Results 1 to 10 of 10

Thread: ആക്ഷൻ ഹീറോ ബിജു ആസ്വാദനം

  1. #1

    Default ആക്ഷൻ ഹീറോ ബിജു ആസ്വാദനം


    തലശേരി ലിബർട്ടി പാരഡൈസ് 6/2/2016 11.30 മണി ഷോ 70%

    ആക്ഷൻ ഹീറോ ബിജു കണ്ടു സമ്മിശ്രിത പ്രതികരണമാണ് ചിത്രത്തെക്കുറിച്ചു കേട്ടതു. ഗംഭീരൻ ചിത്രമൊന്നുമല്ലെങ്കിലും എനിക്ക് ഇഷ്ടമായി.ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പോലീസ് ചിത്രം മലയാളത്തിൽ വരുന്നത്. ചിത്രത്തിൻറ്റെ ഭൂരിഭാഗം രംഗങ്ങളും പോലീസ് സ്റ്റേഷനും അതിനോട് ബന്ധപ്പെട്ടുമാണ് വരുന്നത്. സാമ്പ്രദായിക ചിട്ടവട്ടങ്ങളെയൊക്കെ നിരാകരിച്ചു കൊണ്ടുള്ള ധീരമായ ഒരു പരീക്ഷണം എന്നു പറയാം(പൂർണ്ണവിജയമല്ലെങ്കിൽ കൂടി).ഒരു പോലീസുകാരൻ അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന നിരവധി ജീവിതങ്ങളും അതോട് ബന്ധപ്പെട്ടുമുള്ള പ്രശ്നങ്ങളാണ് ചിത്രത്തിൻറ്റെ പ്രതിപാദ്യം.ഒന്നാം പകുതി ഇങ്ങനെ വിവിധ വ്യക്തികളിലൂടെ നല്ല രസകരമായ രീതിയിൽ പോകുന്നു.രണ്ടാം പകുതിയിൽ ചിത്രത്തിനു ഗൗരവസ്വഭാവം കൈവരുന്നു.പരമ്പരാഗതരീതിയിൽ ഉള്ള ക്ലൈമാക്സ് ചിത്രത്തിനു ഇല്ല എന്നു പറയാം.ഇതൊക്കെയായിട്ടും ബോറടിപ്പിക്കാതെ മുഴുവൻ സമയവും പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്നത് അബ്രിഡ് ഷൈൻ എന്ന സംവിധായകൻറ്റെ മികവാണ്.
    ഈ സിനിമയെക്കുറിച്ച് റിയലിസ്റ്റിക്ക് സിനിമ എന്ന് പല സ്ഥലത്തും പരാമർശിച്ചു കേട്ടു. ചിത്രത്തിനു കൃത്യമായ ഒരു കഥാതന്തു ഇല്ല.അതിനെ ന്യായികരിക്കാനാണ് ഈ റിയലിസ്റ്റിക്ക് ജാമ്യവാദം. അബ്രിഡ് ഷൈനിൻറ്റെ ആദ്യ ചിത്രം എന്താ റിയലിസ്റ്റിക്ക് ആയിരുന്നില്ലേ. 10-40 പ്രായത്തിലൂടി കടന്നു പോയ കേരളത്തിലെ പുരുഷന്മാരുടെ ബാല്യയൗവ്വനകൗമാരങ്ങൾ അപ്പടി മനോഹരമായി പകർത്തിയ ചിത്രമായിരുന്നു 1983. ഒരു ഇതിവൃത്തവും കഥയും ഉണ്ടാവുക റിയലിസ്റ്റിക്ക് സിനിമയെ സംബന്ധിച്ചിടത്തോളം ഒരു കുറ്റകൃത്യമല്ല.റിയലിസം കാണിക്കൻ ഒരു പോലീസുകാരൻ ദിവസേന കാണുന്ന എല്ലാവരേയും കാണിക്കേണ്ട ഒരു ആവശ്യവും ഇല്ല. ചിത്രത്തിൻറ്റെ കഥാതന്തുവിനെ മുന്നോട്ട് കൊണ്ടു പോകാൻ ഉതകുന്ന കാര്യമാത്രപ്രസക്തമായ ഭാഗങ്ങൾ മാത്രം തിരക്കഥയിൽ ഉൾപ്പെടുത്തിയാൽ മതി.
    ബോബ് മാർലി സമം മയക്കുമരുന്ന്/കഞ്ചാവ് പോലുള്ള ചില പോലീസ് മുൻധാരണകളും അതേപടി പിൻപറ്റുന്നുണ്ട് ചിത്രം.ഇങ്ങനെ വിയോജിക്കേണ്ട പലതുമുണ്ട് ചിത്രത്തിൽ.
    അഭിനേതാക്കൾ എല്ലാവരും അവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട് എടുത്ത് പറയേണ്ടത് സുരാജിൻറ്റെ പ്രകടനം തന്നെ രണ്ടു സീനിൽ മാത്രം വന്നു ഞെട്ടിച്ചു കളഞ്ഞു.ഡയലോഗ് ഡെലിവറിയിലെ ദൗർബല്യങ്ങൾ വെളിവായി എന്നതൊഴിച്ചാൽ നിവിൻ നന്നായി തൻറ്റെ വേഷം ചെയ്തിട്ടുണ്ട്. ഡയലോഗ് ഡെലിവറി പ്രത്യേകിച്ചും ദേഷ്യം വന്ന് കനത്ത ശബ്ദ്ത്തിൽ സംസാരിക്കുമ്പോൾ ഉള്ള സംഭാഷണങ്ങൾ മോശം ആയിരുന്നു.ബൽറാം ഭരത് ചന്ദ്രൻ പോലുള്ള ഐക്കോണിക്ക് കഥാപാത്രങ്ങളുമായി ഒരു താരതമ്യം അനീതിയാകും എന്നറിയാം പക്ഷേ ഇതിൽ ട്രാൻസ്ഫറിനെക്കുറിച്ചു പറയുന്ന രംഗം ഉണ്ട് അപ്പോൾ മനസ്സിൽ വന്ന രംഗം ഇതാണ് ' എടോ താനീപ്പറഞ്ഞ ഉമ്മാക്കി ഇല്ലേ ട്രാൻസ്ഫർ ദാ ഇതാ എനിക്ക് മമമ
    രോമം' ഇതു പോലെ ഒന്നാന്തരം ഡയലോഗുകൾ കേട്ടുശീലിച്ചവരാണ് നമ്മൾ .ഇതിലെ ഒരു ഡയലോഗിനും തീരെ പഞ്ച് ഇല്ലാതെ പോയി
    ചുരുക്കത്തിൽ ഈ പോരായ്മകൾ ഒക്കയുണ്ടെങ്കിലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. എന്നാൽ സിനിമ പൂർണ്ണ സംതൃപ്തി നൽകി എന്നു പറയാൻ സാധിക്കില്ല.1983 എന്ന ആദ്യ ചിത്രത്തിൽ നിന്നു പിന്നാക്കം പോയെങ്കിലും അബ്രിഡ് ഷൈൻ എന്ന സംവിധായകനെ ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ കൃത്യമായ ഒരു കഥയില്ലാതെ ഇത്ര നേരം തിയേറ്റരിൽ ആളെ പിടിച്ചിരുത്തുക നിസ്സാര കാര്യമല്ല.
    3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks jishnujdas

  4. Likes jishnujdas liked this post
  5. #3
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  6. Likes jishnujdas liked this post
  7. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thaaaaaaaaaaaaanks


  8. Likes jishnujdas liked this post
  9. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks............................................ .......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. Likes jishnujdas liked this post
  11. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxx jishnuuuuuuuuuuuu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. Likes jishnujdas liked this post
  13. #7

    Default

    Thanks ...

  14. Likes jishnujdas liked this post
  15. #8
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks Brother

  16. Likes jishnujdas liked this post
  17. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,057

    Default

    thanks jishnu
    .

  18. Likes jishnujdas liked this post
  19. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review..............

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •