Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Kali - my views

  1. #1

    Default Kali - my views


    കലി » A RETROSPECT
    ■'ചാർളി'യിലെ തന്റെ പ്രകടനത്തിലൂടെ, സംസ്ഥാന അവാർഡ്* ജേതാവായിത്തീർന്ന ദുൽഖർ സൽമാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എന്നതിനേക്കാളേറെ, 'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി'ക്കുശേഷം സമീർ താഹിർ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ, ഏറെ പ്രതീക്ഷയോടുകൂടിയാണ്* നാമെല്ലാവരും 'കലി'ക്കായി കാത്തിരിക്കുന്നത്*. ചിത്രം ആദ്യദിനം തന്നെ കാണുവാനായി ഞാൻ തീരുമാനിച്ചതും ഇക്കാരണത്താൽ ആയിരുന്നു.
    »SYNOPSIS
    ■നിയന്ത്രണാതീതമായ അളവിൽ കോപമുള്ള യുവാവാവായ സിദ്ധാർത്ഥ്* ഒരു ബാങ്കിൽ അസിസ്റ്റന്റ്* മാനേജറായി ജോലി ചെയ്യുന്നു. വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത്* വാടകവീട്ടിൽ താമസിക്കുന്നു. ജോലിസ്ഥലത്തും കുടുംബത്തിലും തന്റെ മുൻകോപം മൂലം സിദ്ധാർത്ഥ്* നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെ, 116 minutes ദൈർഘ്യമുള്ള ഈ ചിത്രം കടന്നുപോകുന്നു.

    ��CAST & CREW
    ■സിദ്ധാർത്ഥ്* എന്ന നായകകഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നു. മുൻകോപിയും, എന്നാൽ ഭാര്യയോട്* സ്നേഹമുള്ളവനുമായ ഭർത്താവായി ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ പെർഫോം ചെയ്തു.
    ■പ്രേമത്തിലൂടെ നമ്മെ കീഴടക്കിയ സായ്* പല്ലവിയാണ്* അഞ്*ജലി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്*. സായ്* പല്ലവിയുടെ ശബ്ദവും കഥാപാത്രവും തമ്മിലുള്ള ചേർച്ചയില്ലായ്മ, ചിലരംഗങ്ങളുടെ ആസ്വാദനത്തെ ബാധിച്ചിരുന്നു.
    ■ശിവൻ സർ ആയും, കള്ളൻ സുനിയായും, ക്രിസ്പിനായും നമ്മെ ഏറെ ചിരിപ്പിച്ചിട്ടുള്ള സൗബിൻ ഷാഹിർ, സിദ്ധാർത്ഥന്റെ സഹപ്രവർത്തകനായ പ്രകാശന്റെ വേഷം അവതരിപ്പിച്ചു. തിയെറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി, പ്രകാശനെ സ്ക്രീനിൽ കാണിച്ചപ്പോഴായിരുന്നു.
    ■വീണ്ടും, കലാഭവൻ മണിയുമായി ഏറെ സാമ്യമുള്ള പ്രകടനവുമായി ചെമ്പൻ വിനോദ്* ജോസ്* 'ചക്കര' എന്ന് വിളിപ്പേരുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. ജോൺ എന്ന വില്ലൻ കഥാപാത്രത്തെ വിനായകൻ അവതരിപ്പിക്കുന്നു.
    ■സിദ്ധാർത്ഥിന്റെ ബാല്യകാലം നെബിഷ്* ബെൻസൺ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തിൽ നമ്മെ ചിരിപ്പിച്ച 'വിജിലേഷ്*' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ, കൂടാതെ കുഞ്ചൻ, അഞ്*ജലി അനീഷ്* ഉപാസന, അലൻഷ്യർ, ഹരീഷ്* കെ.ആർ, സിദ്ധാർത്ഥ ശിവ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
    ��ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും വളരെ മികച്ചതായിരുന്നു. ദേശീയ അവാർഡ്* ജേതാവായ വിവേക്* ഹർഷനാണ്* ചിത്രത്തിന്റെ എഡിറ്റിംഗ്* നിർവഹിച്ചിരിക്കുന്നത്*.
    ♪♬MUSIC & ORIGINAL SCORES
    ■മുൻതാര ചിത്രങ്ങൾക്ക്* പൊതുവേ നല്ല ഗാനങ്ങൾ ചിട്ടപ്പെടുത്താറുള്ള സംഗീതസംവിധായകനായ ഗോപീ സുന്ദർ ഈണം നൽകിയ ഗാനങ്ങൾ ശരാശരിയിലും താഴെയായിരുന്നെങ്കിൽ, പശ്ചാത്തല സംഗീതം മികച്ചതായിരുന്നു എന്ന് പറയാൻ കഴിയും.
    »OVERALL VIEW
    ■നമ്മുടെ പ്രതീക്ഷകളെയെല്ലാം ഹനിച്ച ട്രൈലർ ആയിരുന്നു ചിത്രത്തിനെങ്കിലും, അതിനു വിപരീതമായി, വ്യത്യസ്ഥതയുള്ള ഒരു കുടുംബചിത്രം. കേട്ടുപരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന, ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നവിധമുള്ള മികച്ച ആവിഷ്കാരം.
    ■മിതമായ വേഗതയിൽ ബോറടിപ്പിക്കാതെ മുൻപോട്ടുപോയ ആദ്യപകുതിയും, ശേഷം പ്രതീക്ഷിക്കാത്ത വിധത്തിലുള്ളതും, സസ്പെൻസ്* നിറഞ്ഞതുമായ രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ക്ലൈമാക്സും.
    ■"ഒരക്ഷരം മിണ്ടാൻ പറ്റില്ല. മൂക്കിന്റെ തുമ്പത്താ ദേഷ്യം.." -നമ്മിൽ പലരും പറയുന്ന, പലരും കേട്ടുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്*. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ കോപം അല്ലെങ്കിൽ കലി വരാത്തവരായി ആരുമുണ്ടാവില്ല. അത്* നമ്മെത്തന്നെ കീഴ്പ്പെടുത്തുമ്പോൾ, വ്യക്തിപരമായും കുടുംബപരമായും നമുക്ക്* നഷ്ടമായേക്കാവുന്ന ബന്ധങ്ങളെക്കുറിച്ചും പരിണിതഫലങ്ങളേക്കുറിച്ചും ചിത്രം ഉദ്ബോധിപ്പിക്കുന്നു.
    ■വിവാഹിതരും അവിവാഹിതരുമായ യുവാക്കൾക്ക്* ലഭിക്കുന്ന ചില പാഠങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഈ ചിത്രത്തിനായി സധൈര്യം ടിക്കറ്റെടുക്കാവുന്നതാണ്*. ചിത്രം എനിക്ക്* തന്ന സംതൃപ്തിയുടെ അട്സ്ഥാനത്തിൽ, 'കലി' ക്ക്* ഞാൻ കൊടുക്കുന്ന റേറ്റിംഗ്*, അഞ്ചിൽ മൂന്ന് ആണ്*.

    »വാൽക്കഷണം:
    ■ദുൽഖർ സൽമാൻ ഒരു നല്ല അഭിനേതാവാണോ? സംസ്ഥാന അവാർഡ്* ജേതാവായ അദ്ദേഹം, അഭിനയത്തിന്റെ കാര്യത്തിൽ മോശക്കാരനല്ല. എങ്കിലും, ദേഷ്യം അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിൽ അദ്ദേഹം പിന്നോട്ടാണെന്ന് മിക്കപ്പോഴും തോന്നിയിട്ടുണ്ട്*. ഈ ചിത്രത്തിലെ ചില രംഗങ്ങളിൽ ദുൽഖറിന്റെ ദേഷ്യഭാവത്തിൽ ഒരു artificiality നിറഞ്ഞുനിന്നിരുന്നു എന്ന് പറയാതെവയ്യ..!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks...........

  4. #3
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks Jomon

  5. #4
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks ............
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #5
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks.......................

  7. #6
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  8. #7

  9. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  10. #9

    Default

    jomon thiru............

  11. #10
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review!! DQ
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •