Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ഡാർവിന്റെ പരിണാമം a retrospect

  1. #1

    Default ഡാർവിന്റെ പരിണാമം a retrospect


    ■പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയയുടെ ഫലമായി
    ജീവിവർഗ്ഗങ്ങളെല്ലാം പൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ. പൃഥ്വിരാജ്*, ചെമ്പൻ വിനോദ്* എന്നിവർ മുഖ്യവേഷത്തിൽ എത്തിയ 'ഡാർവിന്റെ പരിണാമം' എന്ന പേരിലിറങ്ങിയ ഈ ചിത്രത്തിന്*, ഈ കണ്ടെത്തലുമായി എന്ത്* ബന്ധമായിരിക്കും ഉള്ളത്*? ഈ ചിത്രം കാണുവാനെത്തുമ്പോൾ എന്റെ ചിന്ത ഇതായിരുന്നു.!


    SYNOPSIS


    ■149.31minutes ദൈർഘ്യമുള്ള ഈ ചിത്രം, വളരെയേറെ ജീവിതപ്രശ്നങ്ങളുള്ള ഒരു യുവാവും, ജീവിതത്തെ നിസാരമായി കണ്ട ഒരു വില്ലനും തമ്മിൽ നേരിട്ടുകാണുവാൻ ഇടയായ സാഹചര്യവും, ശേഷം അവർക്ക്* രണ്ടുപേർക്കും സംഭവിക്കുന്ന മാറ്റങ്ങളുമാണ്* പ്രതിപാദിക്കുന്നത്*.


    👥CAST & CREW


    ■അനിൽ ആന്റോ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്*, പൃഥ്വിരാജ്* സുകുമാരൻ. തുടർച്ചയായ ഹിറ്റ്* ചിത്രങ്ങളിലൂടെ, ജനഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ യുവതാരത്തിന്റെ പെർഫോമൻസ്* ഈ ചിത്രത്തിലും മികച്ചുനിന്നു


    ■Gorilla Darwin എന്ന കഥാപാത്രത്തെ ചെമ്പൻ വിനോദ്* ജോസ്* അവതരിപ്പിക്കുന്നു. പലപ്പോഴായി നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പൻ വിനോദിന്റെ കയ്യിൽ, കോമഡി നിറഞ്ഞ വില്ലനായി അതിഗംഭീര പെർഫോമൻസ്* ആയിരുന്നു. മിക്കസമയങ്ങളിലും ഇദ്ദേഹം, കലാഭവൻ മണിയുടെ പകരക്കാരനായി അനുഭവപ്പെട്ടു.


    ■അമല എന്ന നായികാവേഷം ചെയ്യുന്നത്* ചാന്ദ്നി ശ്രീധരൻ. സാധാരണക്കാരിയായ ഭാര്യയുടെ വേഷം, വളരെ നന്നായിത്തന്നെ ചാന്ദ്നി അവതരിപ്പിച്ചു.


    ■'വില്ലി' എന്ന കഥാപാത്രമായി നമുക്കേവർക്കും പ്രിയങ്കരനായ സൗബിൻ ഷാഹിർ, വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. ശിവൻ സർ-നും, ക്രിസ്പിനും ശേഷം ഈ ചിത്രത്തിലും, അദ്ദേഹത്തിന്റെ സാന്നിധ്യം ഗംഭീരമായിരുന്നു.


    ■സോഷ്യൽ മീഡിയകളിലെ അതിപ്രശസ്ഥ വ്യക്തിത്വമായ ശ്രീമാൻ തരികിട സാബു, SI ജാക്സൻ എന്ന ഭീരുവായ പൊലീസ്* ഉദ്യോഗസ്ഥന്റെ വേഷവും, ബാലു വർഗ്ഗീസ്* ravis അഥവാ രവി എന്ന വേഷവും അവതരിപ്പിക്കുന്നു.


    ■അനിൽ ആന്റോയുടെ, അമ്മവേഷം ചെയ്യുന്നത്* സേതുലക്ഷ്മിയമ്മ. ടെലിവിഷൻ സീരിയലുകൾ കണ്ട്*, വീട്ടിൽ 'പോരുണ്ടാക്കുന്ന' അമ്മായിയമ്മയുടെ വേഷം, അതിഗംഭീരമായി അവർ അവതരിപ്പിച്ചു.


    ■ഡാർവിന്റെ കാമുകി ആൻസി ടീച്ചർ എന്ന കഥാപാത്രം, സിനിമകളിൽ ഒരു നടി ഉപയോഗിക്കേണ്ടുന്ന മേക്കപ്പിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.


    ■അയ്യപ്പൻ എന്ന കിഡ്ണാപ്പിംഗ്* സ്പെഷ്യലിസ്റ്റ്* ആയി ഷമ്മി തിലകനും, കൂടാതെ കോട്ടയം പ്രദീപ്*, ധർമ്മജൻ, ഹരീഷ്* കെ.ആർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.


    🎥'കൊന്തയും പൂണൂലും' എന്ന ചിത്രത്തിനു ശേഷം, ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജ്*, ഷാജി നടേശൻ, ആര്യ, സന്തോഷ്* ശിവൻ എന്നിവർ ചേർന്നാണ്* നിർമ്മിക്കുന്നത്*. ചിത്രത്തിന്റെ Cinematography വളരെ നന്നായിരുന്നു.


    ♪♬MUSIC & ORIGINAL SCORES


    ■ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്* ഷങ്കർ ശർമ. ഗാനങ്ങൾ ശരാശരി ആയിരുന്നെങ്കിലും, പശ്ചാത്തലസംഗീതം മികച്ചുനിന്നു. പുതുമുഖ സഗീതസംവിധായകൻ ആയിരുന്നെങ്കിലും, തരക്കേടില്ലാത്ത രീതിയിൽ അദ്ദേഹം തന്റെ ജോലി ചെയ്തു.


    OVERALL VIEW


    ■ക്രൈം-കോമിക് എന്*റര്*ടൈനർ ഗണത്തിൽപ്പെടുത്താവുന്ന ഒരു ശരാശരിച്ചിത്രം. ക്ലീഷേ ആശയം, അപാകതകൾ നിറഞ്ഞ തിരക്കഥ, ശരാശരി Making.


    ■നല്ലരീതിയിൽ തുടങ്ങി, രണ്ടുകഥാസന്ദർഭങ്ങൾ പ്രതിപാദിച്ച, ആസ്വാദ്യകരമായ ആദ്യപകുതിയും, ആദ്യപകുതിയോട്* നീതിപാലിക്കാത്തതും, ലാഗിംഗ്* ഉള്ളതുമായ, ബോറടിക്കുന്ന രംഗങ്ങളടങ്ങിയ ശരാശരിയിലും താഴെയുള്ള രണ്ടാം പകുതിയും.


    ■കേട്ടുപഴകിയതും, ഊഹിക്കാവുന്നതുമായ ചില സംഭാഷണരംഗങ്ങൾ ഉണ്ടെങ്കിലും, ടെലിവിഷൻ സീരിയലുകൾ കുടുംബത്തിലുണ്ടാക്കുന്ന ഛിദ്രങ്ങൾ എടുത്തുകാണിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്*.


    ■ക്ലൈമാക്സിലെ ഫൈറ്റിംഗ്*, ഇതൊരു തെലുഗു ചിത്രമാണോ എന്നുവരെ തോന്നിപ്പിക്കും. നിയമവും അധികാരവും പണത്തിനു കീഴ്പ്പെടുമ്പോൾ, നായകൻ നിയമം കയ്യിലെടുക്കുന്നു. ചിത്രം നമുക്ക്* നൽകുന്നത്* ശരാശരി സംതൃപ്തിമാത്രം. ചിത്രത്തിന്* ഞാൻ നൽകുന്ന റേറ്റിംഗ്* അഞ്ചിൽ രണ്ടരയാണ്*.


    വാൽക്കഷണം:


    ■ഡാർവിന്റെ പരിണാമം എന്ന പേർ ഈ ചിത്രത്തിന്* യോജിച്ചതാണോ? "Survival of the fittest" ചാൾസ്* ഡാർവിന്റെ സിദ്ധാന്തപ്രകാരം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്*, മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട്*, പരിസ്ഥിതിയോട്* കൂടുതൽ യോജിക്കുന്നവ നിലനിൽക്കുകയും, അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, നായകന്റെയും പ്രതിനായകന്റേയും പരിണാമത്തിന്റെ കഥയാണ്*. അർഹതയുള്ളവന്റെ നിലനിൽപ്പ്*..!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks jomon.....


  4. #3
    FK Citizen Inspector Balram's Avatar
    Join Date
    May 2014
    Location
    Mavelikara/Trivandrum
    Posts
    7,121

    Default

    Super review bro

  5. #4

    Default

    Thanks Jomon..

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  7. #6

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. Likes Inspector Balram liked this post
  10. #8
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks jomon
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  11. #9
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review

  12. #10
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks bhai :)

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •