Page 1 of 3 123 LastLast
Results 1 to 10 of 30

Thread: പുതിയ നിയമങ്ങൾ വരട്ടേ !!!

  1. #1
    Banned
    Join Date
    Mar 2015
    Posts
    17,928

    Default പുതിയ നിയമങ്ങൾ വരട്ടേ !!!


    മുൻവിധികൾ
    എ കെ സാജൻ എന്ന സംവിധായകനും തിരക്കഥകൃത്തും ഒരു വലിയ സ്ഥാനം ഒന്നും എന്റെ മനസ്സിൽ ഉണ്ടായിരുനില്ല ഇത് വരെ.പുള്ളിയുടെ അടുത്തകാലങ്ങളിൽ ഇറങ്ങിയ സിനിമകൾ എന്നെ വേണ്ടത്ര രസിപിച്ചില്ല എന്നത് കൊണ്ട് [പ്രതീക്ഷകൾ കുറവായിരുന്നു . എങ്കിൽ കൂടെ പല സുഹൃത്തുക്കളും പറഞ്ഞ കേട്ട് ഇതിന്റെ തിരകഥ കിടിലൻ ആണ്, മമ്മൂക്ക ചെയാൻ തീരുമാനിച്ചിരുന്ന പടങ്ങൾ ഒക്കെ മാറ്റി വെച്ചാണ്* ഇതിനു ഡേറ്റ് കൊടുത്തത് എന്നൊക്കെ . അത് കൊണ്ട് സിനിമയിൽ എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല എന്ന് തോനിയിരുന്നു. ഈ അടുത്ത കാലത്തായി നല്ല സിനിമകൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നയന്സ് ന്റെ സാനിധ്യവും പ്രതീക്ഷക്ക് വകുപ്പ് നല്കി.


    സിനിമ-അനുഭവം
    വാസുകിയും ലൂയിസ് പോത്തനും ചിന്ത എന്ന മകളും അടങ്ങുന്ന ഒരു കൊച്ചു സന്തുഷ്ട കുടുംബം ആണ് സിനിമയുടെ നറ്റെല്ല് . സിനിമ തുടങ്ങുനത് മുതൽ വാസുകിയുടെ കഥാപാത്രത്തിൽ ഒരു ദുരൂഹത കൊണ്ട് വരാൻ എ കെ സാജനു കഴിഞ്ഞട്ടുണ്ട്. ആദ്യ പകുതിയിൽ ഏറ്റവും ഇഷ്ടപെട്ടതും ഈ ദുരൂഹത തന്നെ. ഒപ്പം വാസുകി വരുമ്പോൾ ഉള്ള കഥകളി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കിടിലം . സിനിമ നിരൂപകൻ , ദിവോര്സ് വക്കീൽ , ഫ്ലാറ്റ് ഇൽ ഉള്ള ക്യൂട്ട് ആൻഡ്* ഹാൻഡ്*സം ലൂയിസ് പോത്തൻ മമ്മൂക്കയുടെ കയ്യിൽ ഭദ്രമായിരുന്നു . പലരും പറഞ്ഞു കേട്ട് മടുത്ത 'കേക്ക് വാക്ക് ' റോൾ ആയിരുന്നു മമ്മൂക്കയ്ക് ഇതിൽ എന്ന് പറയാതെ വയ്യ. വര്ഷം പോലത്തെ പടങ്ങളും 'കേക്ക് വാക്ക് ' റോൾ ആണെന്ന് പറയുന്നവർ ഉണ്ട് എന്നത് മറ്റൊരു കാര്യം. :)


    കുറെ അനാവശ്യ സീനുകൾ കുത്തി നിറച്ച് വലിച് നീട്ടിയ ആദ്യപകുതി ആവറേജ് ആയിരുന്നു. ഇന്റെർവൽ ബ്ലോക്ക്* മുതൽ രണ്ടാം പകുതിയിൽ സിനിമയുടെ രൂപവും ഭാവവും മറ്റൊരു തലത്തിൽ എത്തുന്നു..കൂടുതൽ ചടുലമായും എങ്ങേജിംഗ് ആയും രണ്ടാം പകുതി കൊണ്ട് പോകാൻ എ കെ സാജന് സാധിച്ച്ചട്ടുണ്ട് . വാസുകി എന്ന കഥാപാത്രത്തെ നയൻതാര കിടിലൻ ആക്കി എന്ന് പറയാതെ വയ്യ. രണ്ടാം പകുതിയിൽ മമ്മൂക്കക്ക് രണ്ടാം സ്ഥാനമായിരുന്നു ക്ലൈമാക്സ്* വരെ. അവസാന നിമിഷം ഷോ സ്റ്റീലർ ആകുന്ന പരിപാടി മമ്മൂക്ക ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ..എങ്കിലും നായികയിലൂടെ നീങ്ങുന്ന ഈ സിനിമയിൽ ഒരു മെഗാ താരമായ മമ്മൂക്ക അഭിനയിക്കാൻ കാണിച്ച മനസിന്* സല്യൂട്ട്.


    പുതുമുഖം റോബി രാജിന്റെ ചായാഗ്രഹണം കിടു ആയിരുന്നു. കാസ്റിംഗ് വളരെ അധികം മെച്ചപ്പെടുതാമായിരുന്നു എന്ന് തോന്നി . പോലീസ് ആയി അഭിനയിച്ച ഷീലു , പോത്തന്റെ ഫ്ലാറ്റ് ഇൽ താമസിക്കുന്ന കനി എന്ന കഥാപാത്രത്തെ അവതരിപിച്ച രചന , പിന്നെ വന്നു പോകുന്ന കുറച്ച് കഥാപാത്രങ്ങൾ വെറുപിച്ചു . ഗോപി സുന്ദറിനു കുറചൂടെ കിടു മ്യൂസിക്* പോത്തെട്ടനും കൊടുത്തിരുന്നേൽ നന്നായിരുന്നു . എ കെ സാജൻ എന്ന തിരകധാകൃത്തിനെ എ കെ സാജൻ എന്ന സംവിധായകൻ വേണ്ടത്ര സഹായിച്ചില്ല എന്നു പറയേണ്ടി വരും. കുറച്ചുടെ ഹെവി ആകാൻ പറ്റിയിരുന്ന കഥയുണ്ടാര്നു.


    വളരെ കാലികപ്രസക്തി ഉള്ള ഈ ചിത്രം സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടപെടാൻ ആണ് സാധ്യത . ഇത് അവരുടെ സിനിമയാണ്. സ്ത്രീകൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഈ നാട്ടിൽ പുതിയ നിയമങ്ങൾ വരണം. ഇപോഴുള്ള പല നിയമങ്ങളും പൊളിച്ചെഴുതണം


    മൊത്തത്തിൽ കണ്ടിരികാവുന്ന നല്ലൊരു ഫാമിലി ത്രില്ലെർ ആണ് പുതിയ നിയമം. യാധ്രിശ്ചികം ആയി പടം രണ്ടാമതും കണ്ടപ്പോൾ ആദ്യം കണ്ടതിലും നന്നായി ഇഷ്ടപ്പെട്ടു
    Last edited by perumal; 02-15-2016 at 10:28 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks perumal
    Is love just a never ending dream....?

  5. Likes perumal liked this post
  6. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanks perumal.. review ezhuthi ellavareym mention cheythu ariyichaa puthiya techniqueneyum abhinandhikkunnu...



  7. Likes Tigerbasskool, perumal liked this post
  8. #5
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default



  9. Likes perumal liked this post
  10. #6
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks perumal

  11. #7
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Quote Originally Posted by renjuus View Post
    thanks perumal.. review ezhuthi ellavareym mention cheythu ariyichaa puthiya techniqueneyum abhinandhikkunnu...

  12. #8
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by renjuus View Post
    thanks perumal.. review ezhuthi ellavareym mention cheythu ariyichaa puthiya techniqueneyum abhinandhikkunnu...
    review itt 30mt aayi ottenam thirinj nokatha kond cheitha kadumkayyanu

  13. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Quote Originally Posted by perumal View Post
    review itt 30mt aayi ottenam thirinj nokatha kond cheitha kadumkayyanu
    review okke first day varande..ennal submit cheythu 1 mntinullil 10 like engilum varum..eppo ellarudeyum interest poyille...



  14. #10

    Default

    Thanks perumal for the review and for not mentioning my name ennittum nyan vannu reply ittu athaaanu that

  15. Likes perumal liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •