Results 1 to 9 of 9

Thread: ഇത്* താൻടാ പോലീസ്* a retrospect

  1. #1

    Default ഇത്* താൻടാ പോലീസ്* a retrospect



    ■ആക്ഷൻ ഹീറോ ബിജു എന്ന റിയലിസ്റ്റിക്* ചിത്രത്തിനു ശേഷം, ഇതാ മലയാളത്തിലെ മറ്റൊരു യുവനായകൻ കൂടി കാക്കിക്കുപ്പായത്തിൽ..! വ്യത്യസ്ഥ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ആസിഫ്* അലിയുടെ ആദ്യ പൊലീസ്* വേഷമാണ്* ഈ ചിത്രത്തിലേത്*.

    ■നർമ്മമസൃണമായ വാചകങ്ങൾ ചിത്രത്തിന്റെ പോസ്റ്ററുകളിൽ കണ്ടിരുന്നു. ശുദ്ധഹാസ്യം എനിക്കെന്നും വീക്ക്നെസ്* ആയിരുന്നതിനാൽ സ്വാഭാവികമായും, പൊട്ടിച്ചിരിക്കണമെന്ന് ആഗ്രഹിച്ച ഞാൻ തിയെറ്ററിലേക്ക്* പ്രതീക്ഷയോടുകൂടിത്തന്നെ പാഞ്ഞുപോയി.

    SYNOPSIS
    ■124 minutes ദൈർഘ്യമുള്ള ഈ ചിത്രം, 1973 ൽ ആരംഭിച്ച, ഏഷ്യയിലെ ആദ്യ ഫീമെയിൽ പൊലീസ്* സ്റ്റേഷനായ ഏലത്തൂർ പോലീസ്* സ്റ്റേഷന്റെ പശ്ചാത്തലത്തിൽ നടക്കുന്ന, വനിതകൾക്ക്* മുൻ തൂക്കമുള്ള ഒരു ചലച്ചിത്രമാകുന്നു. വനിതകൾ മാത്രമുള്ള ആ പോലീസ്* ആപ്പീസിലേക്ക്*, ഒരു പുതിയ ഡ്രൈവർ ആഗതനാവുന്നു. അദ്ദേഹം ഒരു മഹാ എഞ്ചിനീയർ കൂടിയാണ്*. വിവിധഭാഷകളിൽ പ്രാവീണ്യം നേടിയവനും, സകലകലാവല്ലഭനുമായ അദ്ദേഹം അവിടം ശുദ്ധികലശം നടത്തുന്നു.

    CAST & CREW
    ■രാമകൃഷ്ണൻ എന്ന ഊർജ്ജസ്വലനും ബുദ്ധിശാലിയും, സദ്ഗുണസമ്പന്നനുമായ പോലീസ്* ഡ്രൈവറായി ആസിഫ്* അലി അഭിനയിച്ചു തകർക്കുകയുണ്ടായി. യുവതാരങ്ങൾക്കിടയിലെ, തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുവാൻ, അദ്ദേഹത്തിന്* ഈ ചിത്രത്തിലൂടെ കഴിഞ്ഞേക്കാം.

    ■നിയ മേനോൻ എന്ന കഥാപാത്രത്തെ ജനനി അയ്യർ തന്നാലാവും വിധം അവതരിപ്പിച്ചു. മുൻ ചിത്രങ്ങളിലേതുപോലെ തന്നെ, ഈ ചിത്രത്തിലും ജനനിയുടെ മിഴികൾ വലുതായിരുന്നു.

    ■Sub inspector അരുന്ധതി വർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* അഭിരാമി ഗോപികുമാർ. ഈ രണ്ടാമത്തെ തിരിച്ചുവരവിൽ ഒരു മികച്ച ചിത്രത്തിന്റെ ഭാഗമാവാൻ തനിക്ക്* സാധിച്ചെന്നും, വാണി വിശ്വനാഥിനുശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച പൊലീസ്* ഉദ്യോഗസ്ഥ അവരാണെന്നും അവർ സ്വയം കരുതുന്നു.

    ■ശ്രുതിലക്ഷ്മി ഈ ചിത്രത്തിൽ മുംതാസ്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പുരുഷനെ അത്യന്തം അഭിവാഞ്*ജയോടെ വീക്ഷിക്കുന്ന തരം സ്വഭാവവിശേഷതയുള്ള ഒരു വനിതാ പൊലീസ്* ആണ്* മുംതാസ്*.

    ■സ്ത്രീലമ്പടനായ പൊലീസ്* ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്നത്*, സുധീർ കരമന, സേവ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* സുനിൽ സുഖദ.

    ■ഇതൊന്നും പോരാതെ, കൃഷ്ണപ്രഭ, സുധീർ സജിത മഠത്തിൽ, സേതുലക്ഷ്മിയമ്മ, നീന കുറുപ്പ്*, കോട്ടയം പ്രദീപ്*, സുധീർ കരമന എന്നിവരും ചിത്രത്തിൽ ഉണ്ടായിരുന്നു.

    🎥സംവിധാനം: മനോജ്* പാലോടൻ (നന്നായി വരട്ടെ!!)

    MUSIC & ORIGINAL SCORES
    ■സംഗീതം സുമേഷ്* പരമേശ്വരൻ: വളരെ മോശം ഗാനങ്ങൾ..! നായകന്റെ ഇന്റ്രൊഡക്ഷൻ ഗാനം കേട്ടാൽ ആരും ചെവിപൊത്തിപ്പോവും എന്നതിൽ സംശയമില്ല. ശേഷമുള്ള ഗാനങ്ങളും, ആളുകളെ പുഛിക്കുന്ന വിധത്തിലുള്ളതാണ്*. പശ്ചാത്തല സംഗീതം. ചിത്രത്തിന്* അനുയോജ്യമായിരുന്നു,

    OVERALL VIEW
    ■ജന്മമേകിയ മാതാവ്* പോലും സഹിക്കാത്തവിധത്തിലുള്ള ചലച്ചിത്രാനുഭവം. നിയമപാലകരുടെ മൂല്യത്തെ വിളുച്ചോതുന്ന ഈ ചലച്ചിത്രം, ഏതൊരു കലാസ്വാദകന്റെയും മാനസികനില തെറ്റിക്കും വിധത്തിലുള്ളതാണ്*. വികലമായ കഥ, ജുഗുപ്സാവഹമായ തിരക്കഥ, അസഹനീയമാം വിധത്തിലുള്ള സംഭാഷണം.

    ■പരസ്പരം സീരിയലിൽ നിന്നും പ്രചോദനമുൾക്കൊണ്ടൊരുക്കിയ ഈ ചലച്ചിത്രവിരുന്ന്, ആവിഷ്കാര മൂല്യച്യുതിയുടെകൂടി ഉദാഹരണമാണ്*. ധാരാളം വികലഹാസ്യങ്ങളാൽ, പ്രേക്ഷകനെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്ന ആദ്യപകുതിയും, ആദ്യപകുതിയേക്കാൾ ശോചനീയമായ രണ്ടാം പകുതിയുമടങ്ങിയ കുത്സിതമായ സിനിമാ അനുഭവം.

    ■സ്ത്രീ പ്രാതിനിധ്യമാണ്* ചർച്ചാവിഷയമെങ്കിലും സ്ത്രീകൾക്ക്* പോലും അപമാനകരമാണ്* ഈ ചിത്രം. ഒരു രണ്ടാം ഭാഗമൊരുക്കുവാനുള്ള കഥാശകലം അവശേഷിപ്പിച്ചുകൊണ്ടാണ്*, ചിത്രം ഉപസംഹരിച്ചതെന്നുള്ള വസ്തുത, എനിക്ക്* തലകറക്കം അനുഭവപ്പെടുവാനിടയാക്കി.

    ■ശുദ്ധഹാസ്യം' പ്രതീക്ഷിച്ച്* തിയെറ്ററിലേക്ക്* പാഞ്ഞുപോയ എനിക്ക്*, 'ശുദ്ധവായു' കിട്ടാതെ മരിച്ചാൽ എത്ര നന്നായെന്നുവരെ തോന്നാനിടയായി.!

    MY RATING: ★☆☆☆☆

    വാൽക്കഷണം:
    ■പറവൂർ എന്ന സ്ഥലത്ത്*, പ്രഭൂസ്* എന്ന തിയെറ്റർ ഇന്ന് Re-opening ആണ്*. ഉദ്ഘാടനചിത്രം ഏതാണെന്നോ, "ഇത്* താൻടാ പോലീസ്*.
    (കൊള്ളാം.! നല്ല തുടക്കം...!)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks bro....


  4. #3

    Default

    Thnx bro....
    "Every second, every minute, every hour, every day it never ends, it never ends."

  5. #4
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default

    thanks...vaallkashnam

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

    ente pallee......ningade review okke no. 1 aayi varunnundu....
    keep it up..


    @wayanadan...

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    Quote Originally Posted by maryland View Post
    thanks...

    ente pallee......ningade review okke no. 1 aayi varunnundu....
    keep it up..


    @wayanadan...
    ithu njaan kand review aanu

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks for the review...



  10. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks jomon
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •