രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹസ്വ ചിത്രം സംവിധാനം ചെയ്ത ലിജു തോമസ്* സംവിധാനം ചെയ്യുന്ന ചിത്രത്തിന് Kavi Uddheshichathu..? എന്ന് പേരിട്ടു.ആസിഫ്* അലിയും, ബിജു മേനോനും,നരേനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആസിഫ്* അലിയുടെ നിർമ്മാണ കമ്പനി ആയ Adam's World Of Imagination ആണ് നിർമ്മിക്കുക.
Directed by Thomas Liju Thomas
പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ച 'രമണിയേച്ചിയുടെ നാമത്തില്*' എന്ന ഹ്രസ്വചിത്രം ഒരുക്കിയ ടീം ഒന്നിക്കുന്ന മുഴുനീള സിനിമ വരുന്നു. രമണിയേച്ചിയുടെ തിരക്കഥാകൃത്തും സംവിധായകനും വീണ്ടുമൊന്നിക്കുന്ന സിനിമയില്* ആസിഫ് അലി, ബിജു മേനോന്*, നരേന്* എന്നിവരാണ് നായകന്മാരാകുന്നത്. തന്റെ ആദ്യ ഫുള്* ലെങ്ത് സിനിമയെക്കുറിച്ച് സംവിധായകന്* തോമസ് ലിജു തോമസ് സൗത്ത്*ലൈവിനോട്..
"'കവി ഉദ്ദേശിച്ചത്..?' എന്നാണ് സിനിമയുടെ പേര്. ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കും. ആസിഫ് അലി, ബിജു മേനോന്*, നരേന്* എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക ആയിട്ടില്ല. 'രമണിയേച്ചി'യുടെ രചയിതാവ് കുട്ടി മാര്*ട്ടിനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ക്യാമറ ഷെഹനാദ് ജലാല്*. നാട്ടിന്*പുറത്തെ ജീവിതം നര്*മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന എന്റര്*ടെയ്*നറായിരിക്കും ചിത്രം. കണ്ണൂരിലെ ഇരിട്ടിയാണ് ലൊക്കേഷന്*. ആദംസ് വേള്*ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്* ആസിഫ് അലിയാണ് നിര്*മ്മാണം.
'രമണിയേച്ചി' കണ്ടിട്ട് ആസിഫ് അലി നേരത്തേ ഓപണ്* ഡേറ്റ് തന്നിരുന്നു. വികെപിയുടെ അസിസ്റ്റന്റായി നിര്*ണായകത്തില്* വര്*ക്ക് ചെയ്യുന്ന സമയത്താണ് രമണിയേച്ചിക്ക് ഫെഫ്കയുടെ ഡയറക്ടേഴ്*സ് യൂണിയന്* അവാര്*ഡ് കിട്ടുന്നത്. മലയാള സിനിമയിലെ സഹസംവിധായകര്*ക്കുവേണ്ടി നടത്തിയ ഷോര്*ട്ട് ഫിലിം മത്സരമായിരുന്നു അത്. പറ്റിയ പ്രോജക്ട് വരുകയാണെങ്കില്* എപ്പോള്*വേണമെങ്കിലും ചെയ്യാമെന്ന് അന്നേ ആസിഫ് പറഞ്ഞിരുന്നു. 'രമണിയേച്ചി'ക്ക് ഇതുവരെ ചെറുതും വലുതുമായ 54 പുരസ്*കാരങ്ങള്* ലഭിച്ചിട്ടുണ്ട്."
![]()
Last edited by wayanadan; 10-30-2016 at 05:28 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by wayanadan; 10-08-2016 at 01:11 PM.
Last edited by wayanadan; 10-08-2016 at 05:29 AM.
Last edited by wayanadan; 10-02-2016 at 01:37 PM.
Asif Ali
6 hours ago
ഒരു സന്തോഷ വാർത്തയും ആയിട്ടാണ് ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തുന്നത്*..ഞങ്ങളുടെ നിർമ്മാണ കമ്പനി ആയ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ന്റെ ബാനറിൽ ഞങ്ങൾ നിർമ്മിക്കുന്ന അടുത്ത ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുകയാണ്. "കവി ഉദ്ദേശിച്ചത്..?" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് "രമണിയേച്ചിയുടെ നാമത്തിൽ" എന്ന തരംഗം സൃഷ്ട്ടിച്ച ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ്.ചിത്രം സംവിധാനം ചെയ്യുന്നത് തോമസ്* ലിജു തോമസ്*, തിരക്കഥ ഒരുക്കിയിരിക്കുന്നത് കുട്ടി മാർട്ടിൻ, ക്യാമറ ചലിപ്പിക്കുന്നത് ഷഹനാദ് ജലാൽ.വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് 54 ഓളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ രമണിയേച്ചി ടീമിനെ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ന്റെ നിർമ്മാണ സംരഭത്തിലൂടെ മലയാള സിനിമയിൽ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. ഞാനും ബിജു മേനോനും നരേനും പ്രധാന വേഷത്തിൽ ഉണ്ടാകും. എല്ലാ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ആസിഫ് അലി
രമണിയേച്ചിയുടെ അണിയറക്കാരുടെ സിനിമ: ‘കവി ഉദ്ദേശിച്ചത്’...
Read more at: http://www.manoramaonline.com/movies...ali-movie.html