ഇന്ദ്രന്*സ് ഇനി 'വേലുക്കാക്ക'
വേലുക്കാക്ക എന്ന ചിത്രത്തിന്റെ പോസ്റ്റർ
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആർ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക " എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
പി ജെ വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവ്വഹിക്കുന്നു.സത്യൻ എം എ തിരക്കഥ സംഭാഷണമെഴുതുന്നു.മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം,യുനുസ്യോ സംഗീതം പകരുന്നു