Page 1 of 4 123 ... LastLast
Results 1 to 10 of 39

Thread: ** ശവം Review**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default ** ശവം Review**


    കാഴ്ച്ച ഫിലിം സൊസൈറ്റി സമാന്തര സിനിമകളെ പോത്സാഹിപ്പിക്കുന്നതിനും,അത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ തയ്യാറാവാതിരിക്കുന്നിടത്ത് അത്തരം സിനിമകൾക്ക് വേദിയൊരുക്കുകയും ചെയ്യുന്നതിന് "സിനിമ വണ്ടി" എന്ന പേരിൽ കേരളത്തിലുടെനീളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു.സനൽ കുമാർ ശശിധരന്റെ "ഒരാൾ പ്പൊക്കം" ഇങ്ങനെ ഒരു വേദിയിൽ വെച്ചാണ് കണ്ടതും.... അതിനു ശേഷം "ശവം* എന്ന സിനിമയുടെ പ്രദർശനം ഇവിടെ സംഘടിക്കപ്പെടുന്നുവെന്ന് അറിയുകയും ഇത്തരം സിനിമകളെ ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സിനിമ കാണാൻ തീരുമാനിക്കുകയും ചെയ്തു.....ശവം"ഒരോ മനുഷ്യന്റെ ജീവിതത്തിലും ചുറ്റും കൂടി നിൽക്കുന്ന ഓരോരുത്തരും നമ്മളെ മാത്രമാണ് ഫോക്കസ് ചെയ്യപ്പെടുന്നതെന്ന് വിശ്വസിക്കുന്ന 3 സന്ദർഭങ്ങളാണ് ജനനവും കല്യാണവും മരണവും ... ഞാൻ എന്ന കഥാപാത്രവും തന്റെതാകുന്ന കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന ഒരുപ്പാട് പേരും വേദി പങ്കിടുന്ന 3 അവസരങ്ങൾ... പേര്, നാട്,വിട്,കുടുംബം,പൈതൃകം, എന്നിലെ രാഷ്ട്രിയം, മതം,ശരി - തെറ്റുകൾ,ആശയങ്ങൾ,നമ്മുടെ പ്രവൃത്തികൾ അങ്ങനെ നമ്മെ നാമ്മാക്കുന്ന ഓരോന്നും അവിടെ ചർച്ച ചെയ്യപ്പെടുന്നു അല്ലേൽ ചോദ്യം ചെയ്യപ്പെടുന്നു എന്നു നമ്മൾ പലപ്പോഴും അറിയുന്നുമില്ല.... കാഴ്ച്ചക്കാരന്റെ കണ്ണുകളെ ക്യാമറ കാഴ്ച്ചക്കൊപ്പം നിർത്തി ഒരു മരണ വീട്ടിലേക്കും അവിടെ വന്നു ചേരുന്ന ഓരോ കഥാപാത്രങ്ങളിലേക്കും ഫോക്കസ് ചെയ്യുകയാണ് സിനിമ... പിറ്റേന്നത്തെ പേപ്പറിൽ മരണ വാർത്ത പ്രസിദ്ധീകരിക്കാൻ മരിച്ചയാളുടെ വീട്ട് പേരും മറ്റും അന്വേഷിക്കുന്നയാൾ തിരിച്ചറിയുന്നത് ചുറ്റും കൂടിയവരുടെ അഞ്ജതയിലേക്കാണു.. നാട്ടിൽ ലീവിനു വന്നയാളുടെ സത്ക്കാരവും, കന്യാസ്ത്രീകൾക്ക് ഭക്ഷണം കൊടുക്കാൻ മറക്കരുതെന്ന് ഓർമ്മെപ്പടുത്തുന്ന അമ്മാമ്മ ക്യാ രക്ടറും, പണ്ട് കടം കൊടുത്ത കാശ് നഷ്ടപ്പെടരുതെന്ന മുൻ കരുതലിൽ അകാര്യം മകനെ ഓർമ്മപ്പെടുതുന്ന അയൽവാസിയും, മരണ വീട്ടിൽ പോലും മറ്റുള്ളവർ തന്റെ താടിയെ കളിയാക്കുന്നത് സഹിക്കെട്ട് താടി ഷേവ് ചെയ്യുന്ന കഥാപാത്രവും, കോഹ്ലിയുടെ ക്യാപ്റ്റൻസിയും,72 മോഡൽ ബൈക്കും,ബെർത്ത് ഡെയും,പ്രണയവും തുടങ്ങി നാട്ടുമാര്യാദകൾ പാലിക്കാൻ പാടുപ്പെടുന്ന വികs നാടക വേദിയായ് മാറുകയാണ് മരണവീട്... പാർട്ടി ഫണ്ടിലേക്ക് പണം തന്നില്ല എന്ന പൊതുപ്രവർത്തകന്റെ പരാതിയും, പള്ളി പണിയാൻ പണം തരാത്തവർ സ്വർഗ്ഗത്തിലെത്തില്ല എന്ന പള്ളിലച്ചന്റെ പ്രാർത്ഥനയും, ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നേൽ ഓടി വന്ന് ഇത് മുഴുവൻ കുടിച്ചേനെ എന്ന ആക്ഷേപവും മരിച്ചയാളുടെ സാമുഹിക രാഷ്ട്രീയ അവബോധങ്ങളെ തുറന്നു കാട്ടുന്നു...കഥാപാത്രങ്ങളും അവരുടെ ചെയ്തികളും സിനിമയ്ക്ക് പുറത്തും മലയാളി കണ്ടതും കേട്ടതും തന്നെയാണ് ചിലപ്പോഴെങ്കിലും നമ്മളും ഇത്തരം കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുമുണ്ടാവാം.... മലയാള സംസ്ക്കാരത്തിന്റെ ശൂന്യതയിലേക്ക്... സമൂഹം പാലിക്കപ്പെടണമെന്ന് കൽപ്പിക്കുന്ന ധർമ്മങ്ങളുടെ പൊള്ളയായ ധാർമ്മികതയിലേക്ക്... മരണത്തിൽ പോലും സ്വാതന്ത്രമാക്കപ്പെടാതെ പോകുന്ന ജീവിതങ്ങളിലേക്കുള്ള എത്തിനോട്ടമാണ് സിനിമ......സംവിധായകൻ ഇത്തരം സന്ദർഭങ്ങളെയും കഥാപാത്രങളെയും യഥാർത്ഥ ജീവിതത്തിൽ സൂക്ഷ്മ പരിശോധനയക്ക് വിധേയമാക്കിയിട്ടുണ്ടെന് ഓരോ സീനിലും വ്യക്തമാണ്... 40 ഓളം പുതുമുഖങ്ങൾ കഥാപാത്രമാവുന്നുണ്ടെങ്കിലും കഥാപാത്ര സൃഷ്ടിയിലെ ലാളിത്യവും സാദാരണക്കാരുടെ ജീവിത നേർക്കാഴ്ച്ചകളുടെ അവതരണവും കഥാപാത്രങ്ങളെ നമ്മില്ലൊരാളാക്കി....Realistic making സിനിമയുടെ ആസ്വാദനത്തിനു മികവു കൂട്ടി.....Verdict:3.5/5ഇത്തരം സിനിമകളുടെ വിജയം പ്രേക്ഷകർ ഇത്തരം സിനിമകൾ കാണുകയും സ്വീകരിക്കുകയും ചെയ്യുനിടത്താണ്.... തീർച്ചയായും കാണും
    Last edited by Jaisonjyothi; 02-18-2016 at 10:08 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    ithippo enthaanu.... verdict maathram kitty....



  4. #3

    Default

    entha udheshichathu?


  5. #4
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    E padam produce cheythath nammude @Bahuleyan machan anu...Adheham adhehattinte identity velipeduttaruthennu paranjenkilum ittaram cinemakale support cheyanulla manasu kandilenu nadikan vayya...So thanks bhai...oru nalla cinema samanichathinu...

  6. #5
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Edit cheytittund....

  7. #6
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    @ballu pattumenkil e film kanu toe...

  8. #7
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Shavam alla....savam....

  9. #8
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Quote Originally Posted by KulFy View Post
    Shavam alla....savam....
    Angane ano?

  10. #9
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Ths 21st nu calicut screening und

  11. #10
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Quote Originally Posted by Jaisonjyothi View Post
    @ballu pattumenkil e film kanu toe...
    Eppala release ...? Njan kettitu polum ella
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •