ജിബ് , ക്രൈന് തുടങ്ങി മിക്ക യുണിറ്റ് അംഗങ്ങളുടേയും പേര് എഴുതി കാണിച്ചതിനു ... സിനിമയ്ക്കു വേണ്ടി നല്ലോണം അധ്വാനിക്കുന്ന ഇവരുടെ പേര് സാധാരണ.. സിനിമയുടെ അവസാനം ആളൊഴിഞ്ഞ കസേരക്ക് മുന്നില് മേലോട്ട് scroll ചെയ്തു പോകുന്നതാണല്ലോ പതിവ് രീതി...

    "എന്റെ സിനിമകള് ആളുകള് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെനിക്ക്. അതും നല്ല സിനിമകള് ആണെങ്കില് മാത്രം. അത്രയും മതി എനിക്ക്. അത് കൊണ്ട് തന്നെ ഫാന്സ് അസോസിയേഷന് വേണ്ട എന്ന തീരുമാനത്തില് ഞാൻ ഉറച്ചു നില്ക്കുന്നു "
    ഒരു പുതിയ ചിത്രം ഇറങ്ങുന്നതിന് മുന്നേ ഇത് പോലെ ഒരു പ്രസ്താവന നടത്താൻ ചങ്കൂറ്റമുള്ള എത്ര നടന്മാർ ഇന്നുണ്ട്?
    ഈ ചങ്കൂറ്റം ആണ് ഫഹദ് എന്ന നടനെയും ആ വെക്തിയേം എനിക്ക് പ്രിയംപ്പെട്ടവ ആക്കുന്നത് ..

    വളരെ സിമ്പിള് ആയ കഥ ..അതിനെ സ്വാഭാവികത ഒട്ടും പോകാതെ നര്മ്മത്തില് പൊതിഞ്ഞ മനോഹരമായ തിരകധയും ... ചിത്രത്തില് ഒഴുകി നീങ്ങിയ പശ്ചാത്തലംവും പാട്ടുകളും... കൂടെ മികവുറ്റ ഫ്രെയിംസും ... വളരെ ഭംഗിയാര്ന്ന സംവിധാനംവും ... എല്ലാത്തിനും ഉപരി എല്ലാ അഭിനേതാക്കളുടെയും മികവുറ്റതും സ്വാഭാവികതയും ഉള്ള പ്രകടനങ്ങള് ...


    തമാശ സന്ദര്ഭങ്ങളും ഭാവങ്ങളും സംഭാഷണങ്ങളും ഒക്കെ ആയി സിമ്പിള് എന്നാല് ഒരു powerful ചിത്രം ... സിനിമ കഴിയുമ്പം ഓരോ പ്രേക്ഷകന്റെം മുഖത്തു ഉണ്ടാവുന്ന പുഞ്ചിരി...അത് ആണ് മഹേഷിന്റെം ..ദിലീഷ് പോത്തന്റെം അണിയറ പ്രവര്ത്തകരുടേയും വിജയം


    പ്രകടനങ്ങള് :
    ഫഹദ് – എല്ലാ ഫഹദ് ചിത്രങ്ങളിലെയും പോലെ ഇതിലും ഫഹദ് എന്ന വെക്തിയെ അല്ല.... മറിച്ചു മഹേഷ് എന്ന കഥാപാത്രത്തെ മാത്രമേ പ്രേക്ഷകന് കാണാന് കഴിയോളു..... സ്വഭാവികതയില് മറ്റ് യുവതാരങ്ങളിൽ നിന്നും, ഫഹദ് ഫാസിൽ എന്ന നടനെ വേറിട്ട് നിറുത്തുന്ന പ്രധാന ഘടകം , അദ്ദേഹത്തിനെ ആയാസരഹിതമായ അഭിനയ ശൈലിയാണ്. ...മഹേഷ് എന്ന കഥാപാത്രമായി ജീവിച്ചു ഫഹദ്
    അലന്സിയര് , സൌബിന് തമാശകളാല് മികവറിയിച്ചു
    രണ്ടു നായികമാര് - ഗ്രാമീണതയുടെ ശാലീനത്തവും സൌന്ദര്യവും ഉള്ള രണ്ടു പേര്...അഭിനയവും ശ്രദ്ധേയം
    അനുശ്രീ , ജാഫര് ഉള്പ്പെടെ ചെറിയ ചെറിയ കഥാപാത്രങ്ങള് തങ്ങളുടെ ഭാഗങ്ങള് ഭംഗി ആക്കി

    verdict : 4/5
    കുടുമ്പമായി പോയി കാണാവുന്ന ... ലളിതമായ മനോഹര ചിത്രം

    വാല്കഷ്ണം : പ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം നല്ല സിനിമ കണ്ടതിന്റെ സന്തോഷത്തിനു ഉപരി.. മലയാളത്തിലെ ഒരു മികച്ച നടന്റെ ബോക്സ്ഓഫീസിലേക്കുള്ള തിരിച്ചു വരവിന്റ്റെ സന്തോഷം കൂടി ഉണ്ട്
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks KSHERU bhai



  5. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #5
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  7. #6
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    സിനിമയെ കുറിച്ച് പറയുന്നതിന് മുന്നേ ആദ്യമേ ദിലീഷ് പോത്താണ് ഒരു hats off .. മികച്ച അരങ്ങേറ്റത്തിനു അല്ല..അത് താഴേക്കു വേറ വരുന്നുണ്ട് .. ഇത് താങ്കസ് കാര്ഡ് കഴിഞ്ഞു മെയിന് ടൈറ്റില്സിന് തൊട്ടു മുന്നേ... ഡ്രൈവേര്സ് , ജിബ് , ക്രൈന് തുടങ്ങി മിക്ക യുണിറ്റ് അംഗങ്ങളുടേയും പേര് എഴുതി കാണിച്ചതിനു ... സിനിമയ്ക്കു വേണ്ടി നല്ലോണം അധ്വാനിക്കുന്ന ഇവരുടെ പേര് സാധാരണ.. സിനിമയുടെ അവസാനം ആളൊഴിഞ്ഞ കസേരക്ക് മുന്നില് മേലോട്ട് scroll ചെയ്തു പോകുന്നതാണല്ലോ പതിവ് രീതി...

    Athu nalla oru move ayirunnu

  8. #7
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks ksheru

  9. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. #9
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks Ksheru

  11. #10

    Default

    uchali fansukarkitttu kottiyathinu ente vaka thanks....Fahad
    King is always king 🤴 ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •