Sponsored Links ::::::::::::::::::::Remove adverts | |
ആദ്യമായി സംസ്കൃതത്തിൽ കുട്ടികളുടെ ചലച്ചിത്രം, ?മധുരസ്മിതം?
?മധുരസ്മിതം? എന്ന കുട്ടികളുടെ സംസ്കൃത ചലച്ചിത്രത്തിൽ നിന്ന്.തിരുവനന്തപുരം∙ലോകത്തിൽ ആദ്യമായി സംസ്കൃതത്തിൽ കുട്ടികളുടെ ചലച്ചിത്രം! തലസ്ഥാനത്തെ ഏതാനും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇതു വെള്ളിത്തിരയിലെത്തുന്നത്. സംസ്കൃത അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ സംസ്കൃതം പ്രൊഡക്*ഷൻസിന്റെ ബാനറിലാണ് ?മധുരസ്മിതം?എന്ന ബാലചലച്ചിത്രം പൂർത്തിയായത്. കെഎസ്എഫ്ഡിസി തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. നവാഗത സംവിധായകനായ സുരേഷ് ഗായത്രിയാണ് സംവിധാനം. കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് അധ്യാപകർ തന്നെ.സംസ്കൃതത്തിലുള്ള ഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
സംസ്കൃതത്തിൽ ഫീച്ചർ ഫിലിമുകൾ നേരത്തെ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും കുട്ടികളുടെ ചലച്ചിത്രം മുൻപുണ്ടായിട്ടില്ല. സംസ്കൃതത്തോട് വിദ്യാർഥികൾക്കുളള അകൽച്ച ഒഴിവാക്കി ആ ഭാഷയെ കുട്ടികൾക്കു പ്രിയങ്കരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ചലച്ചിത്ര സംരംഭമെന്നു സുരേഷ് ഗായത്രി പറഞ്ഞു. എ.പി.ജെ. അബ്ദുൽ കലാമിന്റെ ?അഗ്നിച്ചിറകുകൾ?എന്ന വിശ്വവിഖ്യാതമായ പുസ്തകത്തെ ഉപജീവിച്ചാണു ചിത്രം തയാറാക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്തുക എന്നതാണു ചിത്രം മുന്നോട്ടുവയ്ക്കുന്ന സന്ദേശം.