Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Forum Keralam Exclusive Interview with Bipin Chandran

  1. #1

    Default Forum Keralam Exclusive Interview with Bipin Chandran



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    “ഇഷ്ട്ടമില്ലാത്ത ജോലി ചെയ്യുമ്പോഴാണ് സാറേ എനിക്ക് ടെൻഷൻ”.-ബെസ്റ്റ് ആക്ടര്* എന്ന ചിത്രത്തില്* അഭിനയ മോഹവുമായി സംവിധായകന്* ലാൽ ജോസിന്റെ മുന്നിലെത്തുന്ന അധ്യാപകനായ മോഹന്* എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ സംഭാഷണം ആണിത്.ഹയര്* സെക്കണ്ടറി സ്കൂള്* അധ്യാപകന്* കൂടി ആയ ബിപിന്*ചന്ദ്രന്* ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്.അധ്യപനത്തോടൊപ്പം സിനിമയിലും തിരക്കഥാകൃത്ത്,സംഭാഷണ രചയിതാവ് , അഭിനേതാവ് എന്നീ നിലകളില്* സജീവ സാന്നിധ്യമായ ബിപിന്* ചന്ദ്രന്* ജനപ്രിയ സിനിമകളുടെ അമരക്കാരായ സിദ്ധീക്ക് ലാല്* കൂട്ടുകെട്ട് രണ്ടു പതിറ്റാണ്ടുകൾക്ക്* ശേഷം ഒരുമിക്കുന്ന “കിംഗ്* ലയര്*”എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവാണ്.പുതിയ ചിത്രത്തെക്കുറിച്ചും സിദ്ധീക്ക് ലാല്* ടീമിനോടൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചുമൊക്കെ* ബിപിന്* ചന്ദ്രന്* “ഫോറം കേരളം”ത്തോട് സംസാരിക്കുന്നു.


    ? സിദ്ധീക്ക് ലാല്** ടീമിനോടൊപ്പം ഒരു ചിത്രം.ഇത്തരം ഒരു അവസരത്തെക്കുറിച്ച് എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ???


    = വെറുതെ നടന്നു പോയ ഒരാൾക്ക്* ഒരു കോടി രൂപ ലോട്ടറി അടിച്ചു എന്നൊക്കെ പറയുന്ന പോലെ ആണ് ഈ ചിത്രവുമായി സഹകരിക്കാന്* കിട്ടിയ അവസരം. റാംജിറാവുവും,ഹരിഹര്* നഗറും, ഗോഡ് ഫാദറും ഒക്കെ കണ്ടു നടന്ന സ്കൂള്* പഠന കാലത്തോ സിനിമയില്* എത്തിയതിനു ശേഷമോ ഒരിക്കലും കരുതിയിട്ടില്ല സിദ്ധീക്ക്, ലാല്* എന്നീ മഹാരഥന്മാർക്ക് ഒപ്പം ഒരു സിനിമയില്* സഹകരിക്കാന്* കഴിയുമെന്ന്.ചിത്രത്തിലേക്കുള്ള ക്ഷണം ലാലേട്ടനില്* നിന്ന് ലഭിച്ചപ്പോള്* വിശ്വസിക്കാന്* പോലും കഴിഞ്ഞില്ല. നാട്ടിലെ ഒരു സർവകലാശാലയിൽ നിന്ന് ഡിഗ്രീ എടുത്തിട്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പി.ജി ക്ക് അവസരം ലഭിച്ച പോലെ ഒരു അനുഭവം?


    സിദ്ധീക്ക് ലാൽ മാർക്കൊപ്പം ഒരു ചിത്രം എന്നത് ഒരു വെല്ലുവിളി ആയിരുന്നോ? കിംഗ്* ലയറിലെ അനുഭവങ്ങൾ പങ്കു വെയ്ക്കാമോ?


    = സിദ്ധീക്ക് ലാൽ ചിത്രങ്ങൾക്ക് എല്ലാകാലവും ആരാധകരുണ്ട്.അവരുടെ ചിത്രങ്ങൾ റിലീസായ കാലത്തെ പ്രേക്ഷകർ ഇന്നും അവ കാണുന്നു.പുതു തലമുറയും ആ ചിത്രങ്ങൾ ഏറെ ആസ്വദിക്കുന്നു എന്നതാണ് വസ്തുത. ഇങ്ങനെ ഉള്ള ഒരു കൂട്ടുകെട്ട് ഒരു ഇടവേളക്ക് ശേഷം ഒരുമിക്കുന്ന ഒരു ചിത്രത്തിൽ സംഭാഷണ രചയിതാവവുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ്.അതിന്റെ ടെൻഷൻ വലുതായിരുന്നുവെങ്കിലും സിദ്ദിക്കേട്ടന്റെയും ലാലേട്ടന്റെയും പിന്തുണയും സഹകരണവും അത് തരണം ചെയ്യാൻ ഏറെ സഹായിച്ചു.ലാലേട്ടൻ ഭാഗമാകുന്ന പുതിയ ചിത്രത്തിൽ സഹകരിക്കാനുള്ള ക്ഷണം ലഭിച്ചു എന്നത് എന്റെ വർക്കിനുള്ള അംഗീകാരം ആയി കാണുന്നു.

    ? മലയാളത്തിലെ ജനപ്രിയ സിനിമകളിലെ നാഴികക്കല്ലുകൾ ആണ് സിദ്ധീക്ക് ലാൽ ചിത്രങ്ങൾ .സിനിമാ നിർമ്മിതിയിലും പ്രേക്ഷകരുടെ ആസ്വാദനരീതികളിലും ഏറെ മാറ്റങ്ങൾ പ്രകടമായ ഇന്ന് ഇരുവരും വീണ്ടും ഒരുമിക്കുമ്പോൾ പഴയ “മാജിക്ക്” ആവർത്തിക്കാൻ കഴിയും എന്ന് കരുതുന്നുണ്ടോ?

    = എഴുത്ത് രീതികളിലും,സംവിധാനത്തിലും സാങ്കേതിക വശങ്ങളിലും എല്ലാം നമ്മുടെ സിനിമ ഏറെ മാറി എന്നത് വസ്തുതയാണ്.സിദ്ധീക്കേട്ടനും ലാലേട്ടനും നേരത്തെ സൂചിപ്പിച്ചിട്ടുള്ളത് പോലെ വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുമ്പോൾ തന്നെ സംവിധായകർ എന്ന നിലയിലും എഴുത്തുക്കാർ എന്ന നിലയിലും ഇരുവരും വ്യത്യസ്ത വഴിയിലൂടെ ഏറെ മുന്നോട്ട് പോയി.രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഇരുവരും ഒരുമിക്കുമ്പോൾ വീണ്ടും പഴയ രീതിയിൽ ഒരു ചിത്രം ഒരുക്കുവാൻ സാധിക്കില്ല. തൊണ്ണൂറുകളിൽ ഒരുക്കിയ പോലെ ഒരു ചിത്രം 2016ൽ എടുക്കുക അസാധ്യവുമാണ്*.സിനിമാ അവതരണത്തിലും പ്രേക്ഷക അഭിരുചികളിലും വന്ന മാറ്റങ്ങളെ കൃത്യമായി തിരിച്ചറിയുന്നവർ തന്നെയാണ് സിദ്ധീക്കേട്ടനും ലാലേട്ടനും.മാറിയ പ്രേക്ഷകാഭിരുചികളെ മാനിച്ചു കൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകർക്കും രസിക്കാവുന്ന ഒരു ചിത്രം ഒരുക്കുക എന്നത് തന്നെയാണ് ശ്രമം.സാങ്കേതികപരമായും ഏറെ മുന്നിട്ട് നിൽക്കുന്ന ഒരു ചിത്രമാണ് “കിംഗ്* ലയർ ”.ബോളിവുഡ് സിനിമകളുടെ ഒക്കെ ഒരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ഇതെന്ന് പറയാം.സിദ്ധീക്ക് ലാൽ ടീമിന്റെ മുൻചിത്രങ്ങളിൽ ശ്രി.വേണു ആയിരുന്നു ക്യാമറ ചലിപ്പിച്ചിരുന്നത്. കിംഗ്* ലയറിൽ ഛായാഗ്രാഹകൻ ആയി ആൽബി എത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്.അലക്സ് പോൾ ഈണമിട്ട ഒരു മനോഹര ഗാനം ചിത്രത്തിലുണ്ട്.


    ? മമ്മൂട്ടി, പ്രിത്വിരാജ്, നിവിൻ തുടങ്ങിയവർക്ക് ശേഷം ദിലീപുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.കിംഗ്* ലയറിലെ ദിലീപിന്റെ പ്രകടനത്തെക്കുറിച്ച്?

    = ദിലീപ് എന്ന നടനിൽ നിന്നും കുട്ടികളും കുടുംബങ്ങളും അടക്കമുള്ള പ്രേക്ഷക സമൂഹം പ്രതീക്ഷിക്കുന്ന ഗംഭീര പ്രകടനം തന്നെ ആണ് അദ്ദേഹം കിംഗ്* ലയറിൽ കാഴ്ച വെച്ചിട്ടുള്ളത്*..ദിലീപേട്ടനെ പോലെ ഒരു നടന് ഇമ്പ്രൊവൈസേഷന് ഉള്ള സ്പേസ് നല്കിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രകടനത്തിനുള്ള സാധ്യതകൾ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.


    ? പേരും നുണയന്റെ പ്രണയ കഥ എന്നാണു കിംഗ്* ലയറിന്റെടാഗ് ലൈൻ.

    = ഓ.ഹെൻറി യുടെ രചനകളിൽ ഒക്കെ കാണുന്ന തരം ഒരു നനുത്ത പ്രണയ കഥ ഹാസ്യതിന്റെയും പിരിമുറു ക്കങ്ങളുടെയും ട്രാക്കിലൂടെ പറഞ്ഞിരിക്കുന്ന ചിത്രമാണ് ഇത്.കെട്ടുറപ്പുള്ള കഥയും കഥാ ഗതിക്കു അനുയോജ്യമായ നർമ്മ രംഗങ്ങളുമാണ് സിദ്ദിക്ക്-ലാൽ ചിത്രങ്ങളുടെ മുഖമുദ്ര. ആവർത്തന വിരസതയില്ലാത്ത നർമ്മ രംഗങ്ങളാണ് ഇന്നും ആ ചിത്രങ്ങൾ പ്രേക്ഷകർക്ക്*പ്രിയപ്പെട്ടതായി മാറുന്നതിന്റെ ഒരു കാരണം.കിംഗ്* ലയറും അത്തരത്തിൽ ഒരുക്കിയിട്ടുള്ള ഒരു ചിത്രമാണ് .ഫാമിലി സെന്റിമെന്റ്സും , പ്രണയവും , സംഘർഷ ഭരിതങ്ങളായ മുഹൂർത്തങ്ങളും നർമ്മ രംഗങ്ങളും ഒക്കെ ഉള്ള ഒരു ചിത്രം.

    ? പരസ്പരപൂരിതങ്ങളാ യ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ നടീ നടന്മാരും സിദ്ദിക്ക്-ലാൽ ചിത്രങ്ങളുടെ സവിശേഷതയാണ്..ഈ രണ്ടു ഘടകങ്ങളും കിംഗ്* ലയറിലും പ്രതീക്ഷിക്കാമോ?

    = തികഞ്ഞ കയ്യടക്കത്തോടെ കഥാ സന്ദർഭങ്ങളെ നെയ്തെടുക്കുന്ന അസാമാന്യ പ്രതിഭകളാണ് സിദ്ദിക്ക്-ലാൽമാർ ഗോഡ്ഫാദർ എന്ന സിനിമയിലെ ഒരു രംഗം ഉദാഹരണമായി പറയാം.. അഞ്ഞൂറാ നോടും മക്കളോടും ''പെണ്ണുങ്ങളുടെ ചൂട് അറിഞ്ഞവന്മാർ ഉണ്ടെങ്കിൽ തല്ലെടാ" എന്നൊരു സ്ത്രീ പറയുന്നു ..ഇന്നസെന്റിന്റെ രാമനാഥൻ എന്ന കഥാ പാത്രം അവരെ അടിക്കുന്നു .കഥ വികസിക്കുമ്പോൾ ആണ് രാമനാഥന് ഭാര്യയും മക്കളും ഉണ്ടെന്നും ആദ്യ രംഗത്തിന്റെ ലിങ്കും പ്രേക്ഷകർക്ക്* മനസ്സിലാകുന്നത്*.കഥ പറച്ചിലിലും അവതരണത്തിലും കിംഗ്* ലയറും വ്യത്യസ്തമല്ല.ഒരുപാട് കഥാ പാത്രങ്ങൾ ഈ ചിത്രത്തിൽ ഇല്ല.എന്നാൽ എല്ലാ കഥാ പാത്രങ്ങൾക്കും ഏറ്റവും അനുയോജ്യവരായവരെത്തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

    ? സംവിധാനം താല്പര്യമുണ്ടോ?


    സംവിധായകാൻ ആകണം എന്ന് അതിയായ ആഗ്രഹം ഒന്നുമില്ല .ചില ഓഫറുകൾ ഉണ്ടെങ്കിലും അടുത്ത ഒന്ന് രണ്ട് വർഷത്തിൽ സാധ്യതയില്ല.ഏറ്റെടുത്ത പ്രൊജെക്ടുകൾ പൂർത്തിയക്കേണ്ടതുണ്ട്

    ? കഴിഞ്ഞ ചിത്രമായ 'പാവാട' അമിത മദ്യപാനശീലത്തിന്റെ രണ്ട് വശങ്ങൾ വരച്ചു കാട്ടുന്നുണ്ട് . മദ്യ നിരോധനം അടുത്ത കാലത്ത് കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് .സിനിമാ പ്രവർത്തകർ അടക്കമുള്ള കലാകാരന്മാരുടെ അമിത മദ്യപാനത്തെ ക്കുറിച്ചും അടുത്തിടെ ചർച്ചകൽ ഉണ്ടായി.


    മലയാള സിനിമാ പ്രവർത്തകർ, മറ്റു ഭാഷകളിലെ കലാകാരന്മാരെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു എന്ന് തോന്നിയിട്ടുണ്ട്.പക്ഷെ, അമിത മദ്യപാനം ആണ് അതിനു പ്രധാന കാരണം എന്ന് കരുതുന്നില്ല.അടുത്തിടെ നമ്മളെ വിട്ടുപിരിഞ്ഞ രാജേഷ്* പിള്ള മദ്യപിക്കുന്ന ആളായിരുന്നില്ല.കേരളത്തിൽ മദ്യനിരോധനം നടപ്പാക്കിയ ശേഷം മയക്കു മരുന്നിന്റെ ഉപയോഗം വളരെ അധികം കൂടിയിട്ടുണ്ട് എന്നത് വസ്തുതയാണ് . എന്നാൽ ഇത് കാര്യമായി ചർച്ചചെയ്യപ്പെട്ടു കണ്ടിട്ടില്ല . ഭക്ഷ്യവസ്തുക്കളിൽ മിക്കവയിലും മായം ആണ് . നമ്മുടെ പ്രിയപ്പെട്ട പാനീയമായ ചായയിൽ അടക്കം മാരകമായ വിഷ പദാർത്ഥങ്ങൾ കലർ രിക്കുന്നു . എന്നാൽ ഇത്തരം കാര്യങ്ങളിൽ കാര്യമായ ചർച്ചകളോ നടപടികളോ ഉണ്ടാകുന്നില്ല .ഇക്കാര്യത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല . ശക്തമായ ഒരു ഭക്ഷണ രാഷ്ട്രീയം ഉയർന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ .

    അസഹിഷ്ണുത വിവാദം, ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കപെടുന്നതിലുള്ള പ്രതിഷേധം. ഒരു കലാകാരൻ എന്ന നിലയിലും സാമൂഹിക നിരീക്ഷകൻ എന്ന നിലയിലും ഇത്തരം വിഷയങ്ങളോടുള്ള പ്രതികരണം ?

    = ഏത് വിഷയത്തിൽ ആയാലും പ്രതികരണം എന്നത് പൗര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധിയിൽ കൂടുതൽ വിലക്ക് വന്നിട്ടുള്ളപ്പോഴൊക്കെ പിന്നാലെ വലിയ വിപത്തുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .സിനിമയെക്കുറിച്ച് പറഞ്ഞാൽ അതൊരു കച്ചവടോപാധി മാത്രമല്ല . നമ്മളെ പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും പ്രേരിപ്പിക്കുന്ന , ലൈറ്റർ ഹ്യുമൻ ബീങ്ങ്സ് ആക്കാൻ കഴിയുന്ന ഒരു മാധ്യമമാണ് സിനിമ . കച്ചവട സിനിമയുടെ പൊലിപ്പുകൾക്കപ്പുറം, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ജനകീയ കലാരൂപം കൂടിയായ സിനിമ കാഴ്ചക്കാരെ ബ്ലെണ്ട് ചെയ്യുന്നത് എങ്ങനെ ആണെന്ന് മാറിനിന്നു വീക്ഷിച്ചാൽ ദൃശ്യമാകുന്ന മാന്ത്രികത അനിർവചനീയമാണ്.തീയേറ്ററുകളും ഫിലിം ഫെസ്റ്റിവലുകളും , എന്തിനു 'ഫോറം കേരളം' പോലെ ചലച്ചിത്ര പ്രേമികൾ സംവദിക്കുന്ന ഇന്റർനെറ്റ്* മാധ്യങ്ങളും ഒക്കെ ഒരു സെക്ക്യുലർ പ്ലെയ്സ് ആണ് വിഭാവനം ചെയ്യുന്നത് .വ്യത്യസ്ത ജാതി,മത,രാഷ്ട്രീയ,സാമ്പത്തിക വിഭാഗങ്ങളിൽപ്പെടുന്ന ആളുകളുടെ ഇടപെടലുകൾ , വിലയിരുത്തലുകൾ,സംവദിക്കൽ ഒക്കെ സിനിമയെ കേന്ദ്രീകരിച്ചു സംഭവിക്കുന്നു. ഓരോ രാജ്യത്തിലെയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ അതാത് ഇടങ്ങളിൽ നിർമിക്കപ്പെടുന്ന സിനിമകളിൽ പ്രതിഫലിക്കുന്നു. അസഹിഷ്ണുതാ വിവാദങ്ങളെക്കുറിച്ച് ചോദിച്ചാൽ , എം.എഫ്. ഹുസൈനെപ്പോലെ മഹാനായ ഒരു കലാകാരൻ ഇന്ത്യ വിട്ടു പോവുക എന്നതും ഗുലാം അലിയെ പോലെ ഒരു അസാമാന്യ പ്രതിഭയ്ക്ക് പാടാൻ അവസരം ലഭിക്കാതെയിരിക്കുക എന്നതും ഒട്ടും ഗുണകമല്ലാത്ത സാഹചര്യമാണ് . ഇത്തരം പ്രവണതകൾ ക്കെതിരെ ശബ്ദിക്കാൻ ഇന്ന് നാം തയ്യാറായില്ലയെങ്കിൽ നാളെ ഇതിലും ഭീകരമായ അവസ്ഥ സംജാതമായാൽ അന്ന് ശബ്ദിക്കാൻ ആഗ്രഹിച്ചാലും തൊണ്ട കാണില്ല.അർബുദ സാധ്യത മുന്നില് കണ്ടു ശരീരത്തിലെ ചില തുടിപ്പുകൾ പ്പുകൾ നീക്കം ചെയ്യാൻ നാം നിർബന്ധിതർ ആവുന്ന പോലെ ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ശബ്ധമുയർത്തുന്ന വിജിലെന്റായ സമൂഹം ഉണ്ടാകേണ്ടിയിരിക്കുന്നു . എന്നാൽ മാത്രമേ, ജനാധിപത്യത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന പ്ലൂരലിസംനിലനിൽക്കുകയുള്ളൂ . നാം എന്ത് ഭക്ഷിക്കണം എന്ത് കാണണം എന്നൊക്കെ തീരുമാനിക്കേണ്ടത് സ്റ്റേറ്റ് ആയിരിക്കരുത് . അടൂർ ഗോപാലകൃഷ്ണന്റെയും പ്രിയദർശ ന്റെയും അമൽ നീരദിന്റെയും സന്തോഷ്* പണ്ഡിറ്റിന്റെയും വിനീത് ശ്രീനിവാസന്റെയും സിദ്ധിക്ക് ലാൽ മാരുടെയും ഒക്കെ സിനിമ ഇവിടെ ഉണ്ടാകണം . അവയൊക്കെ കാണാനും വിലയിരുത്താനും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്താനും ജനത്തിന് കഴിയണം .

  4. #3
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    തികഞ്ഞ കയ്യടക്കത്തോടെ കഥാ സന്ദർഭങ്ങളെ നെയ്തെടുക്കുന്ന അസാമാന്യ പ്രതിഭകളാണ് സിദ്ദിക്ക്-ലാൽമാർ ഗോഡ്ഫാദർ എന്ന സിനിമയിലെ ഒരു രംഗം ഉദാഹരണമായി പറയാം.. അഞ്ഞൂറാ നോടും മക്കളോടും ''പെണ്ണുങ്ങളുടെ ചൂട് അറിഞ്ഞവന്മാർ ഉണ്ടെങ്കിൽ തല്ലെടാ" എന്നൊരു സ്ത്രീ പറയുന്നു ..ഇന്നസെന്റിന്റെ രാമനാഥൻ എന്ന കഥാ പാത്രം അവരെ അടിക്കുന്നു .കഥ വികസിക്കുമ്പോൾ ആണ് രാമനാഥന് ഭാര്യയും മക്കളും ഉണ്ടെന്നും ആദ്യ രംഗത്തിന്റെ ലിങ്കും പ്രേക്ഷകർക്ക്* മനസ്സിലാകുന്നത്


  5. Likes perumal liked this post
  6. #4
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default


  7. #5
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default




    '' തോമസുകുട്ടീ .............. വിട്ടോടാ ''

  8. #6
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    ഒപ്പം ഒരു സിനിമയില്* സഹകരിക്കാന്* കഴിയുമെന്ന്.ചിത്രത്തിലേക്കുള്ള ക്ഷണം ലാലേട്ടനില്* നിന്ന് ലഭിച്ചപ്പോള്* വിശ്വസിക്കാന്* പോലും കഴിഞ്ഞില്ല. നാട്ടിലെ ഒരു സർവകലാശാലയിൽ നിന്ന് ഡിഗ്രീ എടുത്തിട്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പി.ജി ക്ക് അവസരം ലഭിച്ച പോലെ ഒരു അനുഭവം?

    Oppam filmilum undalle


  9. Likes perumal liked this post
  10. #7
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Superb interview :good;


  11. #8
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    innocent tallunnath godfatherile sambhavam ipozha ingane annennu manasillayathu....Good interview....Nice questions

  12. #9
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    king liar il eth department anu bipin chandran ?

  13. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •