ആർ എസ് വിമലില്ലാതെ മൊയ്തീന് രണ്ടാം ഭാഗം
എന്നു നിന്*റെ മൊയ്തീൻ
ആർ എസ് വിമൽ സംവിധാനം ചെയ്ത എന്നു നിന്*റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മൊയ്തീൻ- കാഞ്ചമാല പ്രണയത്തിനുപരിയായി സാമൂഹികപ്രവർത്തകനും സിനിമാപ്രേമിയും കായികപ്രേമിയുമായ മൊയ്തീനെയാണ് രണ്ടാം ഭാഗത്തിൽ ചിത്രീകരിക്കുന്നത്. ആദ്യഭാഗത്തിന്*റെ സംവിധായകൻ ആർ എസ് വിമലാവില്ല രണ്ടാംഭാഗം സംവിധാനം ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. മൊയ്തീന്*റെ സഹോദനായ ബി പി റഷീദാണ് രണ്ടാം ഭാഗത്തിനായി തിരക്കഥയെഴുതുന്നത്. നിർമാണവും റഷീദ് തന്നെയാണ്. ഏഴ് കോടിയാണ് ബജറ്റ്.