Sponsored Links ::::::::::::::::::::Remove adverts | |
സഞ്ജയ് പടിയൂരിന്റെ 'അവള്*': നായികയാകുന്നത് സംഘമിത്ര
'സോള്*ട്ട് ആന്*ഡ് പെപ്പര്* ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സമയത്ത് സദാനന്ദനോട് ഈ ചിത്രത്തിന്റെ വണ്*ലൈന്* പറഞ്ഞിരുന്നു
![]()
കൊച്ചി: സോള്*ട്ട് ആന്*ഡ് പെപ്പര്*, നിദ്ര എന്നീ ചിത്രങ്ങള്*ക്ക് ശേഷം ലുക്സാം ക്രിയേഷന്*സിന്റെ ബാനറില്* സദാനന്ദന്* രംഗോരത്ത് നിര്*മ്മിക്കുന്ന ചിത്രമാണ് 'അവള്*'. 25 വര്*ഷത്തോളമായി സിനിമാ രംഗത്ത് പ്രവര്*ത്തിച്ചുകൊണ്ടിരിക്കുന്ന സഞ്ജയ് ഷണ്*മുഖം (സഞ്ജയ് പടിയൂര്*) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്* നായികയായി എത്തുന്നത് പുതുമുഖമായ സംഘമിത്രയാണ്. സ്ത്രീ കേന്ദ്രീകൃത കഥയാണെങ്കിലും സുധീര്* കരമനയ്ക്കും ചിത്രത്തില്* നിര്*ണായകമായ വേഷമുണ്ട്.
'സോള്*ട്ട് ആന്*ഡ് പെപ്പര്* ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സമയത്ത് സദാനന്ദനോട് ഈ ചിത്രത്തിന്റെ വണ്*ലൈന്* പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടമായതിനെ തുടര്*ന്നാണ് പിന്നീടുള്ള ചര്*ച്ചകള്* ആരംഭിച്ചത്. ഒട്ടേറെ കഥാപാത്രങ്ങളും കഥാസന്ദര്*ഭങ്ങളും കോര്*ത്തിണക്കിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ എന്*ഗേജ് ചെയ്യിക്കുന്ന തരത്തില്* സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഡിസംബര്* രണ്ടാം വാരത്തോടെ ചിത്രീകരണം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്'- സഞ്ജയ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അവള്* - ജേര്*ണി ഓഫ് എ വുമണ്* എന്നാണ് ചിത്രത്തിന്റെ പൂര്*ണമായ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്* ഉള്*പ്പെടെ ലുക്സാം ക്രിയേഷന്*സ് പുറത്തിറക്കിയിട്ടുണ്ട്. ടി.ഡി. ശ്രീനിവാസാണ് ക്യാമറ. ജയചന്ദ്രനാണ് സംഗീത സംവിധായകന്*. ഹീരാ റാണിയാണ് വസ്ത്രാലങ്കാരം.
അവള്* എന്ന ചിത്രത്തെക്കുറിച്ച് സദാനന്ദന്* രംഗോരാത്തിന് പറയാനുള്ളത് ഇതാണ്. അദ്ദേഹത്തിന്റെ ബ്ലോഗില്* കുറിച്ച വരികളാണിത്.
'ഈ സിനിമ ഞാന്* കമ്മിറ്റ് ചെയുന്നത് ഏതാണ്ട് 2 വര്*ഷം മുന്*പാണ്. ഇതിന്റെ സംവിധായകന്* എന്റയടുത്തു കഥ പറയുകയും, എനിക്ക് സബ്ജക്ട്* നന്നേ ഇഷ്ടപ്പെടുകയും ചെയ്തത് . 2 വര്*ഷം ഒരു നീണ്ട കാലയളവാണ് ഒരു സിനിമ പൂര്*ത്തിയാക്കാന്*. പക്ഷെ എനിക്ക് ഈ സിനിമ തുടങ്ങാന്* 2 വര്*ഷം എടുത്തു. പക്ഷെ ഇതിന്റെ സംവിധായകന്* ക്യാമറയുടെ ചുറ്റും കഴിഞ്ഞ ഇരുപത്തഞ്ചു വര്*ഷമായി ഉണ്ട് , ഒരുപാടു നല്ല സിനിമകള്* ചെയ്തു. ജൂബിലിയുടെ ചെന്നൈ ഓഫീസില്* സിനിമ മോഹവുമായി എത്തി ഓഫീസില്* ബോയ് ആയി തുടങ്ങി , നീണ്ട ഇരുപത്തഞ്ചു വർഷം കൊണ്ട് മലയാള സിനിമയില്* അറിയപ്പെടുന്ന ഒരു പ്രൊഡക്ഷന്* കണ്*ട്രോളര്* ആയി മാറിയ സഞ്ജയ് പടിയൂര്* ഈ സിനിമയിലൂടെ സംവിധായകന്* ആകുന്നു. അദ്ദേഹത്തിന്റെ ഈ സംരംഭം ഒരു വിജയം അകാന്* പ്രാര്*ത്ഥിച്ചു കൊണ്ട് അദ്ദേഹത്തെ ഞാന്* എന്റെ ബാനര്* ആയ ലുക്*സാം ക്രീയേഷന്സിലൂടെ സഞ്ജയ് ഷണ്മുഖന്* എന്ന പേരില്* പരിചയപ്പെടുത്തുന്നു'.