Sponsored Links ::::::::::::::::::::Remove adverts | |
Malayalathile first zombie movie
.
ഇന്ദ്രന്*സ് നായകനാകുന്ന ആദ്യ കമേർസ്യൽ ചിത്രം; നിർമാണം വിജയ് ബാബു
ഇന്ദ്രൻസ്, റോജിൻ തോമസ്, വിജയ് ബാബുഇന്ദ്രന്*സ് നായകനാകുന്ന ആദ്യ കമേർസ്യൽ ചിത്രവുമായി വിജയ് ബാബു. മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായ ഇന്ദ്രൻസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രോജക്ട് ആയിരിക്കും ചിത്രമെന്നാണ് അണിയറയിൽ നിന്നുളള റിപ്പോർട്ട്.
ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് സംവിധാനം. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.
ഓരോ സിനിമകളിലും വ്യത്യസ്തമായ ആശയവും പുതുമുഖങ്ങള്‍*ക്ക് അവസരവും നൽകുന്ന ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമാണ കമ്പനിക്ക് അഭിമാനിക്കാവുന്ന ചിത്രം കൂടിയാകും ഇത്. ഈയിടെ പ്രഖ്യാപിച്ച വാലാട്ടി എന്ന സിനിമയ്ക്കു മുമ്പേ ഈ ചിത്രം തുടങ്ങുമെന്നും കേൾക്കുന്നു.
ഇന്ദ്രൻസ് എന്ന നടന്റെ അഭിനയസാധ്യതകളെ പരമാവധി ഉപയോഗിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രശസ്ത യുവതാരമാകും താരത്തിന്റെ മകനായി എത്തുക. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.
‘കാലിക്കറ്റ് എക്സ്*പ്രസ്’; കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു
കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്*പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതി വിദ്യയുടെ സഹായത്തോടെയാകും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍* പറയുന്നു.
നൂറിൽപരം പുതുമുഖ താരങ്ങള്‍*ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവർ പറയുന്നു. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം.
ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്.