Page 1 of 7 123 ... LastLast
Results 1 to 10 of 63

Thread: ◀★മലയാള സിനിമയ്ക്ക് ഇത് പുതിയ മാനം★▶ a pammutty review &am

  1. #1
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default ◀★മലയാള സിനിമയ്ക്ക് ഇത് പുതിയ മാനം★▶ a pammutty review &am


    തിയേറ്റർ : ചിത്രവാണി
    ആദ്യ ദിനം ആദ്യ പ്രദർശനം :Ok:

    ത്രില്ലെരുകൾ ഒരുപാട് കണ്ടിട്ടുളളവരാണ് മലയാളി പ്രേക്ഷകർ, ഒരു വര്ഷം തന്നെ പല കഥാ തന്തുകളുമായി ഒട്ടനവധി മലയാള ത്രില്ലെർ ചിത്രങ്ങൾ തിയേറ്റർറുകളിലേക്ക് ഇറക്കപെടുന്നു ശ്രദ്ധിക്കപെടുന്നത് ചുരുക്കം ചിലത് മാത്രം... മലയാളത്തിന്റെ അഭ്രപാളികളിൽ ചരിത്രം കുറിച്ച ത്രില്ലെർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശ്രീ ഭരത് മമ്മൂട്ടി നായകനായി ഒരു ത്രില്ലെർ ചിത്രം വരുമ്പോൾ അത് മലയാളികള്ക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല കാരണം മറ്റൊനുമല്ല അത്രമേൽഉണ്ട് മലയാളികള്ക്ക് ആ നടനുമേൽ പ്രതീക്ഷ... പത്തേമാരി എന്ന സലിം അഹമ്മദ്* ചിത്രത്തിലൂടെ പള്ളിക്കൽ നാരായണനായി മമ്മൂട്ടി ജീവിച് മരിച്ചപ്പോൾ മലയാളികള്
    കരയുനതിനു ഇന്ത്യൻ സിനിമ ലോകം സാക്ഷിആയതാണ് ...പള്ളിക്കൽ നാരയണൻ ഹൃദയത്തിൽ ഏല്പിച്ച മുറിവുകൾ മനസ്സിൽ നിന്നും മറയുന്നതിൻ മുന്പ് വീണ്ടും അഭ്രപാളികളിൽ വസന്തം വിരിയിക്കാൻ ആ നടൻ ഒരിക്കൽ കൂടി എത്തുമ്പോൾ മലയാളികൾ വീണ്ടും ഒരു അഭിനയ കുടമാറ്റം തന്നെയാണ് പ്രതീക്ഷികുക.... അതൊരു ത്രില്ലെർ കഥാപാത്രം കൂടി ആവുമ്പോൾ സേതുരാമ്മയ്യേരും, കരടി ബാലുവുമൊക്കെ മനസ്സില് മിന്നായം പോലെ ഓടി മറയും.... പക്ഷേ ഇത് മമ്മൂട്ടിആണ് ചെയ്ത് തീർത്ത കഥാപാത്രങ്ങൾക്ക് തുടർച്ച നൽകുന്ന അഭിനയ പാടവമല്ല ആ നടൻ കൈവഷപെടുതിയിരികുനത് മറിച്ച് മിനുക്കുമ്പോൾ കൂടുതൽ തിളങ്ങുന്ന രത്നം പോലെ കഥാപാത്രങ്ങളിൽ നിന്ന്
    കഥാപാത്രങ്ങളിലെക് എത്തുമ്പോൾ മുന്പ് ചെയ്ത കഥാപാത്രങ്ങളെ നിഷ്പ്രഭമാകുന്ന പ്രകടനമാണ് ആ നടൻ എന്നും നടത്തിയത്....

    ഇവിടെ ഇന്ന് മലയാള സിനിമ ഒരു ത്രില്ലെർ സിനിമയ്ക്ക് കൂടി സാക്ഷി ആ യിരികുകയാണ്... മലയാളത്തിലെ ചിത്രങ്ങള്ക്ക് പുതിയ മാനം നൽകികൊണ്ട് പുതിയ ചരിത്രം സ്ര്ഷിടികുകയാണ് പുതിയ നിയമം എന്ന ഈ പുതിയ ചിത്രം

    നിഗൂടതകളോട് കൂടിയാണ് ചിത്രം ആരംഭിക്കുനത്... തീർത്തും നെഞ്ചിടിപ് കൂട്ടി കൊണ്ട് ഓരോ രംഗവും വന്നു കൊണ്ടിരിന്നു..
    പൂർണമായും പ്രേക്ഷകനെ
    പിടിച്ചിരിത്തുന്ന രീതിയിലുള്ള ആഖ്യാന ശൈലിയാണ് സംവിധയകാൻ ഉപയോഗിചിരിക്കുനത്...
    ആദ്യ പകുതി വളരെ ബുദ്ധി പരമായി ഉപയോഗപെടുത്തി എന്ന് വേണം പറയാൻ... പൂർണമായും കഥാതന്തു സ്ഥാപിചെടുകലായിരുനു ആദ്യ പകുതിയിൽ,മികവുറ്റ ദൃശ്യങ്ങൾ,ചടുലമായ പശ്ചാത്തല സംഗീതം, പിരിമുറുക്കം കൂട്ടുന്ന രംഗങ്ങൾ എല്ലാം കൂടി സംയോജിപിച് സംവിധായകനും മറ്റു അണിയറ പ്രവര്ത്തകരും മികവ് കാട്ടി..

    സംവിധായകനെ എത്ര പുകഴ്ത്തിയാലുംമതിവരില്ല കാരണം അത്രമേൽ മികച് നിന്നു അവതരണം..കഥ ഏതു രീതിയിലുള്ള അവതരണമാണോ ആവിശ്യപെടുന്നത് അത് പൂർണമായും നൽകാൻ സംവിധായകന് സാധിച്ചു...
    ഓരോ രംഗങ്ങൾ തമ്മിലും ചടുലമായ് കോർത്തിണക്കി ഒപ്പം കഥകളിയെ കൂടി
    ബന്ധിപ്പിച്ചപ്പോൾ രംഗങ്ങൾക്ക് ഒരു പുതിയ വീര്യം അനുഭവപെട്ടു...

    കഥകളി എന്ന കലാരൂപം ഭാവങ്ങൾ കൊണ്ട് സംഭന്നമാണ് കത്തിയും, കരിയുമൊക്കെ കഥകളിയുടെ രൌദ്ര ഭാവങ്ങളിൽ ചിലത്.. കഥകളിയിൽ
    രാവണ വേഷം ഒരു സ്ത്രീ കെട്ടിയാടുമ്പോൾ അത് തീർത്തും
    അത്ഭുതമാണത്രേ അത് കൊണ്ട് തന്നെ വാസുകി വേദിയിൽ രാവണ വേഷം കെട്ടുമ്പോൾ കാണികൾക്ക് അത്
    അത്ഭുതമാണ് ... രൗദ്ര ഭാവങ്ങളിൽ നിറഞ്ഞാടുന്ന രാവണ വേഷം ജീവിതത്തിൽ കെട്ടേണ്ടി വരും പലപ്പോഴും പലര്ക്കും..രാവണ വേഷം കെട്ടി ആടണമെങ്കിൽ അതിനു പിന്നിലുണ്ടാവും പ്രതികാരത്തിന്റെ ഒരു കഥ...
    ആ പ്രതികാരത്തിന്റെ ചുരുൾ
    അഴിയുനിടത്ത് ആദ്യ പകുതി അവസാനിക്കുന്നു.. പ്രേക്ഷകന്റെ മനസ്സില് തീർത്തും ഒരു പിടി ചോദ്യങ്ങൾ നിലനിര്ത്തി ആകാംഷയുടെ മുനമ്പിൽ നിർത്തി കൊണ്ടുള്ള ഒരു ഇന്റെർവൽ...
    തീർത്തും പ്രേക്ഷകന്റെ മനസ്സിനെ രണ്ടാം പകുതിയിലേക് ആകര്ഷിച് കൊണ്ട് സംവിധായകൻ വീണ്ടും മികവ് കാട്ടി.. കണ്ട്* മടുത്ത ത്രില്ലെർ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് പുതിയ നിയമത്തെ ഉള്പെടുത്താൻ ഒരു വിധത്തിലും പറ്റില്ല സാധാരണ കണ്ട്* വരുന്ന അടി, ഇടി, വെടി, പുക പടമല്ല ഇത് തീർത്തും ഗൌരവത്തോട്* കൂടി വളരേ ഗൗരവമുള്ള ഒരു കാര്യം കൈകാര്യം ചെയ്യുകയാണ് ഇവിടെ...

    രണ്ടാം പകുതിയിലും തീർത്തും എല്ലാം കൊണ്ടും തികഞ്ഞ ഒരു സംവിധായകന്റെ കരസ്പര്ഷം കാണാൻ സാധ്യമായിരുന്നു...ക്യാമറ കൈകാര്യം ചെയ്ത റോബിയും, പശ്ചാത്തല സംഗീതം ഒരുകിയ ഗോപി സുന്ദറും സംവിധായകനോട് തീർത്തും ചേർന്ന് തന്നെ നിന്നു.. അതാണ് പുതിയ നിയമത്തിന്റെ മജ്ജയും മാംസവും..
    അനാവശ്യമായ രംഗങ്ങൾ ഒന്നുമില്ല എന്നത് തന്നെ ഏറ്റവും അഭിനന്ധനാര്ഹമായ കാര്യമാണ്... അടക്കവും ഒതുക്കവും ചേർനുള്ള അവതരണം തന്നെ പുതിയ നിയമത്തെ പുതിയ അനുഭൂതി ആകി മാറ്റുന്നു..

    മമ്മൂട്ടി എന്ന നടൻ എപ്പോഴും
    പ്രവചനങ്ങൾക് അപ്പുറമാണ്... എന്ത് എപ്പോൾ ചെയ്യുമെന്ന് നിർവചിക്കാൻ പോലും സാധ്യമല്ല... കേവലം നിമിഷങ്ങൾ മതി ആ അതുല്യ പ്രതിഭക്ക് അതുവരെ കണ്ട പ്രകടനങ്ങൾ നിഷ്പ്രഭമാക്കാൻ കഥപറയുമ്പോൾ എന്ന ഒരൊറ്റ ചിത്രത്തിന്റെ വിധി കേവലം നിമിഷങ്ങൾ കൊണ്ട് മാറ്റി മറിച്ചത് നാം ഒരൊർതരും കണ്ടിടുണ്ട് ഭാഷകളുടെ അതിർ വരമ്പുകൾ കടന്നു ആ ചിത്രം മൊഴി മാറ്റം ചെയ്യപ്പെട്ടു പക്ഷേ മലയാളത്തിൽ നേടിയ വൻ വിജയം
    അവർത്തിക്കാൻ തമിഴിലോ, ഹിന്ദിയിലോ പറ്റിയില്ല, സംഭാഷങ്ങൾ നിങ്ങള്ക്ക് മൊഴിമാറ്റം രംഗങ്ങൾ നിങ്ങള്ക്ക് അതേ പടി പകർത്താം, പാട്ടുകളുടെ ഈണം നിങ്ങള്ക്ക് സ്വീകരിക്കാം പക്ഷേ അപ്പൊഴൊക്കയും പകർത്താനോ പകരം വെക്കാനോ സാധിക്കാത്ത ഒന്നുണ്ട് മമ്മൂട്ടി എന്ന
    മൂന്നക്ഷരം കൊണ്ട് നമ്മൾ മലയാളികള് ഹൃദയാത്തോട് ചേർത്തു വച്ച ആ അഭിനയ പാടവം...
    L.P എന്ന കഥാപാത്രത്തെ മമ്മൂട്ടി വളരേ അനായാസം ചെയ്തു, സേതുരാമയ്യേരേ പോലെയോ കരടി ബാലുവിനെ പോലെയോ ഒന്നുമല്ല L.P, വെക്തമായ ജീവിത നയങ്ങൾ മുന്ന നിർത്തി ജീവിക്കുന്ന ഒരു ഇടത് അനുയായി ആണ് അയാൾ. തികച്ചും സാധാരണകാരൻ പലപ്പോഴും ജീവിതത്തിൽ കണ്ടിട്ടുള്ള ഉരുളക്കുപേരി മറുപടി തരുന്ന ഒരു രസികൻ വക്കീൽ ജീവിതത്തിന്റെ ലാളിത്യം ആസ്വധികുന്ന അയാൾ ഭാര്യയേയും മകളേയും ജീവന് ജീവന് തുല്യം സ്നേഹിക്കുന്നു , കൊച്ചു കൊച്ചു തമാശകൾ നിറന്ന ഒരു കുടുംബം ഹാസ്യത്തിന്റെ മേബൊടിയിൽ എന്നാൽ പൗരുഷം ഒട്ടും കുറയാതെ രൂപപെടുത്തിയ ഒരു കഥാപാത്രം, L.P മമ്മൂട്ടിയുടെ കൈകളിൽ ഭദ്രം...

    നയൻതാര യുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം തൻമയത്വതോടു കൂടിയുള്ള അഭിനയം വാസുകിയേ കൂടതൽ അഭിനയ തലങ്ങളിലേക് എത്തിക്കുന്നു, തീർത്തും പുതിമയാർന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രം, രാവണ വേഷം കെട്ടുന്ന വാസുകി എന്ന കഥകളി കലാകാരിയെ തീർത്തും ആ കഥാപാത്രം അവിശ്യപെടുന്ന ഉയര്ച്ച താഴ്ചകളോട് കൂടിയാണ് അവതരിപിചിരിക്കുന്നത്*...
    മമ്മൂട്ടി, നയൻതാര, ജോടികളുടെ മികവുറ്റ അഭിനയം തന്നെയാണ് രണ്ടാം പകുതിയുടെ പര്യവസാനതിൻ തൊട്ട് മുന്നേവരെ പ്രേക്ഷകനെ അകര്ഷിച്ചത് പക്ഷേ ഒടുവിൽ മുൻപ് പറഞ്ഞ മൂനക്ഷരതിനുള്ളിലെ അഭിനയ കുലപതിയുടെ നിറഞാട്ടമായിരുന്നു, അതുവരെ നടത്തിയ പ്രകടനത്തിനെ പോലും കാറ്റിൽ പറത്തി കൊണ്ടുള്ള പ്രകടനം..
    ക്ലൈമാക്സിനോട്* അടുത്തപ്പോൾ പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ ശ്വാസോചാസം കേൾക്കാമായിരുന്നു ഒടുവിൽ വന്ന രംഗം സ്ക്രീനിൽ തെളിഞ്ഞതും തിയേറ്ററിൽ കരഗോഷം
    നിറഞ്ഞു ഇരിപിടിങ്ങളിൽ നിന്ന് കൊണ്ട് ആരാധകരും, ഇരിപ്പിടങ്ങളിൽ നിന്ന് എണീറ്റ് കര്ഗോഷമുയർതി മറ്റു കാണികളും ഈ പുതിയ നിയമത്തെ സ്വീകരിച്ചു, വീണ്ടും മലയാള സിനിമ ലോകത്ത് മമ്മൂട്ടി എന്ന നടൻ വിസ്മയങ്ങൾ തീർതിരികുന്നു..
    ഇവിടെ ഒരു സിനിമയ്കുളിൽ തന്നെ ആ നടൻ ആ നടനോട് തന്നെ മത്സരികുകയാണ്, വിചിത്രം അത്ഭുതം,
    ഇനിയുമേറെ കാലം ആ നടന വൈഭവം
    കാണാൻ ഭാഗ്യമുണ്ടാകട്ടെ,

    ഈ കുറിപ്പ് എഴുതി അവസാനിപ്പികുമ്പോൾ മനസ്സിൽ തികഞ്ഞ സംതൃപ്തി, തീർത്തും അത്ഭുതം തന്നെ ഈ നടൻ തലമുറകൾ പിന്നിട്ടിട്ടും കത്തി ജ്വലിക്കുന്ന ആ അഭിനയ പ്രതിഭയ്ക്ക് എൻറെ സ്നേഹ നിരാസങ്ങളുടെ സമയ ബിന്ദുക്കൾ ചേർത്ത് പ്രണാമം
    അർപ്പിക്കട്ടെ
    Last edited by 4EVER; 02-13-2016 at 10:51 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    sathyam parayada...ithu aara ninakku ezhuthi thannathu

  4. #3
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    Quote Originally Posted by KulFy View Post
    sathyam parayada...ithu aara ninakku ezhuthi thannathu
    moneeeee
    HALF MAN HALF LION

  5. #4
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Quote Originally Posted by pammuty View Post
    moneeeee
    its unbeliveable da....vaakukalekkal kooduthal full stop illathaa oru pammu review...that's why

  6. #5

    Default

    Quote Originally Posted by pammuty View Post
    moneeeee
    nee eppol active allallo...chummathalla ikka padangal vijayikunnath

  7. #6

    Default

    Thanks ...

  8. #7
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    Quote Originally Posted by KulFy View Post
    its unbeliveable da....vaakukalekkal kooduthal full stop illathaa oru pammu review...that's why
    You hurted me..
    HALF MAN HALF LION

  9. #8
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks @pammuty .....10 minute eduthu vaayich theerkkan

  10. #9

    Default

    Thanks daa.Kolamass rvw

  11. #10
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •