Page 1 of 2 12 LastLast
Results 1 to 10 of 17

Thread: HELLO NAMASTHE Review

  1. #1

    Default HELLO NAMASTHE Review


    ഹലോ നമസ്തേ » A RETROSPECT


    ■താരപ്പകിട്ടുള്ള വൻ ചിത്രങ്ങൾക്കിടയിൽ, കൊച്ചുചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. തീർച്ചയായും, ചെറിയ ചിത്രങ്ങളുടെ വിജയം, മലയാള സിനിമാവ്യവസായത്തിന്* അനിവാര്യമാണ്*. തിരക്കുകൾ മാറ്റിവച്ച്*, ആദ്യദിനം തന്നെ ഞാൻ ഈ ചിത്രം കാണുവാൻ പോകാനുള്ള പ്രേരണയും അതുതന്നെയായിരുന്നു.


    ■'A TRUE TREE STORY' എന്ന തലവാചകത്തോടുകൂടിയിറങ്ങിയ 124 minutes ദൈർഘ്യമുള്ള ഈ ചിത്രം, മാധവ്*, ജെറി എന്നീ റേഡിയോ ജോക്കികളുടെ കഥ പറയുന്നു. കൊച്ചി ബേസ്* ചെയ്തുകൊണ്ടുള്ള 'ഹലോ' എഫ്*.എമ്മിലാണ്* രണ്ടുപേരും ജോലിചെയ്യുന്നത്*. കൃത്യമായി ശമ്പളമൊന്നും ലഭിക്കുന്നവരല്ല അവർ എങ്കിലും, ഭാര്യമാരോടൊപ്പം നഗരത്തിലെ അപ്പാർട്ട്മെന്റിൽ ആഡംബരജീവിതം നയിക്കുന്നു. നഗരമധ്യത്തിലെ അത്യാധുനിക അപ്പാർട്ടുമെന്റിന്റെ മുറ്റത്ത്* ഒരു കൂഴച്ചക്കപ്ലാവ്*. ആ പ്ലാവ്* മുഖേന അവർക്ക്* നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളിലൂടെ കഥ മുൻപോട്ടുപോകുന്നു.


    ■സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ വിനയ്* ഫോർട്ട്*, ഈ ചിത്രത്തിൽ 'മാധവ്*' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.


    ■പലതവണ പരാജയചിത്രങ്ങളുടെ ഭാഗമാവേണ്ടിവരികയും, മൺസൂൺ മാംഗോസ്* എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്ത സഞ്*ജു ശിവറാം, ഈ ചിത്രത്തിൽ 'ജെറി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.


    ■ഗ്ലാമർ വേഷങ്ങൾ താൻ ഒരിക്കലും ചെയ്യില്ലെന്നു പറഞ്ഞുകൊണ്ട്* അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ പോവുകയും, കഥാപാത്രം ആവശ്യപ്പെടും പ്രകാരമായിരുന്നു ഗ്ലാമർ ചെയ്തതെന്ന് പിന്നീട്* പറയുകയും, ഒടുവിൽ മലയാളത്തിലേക്കുതന്നെ* മടങ്ങിവരികയും ചെയ്ത ഭാവനയാണ്*, ചിത്രത്തിൽ നായികമാരിൽ ഒരാളായ പ്രിയയെ അവതരിപ്പിച്ചത്*.


    ■മലയാളത്തിലെ ബോൾഡ്* നായികയായ മിയ ഈ ചിത്രത്തിൽ ജെറിയുടെ ഭാര്യയായ 'അന്ന' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്നയുടെ ജ്യേഷ്ഠൻ ടോമിച്ചായനെ അവതരിപ്പിക്കുന്നത്* മുകേഷ്*.


    ■ജെറിയുടെയും മാധവിന്റെയും ബോസ്സ്* ജയമോഹനെ അവതരിപ്പിക്കുന്നത്* നടനും നിർമ്മാതാവുമായ ജോജു ജോർജ്ജ്*.


    ■അബു എന്ന ചായ വിൽപ്പനക്കാരനായി അഭിനയിക്കുന്നത്*, നമുക്കേവർക്കും പ്രിയങ്കരനായ സൗബിൻ ഷാഹിർ. പൊങ്ങച്ചക്കാരനായ പപ്പു ജോസഫ്* താടിക്കാരൻ എന്ന കോടീശ്വരനായി അഭിനയിക്കുന്നത്*, അജു വർഗ്ഗീസ്*.


    ■പ്രതിവാദം എന്ന പ്രോഗ്രാം അവതാരക ഷാഹിദയുടെ വേഷം അവതരിപ്പിച്ചത്* മുത്തുമണി. ഇവരേക്കൂടാതെ സേതുലക്ഷ്മിയമ്മ, കോട്ടയം പ്രദീപ്*, നെൽസൺ, ഹരീഷ്* കെ.ആർ, കെ.പി.എ.സി. ലളിത, പി.എ.ബാലചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.


    🎥സംവിധാനം: ജയൻ കെ. നായർ


    ♪♬MUSIC & ORIGINAL SCORES


    ■ഗാനങ്ങൾക്ക്* ഈണം നൽകിയത്* ദീപാങ്കുരൻ, പാട്ടുകൾ വളരെ മോശമായിരുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. ചിത്രത്തിനു ചേർന്ന പശ്ചാത്തലസംഗീതം തന്നെ അദ്ദേഹമൊരുക്കി


    »Overall view


    ■ടെലിവിഷൻ സീരിയലിനു സമാനമായ ഒരു നാലാംകിട ചവറുകഥ സിനിമാരൂപത്തിലാക്കപ്പെട്ടിരിക്കുന്നു. വികലമായ തിരക്കഥ, അസഹനീയമായ സംഭാഷണം. മൊത്തത്തിൽ രണ്ട്* മണിക്കൂർ കലപില. ഒരു കാര്യവുമില്ലാതെ, നിസ്സാര പ്രശ്നങ്ങളെ പൊലിപ്പിച്ചുകൊണ്ട്* പ്രേക്ഷകനെ കഷ്ടപ്പെടുത്തിയ ആദ്യപകുതിയും, എങ്ങനെയൊക്കെയോ തള്ളിനീക്കപ്പെട്ട രണ്ടാം പകുതിയും, ഒടുവിൽ ക്ലീഷേ ഉപസംഹാരവും.


    ■വിനയ്* ഫോർട്ട്*, മിയ, സഞ്*ജു ശിവറാം, ഭാവന തുടങ്ങി എല്ലാ നടീനടന്മാരും മത്സരിച്ചു വെറുപ്പിച്ചിരിക്കുന്നു. പലതവണ തിയെറ്ററിൽ നിന്നും ഇറങ്ങിപ്പോരാൻ തോന്നി.


    ■ഹലോ നമസ്തേ എന്ന പേർ കേട്ടാലേ, ആളുകൾ തിയെറ്ററുകളിലേക്ക്* ആകർഷിക്കപ്പെടുമെന്ന് തോന്നുന്നില്ല. ഒരു മിനിറ്റ്* നേരമുള്ള ഈ ചിത്രത്തിന്റെ ട്രൈലർ പോലും അസഹനീയമായിരുന്നു. ചെറിയ ചിത്രങ്ങൾ അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിച്ച്*, അദ്യദിനം തന്നെ 150 രൂപാ മുടക്കി ടിക്കറ്റെടുത്ത ഞാൻ തീർച്ചയായും വിഡ്ഢിയാക്കപ്പെടുകയുണ്ടായി.


    »My Rating:


    ★☆☆☆☆


    »വാൽക്കഷണം:


    ■ചിത്രം കണ്ട എനിക്ക്*, എന്നോടുതന്നെ വെറുപ്പ്* തോന്നി. തിയെറ്ററിനു പുറത്തിറങ്ങിയ ഞാൻ അവിടെങ്ങാനും റെയിൽവേ ട്രാക്ക്* ഉണ്ടോയെന്ന് അന്വേഷിച്ചു. മറ്റൊന്നിനുമായിരുന്നില്ല, ട്രെയിനിന്* തലവെച്ചുകൊണ്ട്* ജീവിതം അവസാനിപ്പിച്ചാൽ കൊള്ളാമെന്നുവരെ എനിക്ക്* തോന്നി..!



    _______________________________________________
    #ജോമോൻ_തിരു

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks.....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks For Rvw Jomon


  5. #4
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    ithinte Trailer Thanne... Asahaneeyam Aanu
    Enthina Bro Thala vechath

  6. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thx... Edhenkilum oru review kandittu thala veckaam ennu vijaarichirickuvaayirunnu....Ini endhaayaalum cancelled....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  7. #6
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Thanks

  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Posters looked colourful... Ee Friday kanan vere onnum illa...FK nokkiyittu pokam ennu njum vijarichu. Appo

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    jomon thiru

  10. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Devaraaja prathama varmakkum jaisonum shesham Now Am following jomon thiru reviews

  11. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Jomon..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •