സംവിധാനം ഡോൺ മാക്സ്; നായിക മീര ജാസ്മിൻ
മലയാളത്തിലെയും തമിഴിലെയും മുന്‍*നിര ചിത്രസംയോജകനായ ഡോണ്‍* മാക്*സ് സംവിധായകനാകുന്നു. അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് 10 കല്*പനകള്‍* എന്നാണ് പേരിട്ടിരിക്കുന്നത്. മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ നായികയായി തിരികെയെത്തുന്നു.
പൊലീസ് ഓഫീസറായാണ് മീര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനു മോൾ, കനിഹ, തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍*.
സിനിമയുടെ ചിത്രീകരണം ഏപ്രിൽ 25ന് ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥയും ഡോണ്‍* മാക്*സാണ് രചിക്കുന്നത്. ഇടുക്കി പശ്ചാത്തലമാകുന്ന ചിത്രമാകും 10 കല്*പനകള്‍*.
‘പത്ത് കല്*പന’കളുമായി ഡോണ്‍* മാക്*സ് സംവിധായകനാകുന്നു; നായിക മീര ജാസ്മിന്*
പുതുമായര്*ന്ന ചിത്രസംയോജന രീതിയുമായി തരംഗം തീര്*ത്ത ഡേണ്‍* മാക്*സ് സംവിധായകനാകുന്നു. ‘പത്ത് കല്*പനകള്‍*’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്* എന്നിവരാണ് സിനിമയിലെ നായകന്മാര്*. ഒരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്* നായികയായി തിരിച്ചെത്തുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഇത്തവണ മീരയ്ക്ക് ലഭിച്ചിരിക്കുന്നത്. അനുമോള്‍*, കനിഹ, തമ്പി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍* 25ന് ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥയും ഡോണ്‍* മാക്*സാണ് രചിക്കുന്നത്. ഇടുക്കി പശ്ചാത്തലമാകുന്ന ചിത്രമാകും 10 കല്*പനകള്‍*. ടൈഗര്‍* എന്ന ചിത്രത്തിലൂടെയാണ് ഡോണ്‍* മാക്*സ് ചിത്രസംയോജകനായി അരങ്ങേറ്റം നടത്തുന്നത്. കുരുവി എന്ന സിനിമയിലൂടെ ഡോണ്‍*മാക്*സ് തമിഴിലും സജീവമായി. അണ്ണന്* തമ്പി, ഛോട്ടാ മുംബൈ, ബെസ്റ്റ് ആക്ടര്‍*, എബിസിഡി, ജില്ല തുടങ്ങി ഒരു പിടി സൂപ്പര്‍* ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റായി ഡോണ്‍* മാക്*സ് ശ്രദ്ധ നേടി. ഇടുക്കി സ്വദേശിയായ ഡോണ്‍* മാക്*സ് ആദ്യ സിനിമയുടെ കഥ പറയുന്നത് ഇടുക്കി പശ്ചാതലമാക്കിയാണ് എന്നതും ശ്രദ്ധേയമാണ്.
ഡോണ്‍* മാക്*സ് ക്യാമറയ്ക്ക് പിന്നിലേക്ക്; മുരളി ഗോപി, അനൂപ് മേനോന്* ഒന്നിക്കുന്ന '10 കല്*പനകള്‍*'
മലയാളത്തിലെ മുന്‍*നിര എഡിറ്ററായ ഡോണ്‍* മാക്*സ് സംവിധായകനാകുന്നു. അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് 10 കല്*പനകള്‍* എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റ് അഭിനേതാക്കളെ ഒരാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും ഏപ്രിലോടെ ചിത്രീകരണം ആരംഭിക്കുമെന്നും ഡോണ്‍* മാക്*സ് പറഞ്ഞു. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഡോണ്‍* മാക്*സാണ് രചിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം വീണ്ടും ഇടുക്കി പശ്ചാത്തലമാകുന്ന ചിത്രമാകും 10 കല്*പനകള്‍*.
കുടുംബ പശ്ചാത്തലത്തിലുള്ളതും നിരവധി ഉദ്വേഗ മുഹൂര്*ത്തങ്ങളിലൂടെ കടന്നുപോകുന്നതുമായിരിക്കും ചിത്രമെന്നാണ് സംവിധായകന്* പറയുന്നത്.
മഞ്ജു വാര്യര്‍* നായികയാവുന്ന ദീപു കരുണാകരന്റെ കരിങ്കുന്നം സിക്*സസിലാണ് അനൂപ് മേനോനും മുരളി ഗോപിയും ഇപ്പോള്‍* അഭിനയിച്ച് വരുന്നത്. അനൂപ് മേനോന്* മഞ്ജുവിന്റെ ഭര്*ത്താവിന്റെ വേഷത്തിലെത്തുമ്പോള്‍* ജയില്‍* വാര്*ഡന്റെ റോളിലാണ് മുരളി ഗോപി. നേരത്തേ സൂരജ് ടോം സംവിധാനം ചെയ്ത പാ.വ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എണ്*പതുകാരായിരുന്നു അനൂപിന്റെയും മുരളിയുടെയും ഇതിലെ കഥാപാത്രങ്ങള്‍*.