Theatre:Malappuram naveen
status:70%
ജേക്കബിന്റെ സ്വർഗ്ഗരാജ്യം പറഞ്ഞുവെക്കുന്ന ശരികളും തെറ്റുകളും.....
മതവും മതപണ്ഡിതരും വിശ്വാസപ്രമാണങ്ങളും ആൾദൈവങളും പറഞ്ഞുവെക്കുന്ന ഒരു മരണാനന്തര ജീവിതം... ഭൂമിയിൽ നന്മ മാത്രം ചെയ്യുന്നവർക്ക് വിധിക്കപ്പെടുന്ന സന്തോഷത്തിന്റയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെയും ലോകം.... സ്വർഗ്ഗരാജ്യo....
ജേക്കബ് എന്ന കഥാപാത്രത്തിന്റെ കഷ്ടപ്പാടുകളുടെയും സ്വപ്നങ്ങളുടെയും ശരികളുടെയും ഫലമായ് കെട്ടിപ്പൊക്കിയ ഒരു സ്വർഗ്ഗരാജ്യമായിരുന്നു ജെറിയുടെ കുടുംബം... എന്തിനും പണം... എന്തും സ്വപ്നം കാണാം ... സ്വപ്നങ്ങളെ തന്നെ വിലയ്ക്കു വാങ്ങാം.... ഒരു ചീട്ടു കൊട്ടാരം പോലെ ഈ സ്വർഗ്ഗരാജ്യം തകർന്നു വീണപ്പോൾ പണിതു വന്നതും മറ്റൊരു സ്വർഗ്ഗരാജ്യം ആയിരുന്നു... മനുഷ്യനാൽ കെട്ടിയുയർത്തിയ മനുഷ്യ നന്മയെയും മാനുഷ്യിക മൂല്യങ്ങളെയും തിരിച്ചറിയുന്ന പരസ്പരം മനസ്സിലാക്കുന്ന യാഥാർത്ഥ്യ ബോധത്തെ കണ്ടെത്തുന്നവരുടെ സ്വർഗ്ഗരാജ്യം.... അവിടെ ആഘോഷിക്കപ്പെട്ടത് മാനവികതയാണ്....
ഇവിടെ നിന്ന് സിനിമ നടന്നു കയറിയത് വീണ്ടും പഴയ ആശയങ്ങളിലേക്ക് തന്നെയായിരുന്നു.... യേശു ക്രിസ്തു വായ് അവതാരമെടുത്ത വിനീത് ശ്രീനിവാസന്റെ ക്യാരക്ടറും.... മാലാഘമാരും നായകന്റെ നന്മയുടെ മുന്നിൽ തോറ്റു പോകുന്ന തിന്മയും അവസാന വിജയം ഭക്തിയുടെയും ഈശ്വരന്റെയും വിശ്വസ പ്രമാണങ്ങളുടെയും മാത്രമാണെന്ന അഭിപ്രായപ്രകടനമായി സിനിമ അവസാനിക്കുന്നു.... സ്വർഗ്ഗരാജ്യം വരും.... ദൈവപുത്രൻ രക്ഷക്കെത്തും... നന്മയുടെ വിജയം സ്വർഗ്ഗരാജ്യത്തിൽ ആഘോഷിക്കപ്പെടുമെന്ന വിശ്വസ പ്രമാണം ഈ സിനിമയും ശരിവെക്കുന്നു....
ആശയപരമായ എതിർപ്പുകൾ മാറ്റി നിർത്തിയാലും ബാക്കിയാവുന്നത് പടയപ്പ സിനിമയുടെ കഥാഗതിയും കഥാനായകനും മാത്രമാണ്... ഭാഗ്യം ഒറ്റയടിക്ക് നായകൻ 100 പേരെ അടിച്ചിടുനില്ല....
പ്രകടനമികവിൽ രഞ്ജി പണിക്കർ മുന്നിൽ നിൽക്കുന്നു... ചില സെന്റി സീൻസ് മാറ്റി നിർത്തിയാൽ നിവിനും നന്നായി.... ഒരു സത്യൻ അന്തിക്കാട് കുടുംബ കഥയെ എഴുത്തിൽ പ്രേക്ഷകനൊപ്പം നിർത്താൻ ആദ്യ പകുതിയിൽ വിനീതിനു കഴിഞ്ഞു.... രണ്ടാം പകുതി നായകത്വവും മെല്ലോ ഡ്രാമയും മാത്രമായി പോയി....
ആശയപരമായ എതിർപ്പും കണ്ടു മടുത്ത കഥയും സിനിമ കാണുന്നത് കുറച്ചു നേരത്തെ ആസ്വാദനത്തിനു വേണ്ടി മാത്രമാണെന്ന് കരുതുന്ന ആർക്കും ഈ സിനിമയ്ക് ദൈര്യമായ് ടിക്കറ്റെടുക്കാം.... കുടുംബ പ്രേക്ഷകരെ തൃപ്പത്തിപ്പെടുത്താൻ സിനിമയ്ക്ക് കഴിയും....
Verdict:2/5
Bo verdict:Hit
Sponsored Links ::::::::::::::::::::Remove adverts | |
Theatre:Malappuram naveen
status:70%
Thnx for the review.....
Thanks Jaisaa.. .
Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride
thanks
Thanks...................................
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.