Page 1 of 3 123 LastLast
Results 1 to 10 of 24

Thread: കിംഗ്* ലയർ a retrospect

  1. #1

    Default കിംഗ്* ലയർ a retrospect


    ■ജനപ്രിയനായകൻ ദിലീപിന്റെ ചിത്രങ്ങൾ എന്നാൽ നമുക്കേവർക്കും ഏറെ പ്രിയങ്കരമാണ്*. സ്ത്രീകളും കുട്ടികളും ഒന്നടങ്കം, ഏറ്റവും ആവേശത്തോടുകൂടി തിയെറ്ററുകളിലേക്ക്* ഒഴുകിയെത്തുന്നതും, ജനപ്രിയനായകന്റെ ചിത്രങ്ങൾ കാണുവാൻ വേണ്ടിയായിരിക്കും. കാരണം, കാലങ്ങളായി അദ്ദേഹം നമുക്കായി നിരവധി ചിരിവിരുന്നുകൾ ഒരുക്കിയിട്ടുണ്ട്*.

    ■മലയാളത്തിലെ ഏറ്റവും മികച്ച ഇരട്ടസംവിധായകരുടെ ഗണത്തിൽ ആദ്യം തന്നെ നാം പരാമർശിക്കുന്ന പേരായിരിക്കും സിദ്ധിഖ്*-ലാൽ. റാംജി റാവ്* സ്പീക്കിംഗ്* മുതൽ, മലയാളികൾ എക്കാലവും ഓർത്തിരിക്കത്തക്ക ചിത്രങ്ങൾ നമുക്കായി സമ്മാനിച്ച ഈ കൂട്ടുകെട്ട്* ക്രമേണ വഴിപിരിഞ്ഞു. 22 വർഷങ്ങൾക്ക്* ശേഷം, സിദ്ധിഖ്*-ലാൽ ടീം, ഇപ്പോൾ ദിലീപിനോടൊപ്പം ഒരു സിനിമ ചെയ്യുന്നു എന്ന വാർത്ത തീർച്ചയായും മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആവേശജനകമായ ഒന്നുതന്നെയാണ്*. സ്വാഭാവികമായും ഏറെ പ്രതീക്ഷയോടുകൂടിത്തന്നെ, ചിത്രം കാണുവാനായി ഞാൻ പുറപ്പെട്ടു.

    synopsis
    ■2 മണിക്കൂർ 38 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, പെരും നുണയനായ സത്യനാരായണൻ എന്ന യുവാവിന്റെ കഥയാണ്*. വിദ്യാഭ്യാസം കുറഞ്ഞവനെങ്കിലും, അതിബുദ്ധിമാനാണ്* അദ്ദേഹം. ഏതു വിധേനയും ഉദ്ദിഷ്ടകാര്യങ്ങൾ നിർവ്വഹിക്കുവാനായി ധാരാളം കള്ളങ്ങൾ ചെയ്യുന്ന സത്യനാരായണൻ, തന്റെ ഇഷ്ട പ്രാണേശ്വരിയെ കണ്ടുമുട്ടുന്നതിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.

    ��cast & crew
    ■പെരും നുണയനായ സത്യനാരായണൻ എന്ന നായകകഥാപാത്രത്തെ ജനപ്രിയനായകൻ ദിലീപ്* അവതരിപ്പിച്ചു. വേഷഭൂഷാദികളിൽ ഏറെ വ്യത്യസ്ഥനായി, ഊർജ്ജസ്വലതയോടുകൂടിത്തന്നെ, ദിലീപ്* ഈ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു.

    ■'പ്രേമ'ത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും, കാതലും കടന്തുപോകും എന്ന തമിഴ്* ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത മഡോണ സെബാസ്റ്റ്യൻ, അഞ്*ജലി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. മോശമല്ലാത്ത രീതിയിൽത്തന്നെ മഡോണ തന്റെ വേഷം അവതരിപ്പിച്ചു.

    ■നായകന്റെ ആട്ടും തുപ്പും ഏറ്റുവാങ്ങുവാനായി മാത്രമുള്ള സന്തതസഹചാരി, ആന്റപ്പൻ എന്ന കഥാപാത്രത്തെ ബാലു വർഗ്ഗീസ്* അവതരിപ്പിച്ചു. ഒരു രംഗത്ത്* പോലും വെറുപ്പിക്കാതെ, വളരെ നന്നായിത്തന്നെ ബാലു വർഗ്ഗീസ്* തന്റെ വേഷം ചെയ്തു. പുഷ്പകുമാർ എന്ന കോമഡി കഥാപാത്രത്തെ ഹരീഷ്* കെ.ആർ അവതരിപ്പിച്ചു. പതിവുപോലെ ഗംഭീര കൗണ്ടറുകളായിരുന്നു.

    ■ഫാഷൻ വേൾഡ്* എന്ന സ്ഥാപനത്തിന്റെ ഉടമയായ ആനന്ദ്* വർമ്മ എന്ന കഥാപാത്രത്തെ ലാലും, അദ്ദേഹത്തിന്റെ ബിസിനസ്* പാർട്ണറും, സഹധർമ്മിണിയുമായ ദേവിക വർമ്മ എന്ന കഥാപാത്രത്തെ ആശാ ശരത്തും അവതരിപ്പിച്ചു. ആശാ ശരത്തിന്റെ പ്രകടനങ്ങളിൽ അമിതാഭിനയം നിഴലിച്ചു നിന്നിരുന്നു. ഇവരേക്കൂടാതെ ജോയ്* മാത്യു, ശിവജി ഗുരുവായൂർ, ബാലചന്ദ്രൻ ചുള്ളിക്കാട്*, ഹരീഷ്* കെ.ആർ, അയ്യപ്പ ബൈജു, മിസ്സ്* ഇന്ത്യ (റണ്ണറപ്പ്*) നടാഷ സുരി തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.


    camera
    ■ബിബിൻ ചന്ദ്രൻ രചന നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ സിദ്ധിഖും, സംവിധാനം ലാലുമാണ്* നിർവ്വഹിച്ചിരിക്കുന്നത്*.


    ♪♬music & original scores
    ■മലയാളത്തിൽ ഏതാനും നല്ല ഗാനങ്ങൾ ചെയ്യുകയും, പിന്നീട്* സിനിമാരംഗത്ത്* നിർജ്ജീവമാവുകയും ചെയ്ത അലക്സ്* പോൾ ആണ്*, ചിത്രത്തിലെ ഗാനങ്ങൾക്ക്* ഈണം പകർന്നിരിക്കുന്നത്*. 'പെരുംനുണപ്പുഴ താണ്ടി' എന്നുതുടങ്ങുന്ന ഗാനം ശരാശരിയിലും താഴെ മാത്രമായിരുന്നു. പശ്ചാത്തല സംഗീതം: ദീപക്* ദേവ്*.


    overall view
    ■ഒരു വകയ്ക്ക്* കൊള്ളാത്ത മൂന്നാം കിട ചിത്രം. ആശയദാരിദ്ര്യം പ്രകടമായ പഴഞ്ചൻ രീതിയിലുള്ള മോശം സ്ക്രിപ്റ്റ്*, തട്ടിക്കൂട്ടിയൊരുക്കിയ തിരക്കഥ, അതിനു ചേരുന്ന സംവിധാനം.


    ■യാതൊരു ലോജിക്കുമില്ലാതെ ആരംഭിച്ച്*, ഏതാനും കോമഡികളും, അതിലേറെ ചളികളും നിറച്ചുകൊണ്ട്*, നായികയെ ഇമ്പ്രസ്* ചെയ്യിക്കുവാൻ മാത്രമായി മുൻപോട്ടു നീങ്ങിയ ആദ്യപകുതിയും, രസകരമല്ലാത്ത രംഗങ്ങളാൽ സമൃദ്ധമായ മോശം രണ്ടാം പകുതിയും, ഒടുവിൽ ഏതെല്ലാമോ സന്ദേശങ്ങൾ ചിത്രത്തിലടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുവാനായി പരാക്രമം കാണിച്ചുകൊണ്ടുള്ള ഉപസംഹാരവും.


    ■ഒരു 'ദിലീപ്* ഷോ' എന്ന് ഈ ചിത്രത്തെ നമുക്ക്* വിശേഷിപ്പിക്കാവുന്നതാണ്*. അതുമാത്രമേ ഈ ചിത്രത്തിൽ നിന്നും നമുക്ക്* ലഭിക്കുകയുള്ളൂ. നായകൻ നുണകൾ കാണിക്കുന്നു, കള്ളത്തരം നിറഞ്ഞ പ്രവൃത്തികൾ ചെയ്യുന്നു, ചുറ്റുമുള്ളവരെല്ലാം വിവേചനയോ പ്രതികരണശേഷിയോ ഇല്ലാത്തവർ. നായകൻ കള്ളങ്ങൾ കാണിച്ച്* മറ്റുള്ളവരെ വിഡ്ഢികളാക്കുമ്പോൾ, ചിത്രം കാണുന്ന പ്രേക്ഷകരും വിഡ്ഢികളായിത്തീരുന്നു. കഥയിൽ ചോദ്യങ്ങൾ പാടില്ല. അൽപ്പം സമയം ചിരിച്ചാൽ മാത്രം അത്* സിനിമയായിത്തീരുന്നില്ല. ഇരുപത്തിരണ്ടു വർഷങ്ങൾക്ക്* ശേഷമുള്ള ഇരട്ടസംവിധായകരുടെ കൂട്ടുകെട്ടിൽ നിന്നും ഉത്ഭവിച്ചത്*, വെറുമൊരു ചാപിള്ളയാണ്*.


    ■വൈഡ്* റിലീസിംഗ്* ചിത്രത്തിന്റെ കളക്ഷൻ വർദ്ധിപ്പിച്ചേക്കാമെന്നുറപ്പ്*. എന്നിരുന്നാലും, സാദാ പ്രേക്ഷകനെ ഒരു രീതിയിലും കിംഗ്* ലയർ തൃപ്തിപ്പെടുത്തില്ല.


    ■ഇന്ന് ഏപ്രിൽ 2 ശനിയാഴ്ച. ഈ ചിത്രം റിലീസ്* ചെയ്യേണ്ട തിയതി ഇന്നായിരുന്നോ? ഒരിക്കലുമല്ല; പ്രേക്ഷകൻ വിഡ്ഢിയായ അളവുമായി തുലനം ചെയ്തുനോക്കിയാൽ, ഇന്നലെ (ഏപ്രിൽ 1) ആയിരുന്നു, ഈ ചിത്രം റിലീസ്* ചെയ്യുവാൻ അനുയോജ്യമായ ദിവസം. ചിത്രത്തിന്* ഞാൻ കൊടുക്കുന്ന റേറ്റിംഗ്*, അഞ്ചിൽ വെറും ഒന്നര മാത്രം.


    വാൽക്കഷണം:

    ■ ഈ അത്ത്യുത്തമ കലാസൃഷ്ടി ദർശിച്ചശേഷം പുറങ്ങിയ ഞാൻ നേരെ കാണുന്നത്*, ദിലീപ്* ഫാൻസ്* പ്രതിഷ്ഠിച്ച കിംഗ്* ലയറിന്റെ വലിയ ഫ്ലക്സ്* ബോർഡ്* ആണ്*. ഇതുകണ്ട ഞാൻ ദേഷ്യവും അമർഷവും അടക്കവയ്യാതെ, റാംജി റാവ്* സ്പീക്കിംഗിലെ സായ്* കുമാറിനേപ്പോലെ ചോദിച്ചു:

    "നീ... നീ... സിനിമ തന്നെ ആണോടാ..?"

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks..
    ..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3

    Default

    thanks .........................

  5. #4

    Default

    thnk u....
    the flower garden

  6. #5
    FK Visitor LoVe DJ's Avatar
    Join Date
    Dec 2007
    Location
    India/Qatar/Malaysia/Australia
    Posts
    477

    Default

    Thanks. Ithaanu 1st negative review... Evening aavumboyekkum oru clear picture kittum.
    Life Has To Go On n On.......................

    Sadhaaa Haq...Aithe Raq.....

  7. #6
    FK Regular jackramsey's Avatar
    Join Date
    Nov 2011
    Location
    Ashburton Grove
    Posts
    544

    Default

    ningalude review vayichAl nallathu parayano atho kuttamano ennu onnum ariyilla
    Wenger: If you love football, you love Tomas Rosicky

  8. Likes Thevalliparamban liked this post
  9. #7
    FK Regular jackramsey's Avatar
    Join Date
    Nov 2011
    Location
    Ashburton Grove
    Posts
    544

    Default

    Bipin Chandran rachana nirvahichu Siddique thirakatha rachicha chithram ?? pinne camera ??
    Wenger: If you love football, you love Tomas Rosicky

  10. #8
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Thanks........

  11. #9
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Jomon for the review

  12. #10
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks Jomon

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •