Page 6 of 6 FirstFirst ... 456
Results 51 to 53 of 53

Thread: Nadan Jishnu antharichu ....

  1. #51
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,337

    Default


    adaraanjalikal..............
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  2. Sponsored Links ::::::::::::::::::::Remove adverts
  3. #52
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    അച്ഛന്റെ തിരക്കഥയിലെ ബാലതാരം

    Sunday Mar 27, 2016
    കെ എം രാഘവന്* നമ്പ്യാര്*



    രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്നത് വെറും പ്രയോഗമല്ല. പലവട്ടം തെളിയിക്കപ്പെട്ട യാഥാര്*ഥ്യം. ആവിദൂഷകന്റെ പിടിയില്*പ്പെട്ട് അകാലത്തില്* പൊലിഞ്ഞ ജിഷ്ണുവിന്റെ നഷ്ടം ഹൃദയം നുറുക്കുന്ന വേദനയാണുണ്ടാക്കുന്നത്. മകനെ നഷ്ടപ്പെട്ടതുപോലുള്ള ശുദ്ധശൂന്യത. മാസങ്ങളോളം കണ്*മുന്നില്* ഓടിനടന്ന ആ എട്ടു വയസ്സുകാരന്* അത്രക്ക് പ്രിയങ്കരനായിരുന്നു. എന്റെ കഥയായ മരണക്കിണറിന് രാഘവന്* ഒരുക്കിയ സിനിമ, കിളിപ്പാട്ടിലെ ബാലതാരമായാണ് ജിഷ്ണുവിന്റെ അഭിനയപ്രവേശം.
    രാഘവന് അവസരം കുറഞ്ഞ ഘട്ടം. എന്റെ ചില നാടകങ്ങള്* സിനിമയാക്കാമെന്ന ആഗ്രഹത്താല്* വീട്ടില്* വന്നു. പലതിന്റെയും കൈയെഴുത്തു പ്രതി വായിച്ചു. ഏറെ ഇഷ്ടമായത് മരണക്കിണര്*. അതിന് സംസ്ഥാന പുരസ്കാരം ലഭിച്ചത് കൂടിയാവണം സ്വീകാര്യതക്ക് അടിസ്ഥാനം. കല്യാശ്ശേരി കവിതാ തീയറ്റേഴ്സായിരുന്നു അത്
    ജിഷ്ണു ബാല്യകാല ചിത്രം

    രംഗത്തെത്തിച്ചത്. നേതാവിന്റെ റോളില്* ഞാനും. സിനിമയിലും അതേ വേഷം. മനുഷ്യാവസ്ഥയില്* വന്നുപെടുന്ന ചില ആകസ്മികതകള്* വരുത്തുന്ന രൂപാന്തരത്തെ കേന്ദ്രീകരിച്ചായിരുന്നു കഥ. സാധാരണ നാട്ടിന്*പുറത്തെ കോമരത്തിന്റെ മകള്* അപ്രത്യക്ഷമാകുന്നിടത്താണ് തുടക്കം. ഭഗവതിയുടെ മണിക്കിണറില്* ഒരു ജഡം പൊങ്ങുന്നു. അവളുടേതാണ് അതെന്ന അഭ്യൂഹം. വിശ്വാസത്തെ ചൂഷണംചെയ്ത് പഞ്ചായത്തംഗവും മുതലാളിയും മറ്റും ചേര്*ന്ന് പണപ്പിരിവും നടത്തുന്നു. ഈ ധനാഗമം കോമരത്തിന്റെയും ജീവിതം മാറ്റിമറിച്ചു. അപ്പോഴേക്കും കാണാതായ മകള്* എത്തി. മുതലാളിയടക്കമുള്ളവരുടെ നിര്*ബന്ധത്തെ തുടര്*ന്ന് കോമരം മകളെ കൊല്ലുന്നു. പശ്ചാത്താപത്തിന്റെ ഭാരം താങ്ങാനാവാതെ അദ്ദേഹവും ഭഗവതിയുടെ കിണറില്* ചാടി ആത്മഹത്യ ചെയ്യുകയാണ്. എന്റെ കഥയില്* ബാലതാരം ഇല്ലായിരുന്നു. കെ പി ഉമ്മര്* അവതരിപ്പിച്ച മുതലാളിയുടെ പേരക്കുട്ടിയായ അപ്പുവായിട്ടാണ് തിരക്കഥയില്* ജിഷ്ണുവിന് ഇടം ലഭിച്ചത്. ചിത്രീകരണം തുടങ്ങുംമുമ്പ് രാഘവന്റെ കൈ പിടിച്ച് വീട്ടിലെത്തിയ അവന്* എപ്പോഴും മനസ്സിലുണ്ടായി. ബക്കളം, കല്യാശേരി, ചിറക്കല്* തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.അവിടങ്ങളിലെല്ലാം ജിഷ്ണു എന്നോടൊപ്പം സ്ഥലം കാണാനെത്തി. നാണംകുണുങ്ങിയായ ആ കുട്ടി സെറ്റിലുള്ളവര്*ക്ക് ഓമനയായി. രാഘവന്റെ ഭാര്യയുടെ തറവാടിന്റെ എതിര്* വശത്തായിരുന്നു കഥാപാത്രമായ അപ്പുവിന്റെ വീടായി തെരഞ്ഞെടുത്തതും. ബാലതാരത്തെക്കാളും ഉയര്*ന്ന നല്ല ഭാവങ്ങളായിരുന്നു ജിഷ്ണുവിന്റേത്. മികച്ച അഭിനേതാക്കളുടെ പ്രകടനത്തിനിടയില്* അത് കൊണ്ടാടപ്പെട്ടില്ലെന്നു മാത്രം. കിളിപ്പാട്ടില്* ഞാന്* എഴുതിയ നാലു പാട്ടും ഉണ്ടായി. റെക്കോര്*ഡിങ്ങിന് മദിരാശിയില്* പോയപ്പോള്* രണ്ടാഴ്ച താമസിച്ചത് രാഘവന്റെ വീട്ടില്*.
    ജിഷ്ണുവുമായി കൂടുതല്* ഇടപഴകാനും കുസൃതികള്* വീണ്ടും കാണാനും അതും അവസരമായി. സിനിമ ഇന്ത്യന്* പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്* ചില നിരൂപകര്* അപ്പുവിനെയും കാര്യമായി ശ്രദ്ധിച്ചു. കമലിന്റെ നമ്മള്* കണ്ടപ്പോള്* പഴയ അപ്പുവായിരുന്നു മനസ്സുനിറയെ.പതുങ്ങലും പരുങ്ങലും വിട്ടൊഴിഞ്ഞ് ഏറെ മുതിര്*ന്നതായി തോന്നി. മാത്രമല്ല, കുറേ സാധ്യതകളുള്ള നടന്റെ വരവുമറിയിച്ചു. മറ്റു ചില സിനിമകളിലെ ചെറിയ വേഷങ്ങളില്*പ്പോലും ജിഷ്ണു സാന്നിധ്യമറിയിക്കുകയും ചെയ്തു. നേരറിയാന്* സിബിഐയില്* മമ്മൂട്ടിക്ക് അഭിമുഖമായി വന്ന രംഗങ്ങള്* മറക്കാനാവില്ല.

  4. #53
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    RIP Jishnu........
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •