Page 1 of 10 123 ... LastLast
Results 1 to 10 of 99

Thread: ◾⚫♦ FilmMaker Review Thread♦⚫◾ Latest ▶ Theri Review on page 10.

  1. #1
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default ◾⚫♦ FilmMaker Review Thread♦⚫◾ Latest ▶ Theri Review on page 10.


    Separate aayi reviews idaathe....ellam orumich Oru thread aayi start cheythaalo ennu kurach naal aayi aalochikkunnu... Separate aayi idandath kond kure padangakkk onnum rvw idaarilla....ini muthal kaanana ellathinum idum

    First post : Ippo ningal vaayikkunna saadhanam
    Second post : Link of reviews
    Third post onwards : Reviews

    Ente Ella reviewsum ivide kaanum

    Ingane thread start cheythaal kuzhappamilla... Mods delete cheyyilla ennu karuthunnu
    Last edited by FilmMaker; 04-14-2016 at 01:03 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    1. Charlie (Page 1)
    2. Two Countries (Page 1)
    3. Puthiya Niyamam (Page 1)
    4. Sethupathi (Page 1)
    5. Maheshinte Prathikaram (Page 1)
    6. Vettah (Page 1)
    7. Kadhalum Kadanthu Pogum (Page 1)
    8. Kali( Page 1 )
    9. Jacobinte Swargarajyam (Page 9)
    10.Theri(Page 10 )
    Last edited by FilmMaker; 04-14-2016 at 02:25 PM.

  4. Likes Cinemalover liked this post
  5. #3
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    ചാർളി

    24-12-2015
    തീയറ്റർ : എറണാകുളം പത്മ 11:30am
    സ്റ്റാറ്റസ് : 100%

    സിനിമകൾ ഒക്കെ ഫസ്റ്റ് ഡേ തന്നെ കണ്ട് ശീലം ആയത് കൊണ്ട് രാവിലെ തന്നെ ഇറങ്ങി. എല്ലാരും നല്ല ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പടം. കൈയ്യടിയുടേയും ബഹളത്തിന്റെയും ഇടക്കിരുന്ന് കാണണം എന്നുള്ളത് കൊണ്ട് മൾട്ടിയിൽ പോകാതെ നേരെ പത്മയിലേക്ക് വിട്ടു. വിചാരിച്ചത് പോലെ ഗേറ്റ് തുറക്കുന്നതിന് മുൻപ് എത്താൻ പറ്റി. ഗേറ്റ് തുറന്നതും എല്ലാരും ഓടി കേറി. ആ കേറിയവൻമാരിൽ ഒരുത്തൻ എന്റെ ചുണ്ട് ഇടിച്ച് പൊട്ടിച്ചു. അങ്ങനെ ഇടിയും തൊഴിയും കൊണ്ട് അവസാനം ക്യൂിൽ നിന്നു. മുൻപിലായി ഏതാണ്ട് മുപത് പേർ. ടിക്കറ്റ് കൊടുത്തു തുടങ്ങി. വീണ്ടും ഇടിയും തൊഴിയും. മുൻപിൽ ഏതാണ്ട് രണ്ട് പേർ ബാക്കി ഉള്ളപ്പോൾ ടിക്കറ്റ് തീർന്നു. ഹൗസ്ഫുൾ ആയി. ക്ഷീണം മാറ്റാൻ പുറത്ത് ഇറങ്ങി ഒരു സർബത്ത് കുടിച്ചു. അപ്പോഴാണ് അറിഞ്ഞത് തിരക്ക് കാരണം സ്ക്രീൻ 2 ഇൽ ചാർളി ഇട്ടെന്ന്. നേരെ അകത്തേക്ക് ഓടി. അപ്പോഴാണ് നമ്മടെ ഒരു ദോസ്ത് അവിടെ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നു. അവന്റെ കയ്യീന്ന് ടിക്കറ്റ് എടുത്ത് ( " മേടിച്ചില്ല " ) കറക്റ്റ് സമയത്ത് അകത്ത് കേറി.....

    ഞാൻ കണ്ട ചാർളി

    കഥ ഒരേ സമയം ചാർളിയെ കുറിച്ചും ചാർളി മൂലം മറ്റുചിലർക്ക് ഉണ്ടാകുന്ന ചെറിയ ചെറിയ സന്തോഷങ്ങളെ കുറിച്ചും ആണ്. തന്നെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്ത് ആളുകളെ സന്തോഷിപ്പിക്കുകയും അതുകണ്ട് സ്വയം സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തി ആണ് ചാർളി. ആർക്കും ഇഷ്ടം തോന്നിപ്പോവുന്ന ഒരു കഥാപാത്രം. ടെസ്സ എന്ന കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയാണ് നമ്മൾ ചാർളിയെയും അയാളുടെ ചുറ്റുപാടുകളെയും കാണുന്നതും അറിയുന്നതും. കഥ മുന്നോട്ട് പോകുന്നതോടെ പുതിയ കഥാപാത്രങ്ങളെ ടെസ്സ പരിചയപ്പെടുന്നു. ടെസ്സയിലൂടെ നമ്മളും. കുഞ്ഞപ്പൻ എന്ന കഥാപാത്രത്തിന്റെ കഥ അതിഗംഭീരം ആയി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് സംവിധായകന് - അന്യായ ഫീൽ ആണ്.
    മൊത്തത്തിൽൽ ഒരു ഫീൽ ഗുഡ് പടത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്ത ഒരു അടിപൊളി പടം.

    എല്ലാർടെ പ്രകടനവും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ദുൽഖർ, പാർവ്വതി, നെടുമുടി വേണു. സംവിധാനം, ഛായാഗ്രഹണം, ബി.ജി.എം - ഇതും കിടു ആണ്. നെഗറ്റിവ് ആയി പ്രത്യേകിച്ച് ഒന്നും തോന്നീല.

    റേറ്റിംഗ് : 8.5/10
    ബോക്സ് ഓഫീസ് : ബ്ലോക്ക്ബസ്റ്റർ!

    തീയറ്റർ റെസ്പോൺസ്

    പത്മ ആണ് ! ഹൗസ്ഫുൾ ആണ് ! യൂത്ത് ആണ് ! ഊഹിക്കാമല്ലോ.... ഒരോ മിനിറ്റ് ഇടവിട്ട് കൈയ്യടീം വിസിലും. ഇവനൊകെ അടുത്ത ദിവസം കൈ അനക്കാൻ പറ്റിയാൽ ഭാഗ്യം....... എനിക്കും.

    #FilmMaker
    Last edited by FilmMaker; 02-21-2016 at 12:54 AM.

  6. Likes kannan, Yuvaa, Cinemalover, Hail liked this post
  7. #4
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    2 കൺട്രീസ്


    25-12-2015
    തീയറ്റർ : എറണാകുളം പി.വി.ആർ 9:45am
    സ്റ്റാറ്റസ് : 90%

    പടത്തിലെ ദിലീപേട്ടനെ പോലെ എനിക്കും പ്രത്യേകിച്ച് വല്യ പണി ഒന്നും ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ ഒരോ സിനിമ ഇരുന്ന് കാണും. അങ്ങനെ ഇന്ന് 2 കൺട്രീസ് കണ്ടു....

    ഞാൻ പരിചയപ്പെട്ട രണ്ട് കൺട്രികൾ

    ഒരു പണിയും ചെയ്യാതെ അലെങ്കിൽ വളരെ കുറച്ച് പണി ചെയ്ത്, കൂടുതൽ കാശ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കി നടക്കുന്നവൻ ആണ് ഉല്ലാസ്. അവന്റെ കൂട്ടുകാരൻ അവിനാശും. അങ്ങനെ കാശ് മോഹിച്ച് കാണിച്ച് കൂട്ടിയ ഒരു പണിയിൽ അയാൾ ഒരു കുരുക്കിൽ പെടുന്നു. ഇതാണ് കഥ.

    ഈ കഥ നമ്മുക്ക് എൻജോയ് ചെയ്യാൻ പറ്റുന്ന രീതിയിൽ തന്നെ ഷാഫി- റാഫി കൂട്ടുകെട്ട് ഒരുക്കിയിട്ടുണ്ട്. സിനിമ നമ്മളെ തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കും. ചളി തമാശകൾ ഒന്നും അധികം ഇല്ലാത്തതാണ് ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ് ആയി തോന്നിയത്. പടത്തിൽ അഭിനയിച്ചവരും വെറുപ്പിക്കാതെ കിടു ആയി തന്നെ ചെയ്തു. പ്രത്യേകിച്ച് നമ്മടെ ദിലീപേട്ടൻ- ഫുൾ ഫോർമിൽ ആയിരുന്നില്ലേ!

    സെക്കൻഡ് ഹാഫ് കുറച്ച് ലാഗ് ഉണ്ട്. ക്ലൈമാക്സ് എന്തോ തട്ടികൂട്ട് പോലെ തോന്നി. ഇതാണ് എനിക്ക് ആകെ തോന്നിയ നെഗറ്റീവ്.

    തീയറ്റർ മൊത്തം ഫാമിലീസ് ആയ കൊണ്ട് വമ്പൻ കൈയ്യടി ഒന്നും ഇല്ലാർന്നു. എന്നാലും കൈയ്യടി കിട്ടിയ ചില സീനുകൾ ഉണ്ട്. മൊത്തത്തിൽ ഫാമിലിയുമായി എൻജോയ് ചെയ്ത് ഇരുന്ന് കാണാം.

    റേറ്റിംഗ് : 7/10

    ബോക്സ് ഓഫീസ്

    മിനിമം സൂപ്പർഹിറ്റ്! ഫാമിലി ഒക്കെ ഇടിച്ച് കേറിയാൽ പിന്നെ പക്കാ ബ്ലോക്ക്ബസ്റ്റർ! അങ്ങനെ ഈ വർഷം ദിലീപേട്ടനും....

    #FilmMaker
    Last edited by FilmMaker; 02-20-2016 at 02:05 PM.

  8. Likes kannan, Yuvaa, Cinemalover, Hail liked this post
  9. #5
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    പുതിയ നിയമം

    12-02-2016
    തീയറ്റർ : ഐനോക്സ്, മലാഡ് 4:30pm
    സ്റ്റാറ്റസ് : 10-15 പേർ!

    എനിക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു സിനിമ! കുറെ നാൾ കാത്തിരുന്ന് മമ്മൂക്കയെ ബിഗ് സക്രീനിൽ കാണുന്നു! അതു കൊണ്ട് തന്നെ റിപ്പോർട്ട് ഒന്നും നോക്കാതെ നേരിട്ട് കണ്ടറിയണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ആകാംശ കൂടി കൂടി സഹിക്കാൻ പറ്റാത്ത അവസ്ഥ എത്തിയപ്പോൾ റിപ്പോർട്ട്സ് നോക്കി! അതും പോസിറ്റീവ് ! പ്രതീക്ഷകൾ വാനോളം ഉയർന്നു! അങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് പടം കാണാൻ കേറി......

    ഞാൻ പഠിച്ച " പുതിയ നിയമം"


    കഥയിലേക്ക് കടക്കുന്നില്ല......

    എന്തോക്കെയോ നീഗൂഡതകൾ ഒളിപ്പിച്ച് കോമഡിയും അല്പം സീരിയസ്സ്നസ്സും ഇടകലർത്തി മുന്നോട്ട് നീങ്ങുന്ന ആദ്യ പകുതി. ഇതിൽ കോമഡിയ്ക്ക് വേണ്ടി ഉണ്ടാക്കിയ സീൻസ് പോലെ തോന്നും ചിലത്. ആദ്യ പകുതി കുറച്ച് വെട്ടി കുറയ്ക്കാമായിരുന്നു എന്നു തോന്നി.

    രണ്ടാം പകുതിയിലേക്ക് കടന്നതോടെ പടത്തിന്റെ ഗതി മാറി. പതുക്കെ പതുക്കെ നമ്മെ പിടിച്ചിരുത്തും വിതം ഒരു ത്രില്ലറിലേയ്ക്ക് നീങ്ങി. എ. കെ. സാജൻ ഞാൻ വിചാരിച്ച അത്ര മോശമല്ല എന്ന് എനിക്ക് തെളിയിച്ചു തന്നു. ഒരു മരണ മാസ്സ് രണ്ടാം പകുതി!

    സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, തിരക്കഥ. ഇതു മൂന്നും കിടു! സംവിധാനം കുറച്ച് കൂടെ ശ്രദ്ധിച്ച് ചെയ്യാമായിരിന്നു.

    ബി.ജി.എം : ഒരു സൗണ്ട് ഡിസൈനർ കഴിവ് തെളിയിക്കുന്നത് മരണമാസ്സ് ബി.ജി.എം ഉണ്ടാക്കുമ്പോൾ അല്ല. സൈലൻസിലൂടെ ആണ് എന്നാണ് എന്റെ ഒരു ഇത്. ഈ പടത്തിൽ സൈലൻസേ ഇല്ല. എപ്പോഴും എന്തേലും ബി.ജി.എം കാണും. ബി.ജി.എം കൊള്ളാം പക്ഷേ റീപ്പിറ്റ് ചെയ്ത് ഇട്ട് കുറച്ച് വെറുപ്പിച്ചു!

    മമ്മൂക്കക്ക് സ്ക്രീൻ സ്പേസ് ഉണ്ടോ എന്നത് എനിക്ക് പ്രശ്നമല്ല. മമ്മൂട്ടി എന്ന ആക്ടർ/സ്റ്റാർ- നെ കാണാൻ കഴിഞ്ഞാൽ മതി. അത് ഈ പടത്തിൽ ഉണ്ട്. നയൻതാര ആണ് പടത്തിലെ മേയ്ൻ ഹൈലൈറ്റ്.കിടു പെർഫോമൻസ്!

    റേറ്റിംഗ് : 8/10

    ബോക്സ് ഓഫീസ് : ബ്ലോക്ക്ബസ്റ്റർ!

    പടം കഴിഞ്ഞപ്പോ ഒരു വിഷമം മാത്രം! നാട്ടിൽ നിന്ന് കാണാൻ പറ്റിലല്ലോ എന്ന്. പടത്തിന്റെ അവസാന ഭാഗങ്ങൾ കണ്ടാൽ മനസ്സിലാവും!

    #FilmMaker
    Last edited by FilmMaker; 02-20-2016 at 02:05 PM.

  10. Likes kannan, Yuvaa, Cinemalover, Hail liked this post
  11. #6
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    സേതുപതി

    19-02-2016
    തീയറ്റർ : മൂവി ഹബ്, മുംബൈ12.30pm
    സ്റ്റാറ്റസ് : 40 %

    ഇന്നലെ കഷ്ടപ്പെട്ട് രാവിലെ നേർത്തെ എണീറ്റ് കോളേജിൽ ചെന്നപ്പോൾ ആണ് അറിയുന്നത് ക്ലാസ്സ് ഇല്ല എന്ന്. പിന്നെ ഏതെങ്കിലും പടത്തിന് പോവാം എന്നായി പ്ലാനിംങ്.

    ഈ പടത്തിന്റെ ടീസർ, ട്രൈലർ അങ്ങനെ ഒന്നും കണ്ടിട്ടില്ല. " വിജയ് സേതുപതി "ടെ പടം - ഇതായിരുന്നു ആകെ ഉണ്ടായിരുന്ന പ്രതീക്ഷ!

    സേതുപതി

    ഒരു പോലീസ്കാരന്റെ കൊലപാതകം അന്വേഷിക്കുന്ന ഇൻസ്പെക്റ്റർ. അയാൾ കണ്ടെത്തുന്ന സത്യങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് കഥ.

    ഒരു സാധാരണ തമിഴ് മാസ്സ് മസാല പടത്തിന്റെ പോലെ തന്നെ ഫസ്റ്റ് ഹാഫ്. ഇൻറ്റർവൽ സീൽ നന്നായി. സെക്കൻഡ് ഹാഫ് നന്നാകും എന്നൊരു പ്രതീക്ഷ നൽകി.

    വില്ലനും ഹീറോയും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് സെക്കൻഡ് ഹാഫ്. അത് മരണമാസ്സ് ആയി പ്രസന്റ് ചെയ്തിട്ടുണ്ട്. ഫാമിലി, കോമഡി, മാസ്സ് ഒക്കെ മിക്സ് ചെയ്ത് കൈയ്യടികൾ വാരി കൂട്ടി സെക്കൻഡ് ഹാഫ് !

    ടെക്നിക്കൽ സൈഡ് ബി.ജി.എം കിടു ആണ്. ബാക്കി ഒക്കെ ആവറേജ്. സിനിമാറ്റോഗ്രഫി ഇംപ്രൂവ് ചെയ്യാമായിരുന്നു. പാട്ടുകളും കൊള്ളാം.

    റേറ്റിംഗ് : 7/10
    ബോക്സ് ഓഫീസ് : സൂപ്പർഹിറ്റ്!

    എന്നെ പോലെ ഉള്ള വിജയ് സേതുപതി ഫാൻസിന് എന്തായാലും ഇഷ്ടപ്പെടും!

    വാൽകഷ്ണം : ഒരു തമിഴ് പടത്തിന് മലയാളത്തിൽ റിവ്യൂ ഇട്ടാൽ കൊഴപ്പമുണ്ടോ?

    #FilmMaker
    Last edited by FilmMaker; 02-20-2016 at 02:05 PM.

  12. Likes kannan, Yuvaa, Hail, AjinKrishna, Cinemalover liked this post
  13. #7
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    മഹേഷിന്റെ പ്രതികാരം

    മുന്നറിയിപ്പ്!

    പടം കണ്ടിട്ട് റിവ്യൂ ഇടണം എന്നു തന്നെ വിചാരിച്ചതല്ല, പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോ ഇടാതിരിക്കാനും തോന്നണില്ല! ഇവിടെ മിക്കവരും പടം കണ്ടവർ ആണ്. ബാക്കി ഉള്ളവർക്ക് അറിയുകയും ചെയ്യാം പടം എങ്ങനെ ഉണ്ടെന്ന്. അതുകൊണ്ട് സമയവും സൗകര്യവും ഉള്ളവർ വായിച്ചാൽ മതി.....

    20-02-2016
    തീയറ്റർ : ഐനോക്സ്, മുംബൈ 8:45 pm
    സ്റ്റാറ്റസ് : 95%

    ഇവിടെ ഇത്രയും നല്ല സ്റ്റാറ്റസിൽ ഞാൻ ഇതു വരെ ഒരു മലയാളം പടം കണ്ടിട്ടില്ല. അതിന്റെ ഒരു സന്തോഷം കൂടി ഉണ്ട്.

    മഹേഷിന്റെ പ്രതികാരം

    ടൈറ്റിൽസ് - കുറച്ച് നേരം കൂടെ നന്ദി പറഞ്ഞിരുന്നേൽ ഞാൻ ചിലപ്പോ ഉറങ്ങി പോയേനെ!

    പടം തുടങ്ങി ആദ്യ ഫ്രേം മുതൽ അവസാന ഫ്രേം വരെ ഇഷ്ടായി! പെരുത്ത് ഇഷ്ടായി! ഈ അടുത്ത കാലത്തൊന്നും ഒരു പടവും എനിക്ക് ഇത്ര ഇഷ്ടപ്പെട്ടിട്ടില്ല! പുഴയിൽ ചാടി കുളിക്കുന്നതും, പറമ്പിൽ നിന്ന് കപ്പ പറിയ്ക്കുന്നതും, ഇഷ്ടമുള്ള പെണ്ണിന്നെ ഒളിഞ്ഞ് നിന്ന് നോക്കുന്നതും അങ്ങനെ എല്ലാം ഒരു നൊസ്റ്റാൽജിയ ആയിരുന്നു!

    ദിലീഷ് പോത്തൻ ഇത്ര കഴിവുള്ള സംവിധായകൻ ആണെന്ന് വിചാരിച്ചില്ല - "ചാച്ചൻ എണീക്കല്ലേ, ചാച്ചൻ എണീറ്റ ഔട്ട് ആവും " - ഇത് ഐ.പി.എൽ കാണുമ്പോ എന്റെ വീട്ടിൽ സ്ഥിരം നടക്കാറുള്ളതാണ്. അതുപോലെ തന്നെ പഴയ സ്കൂൾ കാലം കാണിക്കുമ്പോഴും പിന്നീട് ബസ് സ്റ്റോപ്പിലെ സീൻസ് കാണിക്കുമ്പോഴും ആദ്യം വേറെ എങ്ങോട്ടോ നോക്കി പിന്നെ പതുക്കെ ഇഷ്ടമുള്ള ആളെ ഒളിഞ്ഞു നോക്കുന്നത് ഒക്കെ നല്ല റിയലിസ്റ്റിക്ക് ആയി എടുത്തിട്ടുണ്ട്. ഇങ്ങനെ കുറെ സീനുകളിൽ ദിലീഷ് കഴിവ് തെളിയിച്ചു.

    സിനിമാറ്റോഗ്രഫി......... എന്റെ സാറെ!!!
    എന്നെ പോലെ നാട്ടിൽ ഇല്ലാതെ പുറത്ത് ഒരു സ്ഥലത്ത് താമസിക്കുന്നവർക്ക് ഈ ദ്യശ്യ ഭംഗി കുറച്ച് കൂടെ ആസ്വധിക്കാൻ കഴിയും. അതു ഒരു പ്രത്യേക ഫീൽ ആയിരുന്നു.

    നെഗറ്റീവ് ഒന്നും തോന്നീല!

    മൊത്തത്തിൽ, ഫീൽ ഗുഡ് പടങ്ങൾ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കണം ഈ സിനിമ.

    റേറ്റിംഗ് : 9/10

    ബോക്സ് ഓഫീസ്

    ഇനിയിപ്പോ എന്തിനാ? ഈ നല്ല കൊച്ചു സിനിമ വിജയിച്ചതിൽ ഒരുപാട് സന്തോഷം!

    #FilmMaker
    Last edited by FilmMaker; 02-21-2016 at 12:54 AM.

  14. #8
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    വേട്ട

    26-02-2016
    തീയറ്റർ : ബിഗ് സിനിമാസ്, മുംബൈ 7:45pm

    വേട്ട

    ആര്? എന്തിന്? എങ്ങനെ?

    ഒരു ത്രില്ലർ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചോദ്യങ്ങൾ. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് ഒരു ത്രില്ലർ സിനിമയുടെ വിധി തീരുമാനിക്കുന്നത്.

    ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം തുടക്കം മുതലേ നമുക്ക് അറിയാം. ബാക്കി രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് സിനിമയുടെ കഥ.

    ആദ്യ സീൻ മുതൽ നമ്മളെ ത്രിൽ അടുപ്പിക്കുന്ന പടം!

    ടെക്നിക്കൽ സൈഡിൽ എഡിറ്റിംഗ് മാത്രം ഇഷ്ടപ്പെട്ടില്ല, ബാക്കി എല്ലാം കൊള്ളാം. കഥ സൂപ്പർ ആണ്. അതാണ് പടത്തിന്റെ നട്ടെല്ല്! ഇന്ദ്രജിത്തും ചാക്കോച്ചനും കിടു!! മഞ്ജു- നെ പറ്റി പ്രത്യേകിച്ച് ഒന്നും പറയണില്ല. നല്ല കിടു ആയി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഇന്ദ്രജിത്ത് ഉള്ളപ്പോൾ ഇവരെ കൊണ്ട് പറയിപ്പിക്കണത് എന്തിനാ? ഒരുമാതിരി ഡയലോഗ് ഡെലിവറി......

    മൊത്തത്തിൽ, മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ് വേട്ട!

    റേറ്റിംഗ് : 8/10
    ബോക്സ് ഓഫിസ് : ഹിറ്റ്!

    #FilmMaker
    Last edited by FilmMaker; 03-13-2016 at 03:29 PM.

  15. Likes kannan, Yuvaa, ClubAns, POKIRI, Richard liked this post
  16. #9
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Kadhalum Kadanthu Pogum

    11-03-2016
    Theatre : INOX, Malad, Mumbai 8:05pm
    Status : 40%

    Had a lot of expectations in this one! Just two reasons for it. Vijay Sethupathi and Nalan Kumarasamy. The two masterminds behind their awesome first venture "Soodhu Kavvum". And this one didn't fail to reach my expectations!

    Kadhalum Kadanthu Pogum is an unconventional rom-com with Amazing performances by each and everyone in the movie. The movie manages to keep a smile on your face all the time with some " LOL" moments in between.

    The technical side was also good with Direction and Cinematography standing out. The Direction was top notch with Nalan being able to repeat the magic by giving us something different. The Cinematography was too good, the frames looked so refreshing!

    The only negative I felt with this flick was that the very last sequence of the movie might seem a bit clichéd. The movie has a slow narration which some people might find hard to digest.

    Overall, this one is a must watch for the seekers of something different!

    Rating : 8.5/10

    #FilmMaker
    Last edited by FilmMaker; 03-13-2016 at 03:34 PM.

  17. Likes kannan, renjuus, AjinKrishna, Cinemalover liked this post
  18. #10
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    കലി

    26-03-2016
    തീയറ്റർ: തൃപ്പൂണിത്തുറ സെൻട്രൽ 11:30am
    സ്റ്റാറ്റസ് : 100%

    സമീർ താഹീർ - ന്റെ സിനിമ ആയത് കൊണ്ട് ഒരുപാട് പ്രതീക്ഷ ഉണ്ടായിരിന്നു. ചാപ്പാകുരിശും നീലാകാശവും പോലെ വ്യത്യസ്തമായ ഒരു സിനിമ പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വ്യത്യസ്തമായ ഒരു സിനിമ തന്നെ കിട്ടി. എന്നാലും എന്റെ ടേസ്റ്റിനു പറ്റിയ പടം ആയിരുന്നില്ല കലി.

    ദുൽഖർ, സൗബിൻ, വിനായകൻ, ചെമ്പൻ - ഇവർ എല്ലാം കിടു ആയി ചെയ്തു. സായ് പല്ലവിയും മറ്റുള്ളവരും അവരുടെ റോളുകൾ അത്യാവശം ഭംഗിയായി തന്നെ ചെയ്തു.

    വീണ്ടും സമീർ താഹിർ - ന്റെ പടം ആയത് കൊണ്ട് തന്നെ സിനിമാറ്റോഗ്രഫി കിക്കിടു ആയിരിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും വിഷ്വൽസിനും ഫ്രേയിംസിനും പ്രതീക്ഷിച്ച ആ സ്പെഷ്യൽ ടച്ച് ഉണ്ടായില്ല. ടെക്നിക്കൽ സൈഡ് മൊത്തത്തിൽ അങ്ങനെ " നോർമൽ " ആയിരുന്നു.

    മൊത്തത്തിൽ കലി ഒരു ആവറേജ് - എബവ് ആവറേജ് പടം ആയി മാത്രം ആണ് തോന്നിയത്.

    റേറ്റിംഗ്: 6.5/10

    തീയറ്റർ റെസ്പോൺസ്

    പടത്തിന് ഇടക്കും പടം കഴിഞ്ഞും കൈയ്യടി.

    NB : ഒരുപാട് പോസിറ്റീവ് റിവ്യൂ ഞാൻ കണ്ടു. അതുകൊണ്ട് തന്നെ എന്റെ കാഴ്ചപ്പാട് മാത്രം ആണ് ഇത്. നിങ്ങൾക്ക് ഒരുപക്ഷേ പടം നന്നായി ഇഷ്ടപ്പെട്ടേക്കാം!!

    #FilmMaker
    Last edited by FilmMaker; 03-27-2016 at 11:37 AM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •