Page 1 of 3 123 LastLast
Results 1 to 10 of 27

Thread: പുതിയ നിയമം review

  1. #1

    Default പുതിയ നിയമം review




    ■വജ്രം പോലെ മൂർച്ചയുള്ള തൂലികയുടെ ഉടമയാണ്* എ.കെ.സാജൻ. സംവിധാനമേഖലയിൽ പൂർണ്ണനല്ലെങ്കിലും, കാലത്തെ അതിജീവിക്കുന്ന അഭിനയമുഹൂർത്തങ്ങൾ നമുക്കായി കാഴ്ചവച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ ചിത്രം, ഏറെ പ്രതീക്ഷാജനകമായിരുന്നു.


    ■"വിജയിച്ച ഭർത്താക്കന്മാർക്ക്* മാത്രമുള്ളതല്ല ഈ ഭൂമി. തോറ്റുപോയ ഭർത്താക്കന്മാർക്കും ഇവിടെ ജീവിക്കണം." ഷൂട്ടിംഗിന്റെ തുടക്കം മുതലേ രഹസ്യസ്വഭാവം സൂക്ഷിച്ച 'പുതിയനിയമ'ത്തിന്റെ ട്രൈലറിൽ കേട്ട ഈ വാക്കുകൾ, ചിത്രം കാണുവാനുള്ള എന്റെ ആഗ്രഹത്തെ വർദ്ധിപ്പിച്ചിരുന്നു.


    ■133.41 minutes ദൈർഘ്യമുള്ള ഈ ചിത്രം, കുടുംബകോടതി വക്കീലായ 'LP' എന്ന ലൂയിസ്* പോത്തനും ഭാര്യയും പെൺകുട്ടിയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ്*. പെട്ടന്നൊരുനാൾ വാസുകിയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികത തോന്നുന്നു. ആ ദുരൂഹത വിരൽചൂണ്ടിയത്*, ക്രൂരമായ ഒരു യാഥാർത്ഥ്യത്തിലേക്കായിരുന്നു.


    ■കുടുംബത്തോട്* ഏറെ സ്നേഹമുള്ള, ലൂയിസ്* പോത്തൻ എന്ന വക്കീൽ കഥാപാത്രത്തെ മമ്മൂട്ടി നിഷ്പ്രയാസം അവതരിപ്പിച്ചു. സംഭാഷണങ്ങളിൽ പക്വതയില്ലാത്തവനായ കഥാപാത്രമായും, അതേസമയം ഉത്തരവാദിത്തമുള്ള വക്കീലായും തന്റെ വേഷം നന്നായിട്ടുതന്നെ അദ്ദേഹം കൈകാര്യം ചെയ്തു.


    ■വാസുകി അയ്യർ എന്ന, ദുരൂഹതനിറഞ്ഞ നായികാകഥാപാത്രത്തെ നയൻതാര അവതരിപ്പിച്ചു. കഥകളി ആർട്ടിസ്റ്റായ വാസുകിയുടെ ശബ്ദത്തിൽ പോലും ദുരൂഹത നിഴലിച്ചിരുന്നു. വളരെ മിതത്വത്തോടുകൂടിയ പ്രകടനത്തിലൂടെ, താൻ വളരെ മികച്ച ഒരു അഭിനേത്രിയാണെന്ന്, വീണ്ടുമൊരിക്കൽക്കൂടി ഈ ചിത്രത്തിലൂടെ നയൻതാര തെളിയിച്ചിരിക്കുകയാണ്*.


    ■ലൂയിസ്* പോത്തന്റെയും വാസുകിയുടേയും ഒരേയൊരുമകളായ ചിന്ത എന്ന കുട്ടിയെ, ബേബി അനന്യ അവതരിപ്പിക്കുന്നു.


    ■ലൂയിസ്* പോത്തനും, വാസുകിയും താമസിക്കുന്ന ഫ്ലാറ്റിലെ അയൽക്കാരിയായ 'കണി' എന്ന യുവതിയെ അവതരിപ്പിച്ചത്* രചന നാരായണൻകുട്ടി. കാന്താരി, തിലോത്തമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനുശേഷം, വിവാഹിതനായ നായകനെ പ്രണയിക്കുന്ന പെൺകുട്ടിയായി, പതിവു തെറ്റിക്കാതെ അസഹനീയമായ പ്രകടനം രചന വീണ്ടും കാഴ്ചവച്ചു.


    ■എസ്*.എൻ.സ്വാമി ഈ ചിത്രത്തിൽ, 'സ്വാമി' എന്ന കഥാപാത്രത്തെയും, കോട്ടയം പ്രദീപ്*, തളത്തിൽ ശ്രീനിവാസൻ എന്ന സംശയരോഗിയായ ഭർത്താവിനേയും അവതരിപ്പിച്ചു.


    ■രോമാഞ്ച്* എന്ന ടെക്കിയായി അഭിനയിക്കുന്നത്* അജു വർഗ്ഗീസ്*. ജീന ഭായ്* IPS എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* ഷീലു അബ്രഹാം.

    ■ചിത്രത്തിലെ ഫ്രെയിമുകൾ വ്യത്യസ്തമായിരുന്നു. ചിത്രത്തിന്* ക്യാമറ ചലിപ്പിപ്പിച്ചത്* റോബി വർഗ്ഗീസ്* രാജ്*. പി.വേണുഗോപാൽ, ജിയോ എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ്* നിർവഹിച്ചിരിക്കുന്നത്* നാഷണൽ അവാർഡ്* ജേതാവായ വിവേക്* ഹർഷനാണ്*. കഥ, തിരക്കഥ, സംഭാഷണം സംവിധാനം എ.കെ.സാജൻ.


    MUSIC & ORIGINAL SCORES
    ■ഹരിനാരായണന്റെ വരികൾക്ക്* ഈണം പകർന്നത്* വിനു തോമസ്*. പശ്ചാത്തലസംഗീതം: ഗോപി സുന്ദർ. ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങൾ (പദങ്ങൾ) ഉൾക്കൊള്ളിച്ച ടൈറ്റിൽ ഗാനം ഗംഭീരമായിരുന്നു. മൊത്തത്തിലുള്ള പശ്ചാത്തലസംഗീതം വളരെ മികച്ചതായിരുന്നെങ്കിലും, നായകനെ കാണിക്കുമ്പോൾ കേൾപ്പിക്കുന്ന Scores സാഹചര്യത്തിന്* ചേരാത്തതായിരുന്നു. എന്നിരുന്നാലും, ചിത്രത്തിന്റെ സസ്പെൻസ്* നിലനിറുത്തുന്നതിൽ, പശ്ചാത്തലസംഗീതം വലിയ പങ്കുവഹിച്ചു.
    Overall view


    ■നായകന്റെ ചിത്രം എന്നതിലുപരി, നായികാപ്രാധാന്യമുള്ള ചിത്രം. കേട്ടുപഴകാത്ത കഥ, ചിന്തിക്കാത്ത രീതിയിലേക്ക്* വഴിമാറുന്നു. ഏച്ചുകെട്ടലോ വലിച്ചുനീട്ടലോ അനുഭവപ്പെടാത്ത രീതിയിലുള്ള തിരക്കഥ. ഒരുനിമിഷം പോലും ബോറടിക്കാത്തരീതിയിലുള്ള മേക്കിംഗ്*. ചിന്താമണി കൊലക്കേസിലെ നായകൻ LK (അഡ്വ.ലാൽ കൃഷ്ണ വീരാഡിയാർ) എങ്കിൽ, ഈ ചിത്രത്തിൽ നായകൻ LP. (അഡ്വ.ലൂയിസ്*) പോത്തൻ. ചില സാമ്യങ്ങൾ രണ്ട്* ചിത്രങ്ങളും തമ്മിലുണ്ട്*.


    ■തുടക്കം മുതൽ സസ്പെൻസ്* നിലനിറുത്തിയെങ്കിലും, ഇടക്കിടെ കുത്തിത്തിരുകപ്പെട്ട ചില വികലമായ നർമ്മരംഗങ്ങളടങ്ങിയ ആദ്യപകുതിയുടെ ഒടുവിൽ ഞെട്ടിപ്പിക്കുന്ന ഇടവേള. ശേഷം, മനസാക്ഷി മരവിച്ചുപോകുന്ന രംഗങ്ങളടങ്ങിയ രണ്ടാം പകുതി. ഒടുവിൽ സംതൃപ്തികരമായ ക്ലൈമാക്സും.


    ■ട്രൈലറിൽ കേട്ട ചില ഡയലോഗുകൾ സ്ത്രീവിരുദ്ധത നിഴലിച്ചതായിരുന്നെങ്കിലും, സ്ത്രീയുടെ അവകാശങ്ങൾക്ക്* പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു ഈ ചിത്രം. ക്രൂരതക്ക്* ഇരയായവരുടെ (സ്ത്രീകളുടെ) നിശബ്ദത മുതലെടുക്കുന്ന കുറ്റവാളികൾ വളർന്നുവരുന്ന ഈ സമൂഹത്തിൽ,-അത്തരം അനീതിക്കെതിരെയുള്ള-ഒരു മറുമരുന്നാണ്* ഈ ചിത്രം.


    ■മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഭരണഘടനയുടെ നിയമങ്ങളും തത്വങ്ങളും ശിക്ഷാരീതികളും വെറും നോക്കുകുത്തിയായിത്തീരുമ്പോൾ, അവിടെ പുതിയൊരു നിയമം സൃഷ്ടിക്കപ്പെടുന്നു.


    ■ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം ഒരു വിജയമായിത്തീരട്ടെ. 'പുതിയനിയമം' എനിക്കുതന്ന സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ചിത്രത്തിന്* ഞാൻ കൊടുക്കുന്ന റേറ്റിംഗ്* അഞ്ചിൽ മൂന്നാണ്*.


    വാൽക്കഷണം:


    ■'കത്രിക' എന്ന ടെലിവിഷൻ പ്രോഗ്രാം അവതാരകനായി സ്ക്രീനിലെത്തുന്ന നായകൻ, സിനിമകളെ വിമർശിക്കുന്നതായി തുടക്കത്തിൽത്തന്നെ ഒരു രംഗം ഈ ചിത്രത്തിലുണ്ട്*. ചില നിരൂപകരെ അതേപടി പകർത്തിയ ആ രംഗം, സിനിമകൾക്ക്* നിരൂപണം എഴുതുന്ന എല്ലാർക്കുമുള്ള ഒരു കൊട്ടുതന്നെയാണ്*.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  4. #3
    FK Citizen Inspector Balram's Avatar
    Join Date
    May 2014
    Location
    Mavelikara/Trivandrum
    Posts
    7,121

    Default

    Kidu

  5. #4
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    thanxxx jomon..

  6. #5
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  7. #6

    Default

    Thanks......

  8. #7
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks jomon.....

  9. #8
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,031

    Default

    Good Review

    Thanks

  10. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Good review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  11. #10
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Thanks............
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •